രജനികാന്ത് ആരാധകർക്ക് നിരാശ; താരം വിരമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്, ഇനി ചെയ്യുക 4 ചിത്രങ്ങൾ മാത്രം?

ഇന്ത്യന്‍ സിനിമയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എന്നാൽ താരത്തിന്റെ ആരാധകർക്ക് അത്ര സുഖകരമല്ലാത്ത ഒരു വാർത്ത ആണ് ഇപ്പോൾ പുറത്ത് വരുന്നത്. താരം അഭിനയ ജീവിതത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി ആണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രജനികാന്തിന്‍റെയോ അദ്ദേഹത്തിന്‍റെ ടീമിന്‍റെയോ പ്രതികരണങ്ങളൊന്നും ഇക്കാര്യത്തില്‍ ഇനിയും ലഭിച്ചിട്ടില്ല. നിലവില്‍ 74 വയസാണ് രജനികാന്തിന്. എന്നാൽ ഈ പ്രായത്തിൽ അദ്ദേഹത്തിന് സാധാരണയായി ആക്ഷന്‍ രംഗങ്ങളിലും അഭിനയിക്കേണ്ടിവരുന്നുണ്ട്. പ്രായത്തിന്‍റേതായി പ്രശ്നങ്ങള്‍ ഇത്തരം രംഗങ്ങളുടെ പൂര്‍ത്തീകരണത്തില്‍ പ്രായോഗിക തടസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രജനികാന്ത് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതായി അടുത്ത കാലത്ത് വിമര്‍ശനമായി ഉയര്‍ന്നിരുന്നു.

അതുപോലെ തന്നെ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒടുവിലെത്തിയ കൂലിയുടെ ചിത്രീകരണത്തിനിടെ രജനികാന്തിന് പരിക്കേറ്റതായും വാര്‍ത്തകള്‍ വന്നിരുന്നു. കുടുംബവും സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വിരമിക്കല്‍ തീരുമാനത്തിലേക്ക് രജനികാന്ത് എത്തിയതെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട്  ചെയ്യുന്നത്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന ചിത്രത്തിന് തുടക്കം

മലയാളത്തിന്റെ സ്വന്തം സൂപ്പർ താരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹന്‍ലാല്‍ നായികയായി അരങ്ങേറുന്ന സിനിമയായ തുടക്കത്തിന് പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ ആരംഭമായി. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വിസ്‍മയയ്ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും എത്തിയിരുന്നു.

അതേസമയം ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ആന്‍റണിയുടെ മകന്‍ ആശിഷ് ജോയ് ആന്‍റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും ജൂഡ് ആന്റണി ജോസഫ് ആണ്. വന്‍ വിജയം നേടിയ 2018 ന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഇതൊരു അഭിമാന നിമിഷമാണെന്നും മകള്‍ സിനിമയിലെത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചടങ്ങില്‍ സംസാരിച്ച സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് വിചാരിച്ചിരുന്നില്ല. ഞാന്‍ സിനിമയില്‍ നടനാവണമെന്ന് ആഗ്രഹിച്ച ആളല്ല. കാലത്തിന്‍റെ നിശ്ചയം പോലെ സിനിമയില്‍ എത്തി. അപ്പുവും മായയും സിനിമയില്‍ വരണമെന്നത് ആന്‍റണിയുടെ വലിയ ആഗ്രഹമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

സുഖം പ്രാപിക്കുന്നു, പിന്തുണച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് നന്ദി; ആശുപത്രിയില്‍ നിന്ന് കുറിപ്പ് പോസ്റ്റ് ചെയ്ത് ശ്രേയസ് അയ്യര്‍

ഓസ്‌ട്രേലിയയുമായി സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സുഖം പ്രാപിച്ച് വരുന്നതായി താരം തന്നെ സാമൂഹിക മധ്യമത്തിലൂടെ വ്യക്തമാക്കി. ക്യാച്ച് എടുക്കാന്‍ ഡൈവ് ചെയ്യുന്നതിനിടെ പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 29 കാരനായ താരം തന്നെ പിന്തുണക്കുന്നവരോടും വിവരം അന്വേഷിച്ച് വിളിക്കുന്നവരോടും എല്ലാം നന്ദി അറിയിച്ചു. ഓരോ ദിവസവും ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി താരം വ്യക്തമാക്കി.

”ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. ഓരോ ദിവസവും കടന്നുപോകുന്നു. എനിക്ക് ലഭിച്ച എല്ലാ ആശംസകളും പിന്തുണയും കണ്ടതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് വളരെയധികം അര്‍ത്ഥവത്താണ്. നിങ്ങളുടെ ചിന്തകളില്‍ എന്നെ നിലനിര്‍ത്തിയതിന് നന്ദി.”-ശ്രേയസ് അയ്യര്‍ തന്റെ എക്‌സ് എക്കൗണ്ടില്‍ കുറിച്ചു.

പരിക്കിലേക്ക് എത്തിയത് ഇങ്ങനെ

സിഡ്‌നിയില്‍ മൂന്നാം ഏകദിനത്തിന്റെ 34-ാം ഓവറിലായിരുന്നു പരിക്കേല്‍ക്കാനിടയായ സംഭവവികാസങ്ങള്‍ ഉണ്ടായത്. ഓസ്‌ട്രേലിയയുടെ അലക്‌സ് കെറിയെ പുറത്താക്കാനായി ഡൈവിംഗ് ക്യാച്ച് ശ്രമിക്കുകയായിരുന്നു അയ്യര്‍. പന്ത് പിടിച്ചെടുക്കാനായി മുന്നോട്ട് ആഞ്ഞ് ഡൈവ് ചെയ്ത താരം പക്ഷേ മറ്റൊരുതരത്തില്‍ വീണുപോകുകയായിരുന്നു. ആദ്യം ഇത് ചെറിയ ആഘാതമാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ വേദന കൊണ്ട് പുളഞ്ഞാണ് താരം അല്‍പ്പനേരം മൈതാനത്ത് ചിവിട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ ടീം എത്തി ശ്രേയസ് അയ്യറിനെ പുറത്തേക്ക് കൊണ്ടുപോയി വിശദപരിശോധനക്ക് വിധേയമാക്കി സിഡ്‌നി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്ന് അറിഞ്ഞതോടെ ആരാധകരില്‍ വലിയ ആശങ്ക ഉടലെടുത്തിരുന്നു. ശ്രേയസിന്റെ കൂട്ടുകാരും ബന്ധുക്കളുമെല്ലാം സിഡ്‌നിയിലേക്ക് എത്തിയിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാനെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും സർക്കാർ എന്ത് കൊടുത്താലും ഞങ്ങൾ അതിനെ സ്വാഗതം ചെയ്യും. എൽഡിഎഫ് അധികാരത്തിൽ വരുംമുമ്പ് സാമൂഹ്യ സുരക്ഷ പെൻഷൻ 2500 രൂപ കൊടുക്കും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. നാലര കൊല്ലം ഇത് ചെയ്തില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് 400 രൂപ കൂട്ടി. യഥാർത്ഥത്തിൽ 900 രൂപ നഷ്ടമാണ്. അങ്ങനെ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാൻ പറ്റില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച സർക്കാർ വെറും 33 രൂപയാണ് കൂടുതൽ കൊടുത്തിരിക്കുന്നത്. ആശാവർക്കർമാരുടെ ഓണറേറിയം ഗൗരവകരമായി വർദ്ധിപ്പിക്കണം. അത് ഹൈക്കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ക്ഷേമനിധികൾ ഇതുപോലെ മുടങ്ങിയ കാലമുണ്ടായിട്ടില്ല. ജീവനക്കാർക്ക് അധ്യാപകർക്കും പെൻഷൻകാർക്കും എല്ലാം ഈ സർക്കാർ കൊടുക്കാനുള്ളത് ഒരു ലക്ഷം കോടി രൂപയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വർധനയാണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. നാലരകൊല്ലം ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു സർക്കാർ. 18 മാസത്തെ കുടിശ്ശിക ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തുണ്ടായിരുന്നു എന്നത് സിപിഎം ക്യാപ്സ്യൂൾ ആണ്. അത് തെളിയിക്കാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ചാനൽ യുദ്ധമോ? ഏഷ്യാനെറ്റ് ന്യൂസിനെതിരെ  150 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് റിപ്പോർട്ടർ ടിവി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ  രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയിരുന്നു.

റിപ്പോർട്ടർ ഉടമ ആന്റോ അഗസ്റ്റിൻ, കൺസൽറ്റിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ഡിജിറ്റൽ ഹെഡ്  ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.വി. പ്രസാദ് എന്നിവരടക്കം 9 പേർക്കെതിരെയാണ് കേസ്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ  വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോർട്ടർ ടിവി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർക്കെതിരെ 150 കോടിയുടെ മാനനഷ്ടക്കേസാണ് ഫയൽ ചെയ്തിരിക്കുന്നത്. സിന്ധു സൂര്യകുമാർ, വിനു വി ജോൺ, പി ജി സുരേഷ് കുമാർ, അബ്‌ജോദ് വർഗീസ്, അനൂപ് ബാലചന്ദ്രൻ, ജോഷി കുര്യൻ, അഖില നന്ദകുമാർ, ജെവിൻ ടുട്ടു, അശ്വിൻ വല്ലത്ത്, റോബിൻ മാത്യു അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു.

ലയണൽ മെസി അടക്കമുള്ള അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ളവർ റിപ്പോർട്ടർ ടിവിക്കെതിരെ നിരന്തരം വ്യാജ വാർത്ത നൽകിയെന്നാണ് റിപ്പോർട്ടറിന്റെ പരാതി.

മൂന്നാം അങ്കത്തിന് ഞാനില്ല; 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മൂന്നാം തവണയും അധികാരത്തിൽ വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യൻ പര്യടനത്തിനിടെ എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. അമേരിക്കൻ ഭരണഘടനയിലെ 22-ാം ഭേദഗതി പ്രകാരം രണ്ടുതവണയിൽ കൂടുതൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ സാധിക്കില്ല.

“നിങ്ങൾ അത് വായിച്ചാൽ, അത് വളരെ വ്യക്തമാണ് – എനിക്ക് മത്സരിക്കാൻ അനുവാദമില്ല. അത് വളരെ മോശമാണ്, പക്ഷേ ഞങ്ങൾക്ക് ധാരാളം മികച്ച ആളുകളുണ്ട്,” ട്രംപ് പറഞ്ഞു, വൈസ് പ്രസിഡന്റ് ജെ ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും 2028 ൽ  മത്സരിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ അടുത്ത രാഷ്ട്രീയ സഖ്യകക്ഷിയും യുഎസ് പ്രതിനിധി സഭ സ്പീക്കറുമായ മൈക്ക് ജോൺസൺ, മൂന്നാം തവണയും പ്രസിഡന്റാകാൻ ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ഒരു വഴിയും കാണുന്നില്ലെന്ന് ട്രംപിനോട് പറഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.

ചിലർ മുന്നോട്ട് വെച്ച മറ്റൊരു തിയറിയനുസരിച്ച്, ട്രംപ് വൈസ് പ്രസിഡന്റായി മത്സരിക്കാമെന്നും തുടർന്ന് സ്ഥാനാരോഹണം ചെയ്യാമെന്നുമാണ് അഭിപ്രായം.എന്നാൽ ഭരണഘടനയിലെ 12-ാം ഭേദഗതി അനുസരിച്ച് പ്രസിഡന്റ് സ്ഥാനത്തിന് അയോഗ്യനായവർക്ക് വൈസ് പ്രസിഡന്റാകാനും കഴിയില്ല.

‘ഓണറേറിയം വർധനവ് തുച്ഛം ‘; സമരം തുടരുമെന്ന് ആശമാർ

തിരുവനന്തപുരം: സർക്കാർ 1000 രൂപ ഓണറേറിയം വർധനവ് പ്രഖ്യാപിച്ചെങ്കിലും അയയാതെ ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.

1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ വർക്കർമാർ അറിയിച്ചു.

സംഘടന വിളിച്ച് ചേർത്ത അടിയന്തര സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരാനാണ് നിലവിലെ സംഘടനയുടെ തീരുമാനം.

സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമായിരിക്കും പുതിയ സമര രീതികളെ കുറിച്ച് തീരുമാനം ഉണ്ടാവുക. ഓണറേറിയം ഇരുപത്തി ഒന്നായിരം രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്ത് നിന്നാണ് 1000 രൂപയുടെ വർദ്ധനവ് ആശമാർക്ക് ഉണ്ടായിരിക്കുന്നത് .  1000 രൂപ എത്രയോ ചെറിയ തുക എന്നായിരുന്നു ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ ആദ്യ പ്രതികരണം.

പ്രതിദിനം 33 രൂപയുടെ വർധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. 264 ആം ദിവസമാണ് സെക്രട്ടറിയേറ്റ് പടിക്കലിൽ ആശമാരുടെ സമരം.

ട്രംപ് ‘ഏകാധിപതി’; വിമർശിച്ച നൊബേൽ ജേതാവിന്റെ യുഎസ് വിസ  റദ്ദാക്കി

വാഷിംഗ്‌ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വേച്ഛാധിപതിയെന്ന് വിമർശിച്ച ലോകപ്രശസ്ത നൈജീരിയൻ എഴുത്തുകാരനും 1986 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ വോൾ സോയിങ്കയുടെ വിസ യുഎസ് റദ്ദാക്കി.

മുൻ ഉഗാണ്ടൻ ഏകാധിപതി ഇദി അമിന്റെ “വെളുത്ത പതിപ്പ്” ട്രംപാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് നടത്തിയ ഒരു പരാമർശമാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്ന് 91 കാരനായ സോയിങ്ക പറഞ്ഞു.

യുഎസിൽ ദീർഘകാലം പ്രൊഫസറായിരുന്ന സോയിങ്കയ്ക്കും ഗ്രീൻ കാർഡ് ഉണ്ടായിരുന്നു. ട്രംപിനെതിരെ പ്രതിഷേധിച്ച് 2017 ൽ അദ്ദേഹം തന്റെ ഗ്രീൻ കാർഡ് ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ വിസയും അടുത്തകാലത്ത് റദ്ദാക്കിയത്.

മുദ്രവിലയിലും രജിസ്ട്രേഷൻ ഫീസിലും ഇളവ്

തിരുവനന്തപുരം: അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കൾക്ക് വീടോട് കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോട് കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ് അനുവദിക്കുക.

മുദ്രവിലയിൽ പരമാവധി 1,20,000 രൂപ വരെയും രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ പരമാവധി 30,000 രൂപ വരെയും പരമാവധി മൂന്ന് വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക.

സംസ്ഥാനത്ത്   അമീബിക്ക് മസ്തിഷ്ക ജ്വരമരണം ; രോഗബാധയുടെ ഉറവിടം വ്യക്തമായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചിരുന്നു.

തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ്  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 77 വയസായിരുന്നു.

ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.

സോഡിയം കുറഞ്ഞതിന് തുടർന്നായിരുന്നു ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 10 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്. 61 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ശമ്പളം ഒരു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ, എസ്ബിഐയിൽ ഒഴിവുകൾ, ബിരുദധാരികൾക്കും അപേക്ഷിക്കാം

0

എസ്‌ബി‌ഐ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളുടെ നിയമന വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, ശമ്പള ഘടന, ഔദ്യോഗിക അറിയിപ്പിലേക്കും ഓൺലൈൻ അപേക്ഷാ ഫോമിലേക്കും ഉള്ള ലിങ്കുകൾ എന്നിവ അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) 103 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് എസ്‌ബി‌ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 17(17-11-2025) ആണ്.

ഏതെങ്കിലും ഡിഗ്രി ഉണ്ടോ? ജോലി റെഡി; ഐ ടി കമ്പനികൾ നയം മാറ്റുന്നു, പക്ഷേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, സി‌എ, എം‌ബി‌എ/പി‌ജി‌ഡി‌എം, പി‌ജി ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. നവംബർ 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ഹെഡ്,സോണൽ ഹെഡ് റീജിയണൽ ഹെഡ്,റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്,ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ്,ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ ,പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ, സെൻട്രൽ റിസർച്ച് ടീം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം
ഹെഡ് (പ്രോഡക്ട്, ഇൻവെസ്റ്റ്മെ​ന്റ്ആൻഡ് റിസർച്ച്):
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കോളേജുകളിൽ നിന്നോ ബിരുദം / ബിരുദാനന്തര ബിരുദം. മുൻഗണനാ യോഗ്യത: സിഎ / സി എഫ് പി /സി എഫ്എ / എൻ ഐഎസ് എം ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസർ / NISM 21-A/ റിസർച്ച് അനലിസ്റ്റ് സർട്ടിഫിക്കറ്റ്.

പ്രായപരിധി -35 – 50 വയസ്സ്

ശമ്പളം – 135.00 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)

ഒഴിവുകളുടെ എണ്ണം – ഒന്ന്

മാസ്‌റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്സിന് നവംബർ 20 വരെ അപേക്ഷിക്കാം,പ്രവേശന പരീക്ഷ നവംബർ 29 ന്
സോണൽ ഹെഡ് (റീട്ടെയിൽ)
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം നേടിയവർ.

പ്രായപരിധി-35 – 50 വയസ്സ്

ശമ്പളം-97.00 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)

ഒഴിവുകളുടെ എണ്ണം- നാല്

റീജിയണൽ ഹെഡ്
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം .

പ്രായ പരിധി- 35-50 വയസ്സ്

ശമ്പളം-66.40 ലക്ഷം രൂപ വരെ പ്രതിവർഷം ( സിടിസി)

ഒഴിവുകളുടെ എണ്ണം- ഏഴ്

നായയെ പരിശീലിപ്പിക്കാൻ പഠിച്ചാലോ?, അതും പൊലീസ് അക്കാദമിയിൽ; സർട്ടിഫിക്കറ്റും നേടാം
റിലേഷൻഷിപ്പ് മാനേജർ-ടീം ലീഡ്
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം

പ്രായപരിധി- 28-42 വയസ്സ്

ശമ്പളം- 51.80 ലക്ഷം രൂപ പ്രതിവർഷം( സിടിസി)

ഒഴിവുകളുടെ എണ്ണം – 19

ഇൻവെസ്റ്റ്‌മെന്റ് സ്പെഷ്യലിസ്റ്റ് (IS)
യോഗ്യത

അംഗീകൃത കോളേജ് / യൂണിവേഴ്സിറ്റി അല്ലെങ്കിൽ CA / CFA-യിൽ നിന്ന് ഫിനാൻസ് / അക്കൗണ്ടൻസി / ബിസിനസ് മാനേജ്‌മെന്റ് / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ക്യാപിറ്റൽ മാർക്കറ്റുകൾ / ബാങ്കിങ് / ഇൻഷുറൻസ് / ആക്ച്വറിയൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ പിജി ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ പിജി ഡിപ്ലോമ .

ഐ ടി ഐ പൂർത്തിയാക്കിയോ?,ഐ എസ് ആർ ഒയിൽ ജോലി നേടാം; ഫാർമസിസ്റ്റ് തസ്തികയിലും ഒഴിവ്
പ്രായപരിധി- 28-42 വയസ്സ്

ശമ്പളം- 44.50 ലക്ഷം രൂപ പ്രതിവർഷം( സിടിസി)

ഒഴിവുകളുടെ എണ്ണം – 22

ഇൻവെസ്റ്റ്‌മെന്റ് ഓഫീസർ (IO)
യോഗ്യത

അംഗീകൃത കോളേജ് / യൂണിവേഴ്സിറ്റിയിൽ നിന്നോ CA / CFAയിൽ നിന്നോ ഫിനാൻസ് / അക്കൗണ്ടൻസി / ബിസിനസ് മാനേജ്‌മെന്റ് / കൊമേഴ്‌സ് / ഇക്കണോമിക്‌സ് / ക്യാപിറ്റൽ മാർക്കറ്റ്‌സ് / ബാങ്കിങ് / ഇൻഷുറൻസ് / ആക്ച്വറിയൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ പ്രൊഫഷണൽ പിജി ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ പിജി ഡിപ്ലോമ.

പ്രായപരിധി- 28-40 വയസ്സ്

ശമ്പളം- 27.10 ലക്ഷം രൂപ പ്രതിവർഷം( സിടിസി)

ഒഴിവുകളുടെ എണ്ണം – 46

രണ്ട് തവണ കാൻസറിനെ അതിജീവിച്ചു, പഠനം കൊണ്ട് പ്രായത്തെയും തോൽപ്പിച്ചു; 80 -ാം വയസ്സിൽ എംബിഎ ബിരുദം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിത ഉഷാ റേ ആരെന്ന് അറിയാം
പ്രോജക്ട് ഡെവലപ്‌മെന്റ് മാനേജർ (ബിസിനസ്)
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ/പിജിഡിഎം.

പ്രായപരിധി- 30-40 വയസ്സ്

ശമ്പളം- 30.10 ലക്ഷം രൂപ പ്രതിവർഷം( സിടിസി)

ഒഴിവുകളുടെ എണ്ണം – രണ്ട്

സെൻട്രൽ റിസർച്ച് ടീം (സപ്പോട്ട്)
യോഗ്യത

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കൊമേഴ്‌സ്/ഫിനാൻസ്/ഇക്കണോമിക്‌സ്/മാനേജ്‌മെന്റ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

പി എസ് സി ഒഴിവുകൾ, ജൂനിയ‍ർ കോ – ഓപ്പറേറ്റീവ് ഇൻസ്പെക്ട‍ർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ തസ്തികയിൽ ഇപ്പോൾ അപേക്ഷിക്കാം
പ്രായപരിധി- 25-35 വയസ്സ്

ശമ്പളം- 20.60 ലക്ഷം രൂപ പ്രതിവർഷം( സിടിസി)

ഒഴിവുകളുടെ എണ്ണം – രണ്ട്

അപേക്ഷാ ഫീസ്
യുആർ/ഇഡബ്ല്യുഎസ്/ഒബിസി ഉദ്യോഗാർത്ഥികൾക്ക്: 750/-

എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക്: ഇല്ല

നിയമനം കരാർ അടിസ്ഥാനത്തിലായിരിക്കും ആദ്യം ഒരു വർഷത്തേക്കായിരിക്കും നിയമനം. അഞ്ച് വർഷം വരെ നീട്ടി നൽകാം.

ഓൺലൈനായി അപേക്ഷിക്കാൻ: sbi.bank.in ഈ വെബ്സൈറ്റ് സന്ദർശിക്കുക