ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ

ഡൽഹി: ഓസ്കാറിന് സമാനമായി ദേശീയ പുരസ്കാരങ്ങളിലും ലോബിയിങ് നടക്കുന്നുണ്ടെന്നും അവാർഡുകൾക്ക് പിന്നിൽ ധാരാളം നെറ്റ്‌വർക്കിങ് ഉൾപ്പെട്ടിട്ടുണ്ടെന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടൻ പരേഷ് റാവൽ. ലോബിയിങ് ശ്രമങ്ങളുടെ ഭാഗമായി വലിയ പാർട്ടികൾ നടക്കാറുണ്ടെന്നാണ് നടൻ പറഞ്ഞത്.

പ്രശസ്ത യൂട്യൂബർ രാജ് ഷമാനിയുടെ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് അവാർഡ് നിർണയത്തിലെ ഇടപെടലുകളെപ്പറ്റി നടൻ തുറന്ന് പറഞ്ഞത്. സംഭാഷണത്തിനിടെ, ദേശീയ അവാർഡുകളിലും ഓസ്‌കാറുകളിലും നടക്കുന്ന ലോബിയിങ് രീതികളെക്കുറിച്ച് പരേഷ് വിശദീകരിച്ചു. . 1993ല്‍ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ വ്യക്തിയാണ് പരേഷ് റാവൽ.

സംവിധായകരിൽ നിന്നും എഴുത്തുകാരിൽ നിന്നുമുള്ള അഭിനന്ദനമാണ് ഏതൊരു ട്രോഫിയേക്കാളും താൻ വിലമതിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ ക്രമക്കേട്: രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്, ‘രേഖാമൂലം പരാതി നൽകണം’

ഡൽഹി: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കത്ത്. ആരോപണത്തിൽ രേഖാമൂലം പരാതി നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെയാണ് ഹരിയാനയിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടന്നുവെന്നും കോൺഗ്രസിനെ തോൽപ്പിക്കാൻ വൻ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ച് രാഹുൽ രാഗത്തെത്തിയത്.

അതേസമയം, രാഹുൽ ഗാന്ധി നടത്തിയ ഓപ്പറേഷൻ സർക്കാർ ചോരി ആരോപണത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഹരിയാനയിലെ വോട്ടര്‍ രംഗത്തെത്തി. രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടറെന്നാണ് റിപ്പോർട്ട്. 2012 ൽ കിട്ടിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ടു ചെയ്തു എന്ന് സ്വീറ്റി ഒരു മാധ്യമത്തോട് വ്യക്തമാക്കി.

കൊല്ലത്ത് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥികള്‍ വരുമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി

കൊല്ലം: കൊല്ലത്ത്  കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. വിജയ സാധ്യത മാത്രം മാനദണ്ഡമാക്കിയാണ് ഇത്തവണത്തെ സ്ഥാനാർഥിനിർണയം എന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.

യുഡിഎഫിന്‍റെ ചരിത്രത്തില്‍ ഇത്രയും മുന്നൊരുക്കത്തില്‍ തെരഞ്ഞെടുപ്പിലേക്ക് പോയിട്ടില്ല. വിജയ സാധ്യതയുള്ളവരെ സ്ഥാനാര്‍ഥിയാക്കുക എന്നതാണ് യുഡിഎഫ് പൊതുവായി സ്വീകരിച്ചിരിക്കുന്ന തീരുമാനം.

മുന്നണിയുടെ ഭാഗമായി ഇത്തവണ സ്വന്തന്ത്ര സ്ഥാനാർഥികൾ ഉണ്ടാകും. ലീഗിന്റെ ഒരു സീറ്റിൽ പൊതു സ്ഥാനാർഥിയെ മുന്നണി തീരുമാനിച്ചിട്ടുണ്ട്.

കൊല്ലം കോർപറേഷനിൽ യുഡിഎഫ് പൊതുസമ്മതരെയും മത്സരിപ്പിക്കും.  ഒന്‍പതില്‍ കുറയാത്ത സീറ്റ് നേടി ആര്‍എസ്പി മുന്നേറും. മുസ്‍ലിം ലീഗിന്റെ സീറ്റിൽ മുന്നണി ഒറ്റകെട്ടായി തീരുമാനം എടുത്തിട്ടുണ്ട്.

‘ഇല്ലം കട്ടവരെ കൊല്ലത്തിന് വേണ്ട’ എന്നതാണ് യുഡിഫിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമെന്നും എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു “.

ശബരിമല സ്വര്‍ണ്ണക്കൊള്ള; എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും എന്നും സൂചനകൾ ഉണ്ട്. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്

ഹൈടെക് തട്ടിപ്പ് കാസിനോകളെ കീഴടക്കുന്നു; ടേബിളുകളിൽ ക്യാമറകൾ; ഷഫ്ലിംഗ് മെഷീനുകൾ ഹൈജാക്ക് ചെയ്ത് ചൂതാട്ടം!

0

വിനോദസഞ്ചാര മേഖലയിൽ കാര്യമായ പ്രാധാന്യമുള്ള ഒന്നാണ് ലോകമെമ്പാടുമുള്ള കാസിനോകൾ, അവ ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാസിനോകളെക്കുറിച്ച് പറയുമ്പോൾ ഇന്ത്യക്കാരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഗോവ ആയിരിക്കും, ഇന്ത്യൻ കാസിനോകളുടെ തലസ്ഥാനമായാണ് ഗോവയെ വിശേഷിപ്പിക്കുന്നത്. അടുത്ത തവണ ഗോവയിലേക്ക് പോകുമ്പോൾ, പ്രത്യേകിച്ച് കാസിനോകളിലെ നിലവിലെ തട്ടിപ്പ് രീതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

റിപ്പോർട്ടുകൾ പ്രകാരം, ലോകമെമ്പാടുമുള്ള കാസിനോകളിൽ അത്യാധുനിക തട്ടിപ്പുകൾ വ്യാപകമാകുകയാണ്. കാസിനോ ടേബിളുകളിൽ ഹൈടെക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഗെയിമുകളിൽ ക്രമക്കേടുകൾ നടത്തുന്നത്. ആളുകൾ ബെറ്റ് വെക്കുന്ന പണം തട്ടിയെടുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കാസിനോ ഗെയിം വിദഗ്ദ്ധനായ സാൽ പിയാസെന്റെയുടെ സമീപകാല വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്, ഈ ഹൈടെക് തട്ടിപ്പുകൾ ലാസ് വെഗാസിലെ കാസിനോകളിൽ പോലും പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്.

ഈ തട്ടിപ്പുകൾക്കായി ടേബിളുകൾക്കുള്ളിൽ ക്യാമറകൾ ഘടിപ്പിച്ചാണ് മറിച്ചിടുന്ന കാർഡുകൾ പോലും തിരിച്ചറിയുന്നത്. ഡെക്കുകൾ മാപ്പ് ചെയ്യാനും പുനഃക്രമീകരിക്കാനും കഴിവുള്ള, പരിഷ്കരിച്ച ഷഫ്ലിംഗ് മെഷീനുകൾ ആന്തരിക ക്യാമറകളെ ഹൈജാക്ക് ചെയ്യുന്നു. ഇതുവഴി ഗെയിമിന്റെ ഫലം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കുകയും, ഇരകളെ ദുരനുഭവമാണെന്ന് വിശ്വസിപ്പിക്കാൻ കഴിയുകയും ചെയ്യുന്നു.

ഗോവയെ സംബന്ധിച്ചിടത്തോളം ഈ സാങ്കേതികവിദ്യകൾ ദീർഘകാല ഭീഷണിയാണ്. 2019-ൽ ഏഷ്യൻ ജേണൽ ഓഫ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഗോവയിലെ 15 കാസിനോകളിൽ പ്രതിദിനം 15,000-ത്തിലധികം ആളുകളാണ് എത്തുന്നത്. 2024 ഏപ്രിൽ 1 മുതൽ 2025 ഫെബ്രുവരി 28 വരെ സംസ്ഥാനം 132.52 കോടി രൂപയും, 2025 മാർച്ച് 1 മുതൽ ജൂലൈ 10 വരെ വാർഷിക ആവർത്തന ഫീസായി (Annual Recurring Fee) 384.85 കോടി രൂപയും വരുമാനം നേടിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംസ്ഥാന നിയമസഭയിൽ അറിയിച്ചിരുന്നു.

1976-ലെ ഗോവ പബ്ലിക് ചൂതാട്ട നിയമവും തുടർന്നുള്ള ഭേദഗതികളും അനുസരിച്ച്, ലൈവ് കാസിനോ ടേബിൾ ഗെയിമുകൾക്ക് ലൈസൻസുള്ള പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയങ്ങൾക്കുള്ളിൽ അല്ലെങ്കിൽ ഓഫ്‌ഷോർ കപ്പലുകളിൽ മാത്രമേ അനുമതിയുള്ളൂ. കരയിലുള്ള സാധാരണ ചൂതാട്ട കേന്ദ്രങ്ങളെ പൂർണ്ണ കാസിനോകളായി പ്രവർത്തിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗോവയിലെ കാസിനോകളെക്കുറിച്ച് പലരും വ്യത്യസ്ത അഭിപ്രായങ്ങളാണ് പങ്കുവെക്കാറുള്ളത്; ചിലർ ന്യായമായ പ്രവർത്തനങ്ങളെ അനുകൂലിക്കുമ്പോൾ, മറ്റു ചിലർ അവയെ സംശയത്തോടെയാണ് കാണുന്നത്.

വർഷങ്ങളായി, ഗോവയിലെ കാസിനോകളിൽ അനീതിപരമായ ഗെയിമിംഗ് രീതികൾ മുതൽ കള്ളപ്പണം വെളുപ്പിക്കൽ വരെയുള്ള ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025 സെപ്റ്റംബർ 28, 29 തീയതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കാസിനോ ഓപ്പറേറ്ററായ ബിഗ് ഡാഡി കാസിനോയും അനുബന്ധ സ്ഥാപനങ്ങളും ഉൾപ്പെടെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി 2.25 കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 14,000 യുഎസ് ഡോളറും 8.5 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും പിടിച്ചെടുത്തിരുന്നു. 2025 ഓഗസ്റ്റിൽ നിയമവിരുദ്ധമായി ലൈവ്-ഗെയിം ടേബിളുകൾ പ്രവർത്തിപ്പിച്ചതിന് ഒരു ഓൺ-ഷോർ കാസിനോയിൽ ഗോവ പോലീസ് റെയ്ഡ് നടത്തി 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

ഗോവ പബ്ലിക് ഗാംബ്ലിംഗ് റൂൾസ് 2025-ന്റെ കരട് അന്തിമമാക്കുന്നതോടെ, ഗോവ ആഭ്യന്തര വകുപ്പ് കൂടുതൽ കർശനമായ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. ഗെയിമിംഗ് കമ്മീഷണറുടെ പദവിക്ക് അധികാരം നൽകുന്നതിനും ലൈസൻസ് ലംഘനങ്ങൾക്ക് കടുപ്പമേറിയ പിഴകളും നിയന്ത്രണങ്ങളും നിർദ്ദേശിക്കുന്നതുമാണ് ഈ കരട്. ഗോവയിൽ സിസിടിവികൾ, ടാംപർ പ്രൂഫ് ഷഫ്ലറുകൾ, സീൽഡ്-ഡെക്ക് പോലുള്ള പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളും സ്വതന്ത്ര ഓഡിറ്റുകളും സ്റ്റാഫ് പശ്ചാത്തല പരിശോധനകളും നിലവിലുണ്ടെങ്കിലും, ആധുനികവും എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്തതുമായ തട്ടിപ്പ് സാങ്കേതികവിദ്യകൾക്ക് മുന്നിൽ ഇവ ഇനി പര്യാപ്തമല്ല.

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ഓടിയെത്തിയത് കൂട്ടനിലവിളി കേട്ട്, കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് കരയുന്ന അച്ഛനെ, പ്രതികരിച്ച് അയൽവാസി

0

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് അയൽവാസി. കൂട്ടക്കരച്ചിൽ കേട്ടാണ് വീട്ടിലേക്ക് ഓടിയെത്തിയതെന്നും. വന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന അച്ഛനെയായിരുന്നുവെന്നുമാണ്. എന്തുപറ്റിയെന്ന് തിരക്കിയപ്പോൾ എന്തോ കടിച്ചുവെന്നാണ് മറുപടി പറഞ്ഞതെന്നും. ഉടൻ തന്നെ വീട്ടിൽ നിന്നും കാറെടുത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അയൽവാസി പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും അയൽവാസിയായ മണി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി അമ്മൂമ്മയ്‌ക്കൊപ്പമാണ് കിടന്നതെന്നാണ് വിവരം. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. സംഭവങ്ങൾക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനസികപ്രശ്നം അടക്കമുള്ളയാളാണ് അമ്മൂമ്മയെന്നും സോഡിയം കുറയുന്ന അസുഖം അടക്കം ഇവര്‍ക്കുണ്ടെന്നുമാണ് അറിയുന്നതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന്റെ അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തും.

സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് 300ലധികം പേരിൽ നിന്ന് തട്ടിയത് 150 കോടി രൂപ; തട്ടിപ്പിനായി സ്വീകരിച്ചത് ‘മണി ഹീസ്റ്റ്’ കഥാപാത്രങ്ങളുടെ പേരുകൾ; മൂന്നംഗ സംഘം പിടിയിൽ

0

ന്യൂഡൽഹി: സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം വാഗ്‌ദാനം ചെയ്ത് നൂറുകോടിയിലധികം രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. നെറ്റ്ഫ്ലിക്സ് ത്രില്ലർ സീരീസായ ‘മണി ഹീസ്റ്റ്’ മോഡൽ തട്ടിപ്പ് നടത്തിയ സംഘത്തെയാണ് പോലീസ് പിടികൂടിയത്. 300ലധികം പേരെ കബളിപ്പിച്ച പ്രതികൾ 150 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അർപ്പിത്, പ്രഭാത്, അബ്ബാസ് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് നടത്താനായി പ്രതികൾ ‘മണി ഹീസ്റ്റ്’ കഥാപാത്രങ്ങളുടെ പേരുകളാണ് ഉപയോഗിച്ചിരുന്നത്. നിയമ ബിരുദധാരിയായ അർപ്പിത് സംഘത്തലവനായ ‘പ്രൊഫസർ’ എന്ന പേരിലാണ് അറിയപ്പെട്ടത്. കമ്പ്യൂട്ടർ സയൻസ് ബിരുദാനന്തര ബിരുദധാരിയായ പ്രഭാത് വാജ്‌പേയി ‘അമാൻഡ’ എന്ന പേരിലും, അബ്ബാസ് ‘ഫ്രെഡ്ഡി’ എന്ന പേരിലുമാണ് തട്ടിപ്പ് നടത്തിയത്.

സമൂഹമാധ്യമങ്ങളിൽ രഹസ്യ ഗ്രൂപ്പുകൾ ഉണ്ടാക്കി ഉയർന്ന വരുമാനം വാഗ്‌ദാനം ചെയ്തായിരുന്നു പ്രതികൾ ആളുകളെ തട്ടിപ്പിലേക്ക് ആകർഷിച്ചിരുന്നത്. ആദ്യഘട്ടത്തിൽ ലാഭവിഹിതം ചെറിയ തുക നിക്ഷേപകർക്ക് നൽകി ഇവർ അൽവരുടെ വിശ്വാസം നേടിയെടുക്കും. ഈ സമയം നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങും. ഈ സമയം സംഘം അവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യും. പണം പിൻവലിക്കാൻ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തി കൂടുതൽ തുക നിക്ഷേപിക്കാൻ നിർബന്ധിക്കുന്നതായിരുന്നു പ്രതികളുടെ രീതി.

പ്രതിപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മാത്രമല്ല അറസ്റ്റിലായ സംഘത്തിന് ചൈനീസ് പൗരന്മാരുമായി ബന്ധമുണ്ടെന്നും സമാനമായ രീതിയിൽ 23 കോടി രൂപ കൂടി തട്ടിയെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. നോയിഡ, സിലിഗുരി എന്നിവിടങ്ങളിൽ പോലീസ് നടത്തിയ റെയ്ഡുകളിൽ മൊബൈൽ ഫോണുകളും ബാങ്ക് രേഖകളും അടക്കം നിരവധി തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി ഊർജിതമായ അന്വേഷണം തുടരുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അങ്കമാലിയിൽ കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന നിലയിൽ; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.  ആന്‍റണി, റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

  സംഭവത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി . കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം.

വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്.

വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായി ഏറ്റുമുട്ടി നാട്ടുകാർ; മയക്കുമുരുന്ന് സംഘത്തെ അടിച്ചോടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

0

ബംഗളുരു: കോളേജ് വിദ്യാർത്ഥികൾക്ക് സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായി ഏറ്റുമുട്ടി നാട്ടുകാർ. ബംഗളുരുവിലെ ആചാര്യ കോളജിന് സമീപമാണ് സംഘർഷം ഉണ്ടായത്. മയക്കുമുരുന്ന് സംഘത്തെ നാട്ടുകാർ അടിച്ചോടിച്ചു. സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആചാര്യകോളജിലെ വിദ്യാർഥി കൂടിയായ ഒരാളാണ് സംഘത്തിന്റെ തലവനെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്നലെയാണ് സംഭവം. ആചാര്യ കോളജിലെ വിദ്യാർത്ഥികൾക്ക് സ്ഥിരമായി മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഒരു സംഘം പ്രദേശത്തുണ്ട്. വൈകുന്നേരങ്ങളിൽ ഇവരെത്തി വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിച്ച് നൽകാറുണ്ട്. പലതവണ നാട്ടുകാർ ഇത് ചോദ്യം ചെയ്തിരുന്നു. അന്നെല്ലാം ചോദ്യം ചെയ്യുന്നവരെ മയക്കുമരുന്ന് സംഘം അടിച്ചോടിക്കലാണ് പതിവ്. ഇന്നലെ നാട്ടുകാർ സംഘടിച്ചെത്തി ഇവരെ ചോദ്യം ചെയ്യുകയും അടിച്ചോടിക്കുകയുമായിരുന്നു. സംഘത്തലവൻ ഇപ്പോൾ ആചാര്യ കോളജിൽ വന്ന് ചേർന്നിട്ടുണ്ടെന്നും തദേശവാസികൾ ആരോപിച്ചു.

“അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ട്”; കറുകുറ്റിയിലെ കുഞ്ഞിൻ്റെ മരണത്തിൽ മുൻ പഞ്ചായത്ത് മെമ്പർ

എറണാകുളം: കറുകുറ്റിയിൽ ആറുമാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അമ്മ അടുക്കളയിൽ പോയ സമയത്തെന്ന് വ്യക്തമാക്കി പഞ്ചായത്ത് മുൻ മെമ്പർ കെ.പി. അയ്യപ്പൻ. ഡിപ്രഷന് മരുന്ന് കഴിക്കുന്ന അമ്മൂമ്മയുടെ അടുത്ത് കുഞ്ഞിനെ കിടത്തിയാണ് അമ്മൂമ്മയുടെ ആവശ്യ പ്രകാരം കഞ്ഞിയെടുക്കാനായാണ് അമ്മ അടുക്കളയിൽ പോയത്.

എന്നാൽ അമ്മ തിരിച്ചെത്തുമ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു എന്നും അയ്യപ്പൻ പറയുന്നു. “രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയെ അമ്മൂമ്മയുടെ അടുത്ത് കിടത്തിയാണ് അമ്മ അടുക്കളയിലേക്ക് പോയത്. തിരിച്ചെത്തിയപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. അമ്മയുടെ ബഹളം കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്” എന്നാണ് അദ്ദേഹം പറയുന്നത്.

“ഇതിന് പിന്നാലെ കുട്ടിയെ അങ്കമാലിയിലെ സ്വകാര്യയിലേക്ക് കൊണ്ടുവന്നു. കുട്ടിക്ക് ചെറിയ മുറിവ് പറ്റിയെന്നാണ് ആദ്യം ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് ഓക്സിജൻ കൊടുക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിലെ മുറിവ് ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്. സംഭവത്തിനുശേഷം അമ്മൂമ്മ അബോധാവസ്ഥയിലായിരുന്നു. ഇവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുടുംബത്തിലാകെ അഞ്ചുപേരാണ് ഉള്ളത്. മൂത്ത കുട്ടിയുടെ പിറന്നാൾ ആയിരുന്നു ഇന്ന്. മറ്റ് കുടുംബ പ്രശ്നങ്ങളൊന്നുമില്ല. സംഭവത്തിൽ ദുരൂഹതയുണ്ട്” എന്നും അയ്യപ്പൻ വ്യക്തമാക്കി.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ശില്പി എളവള്ളി നന്ദൻ

തൃശൂർ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ശില്പി എളവള്ളി നന്ദൻ രംഗത്ത്. പഴയ വാതിലിൽ കേടുപാടുണ്ട് എന്ന് പറഞ്ഞ് വിളിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും ഡോറിന്റെ പണം തന്നത് അജികുമാർ എന്ന വ്യക്തിയാണെന്നും ആണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം അജികുമാർ ഒരു സ്പോൺസർ ആണ് എന്നാണ് പറഞ്ഞത് എന്നും പഴയ വാതിലിന്റെ മരത്തിനു ജീർണ അവസ്ഥ ഉണ്ടായിരുന്നു എന്നും അത് ദേവസം ഉദ്യോഗസ്ഥർക്ക് കൈമാറുകയാണ് ചെയ്തതെന്നും നന്ദൻ വ്യക്തമാക്കി.

വാതിലിന്റെ മരപ്പണി നടന്നത് ബംഗളൂരുവിലാണ്. പിന്നീട് പഴയ വാതിലിന് എന്ത് സംഭവിച്ചു എന്ന് ഇപ്പോൾ സംശയമുണ്ടെന്നും എളവള്ളി നന്ദൻ പ്രതികരിച്ചു. പുതിയ വാതിലിൽ പൂശിയത് സ്വർണമാണോ അല്ലയോ എന്ന് അറിയില്ല. ചെമ്പിന്റെ പണി ഹൈദരാബാദിലാണ് ചെയ്തത്. മറ്റൊരു സംഘമാണ് ഈ പണി ചെയ്തതെന്നും എളവള്ളി നന്ദൻ കൂട്ടിച്ചേർത്തു.

തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ അവ്യക്തതയില്ലെന്ന് പി.എസ്. പ്രശാന്ത്

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ അവ്യക്തതയില്ലെന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡ് നടപടികൾ സുതാര്യമാണ് എന്നും ബോർഡ് സ്വീകരിച്ച നിലപാട് സുതാര്യമാണ് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം 1998 മുതൽ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട് എന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നും വിഷയത്തിൽ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കും എന്നും ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോർഡ് നൽകുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ അവ്യക്തതയില്ലെന്ന് പി.എസ്. പ്രശാന്ത്

തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ അവ്യക്തതയില്ലെന്ന് വ്യക്തമാക്കി ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡ് നടപടികൾ സുതാര്യമാണ് എന്നും ബോർഡ് സ്വീകരിച്ച നിലപാട് സുതാര്യമാണ് എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അതേസമയം 1998 മുതൽ 2025 വരെയുളള കാലഘട്ടങ്ങളിലെ അന്വേഷണം നടത്തണം എന്നത് അന്നത്തേയും എന്നത്തേയും നിലപാട് എന്നും ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു എന്നും വിഷയത്തിൽ കോടതിയെ കാര്യങ്ങൾ ബോധിപ്പിക്കും എന്നും ഉത്തരവ് പരിശോധിച്ച ശേഷം കൃത്യമായ മറുപടി ബോർഡ് നൽകുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.

വജ്രത്തിളക്കമുള്ള മോതിരം ! വിജയ് അണിയിച്ച മോതിരം കാണിച്ച് രശ്‌മിക

തെലുങ്ക് താരങ്ങളായ രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് കഴിഞ്ഞയാഴ്ചയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത, ഹൈദരാബാദില്‍ നടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് വിവാഹനിശ്ചയം നടന്നത്. അടുത്തവര്‍ഷം ഫെബ്രുവരിയിലാകും വിവാഹമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തന്റെ പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ട്’ പ്രൊമോട്ട് ചെയ്യുന്നതിനായി ജഗപതി ബാബുവിന്റെ ജനപ്രിയ ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമ്മു റാ’യിൽ നടി രശ്മിക മന്ദാന അടുത്തിടെ പങ്കെടുത്തിരുന്നു.

തന്റെ പുതിയ ചിത്രമായ ‘ദി ഗേൾഫ്രണ്ട്’ നെ കുറിച്ച് നടി സംസാരിച്ചപ്പോൾ, എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് അവരുടെ വിരലിലെ തിളങ്ങുന്ന  മോതിരമായിരുന്നു. ആ നിമിഷം പെട്ടെന്ന് എപ്പിസോഡിന്റെ ഹൈലൈറ്റായി മാറി, അവതാരകനിൽ നിന്ന് രസകരമായ കളിയാക്കലുകളും പ്രേക്ഷകരിൽ നിന്ന് ആവേശകരമായ പ്രതികരണങ്ങളും ഉണ്ടായി.

പിന്നീട് ജഗപതി ബാബു തന്ത്രപരമായ ചോദ്യമാണ് രശ്മികയോട് ചോദിച്ചത്. ‘വിജയ് ദേവരകൊണ്ടയുമായുള്ള സൗഹൃദം, വിജയ് സേതുപതിയോടുള്ള ആരാധന, ദളപതി വിജയുടെ എക്കാലത്തേയും ആരാധിക. ഒടുവില്‍ വിജയിനേയും സ്വന്തമാക്കി അല്ലേ?’ എന്നാണ് ജഗപതി ബാബു പറഞ്ഞത്. പൊട്ടിച്ചിരിയായിരുന്നു രശ്മികയുടെ മറുപടി. ഒപ്പം സദസ്സിനെ നോക്കി കുസൃതിയോടെ കണ്ണിറുക്കി കാണിക്കുകയും ചെയ്തു.

ഗീതാ ഗോവിന്ദം, ഡിയര്‍ കോമ്രേഡ് എന്നീ സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ രാഹുല്‍ സംകൃത്യന്റെ താത്കാലികമായി ‘വിഡി 14’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനായി വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും.

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് അനുമതി നൽകി ഹൈക്കോടതി. എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്.

ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം.  ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി.

അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു. ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും പോറ്റിയെ മുൻ നിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയിൽ എന്താണ് നടന്നത് എന്ന് കൃത്യമായി അറിയണം.