സിഎംആർഎൽ കേസ്: മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

സി.എം.ആര്‍.എല്‍-എക്‌സാലോജിക് കമ്പനികള്‍ തമ്മിലുള്ള മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതിയെ വേദി ആക്കരുത് എന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് മതിയെന്നുമാണ് സുപ്രീം കോടതിയുടെ വിമർശനം.

വിജിലന്‍സ് അന്വേഷണം നിരസിച്ച കേരളാ ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ചീഫ് ജസ്റ്റിസ് ബി. ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പ്രകൃതിക്ഷോഭങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം എംഎൽഎ നടത്തുന്നുണ്ട്, പക്ഷേ അത് എല്ലാകാര്യത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കരുതെന്ന് ബെഞ്ചിലെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ പറഞ്ഞു.

ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം, ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ച; ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.

സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞതെന്നും എന്നാൽ, ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം ഈ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. വിജയ് മല്യ സ്വര്‍ണമാണ് പൊതിഞ്ഞതെന്നും എട്ട് സൈഡ് പാളികളിലായി നാലു കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. നൽകിയ ആ പാളികളിൽ എത്രസ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണമെന്നാണ് വിജിലൻസ് റിപ്പോര്‍ട്ടിൽ കൂട്ടിച്ചേർക്കുന്നു.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗം സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിനിയായ ആറ് വയസുകാരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം. മലപ്പുറം സ്വദേശിനിയായ ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

അതേസമയം കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്രക്കുളത്തിൽ അമീബിക്മസ്‌തിഷ്ക ജ്വരത്തിന് കാരണമായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കുളത്തിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി; തിരുവോണം ബംപർ തുറവൂർ സ്വദേശിക്ക്

കൊച്ചി: ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിക്കെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

തുറവൂർ സ്വദേശിയായ ശരത് എസ്. നായരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഫലം അറിഞ്ഞത് മുതൽ ആരാണ് ഭാഗ്യവാൻ എന്ന അന്വേഷണത്തിലായിരുന്നു ഏവരും.

കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ. പനങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള നെട്ടൂർ പള്ളിക്ക് പടിഞ്ഞാറുവശം വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ജഗന്നാഥ് നായിക്ക് (25), സുനിൽ നായിക്ക് (22) എന്നിവരെയാണ് 4.165 കിലോ ഗ്രാം കഞ്ചാവുമായി പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന് പനങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻ ദാസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മുറിയിൽ മടക്കി വച്ചിരുന്ന പായയുടെ അടിയിൽ 4 പാക്കറ്റുകളിലായി കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നതായി കാണപ്പെടുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.

പനങ്ങാട് SHO വിബിൻ ദാസ്, സബ്ബ് ഇൻസ്പെക്ടർമാരായ മുനീർ എം.എം. ഭരതൻ, അസ്സിറ്റൻറ് സബ്ബ് ഇൻസ്പെക്ടർമാരായ രാജീവ്, ശ്രീനി, CPO’s പ്രശാന്ത്, ശാലിനി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ എറണാകുളം കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.

രാസ ലഹരിയുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. തിരുവനന്തപുരം സ്വദേശി രാഹുൽ.ആർ.വി (41) എന്നയാളെയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ കെ എ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീം കാക്കനാട് എറണാകുളം ലീഗൽ മെട്രോളജി ഓഫീസിന് സമീപത്തു നിന്നുമാണ് 5.33 ഗ്രാം എംഡിഎംഎമായി പ്രതിയെ പിടികൂടിയത്.

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി കുടിശിക! മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

കൊച്ചി : സർക്കാർ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  സാമ്പത്തിക പ്രതിസന്ധിയിൽ. 350.50 കോടി രൂപയാണ് മരുന്ന് വിതരണം ചെയ്ത വകയിൽ കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്നുകൾ വാങ്ങാൻ 1,000 കോടിയിൽ കൂടുതൽ ആവശ്യമുള്ളിടത്ത്, സർക്കാർ ബജറ്റ് വിഹിതമായി 356.40 കോടി രൂപ മാത്രമാണ് നൽകുന്നത്.

കാൻസർ ചികിത്സയ്ക്കും സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾക്കും ആവശ്യമായ മരുന്നുകൾ ഉൾപ്പെടെ 853 തരം മരുന്നുകൾ ടെൻഡർ വഴിയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സർക്കാർ ആശുപത്രികൾക്കായി വാങ്ങുന്നത്.

ഈ തരത്തിലുള്ള എല്ലാ മരുന്നുകളും വാങ്ങുന്നതിനുള്ള ചെലവ് 1077.187 കോടി രൂപയാണ്. എന്നാൽ സർക്കാരിന്റെ വിഹിതം 356.40 കോടി രൂപ മാത്രമാണ്. കുടിശ്ശിക വർദ്ധിക്കാൻ കാരണം ഇതാണ്.

2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇനിയും 31.82 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. 2024- 25 കാലയളവിൽ കൊടുക്കാനുള്ളത് 233.05 കോടി രൂപ.

2025 26 കാലയളവിൽ മരുന്നു വാങ്ങിയ ഇനത്തിലെ കുടിശിക 85.63 കോടി രൂപ. ഇങ്ങനെ മുൻകാലങ്ങളിലെ കുടിശിക അടക്കമാണ് 350. 50കോടി രൂപയുടെ കുടിശിക.

മലയാള സിനിമയിലെ ആദ്യ 300 കോടി ചിത്രമായി കല്ല്യാണി പ്രിയദർശന്റെ ലോക

ലോക: ചാപ്ടർ വൺ: ചന്ദ്ര 300 കോടി ക്ളബിൽ എത്തിയതായി റിപ്പോർട്ട്. ഇതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ളബ് ചിത്രം ആവുകയാണ് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക.

ശനിയാഴ്ച ലോക യുടെ ആഗോള കളക്ഷൻ 298 കോടി ആയിരുന്നു. റെക്കോഡുകളുടെ പെരുമഴയാണ് ലോക തീർക്കുന്നത്. കേരളത്തിൽനിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കോഡും ചിത്രം സ്വന്തമാക്കി.

അതേസമയം മോഹൻലാൽ ചിത്രം തുടരും കേരളത്തിൽനിന്നു മാത്രം നേടിയ 118 കോടിയുടെ റെക്കോഡ് കളക്ഷൻ 38 ദിവസംകൊണ്ട് മറികടന്ന് പുതിയ ഇൻഡസ്ട്രി ഹിറ്റായി ലോക ചരിത്രം തിരുത്തിക്കുറിച്ചിരുന്നു.

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ; ധനസഹായം തേടി മുഖ്യമന്ത്രി അമിത് ഷായെ കാണും

വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. ചൊവാഴ്ച കൂടിക്കാഴ്ച നടത്തും.

ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും.

പ്രധാനമായും വയനാട് ദുരന്തനിവാരണത്തിനായുള്ള ധനസഹായമാണ് കൂടിക്കാഴ്ചയിലെ അജണ്ട. അതിൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എം പിമാർ നേരിട്ടായിരുന്നു ആഭ്യന്തരമന്ത്രിയെ നിവേദനം നൽകിയിരുന്നത്.

എന്നാൽ കേന്ദ്രം അനുവദിച്ചത് 260 .56 കോടി രൂപയായിരുന്നു. കേരളം ആവശ്യപ്പെട്ടതിന്റെ എട്ടിൽ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് അർഹമായ സഹായം അനുവദിക്കാൻ കേന്ദ്രസർക്കാർ തയ്യാറാക്കണമെന്നുമാണ് നിലവിലെ ആവശ്യം. ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് കേന്ദ്രം തുക അനുവദിച്ചത്.

ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയം; പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു,സഭ നിർത്തിവെച്ചു

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. സഭ തുടങ്ങിയതോടെ പ്രതിപക്ഷം ബാനറുമായി എത്തുകയായിരുന്നു. ശബരിമലയിലെ സ്വർണ്ണം മോഷണം പോയെന്നും ദേവസ്വം മന്ത്രി രാജി വക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

അതേസമയം ശബരിമല പ്രശ്നം സഭയിൽ കൊണ്ട് വരാൻ സർക്കാർ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രതിപക്ഷം ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിഷേധം ശക്തമാക്കി. എന്നാൽ ചോദ്യോത്തര വേളയിലേക്ക് സ്പീക്കർ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തിനിടെ സ്പീക്കറുടെ ഇരിപ്പിടം മറച്ചു ബാനർ കെട്ടിയ പ്രതിപക്ഷം സഭയിൽ ശരണം വിളിച്ചു കൊണ്ടാണ് പിന്നീട് പ്രതിഷേധിച്ചത്.

എന്നാൽ പ്രതിഷേധം കനത്തതോടെ ചോദ്യോത്തര വേള റദ്ദാക്കി, സഭ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. അതേസമയം, ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചാൽ പ്രതിഷേധം ശക്തമാകും എന്നാണ് സൂചന.

തെരുവുനായ ശല്യത്തിനെതിരെ നാടകം; അവതരണത്തിനിടെ നടനെ നായ കടിച്ചു; നാടകമെന്ന് കരുതി കാണികൾ

കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.

കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം ഉണ്ടായത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം.

അതേസമയം രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.