കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.
ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
എച്ച് ഫയൽസ്! രാഹുലിൻ്റെ ഹരിയാന തെരഞ്ഞെടുപ്പ് ആരോപണം: മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഡൽഹി: നാളെ ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരിയാനയിൽ വോട്ട് ക്രമക്കേട് ആരോപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു.
എച്ച് ഫയൽസ് എന്ന പേരിലാണ് ഹരിയാനയിലെ വോട്ട് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത്. വോട്ട് ചോരിക്ക് പകരം സർക്കാർ ചോരിയെന്നാണ് ഹരിയാനയിലെ ക്രമക്കേടുകളെ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.
എന്നാൽ വോട്ടർ ലിസ്റ്റിൽ ക്രമക്കേട് എന്ന ആരോപണത്തിൽ രാഹുലിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത് വന്നു. വോട്ടർ ലിസ്റ്റ് സംബന്ധിച്ച് ഒരു പരാതിയും വന്നില്ലെന്നും 90 മണ്ഡലങ്ങളിലായി 22 തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ ആണ് പെൻ്റിംഗ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഹരിയാനയിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടന്നുവെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
പരാതികൾ ഉണ്ടെങ്കിൽ അറിയിക്കേണ്ട കോൺഗ്രസിൻ്റെ ബിഎൽഒമാരും പോളിങ് ഏജൻ്റുമാരും എന്ത് ചെയ്തുവെന്നും ഇരട്ട വോട്ട് ഉണ്ടെങ്കിൽ അത് ഒരു പാർട്ടിക്ക് ഗുണമാകുന്നു എന്ന വാദം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു.
‘രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. ഹരിയാന എക്‌സിറ്റ് പോൾ കോൺഗ്രസിന് അനുകൂലമായിരുന്നു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റ് ബിജെപിക്കുമായിരുന്നു. വീണ്ടും വീണ്ടും പരിശോധിച്ചാണ് അന്തിമ നിഗമനത്തിലേക്ക് എത്തിയത്. യുവാക്കളായ ജെൻസി വിഭാഗം അവരുടെ ഭാവി എന്താണെന്ന് തിരിച്ചറിയണം’, എന്നാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളത്തിൽ പറഞ്ഞത്
ഭൂമി തരംമാറ്റം: എറണാകുളം ജില്ലാ തല അദാലത്ത് നടത്തി
കൊച്ചി: ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള എറണാകുളം ജില്ലാതല അദാലത്ത് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ഏഴ് താലൂക്കുകളിൽ നിന്നായി 6,309 അപേക്ഷകൾ തീർപ്പാക്കി. ആഗസ്റ്റ് 31ന് മുമ്പ് ലഭിച്ച സൗജന്യ തരമാറ്റത്തിനുള്ള അപേക്ഷകളാണ് പരിഗണിച്ചത്.
അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി, ഡെപ്യൂട്ടി കളക്ടർമാരായ സുനിത ജേക്കബ്ബ്, എസ്. റജീന, വി.ഇ. അബ്ബാസ്, സുനിൽ മാത്യു, കെ. മനോജ്, ജില്ലയിലെ ഭൂരേഖ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ വമ്പൻ തട്ടിപ്പ് നടത്തി; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വൻ തട്ടിപ്പ് നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനങ്ങളോട് പറഞ്ഞത് പച്ചക്കള്ളമാണ്. ജനാധിപത്യവ്യവസ്ഥയെ തകർക്കാൻ കമ്മീഷൻ കൂട്ടുനിന്നുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അതോടൊപ്പം ഹരിയാന തെരഞ്ഞെടുപ്പിൽ വൻ അട്ടിമറിനടന്നതായും രാഹുൽ പറഞ്ഞു. 25 ലക്ഷം കള്ളവോട്ടുകൾ നടന്നു. എട്ടിൽ ഒന്ന് വോട്ടുകൾ ഹരിയാനയിൽ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം കള്ള വോട്ടുകൾ നടന്നു.19 ലക്ഷത്തിലധികം ബൾക്ക് വോട്ടുകൾ നടന്നു. അഞ്ച് ലക്ഷത്തിലധികം വ്യാജവോട്ടുകളുണ്ടായി. 93174 തെറ്റായ വിലാസങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ത്രീ നൂറ് തവണ വോട്ട് ചെയ്തു. മറ്റൊരു യുവതി 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തു. സീമ, സ്വീറ്റി, സരസ്വതി എന്നീ പേരുകളിലാണ് വോട്ട് ചെയ്തതെന്നും രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യതയുണ്ട് എന്ന സൂചനയാണ് വിപണിയിൽ നിന്നും ഇന്ന് ലഭിക്കുന്നത്.
720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.
11,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 89,800രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,225 രൂപയായിരുന്നു വില.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യതയുണ്ട് എന്ന സൂചനയാണ് വിപണിയിൽ നിന്നും ഇന്ന് ലഭിക്കുന്നത്.
720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.
11,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 89,800രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,225 രൂപയായിരുന്നു വില.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. 89,000ത്തിന് താഴേക്കും വില ഇടിയാൻ സാധ്യതയുണ്ട് എന്ന സൂചനയാണ് വിപണിയിൽ നിന്നും ഇന്ന് ലഭിക്കുന്നത്.
720 രൂപ കുറഞ്ഞ് ഇന്ന് ഒരു പവൻ സ്വർണത്തിന് 89080 രൂപയാണ് വില.
11,135 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 89,800രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 11,225 രൂപയായിരുന്നു വില.
പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല: എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവൻ കുട്ടി
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്ന് എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി.
പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല. നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്. 17 കോടി കിട്ടാനുണ്ട്. അത് ഈ ആഴ്ച ലഭിച്ചേക്കും. പത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസം ഇല്ല. സ്വാഭാവിക നടപടിക്രമം മാത്രമാണിത്. നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ഉത്തരവ് ഇറക്കി. കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല.
ചില പത്രങ്ങൾക്ക് വലിയ വിഷമമാണ്. പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കത്ത് വൈകിയത് കൊണ്ടാണോ ഫണ്ട് വന്നത് എന്ന് ചോദ്യത്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് പോകേണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
‘ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണം’; റാപ്പർ വേടന് അവാർഡ് നൽകിയതിനെതിരെ ദീദി ദാമോദരൻ
തിരുവനന്തപുരം: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടന് നൽകിയതിൽ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ രംഗത്ത്. വേടന് നൽകിയ പുരസ്കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു.
അതേസമയം കോടതി കയറിയാൽ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദി ദാമോദരൻ ആവശ്യപ്പെട്ടു. ഫേസ്‌ബുക്കിലൂടെ ആണ് പ്രതികരണം ഉണ്ടായത്.
ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
“വിയർപ്പ് തുന്നിയിട്ട കുപ്പായം” എന്ന വരികൾ ഉദാത്തമാണ്. എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്. ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല. സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം . കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്.
തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസ്സിൽ കല്ലുകടി
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിൽ കൂട്ടരാജി. തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ടാംഘട്ട പട്ടികയും കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് നേമം ഷജീർ പട്ടികയിൽ ഇടം പിടിച്ചു. 15 പേരുടെ രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. നേരത്തെ 48 പേരുടെ ആദ്യഘട്ട പട്ടികയാണ് പ്രഖ്യാപിച്ചിരുന്നത്.
23 സീറ്റുകളിലെ സ്ഥാനാർഥികളെ മാത്രമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതിന് പിന്നാലെയായിരുന്നു കൂട്ട രാജി.
കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ 50ലേറെ പേരാണ് രാജിവച്ചത്. രാജിയിൽ കെപിസിസി അധ്യക്ഷന് കത്ത് കൈമാറി. രാജിവച്ചവർ സിപിഐഎമ്മിൽ ചേരാൻ സാധ്യതയുണ്ട്.
കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഉപേഷ് സുഗതനാണ് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിന് കത്ത് കൈമാറിയത്. കോവളം നിയോജകമണ്ഡലത്തിലെ പാർട്ടിയുടെ നയവഞ്ചന സഹിക്കാവുന്നതിലും അപ്പുറമാണെന്ന് രാജികത്തിൽ പറയുന്നു.
120 കോടി ബജറ്റിൽ ബാഹുബലി: ദി എറ്റേണൽ വാർ’ : പാർട്ട് 1ടീസർ പുറത്ത്
സിനിമയുടെ രണ്ട് ഭാഗങ്ങളെയും സംയോജിപ്പിച്ച് ബാഹുബലി ദി എപ്പിക്ക് എന്ന പേരിൽ ഒരു പുതിയ വേർഷൻ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ബാഹുബലിയുടെ അടുത്ത ഭാഗം പുറത്തിറങ്ങാൻ പോകുകയാണ്.
‘ബാഹുബലി ദി എറ്റേർണൽ വാർ’ എന്ന അനിമേഷൻ സിനിമയാണ് ബാഹുബലിയുടെ തുടർച്ചയായി ഇനി പുറത്തിറങ്ങാൻ പോകുന്നത്.
സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥയാണ് ഈ അനിമേഷൻ ചിത്രം പറയുന്നത്. 127 കോടിയോളം മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്. ബാഹുബലിയുടെ സൃഷ്ടാവായ എസ്എസ് രാജമൗലിയാണ് ഈ സിനിമ പ്രെസെന്റ് ചെയ്യുന്നത്.
ഈ അനിമേഷൻ ചിത്രം 3D യിലാണ് പുറത്തിറങ്ങാൻ പോകുന്നത്. 2027 ൽ ഈ ചിത്രം പുറത്തിറങ്ങും. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഷോബു യാർലഗദ്ദ, പ്രസാദ് ദേവിനേനി ചേർന്നാണ് നിർമാണം.
അതേസമയം, മികച്ച പ്രതികരണമാണ് ബാഹുബലി ദി എപ്പിക്കിന് ലഭിക്കുന്നത്. 3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പാണ് പുറത്തിറങ്ങിയത്. ഇതിൽ ആദ്യ പകുതി ഒരു മണിക്കൂർ 42 മിനിറ്റും രണ്ടാം പകുതി രണ്ട് മണിക്കൂർ എട്ട് മിനിറ്റുമാണ് നീളം. ആദ്യ പകുതിയിൽ ബാഹുബലി ഒന്നാം ഭാഗവും രണ്ടാം പകുതിയിൽ സിനിമയുടെ രണ്ടാം ഭാഗവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതുവരെ 40 കോടിയാണ് സിനിമയുടെ കളക്ഷൻ. ഇന്ത്യയിൽ ഒരു റീ റിലീസ് സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണിത്.
സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം; വില വർധന നടപ്പിലാക്കുക തദ്ദേശതെരഞ്ഞെടുപ്പിന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില വർധന നടപ്പിലാക്കുക എന്നാണ് ലഭിക്കുന്ന വിവരം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എത്ര രൂപയെന്നത് തീരുമാനിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.
അതേസമയം നേരിയ വില വർധനയുണ്ടാകുമെന്നും വിദഗ്ധ സമിതി നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ
ഡൽഹി: കേരളത്തിനുള്ള നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസർക്കാർ.
സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
അതേസമയം, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ നടപടി എടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2026 ജനവരി 31നകം നിയമനം സംബദ്ധിച്ച് എന്തൊക്കെ നടപടികൾ എടുത്ത് എന്ന് സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സർക്കാർ എയിഡഡ് സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഇതുസംബധിച്ച സുപ്രീം കോടതി ഉത്തരവ് കേരള സർക്കാർ നടപ്പാക്കതിനെ തുടർന്ന് കേരള റിസോർസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി.
കേരളത്തിനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കും; കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ
ഡൽഹി: കേരളത്തിനുള്ള നല്‍കാനുള്ള എസ്എസ്എ ഫണ്ട് ഉടന്‍ നല്‍കുമെന്ന് കേന്ദ്രസർക്കാർ.
സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. സ്പെഷ്യൽ അധ്യാപകരുടെ നിയമന കേസിലാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചത്.
അതേസമയം, ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പഠിപ്പിക്കുന്ന സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരെ നിയമിക്കാൻ നടപടി എടുക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
2026 ജനവരി 31നകം നിയമനം സംബദ്ധിച്ച് എന്തൊക്കെ നടപടികൾ എടുത്ത് എന്ന് സത്യവാങ്മൂലം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
സർക്കാർ എയിഡഡ് സ്‌കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഇതുസംബധിച്ച സുപ്രീം കോടതി ഉത്തരവ് കേരള സർക്കാർ നടപ്പാക്കതിനെ തുടർന്ന് കേരള റിസോർസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി.
