എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് പുനഃപരിശോധിക്കേണ്ടതില്ല; റിവ്യൂ ഹര്‍ജി തള്ളി

0

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

പിണറായി സര്‍ക്കാര്‍ മുട്ടുമടക്കിയത് മതമൗലികവാദികള്‍ക്കു മുന്നില്‍; പിഎം ശ്രീ നടപ്പാക്കും വരെ ബിജെപി സമരം; പികെ കൃഷ്ണദാസ്

പിതാവിന്റെ മൃതദേഹം പഠനാവശ്യങ്ങള്‍ക്ക് വിട്ടു കൊടുത്ത വിധി റദ്ദാക്കണമെന്നും, മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നുമാണ് ആശ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നത്. 2024 സെപ്റ്റംബര്‍ 21 നാണ് 95-ാം വയസ്സില്‍ ലോറന്‍സ് അന്തരിച്ചത്. തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറാന്‍ മകന്‍ തീരുമാനിച്ചു.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ ആശ ലോറന്‍സ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും, മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തെ സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയെങ്കിലും സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും ശരിവെക്കുകയായിരുന്നു.

പിഎം ശ്രീ: തീരുമാനം കാബിനറ്റില്‍ അറിയാമെന്ന് മന്ത്രി ശിവന്‍കുട്ടി
മക്കളായ ആശ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കല്‍ കോളജ് നടപടിയും ഹൈക്കോടതി ശരിവെച്ചിരുന്നു. ഡിവിഷന്‍ ബെഞ്ചിന്റെ പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ആശയുടെ റിവ്യൂ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

‘കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പാട്ടും ഡാന്‍സുമാണ്. ഇ-മെയില്‍ അയക്കലല്ല’; മല്ലിക സാരാഭായിയെ തള്ളി സജി ചെറിയാന്‍

0

തൃശൂര്‍: കലാമണ്ഡലത്തിലെ നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെങ്കില്‍ ചാന്‍സലര്‍ നടപടി എടുക്കട്ടെയെന്ന് മന്ത്രി സജിചെറിയാന്‍. ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാന്‍സലര്‍ മല്ലിക സാരാഭായിയുടെ പരാമര്‍ശത്തെ മന്ത്രി തള്ളി. കലാമണ്ഡലത്തില്‍ രാഷ്ട്രീയ നിയമനം നടന്നിട്ടുണ്ടെന്ന് തെളിയിക്കാനും മന്ത്രി വെല്ലുവിളിച്ചു.

പിഎം ശ്രീയില്‍ പുനഃപരിശോധന; പഠിക്കാന്‍ ഏഴംഗസമിതി; നിലപാട് കേന്ദ്രത്തെ അറിയിക്കും
കലാമണ്ഡലത്തില്‍ പഠിപ്പിക്കുന്നത് പാട്ടും ഡാന്‍സുമാണ്. ഇ-മെയില്‍ അയക്കലല്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ അതിപ്രസരവും ഫണ്ടിന്റെ അപര്യാപ്തതയുമാണ് കേരള കലാമണ്ഡലത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന വെല്ലുവിളിയെന്ന് പ്രശസ്ത നര്‍ത്തകിയും കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായ് പറഞ്ഞത്.

ക്ഷേമപെന്‍ഷന്‍ 2000 രൂപയാക്കി; പ്രതിമാസം ആയിരം രൂപ സ്ത്രീ സുരക്ഷാ പെന്‍ഷന്‍; വന്‍ പ്രഖ്യാപനങ്ങള്‍
പാര്‍ട്ടിക്കാരെ വെക്കാം, പക്ഷേ കഴിവ് വേണം, വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ ഇംഗ്ലീഷില്‍ മെയില്‍ അയക്കാന്‍ അറിയുന്ന ഒരാള്‍ പോലുമില്ലെന്നുമായിരുന്നു ആരോപണം. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക സാരാഭായി തുറന്നടിച്ചത്. നേരത്തെ മല്ലികയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണനും രംഗത്തെത്തിയിരുന്നു.

വിമാന യാത്രയ്ക്കിടെ ഹൃദയാഘാതം; മലയാളി നഴ്സുമാരുടെ സമയോചിത ഇടപെടലിൽ യുവാവിന് പുതുജീവൻ

0

അബൂദബി: വിമാന യാത്രക്കിടെ സഹയാത്രികന് പുതുജീവനേകി രണ്ട് മലയാളി നഴ്സുമാർ. ഹൃദയാഘാതം മൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് സഹയാത്രികന് അടിയന്തിര ചികിത്സ നൽകിയതാണ് മരണത്തിൽ നിന്ന് രക്ഷിച്ചത്. ഈ മാസം 13ന് പുലർച്ചെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനത്തിലാണ് സംഭവുണ്ടായത്. 34വയസ്സുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്.

യുവ നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസനുമാണ് യുവാവിന് അടിയന്തര ചികിൽസ ലഭ്യമാക്കിയത്. അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയതോടെയാണ് അഭിജിത്ത് ഇടപെട്ടത്. ചലനമില്ലാതെ കിടക്കുന്നയാളുടെ പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാക്കുകയായിരുന്നുവെന്ന് അഭിജിത്ത് പറയുന്നു. വിമാന ജീവനക്കാരെ വിവരം അറിയിച്ചതോടൊപ്പം സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സി.പി.ആറും നൽകി. ഈ സമയം സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സി.പി.ആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ചുകിട്ടി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐ.വി ഫ്ലൂയിഡുകൾ നൽകി. വിമാനത്താവളത്തിൽ ഇറങ്ങിയതിനു തൊട്ടുപിന്നാലെ രോഗിക്ക് അടിയന്തര ചികിത്സ നൽകി.

അഭിജിത്തിന്‍റെയും അജീഷിന്‍റെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്രയിലാണ് രക്ഷാപ്രവർത്തനം നടന്നത്. യു.എ.ഇയിലെ റസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർ.പി.എം) രജിസ്റ്റേർഡ് നഴ്സായി ജോലി ആരംഭിക്കാനായിരുന്ന യാത്ര. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ് യു.എ.ഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്. ധൈര്യവും ശാന്തതയും കൈവിടാതെ അഭിജിത്തും അജീഷും ചെയ്ത ഈ പ്രവൃത്തിയെ റെസ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ പ്രശംസിച്ചു. ഇരുവരുടെയും ധൈര്യത്തിനും സമചിത്തതക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി മാനേജ്‌മെന്റ് ആദരിക്കുകയും ചെയ്തു.

എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ല: ഹൈക്കോടതി


കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മൃതദേഹം പഠനാവശ്യത്തിന് വിട്ടു കൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിക്കെതിരെ മകൾ ആശ ലോറൻസ് നൽകിയ റിവ്യൂ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

അതേസമയം നേരത്തെ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളായ ആശ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവുണ്ടായത്. മൃതദേഹം ഏറ്റെടുത്ത മെഡിക്കൽ കോളജ് നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധന; ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിൽ പുനഃപരിശോധനയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടർ നടപടികൾ മരവിക്കാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇത് സംബന്ധിച്ച് കേന്ദ്രത്തിന് കത്തയയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതി പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന മന്ത്രിസഭാ ഉപസമിതിയുടെ അധ്യക്ഷൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ്. സിപിഐയുടെ രണ്ട് മന്ത്രിമാർ ഉപസമിതിയിലുണ്ട്. വിദ്യാഭ്യാസ മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, റോഷി അഗസ്റ്റിൻ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് മന്ത്രിസഭാ ഉപസമിതി അംഗങ്ങൾ.

പിഎം ശ്രീ തര്‍ക്കം: ഇത് എല്‍ഡിഎഫിന്റെ വിജയം, മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്നാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്.

വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല. വിജയത്തിന്റെ കാര്യമാണ് പറയേണ്ടതെങ്കില്‍ ഈ വിജയം എല്‍ഡിഎഫിന്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഇങ്ങ് അടുത്തിരിക്കെയാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. 

പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കി വർധിപ്പിച്ചു.

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചു. നിലവിലുണ്ടായിരുന്ന 1600 രൂപയില്‍ 400 രുപയാണ് കൂട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് ഇങ്ങ് അടുത്തിരിക്കെയാണ്  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. 

പ്രതിമാസം ആയിരം രൂപ സത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കും. ട്രാന്‍സ് സ്ത്രീകള്‍ അടക്കം പാവപ്പെട്ട സ്ത്രീകള്‍ക്കാണ് സഹായം. 33 ലക്ഷത്തിലേറെ സ്ത്രീകള്‍ക്ക് സഹായം കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു. ആയിരം രൂപയാണ് കൂട്ടിയത്. സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം ആയിരം രൂപയാക്കി വർധിപ്പിച്ചു.

മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; തിരുവനന്തപുരത്ത് 9 പേർ ആശുപത്രിയിൽ

തിരുവനന്തപുരം: മീൻ കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഒൻപത് പേർ ആശുപത്രിയിൽ. വെടിവച്ചാൻകോവിൽ, പുതിയതുറ സ്വദേശികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചെമ്പല്ലി എന്ന മീൻ കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേരും ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു.

അതേസമയം ചികിത്സയിലുള്ളവർക്ക് ഭക്ഷ്യവിഷബാധ ലക്ഷണമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്

കേരളത്തിൽ മഴ മുന്നറിയിപ്പ് പുതുക്കി; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; മോൻത ചുഴലിക്കാറ്റിന്റെ ഭീഷണി കുറഞ്ഞു

0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിലെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ മുതൽ നവംബർ രണ്ടുവരെ സംസ്ഥാനത്ത് നേരിയ തോതിൽ മഴയ്ക്ക് മാത്രമേ സാധ്യതയുള്ളുവെന്നാണു പ്രവചനം.

മോൻത ചുഴലിക്കാറ്റ് ദുർബലമായി, ആന്ധ്രയിൽ വ്യാപക മഴ

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മോൻത ചുഴലിക്കാറ്റ് ഉയർത്തിയ ആശങ്ക ഒഴിയുന്നു. അർധരാത്രിക്ക് ശേഷം തീരം തൊട്ട മോൻത, സാധാരണ ചുഴലിക്കാറ്റായി ദുർബലമായി മാറി.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ആന്ധ്ര തീരം തൊട്ട ചുഴലിക്കാറ്റ് വിശാഖപട്ടണം, കോണസീമ, വിജയനഗരം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ആന്ധ്രയിൽ ഏകദേശം ഒന്നര ലക്ഷം ഹെക്ടറിൽ കൃഷിനാശം സംഭവിച്ചു. വൈദ്യുതി വിതരണ സംവിധാനത്തിലും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ലാൻഡ്‌ഫാളിന് അഞ്ചര മണിക്കൂർ എടുത്ത മോൻത കടന്നുപോയതോടെ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ആന്ധ്ര, തെലങ്കാന, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതലായുള്ളത്.

വലിയ തോതിൽ ആളപായം ഒഴിവാക്കാനായത് ആന്ധ്രയും ഒഡിഷയും നേരത്തെ സ്വീകരിച്ച മുൻകരുതൽ നടപടികൾ മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി. ഏകദേശം മുക്കാൽ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതാണ് അപകടം കുറയ്ക്കാൻ സഹായിച്ചത്.

കോണസീമ ജില്ലയിൽ വീട് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു.

കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ടെങ്കിലും, മോൻത ചുഴലിക്കാറ്റ് ഭീഷണി പിന്നോട്ടാണ് പോയത്. എന്നാൽ അതിന്റെ ശേഷിപ്പായി തെക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നതാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2026 മാര്‍ച്ച് 5 മുതല്‍ 30 വരെ; അകെ 3000 പരീക്ഷ കേന്ദ്രങ്ങൾ, ഫലം മെയ് 8ന്

0

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാര്‍ച്ച് 5 മുതലാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത് മാർച്ച് 30 ന് പരീക്ഷ അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8 നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിൽ പോത്തിറച്ചി വിൽപ്പന നടത്തി’; കശാപ്പ് കടയിൽ റെയ്ഡ്

0

കുവൈത്ത് സിറ്റി: കുവൈത്തിൽ കശാപ്പ് ശാലയിൽ വൻ തട്ടിപ്പ്. പോത്തിറച്ചി, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിൽ വിൽപ്പന നടത്തിയവരാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയവുമായും ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മാംസ ഉൽപ്പന്നങ്ങളിൽ കൃത്രിമം കാണിക്കുകയും ഡീസെൽവിംഗ് നടത്തുകയും ചെയ്തുവെന്ന് പരിശോധനയിൽ വ്യക്തമായി.

പരിശോധനയിൽ സഹകരണ സംഘങ്ങളിലേക്കുള്ള മാംസ വിതരണത്തിന്‍റെയും വിൽപ്പനയുടെയും വ്യാജ ബില്ലുകൾ കടയിൽ വെച്ച് നിർമ്മിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അംഗീകാരമില്ലാത്തതും നിലവാരം കുറഞ്ഞതുമായതും ഉത്ഭവം അറിയാത്തതുമായ മാംസം വിറ്റഴിക്കാൻ വേണ്ടിയുള്ള തന്ത്രമായിരുന്നു ഇത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസൺ പോത്തിറച്ചി ഇവിടെ എത്തിച്ച് ഫ്രഷ് എന്ന പേരിൽ വിറ്റഴിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഈ പോത്തിറച്ചി, ഓസ്‌ട്രേലിയൻ ആട്ടിറച്ചി എന്ന പേരിലാണ് ഇവർ വിൽപ്പന നടത്തിയത്. റെയ്ഡിനെത്തുടർന്ന്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ഇറച്ചിക്കട ഉടൻ അടച്ചുപൂട്ടാനും പരിസരത്ത് കണ്ടെത്തിയതെല്ലാം നശിപ്പിക്കാനും ഉത്തരവിട്ടു. ഇതിൽ ഉൾപ്പെട്ട തൊഴിലാളികൾ ഭക്ഷ്യസുരക്ഷാ, വഞ്ചന ചട്ടങ്ങൾ പ്രകാരം നിയമനടപടികൾ നേടിടേണ്ടി വരും.

ഇത്തരം പ്രവൃത്തികൾ പൊതുജനാരോഗ്യത്തിനും ഉപഭോക്തൃ വിശ്വാസത്തിനും നേരിട്ടുള്ള ഭീഷണിയാണെന്ന് ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു. ഭക്ഷ്യ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള സംയുക്ത പരിശോധനാ കാമ്പെയ്‌നുകൾ കൂടുതൽ ശക്തമാക്കുമെന്ന് അവർ ഊന്നിപ്പറഞ്ഞു.

അഴുകിയ നിലയിൽ അജ്ഞാത പുരുഷന്റെ മൃതദേഹം, സ്ഥലത്തെത്തി പോലീസ്, അന്വേഷണം ആരംഭിച്ചു; സംഭവം തൃശൂരിൽ

0

തൃശൂർ: തൃശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചേറ്റുവ പഴയ ടോൾ ബൂത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആളാരാണെന്ന് കണ്ടെത്താനായിട്ടില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടത്. സംഭവം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയറും തുടർ നടപടികൾ ആരംഭിക്കുകയും ചെയ്തു. ആരുടെ മൃതദേഹമാണിത് എന്ന്  കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.

കനത്ത നാശം വിതച്ച്  മൊൻ താ ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു: വിമാനസർവീസുകള്‍ റദ്ദാക്കി

കർണാടക: മൊൻ താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്.

ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.

43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. 35,000-ത്തിലധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിൽ ആണ്.

ഒരു മരണം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ  വേഗത കുറഞ്ഞിട്ടുണ്ട്.

തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.

കനത്ത നാശം വിതച്ച്  മൊൻ താ ചുഴലിക്കാറ്റ് ആന്ധ്ര തീരം തൊട്ടു: വിമാനസർവീസുകള്‍ റദ്ദാക്കി

കർണാടക: മൊൻ താ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച് ആന്ധ്ര തീരം തൊട്ടു. മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ അർധരാത്രിയോടെ ആണ് കാറ്റ് തീരം തൊട്ടത്.

ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം തുടങ്ങി നിരവധി ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. 20 ട്രെയിനുകളും വിശാഖപട്ടണത്ത് നിന്ന് പുറപ്പെടേണ്ട 32 വിമാനങ്ങളും വിജയവാഡയിൽ നിന്നുള്ള 16 വിമാനങ്ങളും റദ്ദാക്കി.

43,000 ഹെക്ടറിലധികം കൃഷി നശിച്ചു. വൈദ്യുതി മേഖലയിൽ ഏകദേശം 2,200 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവ വ്യാപകമായി തകർന്നു. 35,000-ത്തിലധികം ആളുകൾ സുരക്ഷിത ക്യാമ്പുകളിൽ ആണ്.

ഒരു മരണം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ തീരം തൊട്ട ചുഴലിക്കാറ്റിന്റെ  വേഗത കുറഞ്ഞിട്ടുണ്ട്.

തീരദേശം, റായലസീമ, തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്.