രാജ്യതലസ്ഥാനത്ത് പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; വെടിവെപ്പിൽ ബീഹാറിലെ ഗുണ്ടാസംഘ തലവൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

0

ഡൽഹി: രാജ്യതലസ്ഥാനത്ത് പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ബീഹാറിലെ ഗുണ്ടാ തലവൻ ഉൾപ്പെടെയുള്ള നാല് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇവർ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ബീഹാറിലെ ഗുണ്ടാത്തലവൻ രഞ്ജൻ പഥക്കും ഇയാളുടെ സംഘത്തിലെ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. രഞ്ജൻ പഥക്കിനെ കൂടാതെ ബിംലേഷ് മഹ്തോ, മനീഷ് പഥക്, അമൻ താക്കൂർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലർച്ചെ ഡൽഹി രോഹിണിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നതിനിടെ ഇവർ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു ഇതോടെ പോലീസും വെടിയുതിർത്തു. സംഘം ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹി പോലീസും ബീഹാർ പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ആണ് പ്രതികൾ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here