അഭിമാനം ! ഇന്ത്യയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ നടക്കാവ് ഗേള്‍സ് രണ്ടാം സ്ഥാനത്ത്

കോഴിക്കോട്: രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി കോഴിക്കോട് നടക്കാവിലെ ഗവണ്‍മെന്റ് വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്.

19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിങ്ങിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. ‘സ്റ്റേറ്റ് ഗവണ്‍മെന്റ് ഡേ സ്‌കൂളുകള്‍’ എന്ന വിഭാഗത്തിലാണ് നടക്കാവ് സ്‌കൂളിന്റെ നേട്ടം.

യു പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ആയാണ് വിദ്യാലയം ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഇപ്പോഴിതാ രാജ്യത്തെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ വീണ്ടും രണ്ടാമതായി അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുന്നു. 19-ാമത് എജ്യുക്കേഷന്‍ വേള്‍ഡ് ഇന്ത്യ സ്‌കൂള്‍ റാങ്കിംഗിന്റെ പട്ടികയിലാണ് നടക്കാവ് സ്‌കൂള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്.2012ലാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെയാണ് ‘പ്രിസം’ പദ്ധതി സ്‌കൂളില്‍ ആരംഭിച്ചത്. 20 കോടിയാണ് ഫൗണ്ടേഷന്‍ സ്‌കൂളിന്റെ വളര്‍ച്ചക്കായി വിനിയോഗിച്ചത്.

കടുത്തുരുത്തിയിൽ മത്സരിക്കാൻ ധൈര്യമുണ്ടോ? ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്

കോട്ടയം: കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസ് കെ. മാണിയെ വെല്ലുവിളിച്ച് മോൻസ് ജോസഫ്. പാലായിൽ തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയ ജോസ് കെ. മാണി പാലായിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും തിരിച്ചടിച്ചു. 

ജോസ് കെ. മാണി കടുത്തുരുത്തിയിൽ മത്സരിക്കുമെന്ന ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മോൻസിൻ്റെ പ്രതികരണം.

നേതാക്കളുടെ രാഷ്ട്രീയ പോർവിളി തദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി അണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ആരാണ് ശക്തർ എന്നത് എക്കാലവും കേരളാ കോൺഗ്രസുകൾക്ക് ഇടയിൽ തർക്കത്തിന് കാരണമാണ്.

ഇതിനിടെയാണ് മോൻസ് ജോസഫും ജോസ് കെ. മാണിയും വെല്ലുവിളിച്ച് രംഗത്തു വന്നത്. എന്നാൽ മോൻസിനെ പാലായിലേക്ക് ക്ഷണിച്ചാണ് ജോസ് കെ. മാണി വെല്ലുവിളിയെ നേരിട്ടത്.

ഓപ്പറേഷൻ നുംഖോർ: കേരളത്തിലേക്ക് എത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും; ഞെട്ടിക്കുന്ന റിപ്പോർട്ട്

കൊച്ചി: അനധികൃത വാഹനക്കടത്തിൻ്റെ ഭാഗമായി കേരളത്തിലേക്ക് എത്തിയ വാഹനങ്ങളിൽ മോഷ്ടിച്ച കാറുകളും ഉണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. വ്യാജ രേഖകൾ ചമച്ചാണ് ഇത്തരം വാഹനങ്ങൾ കേരളത്തിലേക്ക് എത്തിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മോഷ്ടിച്ച് കടത്തിയ വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട് എന്നും പിടിച്ചെടുത്ത കാറുകളിൽ ഏറിയ പങ്കും കസ്റ്റംസ് എംവിഡിയെ ഏൽപ്പിച്ചിട്ടുണ്ട് എന്നും അധികൃതർ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ദസറ, ദീപാവലി; ബംഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ബംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബംഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു.

ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബംഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും.

മടക്ക ട്രെയിൻ (06220) നാളെ, 12, 19 തീയതികളിൽ രാവിലെ 10.45നു കൊല്ലത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.30നു എസ്എംവിടിയിൽ എത്തും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുണ്ട്.

‘ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല’; സ്വർണ്ണപ്പാളി വിഷയത്തിൽ  മാധ്യമങ്ങളോട് പ്രതികരിച്ച് പി. എസ്. പ്രശാന്ത്

പത്തനംതിട്ട: സ്വർണ്ണപ്പാളി വിഷയത്തിൽ വിവാദങ്ങൾ തുടരുകയാണ്. വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ്. പ്രശാന്ത് രംഗത്ത് എത്തി.

ആഗോള അയ്യപ്പ സംഗമത്തോടെയാണ് വിവാദം ഉണ്ടായത് എന്നും സ്വർണ്ണപ്പാളി വിവാദം പ്രതിപക്ഷം സുവർണ്ണാവസരമായി കണ്ടുവെന്നും പ്രശാന്ത് പ്രതികരിച്ചു. ഈ വിഷയത്തിൽ ഞങ്ങൾക്ക് ഒന്നും ഒളിക്കാനില്ല. ദേവസ്വം ബോർഡിന് വീ‌ഴ്‌ച പറ്റിയിട്ടില്ലെന്നും, കോടതിയിൽ സമഗ്രാന്വേഷണം ആവശ്യപ്പെടുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

അതേസമയം ഉണ്ണികൃഷ്ണൻ പോറ്റിയെ ചൊല്ലിയാണ് ആരോപണങ്ങൾ കനക്കുന്നത് എന്നും ഇയാളുടെ ആരോപണങ്ങളെ പിന്തുണച്ച് കൊണ്ട് ക്ഷേത്രത്തിലെ നാല് കിലോ സ്വർണം കാണാതായെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. എന്നാൽ ഇപ്പോൾ യാതൊരുവിധ പ്രതികരണത്തിനും പ്രതിപക്ഷനേതാവ് എന്താണ് തയ്യാറാകത്തതെന്നും പ്രശാന്ത് ചോദിച്ചു. പ്രതിപക്ഷ നേതാവ് പറയുന്നത് വങ്കത്തരമാണെന്നും, ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കാര്യങ്ങൾ പഠിച്ചിട്ട് വേണം പറയാൻ എന്നും പ്രശാന്ത് വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്തും എത്തി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി, പീഠ വീവാദ നായകൻ  ഉണ്ണികൃഷ്ൺ പോറ്റി പൊലീസ് ആസ്ഥാനത്തും  എത്തി.

എഡിജിപി എ ശ്രീജിത്തിനെ ഉണ്ണികൃഷ്ണൻ പോറ്റി പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മട്ടന്നൂർ ശങ്കരൻ മാരാർക്കൊപ്പമാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഉന്നതർക്കൊപ്പമുള്ള ചിത്രങ്ങൾ കാട്ടി ഇയാൾ തട്ടിപ്പ് നടത്തിയോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

സർക്കാരിലേക്ക് ഒരു ജ്വല്ലറിയുമായി ബന്ധപ്പെട്ടവർ ആംബുലൻസ് സ്‌പോൺസർ ചെയ്തിരുന്നു. ഇതിന് പിന്നിൽ നിന്ന് പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നാണ് വിവരം.

ആംബുലൻസിന്റെ താക്കോൽ കൈമാറുന്ന ചടങ്ങിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണൻ പോറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയത്. ഒരു മാസം മുൻപായിരുന്നു ഈ സംഭവം.

ശബരിമലയിൽ പൊലീസ് വാഹനത്തിനായി ഇടനില നിന്നതും ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നുള്ള വിവരവും പുറത്തുവന്നു. ഭീമ ജ്വല്ലറിയിൽ നിന്ന് വാഹനം വാങ്ങി നൽകി. ഓഫ് റോഡ് ഗൂർഖ ജീപ്പാണ് വാങ്ങി നൽകിയത്. മുഖ്യമന്ത്രിക്കായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി താക്കോൽ കൈമാറിയത്.

സ്വർണ്ണപ്പാളി വിവാദം; സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര്

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് തന്ത്രി കുടുംബാംഗമായ കണ്ഠര് മോഹനര്.

ദ്വാരപാലക വിഗ്രഹം ഉൾപ്പെടെ എല്ലാം സ്വർണം പൂശിയതായിരുന്നു. ഒരു വർഷമെടുത്താണ് നിർമ്മാണ പ്രവർത്തനം നടത്തിയത്.

സ്വർണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്ന് കണ്ഠര് മോഹനര്  പ്രതികരിച്ചു. 30 കിലോ സ്വർണം വിജയ്മല്യ ഭക്തി പുരസ്‌ക്കരം സമർപ്പിച്ചു. സ്വർണം ചെമ്പായത്തിനെ കുറിച്ച് ഉദ്യോഗസ്ഥർ പറയട്ടെയെന്നും ദ്വാരപാലകശിൽപം സ്വർണമായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു. 

പൂജാ ബമ്പര്‍ ടിക്കറ്റ് പ്രകാശനവും തിരുവോണം ബമ്പര്‍ നറുക്കെടുപ്പും  ഒക്ടോബര്‍ 4-ന് ശനിയാഴ്ച്ച

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച  തിരുവോണം ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പും, പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ഒക്ടോബർ 4-ന് നടക്കും. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് 1-ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പർ നറുക്കെടുപ്പും നിർവഹിക്കും. ആന്റണി രാജു  എംഎൽഎ അധ്യക്ഷനായിരിക്കും. വി.കെ. പ്രശാന്ത് എംഎൽഎ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവർ സന്നിഹിതനായിരിക്കും.

കഴിഞ്ഞ 27-ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പർ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും, ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യർഥന പരിഗണിച്ച് ഈ മാസം 4-ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ  75 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്.

രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂർ ജില്ലയിൽ  9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജൻസികൾ വഴി വില്പന നടന്നു.

ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. 

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.

ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില്പനയും ഇതോടൊപ്പം ആരംഭിക്കും. പൂജാ ബമ്പർ ഭാഗ്യക്കുറിക്ക് അഞ്ച് പരമ്പരകളാണുള്ളത്. ടിക്കറ്റ് വില 300 രൂപ. നവംബർ 22-ന് ഉച്ചയ്ക്ക് 2-നാണ് നറുക്കെടുപ്പ്.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനമായി മൂന്നു ലക്ഷം വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും നൽകുന്നു എന്നതാണ് പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 1000, 500, 300 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും നൽകുന്നു.

എയിംസിൽ നിന്ന് രക്തവും പ്ലാസ്മയും കാണാതാകുന്നു; ജീവനക്കാരനെതിരെ കേസ്

ഭോപ്പാൽ: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (എയിംസ്) രക്തബാങ്കിൽ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടതായി പരാതി.എയിംസ് രക്തബാങ്ക് ഇൻ ചാർജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയയാണ് പോലീസിന് പരാതി നൽകിയത്. ഇതിന് പിന്നാലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം.

വളരെക്കാലമായി ആശുപത്രിയിലെ രക്തബാങ്കിൽ നിന്ന് രക്ത, പ്ലാസ്മ യൂണിറ്റുകൾ കാണാതാവുന്നതായാണ് പരാതിയിൽ പറയുന്നത്. പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (മിസ്രോഡ് ഏരിയ) രജനീഷ് കശ്യപ് കൗൾ പിടിഐയോട് പറഞ്ഞു.

മോഷണം പോകുന്നതായി സംശയം തോന്നിയ എയിംസ് അധികൃതർ രക്തബാങ്കിനുള്ളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രതി പ്ലാസ്മ യൂണിറ്റുകൾ (രക്തത്തിന്റെ ദ്രാവക ഭാഗം) മോഷ്ടിച്ച് അജ്ഞാതനായ ഒരാൾക്ക് കൈമാറുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. ദൃശ്യങ്ങളിൽ കണ്ട അജ്ഞാതനായ വ്യക്തിയെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു, 13 വയസുകാരി നാല് മാസം ഗർഭിണി; പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

0

കാസർകോട്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിലായി. സംഭവത്തിൽ കുടക് സ്വദേശിയായ 45 വയസുകാരണാണ് പിടിയിലായത്. കടുത്ത വയറുവേദ ഉണ്ടായതിനെത്തുടർന്ന് 13 വയസുകാരിയെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി നാല് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ പിതാവാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത വിവരം അറിഞ്ഞ് കുട്ടിയുടെ പിതാവ് മുങ്ങിയെങ്കിലും പോലീസ് ഇയാൾക്കായി വലവിരിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് രാജ്യം വിടാനുള്ള നീക്കത്തിന്റെ ഭാഗമായി പാസ്പോർട്ട് എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഇന്ന് രാവിലെ പോലീസ് ഇയാളെ പിടികൂടിയത്. പിന്നാലെ ഹൊസ്ദുർഗ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.