അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; ഓടിയെത്തിയത് കൂട്ടനിലവിളി കേട്ട്, കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് കരയുന്ന അച്ഛനെ, പ്രതികരിച്ച് അയൽവാസി

0

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് അയൽവാസി. കൂട്ടക്കരച്ചിൽ കേട്ടാണ് വീട്ടിലേക്ക് ഓടിയെത്തിയതെന്നും. വന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ചിരിക്കുന്ന അച്ഛനെയായിരുന്നുവെന്നുമാണ്. എന്തുപറ്റിയെന്ന് തിരക്കിയപ്പോൾ എന്തോ കടിച്ചുവെന്നാണ് മറുപടി പറഞ്ഞതെന്നും. ഉടൻ തന്നെ വീട്ടിൽ നിന്നും കാറെടുത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നുമാണ് അയൽവാസി പറഞ്ഞത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും അയൽവാസിയായ മണി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആന്‍റണി – റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. കുട്ടി അമ്മൂമ്മയ്‌ക്കൊപ്പമാണ് കിടന്നതെന്നാണ് വിവരം. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മൂമ്മയെ ആണ് പൊലീസ് സംശയിക്കുന്നത്. സംഭവങ്ങൾക്ക് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. സംഭവം നടക്കുമ്പോള്‍ കുഞ്ഞിന്‍റെ അമ്മ അടുക്കളയിലായിരുന്നു. ഒച്ചകേട്ട് അമ്മ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തില്‍ നിന്ന് ചോര വരുന്ന രീതിയില്‍ കണ്ടത്. പിന്നാലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനസികപ്രശ്നം അടക്കമുള്ളയാളാണ് അമ്മൂമ്മയെന്നും സോഡിയം കുറയുന്ന അസുഖം അടക്കം ഇവര്‍ക്കുണ്ടെന്നുമാണ് അറിയുന്നതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുഞ്ഞിന്റെ അമ്മൂമ്മ വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്നതായാണ് വിവരം. ഇവര്‍ ഓവര്‍ഡോസ് മരുന്ന് കഴിച്ചതായി സംശയമുണ്ടെന്നും പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണം. എന്താണ് സംഭവിച്ചത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന്‍റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയാൽ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കുഞ്ഞിന്‍റെ അമ്മയുടെ മൊഴിയടക്കം പോലീസ് രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here