‘ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല’; പിഎം ശ്രീയിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും പ്രതികരിച്ചു മന്ത്രി വി ശിവൻകുട്ടി. ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നും കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കും എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവൻ കുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടിക്കും മോഹൻലാലിനും ആദരവ് നൽകി, വേടനെ വരെ ഞങ്ങൾ സ്വീകരിച്ചു’; സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

0

കോഴിക്കോട്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിഭാഗത്തിലെ അവാർഡുകൾ ഒഴിവാക്കിയതിനെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അഞ്ചാം തവണയും പരാതികളില്ലാതെ അവാർഡ് പ്രഖ്യാപനം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നാണ് മന്ത്രിയുടെ വാദം. കോഴിക്കോട് വെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈയടി മാത്രമാണ് ലഭിച്ചതെന്നും പരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു എന്നും, ഗാനരചയിതാവല്ലാത്ത വേടൻ എന്ന വ്യക്തിക്ക് പോലും മികച്ച ഗാനത്തിന് പുരസ്‌കാരം നൽകി അംഗീകരിച്ചു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

“ബാലതാരങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കും അവാർഡ് നൽകാൻ അർഹമായ സിനിമകൾ ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഇതിൽ ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്,” സജി ചെറിയാൻ വ്യക്തമാക്കി.

കുട്ടികളുടെ മികച്ച സിനിമകൾ ഉണ്ടാകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ജൂറി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കുമെന്നും അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ നിരവധി പ്രഗത്ഭരായ ഗാനരചയിതാക്കൾ ഉണ്ടായിരുന്നിട്ടും, ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഗാനത്തിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് തന്റെ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

മമ്മൂട്ടിക്കും മോഹൻലാലിനും ആദരവ് നൽകി, വേടനെ വരെ ഞങ്ങൾ സ്വീകരിച്ചു’; സംസ്ഥാന ചലച്ചിത്ര പുരസ്കാര വിവാദങ്ങൾക്കിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

0

കോഴിക്കോട്: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിഭാഗത്തിലെ അവാർഡുകൾ ഒഴിവാക്കിയതിനെതിരെ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു. അഞ്ചാം തവണയും പരാതികളില്ലാതെ അവാർഡ് പ്രഖ്യാപനം പൂർത്തിയാക്കാൻ സർക്കാരിന് സാധിച്ചുവെന്നാണ് മന്ത്രിയുടെ വാദം. കോഴിക്കോട് വെച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൈയടി മാത്രമാണ് ലഭിച്ചതെന്നും പരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയെയും മോഹൻലാലിനെയും ആദരിച്ചു എന്നും, ഗാനരചയിതാവല്ലാത്ത വേടൻ എന്ന വ്യക്തിക്ക് പോലും മികച്ച ഗാനത്തിന് പുരസ്‌കാരം നൽകി അംഗീകരിച്ചു എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

“ബാലതാരങ്ങൾക്കും കുട്ടികളുടെ സിനിമകൾക്കും അവാർഡ് നൽകാൻ അർഹമായ സിനിമകൾ ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഇതിൽ ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്,” സജി ചെറിയാൻ വ്യക്തമാക്കി.

കുട്ടികളുടെ മികച്ച സിനിമകൾ ഉണ്ടാകാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് ജൂറി നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിനിമാ പ്രവർത്തകരുടെ യോഗം വിളിച്ചുചേർക്കുമെന്നും അടുത്ത വർഷത്തെ അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികൾക്ക് അവാർഡ് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിൽ നിരവധി പ്രഗത്ഭരായ ഗാനരചയിതാക്കൾ ഉണ്ടായിരുന്നിട്ടും, ഗാനരചയിതാവല്ലാത്ത വേടന് മികച്ച ഗാനത്തിന്റെ പേരിൽ പുരസ്കാരം നൽകി എന്നതാണ് തന്റെ പരാമർശത്തിലൂടെ ഉദ്ദേശിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു.

ഹൃദയാഘാതം; പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു, വിടവാങ്ങിയത് മലപ്പുറം സ്വദേശി

0

റിയാദ്: പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ അന്തരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി കോലത്ത് അബ്ദുൽസലാമാണ് (60) ജിദ്ദയിൽ മരിച്ചത്. ദീർഘകാലമായി ജിദ്ദ അൽ സലമയിൽ താമസിച്ചു വരികയായിരുന്നു ഇദ്ദേഹം. ഇതിനിടെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടാകുകയും ഇദ്ദേഹത്തെ ജിദ്ദ ജർമ്മൻ ഹോസ്‌പിറ്റലിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മരണാനന്തര നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. പിതാവ്: മനന്തല കോലോത്ത് മുഹമ്മദ്. മാതാവ്: മനന്തല കാരണത്ത് ഫാത്തിമ, ഭാര്യ: മുനീറ, മക്കൾ: ഷംസില, ഷംസീറ, സുൽഫിയ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, ഷഫീഖ്. സഹോദരങ്ങൾ: റഹ്മത്തുല്ല, അബ്‌ദുൽ കരീം, നൗഷാദ്. സഹോദരിമാർ: മറിയുമ്മ, റുഖിയ്യ, ഉമ്മുസൽമ, മൈമൂന, ഖൈറുന്നീസ, ഷാജിറ.

കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടതിൽ തമിഴ്‌നാട് പൊലീസിന് ഉണ്ടായത് വലിയ വീഴ്ച; സംഭവം കേരള പൊലീസിനെ അറിയിക്കാൻ വൈകി

തൃശൂർ: പൊലീസ് കസ്റ്റഡിയിൽനിന്ന് കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടത് തമിഴ്‌നാട് പൊലീസ് കേരള പൊലീസിനെ അറിയിക്കാൻ വൈകിയതായി  റിപ്പോർട്ട്. ബാലമുരുകൻ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് തമിഴ്‌നാട് പൊലീസ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം ഇന്നലെ രാത്രി 9.40നാണ് ഇയാൾ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ടത്. എന്നാൽ വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത് രാത്രി 10.40 ഓടെയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയായ ബാലമുരുകനെ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്‌നാട് പൊലീസിന് കൈമാറിയതായിരുന്നു.

എന്നാൽ തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെ ജയിലിനടുത്ത് വെച്ച് ഇയാൾ മൂത്രമൊഴിക്കാനുണ്ടെന്ന് പറഞ്ഞതോടെ വാഹനം നിർത്തി. വിലങ്ങ് അഴിച്ച് നൽകിതോടെ ഇയാൾ തൊട്ടടുത്തുള്ള മതിൽ ചാടി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാമെന്ന് സുപ്രീം കോടതി

ദില്ലി: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി.

നിർണായക നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി കേസിൽ വിചാരണ നടപടി തുടരാൻ നിർദേശിച്ചത്.

ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയെന്നും അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. 

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്: വിചാരണ തുടരാമെന്ന് സുപ്രീം കോടതി

ദില്ലി: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ വിചാരണ തുടരാമെന്ന് സുപ്രീം കോടതി.

നിർണായക നിരീക്ഷണത്തോടെയാണ് സുപ്രീം കോടതി കേസിൽ വിചാരണ നടപടി തുടരാൻ നിർദേശിച്ചത്.

ഭാര്യയുടെ മുന്നിലിട്ട് അതിക്രൂരമായാണ് കൊലപ്പെടുത്തിയെന്നും അതിനപ്പുറം പിന്നെ എന്താണ് ഉള്ളതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം പ്രതികളുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ജനുവരിയിലേക്ക് മാറ്റി. 

പ്രധാനമന്ത്രിയെ കാണാൻ സിറോ മലബാർ സഭാ നേതൃത്വം ,സൗഹൃദ സന്ദർശനമെന്ന് വിശദീകരണം

ഡൽഹി: സിറോ മലബാർ സഭാ നേതൃത്വം ഇന്ന്  പ്രധാനമന്ത്രിയെ കാണുമെന്ന് റിപ്പോർട്ട്. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച നടക്കുക.

ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച.ഫരീദാബാദിനെ അതിരൂപതയാക്കി ഉയർത്തിയതിനുശേഷമുള്ള സൗഹൃദ സന്ദർശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്. ഛത്തീസ്ഗഡിൽ വിശ്വാസികളെയും പാസ്റ്റർമാരെയും വിലക്കിയ സംഭവവും മോദിക്ക് മുന്നിൽ ഉന്നയിച്ചേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിൽ ബാലതാരങ്ങള്‍ക്ക് പുരസ്കാരം നൽകാത്തതിൽ ജൂറി ചെയര്‍മാനെതിരെ വിമര്‍ശനവുമായി ബാലതാരം ദേവനന്ദ രംഗത്ത്. കുട്ടികളും സമൂഹത്തിന്‍റെ ഭാഗമാണെന്നും അവർക്കും അവസരം കിട്ടണമെന്നും ദേവനന്ദ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ജൂറി ചെയര്‍മാൻ പ്രകാശ് രാജ് കുട്ടികളുടെ അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ദേവനന്ദയുടെ വിമര്‍ശനം ഉണ്ടായത്. കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയേണ്ടത് അവാർഡ് നിഷേധിച്ച് കൊണ്ടല്ലെന്നും ദേവനന്ദ കൂട്ടിച്ചേർത്തു.

സ്ഥാനാര്‍ത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ വിമര്‍ശിച്ചു. നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളു, പക്ഷേ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുതെന്നും ദേവനന്ദയുടെ വ്യക്തമാക്കി.

ജെമിനി എഐയുടെ ശക്തി ഇനി ഐഫോണിലും; പുതിയ സിരി 2026ൽ എത്തും

ആപ്പിളിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്‌സ് അസിസ്റ്റന്റായ സിരിയുടെ പരിഷ്‌കരിച്ച പതിപ്പ് 2026 മാർച്ച് മാസത്തോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്.

ഈ പുതിയ സിരിയുടെ പ്രവർത്തനം ഗൂഗിൾ ജെമിനി എഐയെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ജെമിനിയുടെ പിൻബലത്തോടെ, സിരിക്ക് ഉപഭോക്താക്കളോട് കൂടുതൽ മികച്ച രീതിയിൽ സംസാരിക്കാനും, സ്വാഭാവിക ഭാഷ മനസ്സിലാക്കാനും, സന്ദർഭോചിതമായി പ്രതികരിക്കാനും സാധിക്കും.

ഈ എഐ സൗകര്യം ഐഫോണുകൾ, മാക്ക്, ഹോം ഡിവൈസുകൾ എന്നിവയിലുടനീളം ലഭിക്കും. ഇതിനു പുറമെ, എഐ സിരി സൗകര്യമുള്ള പുതിയ സ്മാർട്ട്‌ഹോം ഡിവൈസും ആപ്പിൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഒരു ശക്തമായ ലാർജ് ലാംഗ്വേജ് മോഡൽ സ്വന്തമായി നിർമ്മിക്കാൻ ആപ്പിളിന് സാധിക്കാത്തതാണ് ഈ പങ്കാളിത്തത്തിന് കാരണം.

ആശ വർക്കർമാരുടെ ഓണറേറിയം 8000 രൂപയാക്കി ഉത്തരവിറക്കി ; 26,125 പേർക്ക് പ്രയോജനം ലഭിക്കും

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചുള്ള ഉത്തരവ് ഇറങ്ങി. നവംബർ ഒന്ന് മുതൽ 8000 രൂപ ആക്കിയാണ് ഉത്തരവ്.

ഓണറേറിയം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഏറെ നാള‍ായി സമരത്തിലായിരുന്നു.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശ വർക്കർമാർ അവസാനിപ്പിച്ചിരുന്നു.

1000 രൂപയുടെ വർധനവാണ് കേരള സർക്കാർ വരുത്തിയത്. 26,125 ആശാ വർക്കർമാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍, ഓണറേറിയം 21000 രൂപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.

മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ സുഹൃത്ത് കുഴഞ്ഞുവീണ് മരിച്ചു; പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തി  മുഖ്യമന്ത്രി

കണ്ണൂർ: ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴ്ത്തള്ളിയിലെ എൻ എം രതീന്ദ്രനാണ്(80) കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ചത്.

സിപിഐഎം മുതിർന്ന നേതാവ് ഇ പി ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി ഇന്നലെ കണ്ണൂരിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വരവറിഞ്ഞ് അദ്ദേഹത്തെ കാണാനായി രതീന്ദ്രൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ എത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ ആണ് രതീന്ദ്രൻ കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയുമായിരുന്നു.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു മുഖ്യമന്ത്രിയും രതീന്ദ്രനും പരസ്പരം കണ്ടത്. കൂടിക്കണ്ട ശേഷം മുഖ്യമന്ത്രി ഇ പി ജയരാജൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് ഇറങ്ങി. തൊട്ടുപിന്നാലെ രതീന്ദ്രൻ വീട്ടിലേയ്ക്കും ഇറങ്ങി. ഗസ്റ്റ് ഹൗസിൽ നിന്ന് അൽപദൂരം പിന്നിട്ടപ്പോൾ രതീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു.

ഇ പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ സുഹൃത്തിന്റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി പിന്നാലെ ആശുപത്രിയിലെത്തി തന്റെ സുഹൃത്തിനെ അവസാനമായി ഒരുനോക്കു കണ്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പിന്നോട്ട് വലിഞ്ഞ് സ്വർണ്ണവില

സംസ്ഥാനത്ത്   90,000ത്തിന് താഴേക്ക് സ്വര്‍ണവില വീണ്ടും എത്തി.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ കുറഞ്ഞ് 89,800രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 11,225 രൂപ നല്‍കണം.

22 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞത്.

കേരള തീരത്ത് തിരമാലകൾ ഉയരും, അതീവ ജാഗ്രത നിർദേശം

തിരുവനന്തപുരം: തിരുവനന്തപുരത്തും കോഴിക്കോടും നാളെ രാത്രി 11.30 വരെ കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരത്ത് കാപ്പിൽ മുതൽ പൊഴിയൂർ വരെയും കോഴിക്കോട് ചോമ്പാല മുതൽ രാമനാട്ടുകര വരെയുമാണ് കള്ളക്കടൽ ജാഗ്രതാ നിർദേശമുള്ളത്.

ഈ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ ( 05/11/2025 ) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

‘ആളുകളെ ഭയപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ല’; തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ തെരുവിലിറങ്ങാനൊരുങ്ങി മമത, പ്രതിഷേധ റാലി ഇന്ന്

0

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടിയാണ് എസ്‌ഐആർ എന്ന് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) നിയമത്തിനെതിരെ ചൊവ്വാഴ്ച തെരുവിലിറങ്ങാൻ ടിഎംസി പദ്ധതിയിടുന്നു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലി ഇന്നാണ്.

“എസ്‌ഐആർ പ്രഖ്യാപനത്തിനുശേഷം ആളുകളെ ഭയപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ല. നമുക്ക് ഇതിനകം ആറ് നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടു. ഈ മരണങ്ങൾക്ക് ആരാണ് ഉത്തരവാദി? ഇസിഐയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കൈകളിൽ രക്തക്കറയുണ്ട്,” കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശ്രീ. ബാനർജി പറഞ്ഞു.

അതേസമയം അനന്തരവനും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അണിനിരക്കും. റെഡ് റോഡിലെ ബി ആര്‍ അംബേദ്കര്‍ പ്രതിമ മുതല്‍ ജോറാസങ്കോ താക്കുര്‍ബാരി വരെയാണ് റാലി. റാലിയില്‍ അണിനിരക്കുന്നതിന് പകരം എസ്‌ഐആര്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ അതത് മണ്ഡലങ്ങളില്‍ തുടരണമെന്നാണ് മമതാ ബാനര്‍ജി മറ്റ് ജില്ലകളിലുള്ള മന്ത്രിമാരോടും എംഎല്‍എമാരോടും നിര്‍ദേശിച്ചിരിക്കുന്നത്.

‘റാലിയില്‍ പങ്കെടുക്കുന്നതിനായി കൊല്‍ക്കത്തയില്‍ എത്തേണ്ടതില്ലെന്നാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ടിഎംസി നേതാക്കളെയും പ്രവര്‍ത്തകരെയും അറിയിച്ചത്. പകരം എസ്‌ഐആര്‍ ഫോം വിതരണം ചെയ്യുന്ന ബിഎല്‍ഒമാരെ അനുഗമിക്കാനാണ് നിര്‍ദേശം. കൊല്‍ക്കത്ത, ഹൗറ, നോര്‍ത്ത് 24 പര്‍ഗന്‍സ്, സൗത്ത് 24 പര്‍ഗന്‍സ് അടക്കമുള്ള സമീപ പ്രദേശങ്ങളിലെ നേതാക്കള്‍ റാലിയില്‍ അണിനിരക്കും’, അഭിഷേക് ബാനര്‍ജിയും കൊല്‍ക്കത്തയില്‍ പ്രതികരിച്ചു. എസ്‌ഐആറിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സഹായം ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി മുഴുവന്‍ വാര്‍ഡിലും ഹെല്‍പ് ഡസ്‌ക്കുകള്‍ സജ്ജമാക്കാനും തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എസ്‌ഐആര്‍ രണ്ടുപേരുടെ ജീവനെടുത്തെന്നും വോട്ടര്‍പട്ടികയില്‍ നിന്നും ഒരാളെപ്പോലും ഒഴിവാക്കാന്‍ അനുവദിക്കില്ലെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നിലപാട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. നിര്‍ദേശം അനുസരിച്ചില്ലെങ്കില്‍ ജയിലില്‍ അടക്കുമെന്ന് ബിഎല്‍ഒമാരെ സുവേന്ദു പരസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം.

അതേസമയം ചൊവ്വാഴ്ച കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ റാലി നടത്തുമ്പോൾ, എസ്‌ഐആറിനെ പിന്തുണച്ച് നോർത്ത് 24 പർഗാനാസിലെ പാനിഹതിയിൽ റാലി നടത്തുമെന്ന് ബിജെപി നേതാവ് പറഞ്ഞു. കൊൽക്കത്ത ഹൈക്കോടതി ചൊവ്വാഴ്ചയും ബുധനാഴ്ചയും പാനിഹതിയിലും പുർബ ബർധമാനിലും റാലികൾ നടത്താൻ ബിജെപിക്ക് അനുമതി നൽകി.