“പറഞ്ഞതെല്ലാം നുണ, മാപ്പ് പറയാൻ ആഗ്രഹിക്കുന്നു”; ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്

ബെംഗളൂരു: രാജ്യവ്യാവച ചർച്ചയ്ക്ക് കാരണമായി ധർമസ്ഥല കേസിൽ വെളിപ്പെടുത്തലുമായി സുജാത ഭട്ട്. തനിക്ക് തെറ്റുപറ്റിയെന്നും, ചില യൂട്യൂബർമാരുടെ സമ്മർദത്തിന് വഴങ്ങിയാണ് നുണ പറയേണ്ടി വന്നതെന്നും സുജാത ഭട്ട് പറഞ്ഞു. ധർമസ്ഥലയിലെത്തി മാപ്പ് പറയാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് റഷ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുജാത ഭട്ട് പ്രതികരിച്ചത്. സ്വത്തുമായി ബന്ധപ്പെട്ട വിഷയത്തിൽ, അത് തിരികെ ലഭിക്കാനായാണ് കള്ളം പറഞ്ഞതെന്നായിരുന്നു സുജാതയുടെ പ്രസ്താവന.

2003-ൽ ധർമസ്ഥലയിൽ പോയതിന് ശേഷം തൻ്റെ മകൾ അനന്യ ഭട്ടിനെ കാണാതായെന്ന് സുജാത ഭട്ട് അവകാശവാദമുന്നയിച്ചിരുന്നു. പിന്നീട് തൻ്റെ വാദം കള്ളമാണെന്നും, പരാതി വ്യാജമാണെന്നും തനിക്ക് പെൺമക്കളില്ലെന്നും അവർ തിരുത്തി പറഞ്ഞു.തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതിന് ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു അവർ അന്ന് പറഞ്ഞത്. സുജാതയുടെ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അന്വേഷണസംഘത്തിന് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധര്‍മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്ന് മുന്‍ ശുചീകരണ തൊഴിലാളി വെളിപ്പെടുത്തിയതാണ് വിവാദങ്ങളുടെ തുടക്കം. അതിന് പിന്നാലെയാണ്‌ മെഡിക്കല്‍ വിദ്യാര്‍ഥിയായ തന്റെ മകളെ ധര്‍മസ്ഥലയില്‍ 2003-ല്‍ കാണതായെന്ന ആരോപണവുമായി സുജാത ഭട്ട് രംഗത്ത് വന്നത്.

എന്നാല്‍, കേസന്വേഷണം മുന്നോട്ട് പോയപ്പോള്‍ തെളിവുകളെല്ലാം വാദികള്‍ക്ക് എതിരായി. ഇതോടെ താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും അവർ പറഞ്ഞു.

കൺഫേം ടിക്കറ്റിലെ യാത്രാ തീയതി മാറ്റാം; ചരിത്ര തീരുമാനവുമായി റെയിൽവേ

ഡൽഹി:  കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ജനുവരി മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

നിലവിൽ, യാത്രാ തീയതി മാറ്റുന്നതിനായി യാത്രക്കാർ ടിക്കറ്റ് റദ്ദാക്കുകയും പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്യേണ്ടതുണ്ട്. റദ്ദാക്കുന്ന സമയത്തിനനുസരിച്ച് വലിയ തുക പിഴയായി ഈടാക്കുന്ന ഈ പ്രക്രിയ വളരെ ചെലവേറിയതും ബുദ്ധിമുട്ടുള്ളതുമായിരുന്നു.

എന്നാൽ പുതിയ തീയതിയിലേക്ക് ടിക്കറ്റ് മാറ്റുമ്പോൾ സീറ്റ് ലഭ്യതയെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുക. അതിൽ ഗ്യാരണ്ടിയില്ല എന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.

കൂടാതെ, പുതിയ ടിക്കറ്റിന് കൂടുതൽ നിരക്കുണ്ടെങ്കിൽ യാത്രക്കാർ ആ നിരക്ക് തന്നെ നൽകേണ്ടിവരും. നിലവിലെ നിയമങ്ങൾ അനുസരിച്ച്, പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റിന്റെ  25 ശതമാനമാണ് കുറവ് വരിക.

പുറപ്പെടുന്നതിന് 12 മുതൽ 4 മണിക്കൂർ മുമ്പുള്ള റദ്ദാക്കലുകൾക്ക് പിഴ വർദ്ധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കി കഴിഞ്ഞാൽ റദ്ദാക്കലുകൾക്ക് സാധാരണയായി പണം തിരികെ ലഭിക്കാറില്ല. എന്നാൽ പുതിയ മാറ്റം യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

ബിഗ് ബോസ് നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ്

ബെംഗളൂരു: ഷൂട്ട് നടന്നുകൊണ്ടിരിക്കുന്ന കന്നഡ ബിഗ് ബോസ് അടക്കമുള്ള പ്രദേശം അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്.

ബിഗ് ബോസ് ഷൂട്ട് ചെയ്യുന്ന പ്രദേശത്തെ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടി.

വിശദമായ യോഗവും ചര്‍ച്ചയും നടന്നതിന് ശേഷമാണ് പ്രദേശം മുഴുവന്‍ അടച്ചുപൂട്ടാനുള്ള നോട്ടീസ് നല്‍കിയതെന്ന് കെഎസ്പിസിബി ചെയര്‍മാന്‍ പിഎം നരേന്ദ്ര സ്വാമി പറഞ്ഞു.

രാമനഗരയിലെ ബിഡദി ഹോബ്ലിയിലെ ബിഡദി ഇന്‍ഡസ്ട്രിയല്‍ ടൗണിലെ പ്ലോട്ട് നമ്പര്‍ 24,26 എന്നിവടങ്ങളിലുള്ള വെല്‍സ് സ്റ്റുഡിയോ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലാണ് പാരിസ്ഥിതിക ലംഘനം നടന്നതായി കണ്ടെത്തിയത്. മലിന ജലം ഒഴുക്കി വിടുന്നതിനും ജലം കൈകാര്യം ചെയ്യുന്നതിലും പിഴവുണ്ടായെന്നാണ് കണ്ടെത്തിയത്.

ഇതേ പ്രദേശത്താണ് ബിഗ് ബോസ് ഷൂട്ടിംഗ് നടക്കുന്നതും. ഈ സാഹചര്യത്തിലാണ് ബിഗ് ബോസ് അടക്കം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

‘ഒരിടംവരെ പോകാനുണ്ട്’: സഹോദരിയുടെ വീട്ടിലെത്തി മകനെ ഏൽപിച്ചു; അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി

കാസർകോട് : മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി.പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറ‌ഞ്ഞാണ് മടങ്ങിയത്.തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇവരെ കണ്ടത്.ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് മാറ്റി.പുലർച്ചെ പന്ത്രണ്ടരയോടെയാണ് അജിത്ത് മരിച്ചത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയാണ്.

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായെന്ന് പരാതി

കോഴിക്കോട്: മലബാർ ദേവസ്വത്തിലും സ്വർണ്ണത്തിരിമറിയെന്ന് ആരോപണം.  കോഴിക്കോട് ബാലുശ്ശേരി കോട്ട ക്ഷേത്രത്തിലെ വഴിപാട് സ്വർണം കാണാതായെന്ന് റിപ്പോർട്ട്.

2023-ൽ സ്ഥലം മാറിയ എക്സിക്യൂട്ടീവ് ഓഫീസർ സ്വർണവുമായി മുങ്ങിയെന്നാണ് പരാതി. സ്വർണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് തിരിച്ച് വിളിപ്പിച്ചു. ദേവസ്വം വെരിഫിക്കേഷൻ ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയതിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

ഇരുപത് പവനിലധികം സ്വർണം കാണാതായതിൽ മലബാർ ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു. മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സ്വർണം തിരിച്ച് ഏൽപ്പിച്ചില്ലെന്നാണ് പരാതി.

നഷ്ടപ്പെട്ട സ്വർണം തിരികെ ഏൽപിക്കാൻ ഈ മാസം മൂന്ന് വരെ സമയം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തിയില്ല. നാളെ വെരിഫിക്കേഷൻ ഓഫീസർ വീണ്ടും ക്ഷേത്രത്തിലെത്തും. സ്വർണം തിരിച്ചെത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം.

ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുന്ന ഘട്ടത്തിൽ ആസ്തി പരിശോധിച്ചുറപ്പ് വരുത്തുന്നതിൽ പുതുതായി ചാർജെടുത്ത ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ വീഴ്ച വരുത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്

നേപ്പാളിൽ നിന്ന് ആളെക്കൂട്ടിയെത്തി; ഇന്ത്യയിൽ ഗുണ്ടാ തലവനായി; നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭീം ജോറയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു

0

ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരമായ കുറ്റകൃത്യങ്ങൾ നടത്തിവന്നിരുന്ന നേപ്പാൾ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഭീം മഹാബഹാദൂർ ജോറയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. നിരവധി കൊലപാതക കേസുകളിലും കവർച്ചകളിലും പ്രതിയായിരുന്ന ഭീം ജോറയെ ഡൽഹി പോലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇല്ലാതാക്കിയത്. ഡൽഹിയിലെ ആസ്തകുഞ്ച് പാർക്കിന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഭീം ജോറയും അയാളുടെ ഒരു കൂട്ടാളിയും ആസ്തകുഞ്ച് പാർക്കിന് സമീപത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഗുരുഗ്രാം ക്രൈംബ്രാഞ്ചിലെയും ഡൽഹി പോലീസിലെയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പോലീസ് സംഘം ജോറയുടെ സമീപം നിലയുറപ്പിച്ചു. എന്നാൽ, തങ്ങളെ വളഞ്ഞതായി മനസ്സിലാക്കിയതോടെ ഭീം ജോറ പോലീസുകാർക്ക് നേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. ഈ സാഹചര്യത്തിൽ പോലീസും പ്രതിരോധമായി വെടിയുതിർക്കുകയായിരുന്നു. കീഴടങ്ങാനായി പോലീസ് പലതവണ ആവശ്യപ്പെട്ടെങ്കിലും ജോറ വെടിവെപ്പ് തുടർന്നു. തുടർന്ന് നടന്ന ശക്തമായ തിരിച്ചടിയിൽ ഭീം ജോറയ്ക്ക് വെടിയേറ്റു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അതേസമയം, ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു.

കൊലപാതകം, വൻ കവർച്ചകൾ എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രധാന പ്രതിയായിരുന്നു ഭീം ജോറ. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് നേരത്തെ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഗുരുഗ്രാമിലെ ഒരു ബിജെപി നേതാവിന്റെ വീട്ടിൽ നടന്ന 20 ലക്ഷം രൂപയുടെ കവർച്ചയിലും ഇയാൾക്ക് മുഖ്യപങ്കുണ്ടായിരുന്നു.

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ ഭീം ജോറ, സ്വന്തം നാട്ടുകാരായ ആളുകളെ ഉപയോഗിച്ചാണ് ഒരു കവർച്ചാ സംഘത്തിന് രൂപം നൽകിയത്. 2024-ൽ ഡോ. യോഗേഷ് ചന്ദ്രപോൾ എന്ന 63-കാരനെ കവർച്ചാശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലും ഭീം ജോറ പ്രതിയാണ്. ഡോക്ടറുടെ കൊലപാതകത്തിന് ശേഷം ഏകദേശം 17 മാസത്തോളമായി ഇയാൾ പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു.

ഭീം ജോറയുടെ ക്രിമിനൽ രീതി വളരെ ആസൂത്രിതമായിരുന്നു. നേപ്പാളിൽ നിന്നുള്ള യുവാക്കളെയും സ്ത്രീകളെയും ഇന്ത്യയിലെത്തിച്ച് അവർക്ക് വ്യാജ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ സംഘടിപ്പിച്ചു നൽകിയിരുന്നു. തുടർന്ന് ഡൽഹി, മുംബൈ, ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ സമ്പന്നരുടെയും ഉന്നതരുടെയും വീടുകളിൽ ജോലിക്കായി ഇവരെ വിടും. വീട്ടുജോലിക്കാരായി പ്രവേശിക്കുന്ന ഇവർ ഉടൻ തന്നെ വീട്ടുടമകളുടെ വിശ്വാസം നേടിയെടുക്കും. ഈ അവസരം മുതലെടുത്താണ് ഭീം ജോറ വൻ കവർച്ചകൾ ആസൂത്രണം ചെയ്തിരുന്നത്. മോഷണം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രതികൾ നേപ്പാളിലേക്ക് രക്ഷപ്പെടുന്നതായിരുന്നു ഇവരുടെ പതിവ് രീതി.

മുൻവൈരാഗ്യം; മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഗുരുതര പരിക്ക്

0

കൊച്ചി: മട്ടാഞ്ചേരിയിൽ നടുറോഡില്‍ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മുൻവൈരാഗ്യത്തിന്റെ പുറത്തായിരുന്നു ആക്രമണം. ആലപ്പുഴ സ്വദേശി ബിനുവിനാണ് (36) കുത്തേറ്റത്. ഇയാൾ ഗുരുതര പരിക്കോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൊച്ചി സ്വദേശിയായ ഇര്‍ഫാനാണ് കുത്തിയതെന്ന് പൊലിസ് പറഞ്ഞു. ബിനുവിന്റെ വയറിനാണ് കുത്തിയത്. കൂവപ്പാടം കവലയിലാണ് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായത്. തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവം കണ്ട നാട്ടുകരാണ് പൊലീസിൽ വിവരം അറിയിച്ചത്. ബിനുവിന് എട്ടോളം കുത്തുകളേറ്റിട്ടുണ്ട്. ഇര്‍ഫാനെ മട്ടാഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തി.

വാർഷിക പരീക്ഷയ്ക്ക് ശേഷം നടക്കാനിറങ്ങി, അക്രമിക്കാനെത്തിയ ആളിൽ നിന്നും സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കൊലയാളിയുടെ കത്തിക്ക് ഇരയായി; ഇന്ത്യക്കാരിയായ യുവതിക്ക് മരണാനന്തര ബഹുമതിയായി ജോർജ് മെഡൽ

0

ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ സുഹൃത്തിനെ അക്രമിയുടെ കത്തിമുനയിൽ നിന്നും രക്ഷിക്കുന്നതിനിടെ കുത്തേറ്റ് മരിച്ച ഇന്ത്യൻ വംശജയ്ക്ക് മരണാനന്തര ബഹുമതിയായി ജോർജ് മെഡൽ. കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഗ്രേസ് ഓ’മാലി കുമാറിന് ആണ് ധീരതയ്ക്കുള്ള മരണാനന്തര ബഹുമതിയായ ജോര്‍ജ് മെഡൽ ലഭിച്ചത്.

2023 ജൂൺ 13നാണ് ഗ്രേസ് കൊല്ലപ്പെടാനിടയായ സംഭവം ഉണ്ടായത്. ഗ്രേസും കൂട്ടുകാരൻ ബർണാബിയും തങ്ങളുടെ വാർഷിക പരീക്ഷയ്ക്ക് ശേഷം രാത്രി നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. പാരാനോയിഡ് സ്കിസോഫ്രീനിയ ബാധിച്ച വാൽഡോ കലോക്കെയ്ൻ എന്നയാൾ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഗ്രേസ്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബർണബി വെബ്ബറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അന്ന് ഇരുവർക്കും 19 വയസ്സായിരുന്നു. ഗ്രേസിനെ കൊലപ്പെടുത്തിയ മാനസിക പ്രശ്നങ്ങളുള്ള കൊലപാതകിയായ ആൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്

രാജ്യത്തെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ. സിവിലിയൻ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച 20 പേരിൽ ഒരാളും, മരണാനന്തര ബഹുമതി ലഭിച്ച നാലുപേരിൽ ഒരാളുമാണ് ഗ്രേസ്. ബ്രിട്ടനിൽ ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. ഐറിഷ് വംശജയാണ് ഗ്രസിന്റെ മാതാവ്.

‘സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം എല്ലാവർക്കും’; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം മോഷണം പോയതിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബ്ദ സന്ദേശം. സ്വർണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

താൻ എന്തെങ്കിലും ചെയ്തുണ്ടെങ്കിൽ കണ്ടെത്തൂ എന്നും മാധ്യമങ്ങളോട് പ്രത്യേകിച്ചൊന്നും വിശദീകരിക്കാൻ താത്പര്യമില്ലെന്നും പോറ്റി പറഞ്ഞു.

60 കോടി രൂപയുടെ തട്ടിപ്പ് കേസ്: ശിൽപ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

മുംബൈ: 60 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് നടിയും സംരംഭകയുമായ ശിൽപ ഷെട്ടിയുടെ മൊഴി രേഖപ്പെടുത്തി മുംബൈ പൊലീസ്.

ചോദ്യം ചെയ്യലിനായി പൊലീസ് ശിൽപ്പാ ഷെട്ടിയുടെ വീട് സന്ദർശിച്ചതായും ഇഒഡബ്ല്യു ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, തന്റെ പരസ്യ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ നടന്നതായി പറയപ്പെടുന്ന ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ശിൽപ പൊലീസിന് നൽകിയതായാണ് വിവരം.

സെപ്റ്റംബറിൽ, മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇതേ കേസിൽ ശിൽപയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്തയാഴ്ച രാജ് കുന്ദ്രയെ അടുത്ത റൗണ്ട് ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു.

നടിയെ ഏകദേശം 4.5 മണിക്കൂർ ചോദ്യം ചെയ്തതായും അവരുടെ മൊഴി രേഖപ്പെടുത്തിയതായും മുംബൈ പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.  ശിൽപ പൊലീസിന് നിരവധി രേഖകളും കൈമാറിയിട്ടുണ്ട്. ഇവ നിലവിൽ പൊലീസ് പരിശോധിച്ചുവരികയാണ്.

ശിൽപയും രാജും ചേർന്ന് തന്നെ 60 കോടിയിലധികം രൂപ തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്ന് വ്യവസായി ദീപക് കോത്താരി പരാതി നൽകിയിരുന്നു.