പവന് 90,000! സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു

തീ പിടിച്ച പോലെയാണ് സ്വർണത്തിന്റെ കുതിപ്പ് തുടരുന്നത്. ഇന്നും വിലയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 840 രൂപയുടെ വർധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 90,320 രൂപയാണ്. ഗ്രാമിന് 105 രൂപ വർധിച്ച് 11,290 രൂപയിലും എത്തിയിട്ടുണ്ട്. ഇന്നലെ പവന് 920 രൂപയാണ് കൂടിയത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്.ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ നിരക്ക്. ഇതിന്‍റെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്.

ഹര്‍ജിയുടെ പരിധിക്കപ്പുറം തീരുമാനങ്ങള്‍’; കേരള ഹൈക്കോടതിക്കെതിരെ വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

0

ന്യൂഡൽഹി: കേരള ഹൈക്കോടതിക്കെതിരെ വീണ്ടും ശക്തമായ വിമർശനവുമായി സുപ്രീംകോടതി. ഹർജിയുടെ വിഷയപരിധി വിട്ട് ഹൈക്കോടതി തീരുമാനങ്ങൾ എടുക്കുന്നു എന്നതിലാണ് സുപ്രീംകോടതിയുടെ വിമർശനം. തൃശ്ശൂരിലെ ചിന്മയ മിഷനെതിരായ വിജിലൻസ് അന്വേഷണ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

 മിഷനെ കേൾക്കാതെയാണ് വിജിലൻസ് അന്വേഷണത്തിനുള്ള നിർദ്ദേശം ഹൈക്കോടതി നൽകിയത്. ഇത് സ്വാഭാവിക നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണ് എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ലംഘിച്ചു: ഹർജി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. എന്നാൽ, ഒരു കക്ഷിക്ക് പ്രതികൂലമായ ഉത്തരവുകൾ ഇറക്കുമ്പോൾ അവരെ കേൾക്കാനുള്ള അവസരം നൽകണമെന്ന് സുപ്രീംകോടതി ഹൈക്കോടതികൾക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി നീതിന്യായ വ്യവസ്ഥയുടെ അച്ചടക്കം ലംഘിച്ചു എന്നും സുപ്രീംകോടതി വിമർശിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 1961-ൽ കൈപ്പറ്റിയ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്. വാർഷിക പാട്ടത്തുക കാലക്രമേണ വർദ്ധിപ്പിച്ചതിൽ ഉണ്ടായ 20 ലക്ഷം രൂപയുടെ കുടിശ്ശിക ഈടാക്കുന്നത് ചോദ്യം ചെയ്താണ് ചിന്മയ മിഷൻ ഹൈക്കോടതിയെ സമീപിച്ചത്.

2014-ൽ കൊച്ചിൻ ദേവസ്വം ബോർഡ് വാർഷിക നിരക്ക് 142 രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.

2020 ആയപ്പോഴേക്കും കുടിശ്ശിക 20 ലക്ഷം രൂപയായി.

കുടിശ്ശിക ഈടാക്കുന്നത് തടയണം എന്ന ചിന്മയ മിഷന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2023 ഓഗസ്റ്റിൽ തള്ളി.

ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പാട്ടക്കരാറിൽ വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിനെതിരെയാണ് ചിന്മയ മിഷൻ സുപ്രീംകോടതിയെ സമീപിച്ചത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, കെ.വി. വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹൈക്കോടതിയുടെ വിജിലൻസ് അന്വേഷണ ഉത്തരവ് റദ്ദാക്കിയത്. എന്നാൽ, ചിന്മയ മിഷൻ ട്രസ്റ്റ് 20 ലക്ഷം രൂപ പാട്ടക്കുടിശ്ശിക നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവും, കുടിശ്ശിക ഈടാക്കാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നുള്ള കണ്ടെത്തലും സുപ്രീംകോടതി ശരിവെച്ചു.

നേരത്തെയും കേരള ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി വിമർശനം ഉന്നയിച്ചിട്ടുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് മുൻകൂര്‍ ജാമ്യം നേരിട്ട് നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആ വിമർശനം. മുൻകൂര്‍ ജാമ്യത്തിനായി ആദ്യം സെഷൻസ് കോടതിയെ സമീപിക്കണം എന്ന നിയമപരമായ കീഴ്വഴക്കം ലംഘിച്ച്, പ്രതികൾക്ക് നേരിട്ട് ഹൈക്കോടതി ജാമ്യം നൽകുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു. രാജ്യത്തെ മറ്റ് ഹൈക്കോടതികളിൽ ഇല്ലാത്ത ഒരു പ്രവണതയാണിതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹിമാചലിൽ വൻ മണ്ണിടിച്ചിൽ; സ്വകാര്യ ബസിന് മുകളിലേക്ക് പാറകൾ പതിച്ച് 15 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ സ്വകാര്യ ബസിന് മുകളിലേക്ക് വൻ പാറകളും മണ്ണും പതിച്ച് വൻ ദുരന്തം. ഈ അപകടത്തിൽ 15 പേർ മരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി യാത്രക്കാർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.

ബിലാസ്പുരിലെ മരോട്ടൻ-കലൗൾ റൂട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം. ബല്ലു പാലത്തിന് സമീപം യാത്ര ചെയ്യുകയായിരുന്ന ബസിന് മുകളിലേക്കാണ് മലയിടിഞ്ഞ് പാറക്കെട്ടുകൾ അടക്കം പതിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണ്ണമായും മണ്ണിലും പാറക്കെട്ടുകൾക്കുമിടയിൽ അകപ്പെടുകയായിരുന്നു.

ബസിലുണ്ടായിരുന്നവരിൽ നാല് പേരെ ഇതുവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസമയത്ത് 30-ൽ അധികം യാത്രക്കാർ ബസ്സിലുണ്ടായിരുന്നുവെന്നാണ് അധികൃതർ നൽകുന്ന സൂചന. കൂടുതൽ പേരെ രക്ഷപ്പെടുത്തുന്നതിനായുള്ള തിരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.

പോലീസ്, ഫയർഫോഴ്‌സ്, ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (എൻഡിആർഎഫ്/എസ്ഡിആർഎഫ്) സംഘങ്ങൾ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജെസിബി അടക്കമുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് കൂറ്റൻ പാറക്കെട്ടുകളും മണ്ണും നീക്കം ചെയ്താണ് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. മണ്ണിനടിയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് റിപ്പോർട്ടുകൾ.

ജോലി ചെയ്യുന്ന കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ

0

ജോലി ചെയ്യുന്ന കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ മാനേജർ അറസ്റ്റിൽ. വളയൻചിറങ്ങര തളങ്ങാട്ടിൽ വീട്ടിൽ അനീഷ് (42)നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. കമ്പനിയുടമ വിദേശത്ത് നിന്ന് പലതവണയായി അയച്ചതുകയും, കമ്പനി വക സാധനങ്ങൾ വിറ്റ് കിട്ടിയ തുകയും ഉൾപ്പടെ 43 ലക്ഷത്തി ഇരുപത്തയ്യായിരത്തോളം രൂപ ഇയാൾ തട്ടിച്ചെടുക്കുകയായിരുന്നു. കമ്പനിയിലെ ചില മെഷിനറികളും മറ്റും കടത്തി ഏലൂർ ഭാഗത്ത് റബർ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം ആരംഭിച്ചു. മെഷിനറികൾ വിറ്റ
തുക കമ്പനിയുടെ എം.ഡിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ കമ്പനിയിൽ ഇയാൾക്ക് മാത്രം ഓപ്പറേറ്റ് ചെയ്യാവുന്ന അക്കൗണ്ടിലേക്ക് തുക മാറ്റി. തുടർന്ന് അനീഷ് വിദേശത്തേക്ക് കടന്നു. ഇയാൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇൻസ്പെക്ടർ സുനിൽ തോമസ് എസ്.ഐമാരായ കെ.വി നിസാർ, പി.എസ് കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

അങ്കണവാടി ആക്രമിച്ച് നാശനഷ്ടം വരുത്തുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ

0

മൂവാറ്റുപുഴ വെള്ളൂർക്കുന്നം വാഴപ്പിള്ളി പുളിഞ്ചുവട് ഭാഗത്ത് തോട്ടത്തിൽ വീട്ടിൽ മത്തായി ബൈജു (51) നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ ബേസിൽ തോമസിൻ്റെ നേതൃത്വത്തിൽ അറസ്റ്റ്
ചെയ്തത്.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിൽ പുളിഞ്ചുവട് ഹോനായി നഗർ ഭാഗത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്ക് കരിങ്കൽ കഷ്ണങ്ങൾ എറിഞ്ഞ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും അങ്കണവാടി ജീവനക്കാരെ അസഭ്യം വിളിക്കുകയും ആയിരുന്നു.
7 ന് ആണ് പൊതുമുതൽ നശിപ്പിച്ച പ്രവൃത്തികൾ ചെയ്തത്.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.ബി ഷാഹുൽ ഹമീദ് പി.സി, ജയകുമാർ , സിനിയർ സിപിഒ മാരായ കെ.ടി നിജാസ്, ബിനിൽ എൽദോസ് ,സിജോ തങ്കപ്പൻ, കെ.കെ അനിമോൾ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വീണ്ടും ഇന്ത്യൻ തീരത്തെത്തി ഓർ മത്സ്യം; വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ സൂചനയോ? ആശങ്ക ഒഴിയുന്നില്ല  

0

ചെന്നൈ: തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കടലിന്റെ അടിത്തട്ടിൽ മാത്രം കാണപ്പെടുന്ന ഓർ മത്സ്യം കുടുങ്ങി. രാമേശ്വരം തുറമുഖത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കാണ് ഡൂംസ് ഡേ ഫിഷെന്ന പേരിലും അറിയപ്പെടുന്ന ഈ അപൂർവ്വ മത്സ്യം ലഭിച്ചത്. മാന്നാർ ഉൾക്കടലിൽ നിന്ന് മടങ്ങുമ്പോഴാണ് മത്സ്യം വലയിൽ കുടുങ്ങിയത്.വെളുത്ത നിറത്തിൽ റിബൺ പോലുള്ള ശരീരമുള്ള ഈ മത്സ്യം സമുദ്രോപരിതലത്തിൽ നിന്ന് 656 മുതൽ 3200 അടി വരെ ആഴത്തിലാണ് കാണപ്പെടുന്നത്. ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം തുടങ്ങി പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്ന അവസരങ്ങളിലാണ് സമുദ്രോപരിതലത്തിൽ എത്തുന്നതെന്നാണ് വിശ്വാസം. 2011ൽ ഫുക്കുഷിമയിൽ ഭൂകമ്പവും സുനാമിയും ഉണ്ടാകുന്നതിന് മുൻപുള്ള രണ്ട് വർഷങ്ങളിൽ ധാരളമായി ഓർ മത്സ്യങ്ങൾ തീരത്ത് എത്തിയത് അതിന് തെളിവായി കണക്കാക്കപ്പെടുന്നു. 2017ൽ ഫിലിപ്പീൻസിൽ ഉണ്ടായ ഭൂകമ്പത്തിന് മുൻപും രണ്ട് ഓർ മത്സ്യങ്ങൾ തീരത്ത് അടിഞ്ഞതായി കണ്ടെത്തിയിരുന്നു. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയാണ് ഓർ മത്സ്യങ്ങൾ തീരത്ത് എത്തുന്നതെന്ന വിശ്വാസമുണ്ടെങ്കിലും ഇതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ഇല്ല.1928 മുതൽ 2011 വരെയുള്ള ഭൂകമ്പങ്ങളും ഓർ മത്സ്യങ്ങളും തമ്മിൽ ബന്ധമില്ലെന്നും പഠനങ്ങൾ പറയുന്നുണ്ട്. സമുദ്ര ജല പ്രവാഹങ്ങളിലെ മാറ്റങ്ങൾ, താപനിലയിലെ ഏറ്റക്കുറച്ചിലുകൾ, അസുഖങ്ങൾ തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഈ മത്സ്യം സമുദ്രോപരിതലത്തിൽ എത്താമെന്ന് പഠനങ്ങൾ പറയുന്നു.എന്നാൽ, കടലിന്റെ ഉൾഭാഗത്ത് ജീവിക്കുന്ന പല ജീവി വർഗങ്ങളും തുടർച്ചയായി കടലിന്റെ ഉപരിതലത്തിൽ എത്തുന്ന സംഭവങ്ങൾ കൂടി വരികയാണ്. ഈ വർഷം ജൂണിലും ഇത്തരത്തിൽ ഓർ മത്സ്യം തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രമുഖ വാര്‍ത്താ ചാനലായ പുതിയ തലമുറൈ കേബിൾ ശൃംഖലയിൽ നിന്ന് ഒഴിവാക്കി; കാരണം വിശദമാക്കാതെ തമിഴ്നാട് സര്‍ക്കാർ

0

ചെന്നൈ: പ്രമുഖ തമിഴ് വാർത്താ ചാനലായ പുതിയ തലമുറൈ, തമിഴ്നാട് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള കേബിൾ ശൃംഖലയിൽ നിന്ന് ഒഴിവാക്കി. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വർക്കിൽ നിന്നാണ് ചാനൽ നീക്കിയത്. സർക്കാരിന് ഹിതകരമല്ലാത്ത വാർത്തകൾ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം. എന്നാൽ ഇതുവരെ കാരണം വിശദീകരിക്കാൻ തമിഴ്നാട് സർക്കാർ തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം മുതൽ ചാനൽ ലഭിക്കുന്നില്ലെന്ന പരാതികള്‍ വ്യാപകമായി ലഭിക്കുന്നുണ്ടെന്നും ഇക്കാര്യം പരിശോധിച്ചുവരുകയാണെന്നുമാണ് ചാനൽ അധികൃതര്‍ വിശദീകരിക്കുന്നത്. മുൻകൂര്‍ നോട്ടീസ് പോലും നൽകാതെ രഹസ്യമായി ചാനല്‍ കേബിള്‍ ടിവി ശൃംഖലയിൽ നിന്ന് നീക്കിയ നടപടി അംഗീകരിക്കാനാകില്ലെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

സർക്കാർ നടപടി മാധ്യമസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചെന്നൈ പ്രസ് ക്ലബ് പ്രതികരിച്ചു. സർക്കാർ നടപടിയെ വിമർശിച്ച് എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി പളനിസ്വാമിയും ചാനൽ വിലക്കിനെതിരെ രംഗത്തെത്തി.

കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ; പിടിയിലായത് രൂപവും പേരും മാറ്റി ഒളിവിൽ കഴിയുമ്പോൾ

0

കൊല്ലത്ത് 60 വയസ്സുള്ള സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചശേഷം ഒളിവിൽപ്പോയ പ്രതി കണ്ണൂരിൽ നിന്ന് അറസ്റ്റിലായി. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പന്മന മേക്കാട് സ്വദേശി, 36 വയസ്സുള്ള ഉമേഷ് ആണ് ചവറ പോലീസിന്റെ പിടിയിലായത്.

കണ്ണൂരിലെ പുതിയങ്ങാടിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രിൽ 18-ന് ആണ് പ്രതി വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡനശ്രമം നടത്തിയത്. മത്സ്യത്തൊഴിലാളിയായ ഉമേഷ്, സംഭവശേഷം പോലീസ് പിടിയിലാകാതിരിക്കാൻ രൂപത്തിലും പേരിലും മാറ്റം വരുത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ പുതിയങ്ങാടി ഹാർബർ പരിസരത്ത് ജോലി ചെയ്തുവരികയായിരുന്നു.

രഹസ്യമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലും തിരച്ചിലിലുമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ സാധിച്ചത്.

തമിഴ്‌നാട്ടിൽ ഇനി ‘രോഗികൾ’ വേണ്ട, ‘മെഡിക്കൽ ഉപഭോക്താക്കൾ’ മതി; ആരോഗ്യവകുപ്പ് ഉത്തരവിറക്കി

0

തമിഴ്‌നാട്ടിലെ ആരോഗ്യമേഖലയിൽ ഒരു സുപ്രധാന മാറ്റം വരുത്തിക്കൊണ്ട്, ‘രോഗി’ (Patient) എന്ന പദപ്രയോഗം ഒഴിവാക്കി പകരം ‘മെഡിക്കൽ ഉപഭോക്താക്കൾ’ (Medical Beneficiaries) എന്ന പ്രയോഗം ഉപയോഗിക്കാൻ സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ, ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടി എത്തുന്നവരെ ഇനി മുതൽ ‘രോഗികൾ’ എന്ന് വിളിക്കുന്നതിന് പകരം ‘മെഡിക്കൽ ഉപഭോക്താക്കൾ’ എന്ന് സംബോധന ചെയ്യണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

വൈദ്യശാസ്ത്രം എന്നത് അടിസ്ഥാനപരമായി മനുഷ്യത്വപരമായ ഒരു സേവനമാണെന്ന കാഴ്ചപ്പാടിലാണ് ഈ പദപ്രയോഗ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ‘രോഗി’ എന്ന വാക്ക് ഒഴിവാക്കുന്നത്, ആരോഗ്യ സേവനം തേടി വരുന്നവരോടുള്ള സമീപനത്തിൽ കൂടുതൽ മാനുഷികമായ ഒരിടം നൽകുമെന്നും, അവരെ സേവനത്തിന്റെ ‘ഉപഭോക്താക്കൾ’ എന്ന നിലയിൽ പരിഗണിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു.

സംസ്ഥാനത്തുടനീളമുള്ള സർക്കാർ, സ്വകാര്യ ആശുപത്രികളിലും ആരോഗ്യ സ്ഥാപനങ്ങളിലും ഈ പുതിയ നിർദ്ദേശം ഉടൻ നടപ്പിലാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാറ്റം തമിഴ്‌നാട്ടിലെ ആരോഗ്യ സംരക്ഷണ സമീപനത്തിൽ പുതിയൊരു ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാലാവധി കഴിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി നീട്ടി ഒമാൻ; തീരുമാനം ജനങ്ങളുടെ ആവശ്യം പരിഗണിച്ച്

0

ഒമാനില്‍ കാലാവധി കഴിഞ്ഞ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയപരിധി നീട്ടി. അടുത്ത വര്‍ഷം സെപ്റ്റംബര്‍ വരെയാണ് നീട്ടിയത്. നിശ്ചിത സമയപരിധിക്കുളളില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറ്റി വാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ദേശീയ കറന്‍സി സംവിധാനത്തില്‍ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനുമുള്ള സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

2020ന് മുമ്പ് പുറത്തിറക്കിയ നേട്ടുകള്‍ ഒമാനിലുടനീളം പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വഴി മാറ്റി വാങ്ങാന്‍ കഴിയും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 21ന് പ്രവര്‍ത്തി ദിവസം അവസാനിക്കുന്നതുവരെ ഇതിന് അവസരമുണ്ടായിരിക്കും. ഇതിന് ശേഷം നോട്ടുകള്‍ മാറ്റി വാങ്ങാന്‍ കഴിയില്ലെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഗവര്‍ണറേറ്റുകളിലുടനീളമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത സമയപരിധിക്കുളളില്‍ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഒമാനിലെ എല്ലാ അംഗീകൃത ബാങ്കുകളിലും ഈ സേവനം ലഭ്യമാണ്.

കാണികളെ ആകർഷിക്കാൻ പിസിബിയുടെ തന്ത്രം; പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് സൗജന്യ പ്രവേശനം

0

ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം സ്റ്റേഡിയങ്ങളിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശക്തമായ ശ്രമത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). നിലവിൽ രാജ്യത്ത് നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾക്ക് കാണികൾ വളരെ കുറവായതിനാലാണ് ഈ അസാധാരണ നീക്കം. ഇതിന്റെ ഭാഗമായി, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെയും ഭൂരിഭാഗം ടിക്കറ്റുകളും പിസിബി സൗജന്യമാക്കിയിരിക്കുകയാണ്.

ലാഹോറിലും റാവൽപിണ്ടിയിലുമായി നടക്കുന്ന പരമ്പരയിലെ ജനറൽ, ഫസ്റ്റ് ക്ലാസ്, പ്രീമിയം വിഭാഗങ്ങളിലുള്ള ടിക്കറ്റുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. പ്രത്യേക പരിഗണന നൽകുന്ന ചില വിഐപി ടിക്കറ്റുകളും സൗജന്യമായി ലഭിക്കും. കൂടാതെ, മറ്റ് ചില വിഐപി സ്റ്റാൻഡുകളിലെ ടിക്കറ്റ് നിരക്കുകൾ ഗണ്യമായി കുറച്ചിട്ടുമുണ്ട്. കാണികളെ കൂടുതൽ ആകർഷിക്കുന്നതിനായി സൗജന്യ നിരക്കുകൾക്കൊപ്പം, പ്രത്യേക സൗകര്യങ്ങളുള്ള സ്റ്റാൻഡുകൾക്ക് മാത്രമാണ് ഇപ്പോൾ ടിക്കറ്റ് വില ഈടാക്കുന്നത്.

ഒന്നാം ടെസ്റ്റ്: ഒക്ടോബർ 12 മുതൽ 16 വരെ – ലാഹോറിൽ വിഐപി – ഇഖ്ബാല്‍ & ജിന്ന എന്‍ഡ്, ഗാലറി (350-440 രൂപ)

പ്ലാറ്റിനം ബോക്‌സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)

രണ്ടാം ടെസ്റ്റ്: ഒക്ടോബർ 20 മുതൽ 24 വരെ – റാവൽപിണ്ടിയിൽ. പിസിബി ഗാലറി: ആദ്യ നാല് ദിവസം (350 രൂപ), അഞ്ചാം ദിവസം (440 രൂപ).

പ്ലാറ്റിനം ബോക്‌സ്: ആദ്യ നാല് ദിവസം (3,520 രൂപ), അഞ്ചാം ദിവസം (4,400 രൂപ)

പാകിസ്ഥാനിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ സ്റ്റേഡിയങ്ങൾ ഏതാണ്ട് ഒഴിഞ്ഞുകിടക്കുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ പാകിസ്ഥാൻ 2-1ന് പരാജയപ്പെട്ടിരുന്നു. ആ പരമ്പരയിലെ ആദ്യ ടെസ്റ്റിന് പോലും എത്തിയ കാണികളുടെ എണ്ണം ആയിരത്തിൽ താഴെയായിരുന്നു. മുൾട്ടാനിലും റാവൽപിണ്ടിയിലും നടന്ന തുടർന്നുള്ള ടെസ്റ്റുകളിലും ഈ സ്ഥിതിക്ക് കാര്യമായ മാറ്റമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ പിസിബി പുതിയ തന്ത്രം പരീക്ഷിക്കുന്നത്.

പാകിസ്ഥാനിൽ മാത്രമല്ല, അയൽരാജ്യമായ ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിലും കാണികളുടെ കുറവ് ഒരു പ്രശ്നമാണ്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരായ നടന്ന ആദ്യ ടെസ്റ്റ് ഈ കുറവിന് ഉദാഹരണമായിരുന്നു. ഇന്ത്യൻ ടീമിലെ രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവം പലപ്പോഴും ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കിണറ്റിൽ വീണു; ഒന്നര വയസുകാരന് ദാരുണാന്ത്യം

0

പാലക്കാട്: പാലക്കാട് കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് കിണറ്റിൽ വീണ് കുഞ്ഞ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏദൻ അബദ്ധത്തിലാണ് കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറ്റിലേക്കാണ് കുട്ടി വീണത്.

ആലപ്പു‍ഴയിലെ അമ്മത്തൊട്ടിലിൽ പുതിയ ഒരതിഥി കൂടി; വി എസിന്‍റെ സ്മരണാർത്ഥം കുഞ്ഞിന് ‘അച്യുത്’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി.ആലപ്പുഴ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിക്കു സമീപം സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ട് മണിക്കാണ് 3 ദിവസം പ്രായവും 2.5 കി ഗ്രാം ഭാരവുമുള്ള ആൺകുഞ്ഞ് സമിതിയുടെ പരിരക്ഷക്കായി എത്തിയത്.

ആലപ്പുഴയിൽ ജനിച്ച് കേരളത്തിന്‍റെ സമരപോരാട്ടങ്ങളിൽ നെടുനായകത്വം വഹിച്ച, അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍റെ സ്മരണാർത്ഥം കുഞ്ഞിന് “അച്യുത്” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ ആശുപത്രിയിൽ എത്തിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. നിലവിൽ ബീച്ചിലെ വനിത ശിശു ആശുപത്രി നിരീക്ഷണത്തിലാണ് അച്യുത്.