ഡിഎംകെയുടെ സൗജന്യ വനിതാ ബസ് യാത്ര പദ്ധതിയുടെ പേര് മാറ്റി വിജയ്‌യുടെ ടിവികെ സർക്കാർ, വൻ വിവാദം

തമിഴ്‌നാട്ടിൽ ഭരണമാറ്റത്തിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു. മുൻപ് അധികാരത്തിലിരുന്ന ഡിഎംകെ സർക്കാർ സ്ത്രീകളുടെ ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയ ഏറ്റവും ജനപ്രിയമായ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ പേര് മാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാർ. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അതീവ രഹസ്യമായാണ് സർക്കാർ ഈ പേരുമാറ്റം നടപ്പിലാക്കിയത്.

ഡിഎംകെ ഭരണകാലത്ത് ‘മഗളീർ വിടിയൽ പയനം’ അഥവാ സ്ത്രീകളുടെ പുലരി യാത്ര എന്ന് പേരിട്ടിരുന്ന പദ്ധതിയാണ് ഇപ്പോൾ വെറും ‘മഗളീർ പയനം’ അഥവാ വനിതാ യാത്ര എന്ന് മാത്രമാക്കി മാറ്റിയിരിക്കുന്നത്. ചെന്നൈ നഗരത്തിലെ എംടിസി ബസുകളിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ബസുകളിലും ഡിജിറ്റൽ ബോർഡുകളിൽ നിന്ന് ‘വിടിയൽ’ എന്ന വാക്ക് പൂർണ്ണമായും നീക്കം ചെയ്തു കഴിഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

തമിഴ് ഭാഷയിൽ പുലരി അല്ലെങ്കിൽ ഉദയം എന്ന് അർത്ഥം വരുന്ന ‘വിടിയൽ’ എന്ന വാക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ പ്രധാന പ്രചാരണ മുദ്രാവാക്യമായിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ രാഷ്ട്രീയ അടയാളങ്ങൾ ഭരണത്തിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും പൂർണ്ണമായും തുടച്ചുനീക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് വിജയ് സർക്കാർ നടത്തുന്നതെന്ന് ഡിഎംകെ ആരോപിക്കുന്നു. പദ്ധതിയുടെ പേര് മാറ്റിയാലും തങ്ങൾ സൃഷ്ടിച്ച ചരിത്രം തിരുത്താൻ കഴിയില്ലെന്ന് മുൻ ഡിഎംകെ മന്ത്രി തങ്കം തെന്നരശു പ്രതികരിച്ചു.

ഒരു പദ്ധതിയുടെ വിജയം നിർണ്ണയിക്കുന്നത് അതിന്റെ പേരല്ലെന്നും അത് ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ പുരോഗതിയാണെന്നും ഡിഎംകെ നേതൃത്വം ഓർമ്മിപ്പിച്ചു. ജനക്ഷേമത്തിനായുള്ള ഭരണപരമായ നടപടിയായല്ല, മറിച്ച് രാഷ്ട്രീയ പ്രതികാര ബുദ്ധിയോടെയാണ് ടിവികെ സർക്കാർ ഇതിനെ കാണുന്നത്. ഇത്തരം പേരുമാറ്റങ്ങൾക്കായി സമയം കളയാതെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന പുതിയ പദ്ധതികൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ഈ വിഷയത്തിൽ വിശദീകരണവുമായി തമിഴ്‌നാട് ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപൻ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ പേരിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും സ്ത്രീകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സൌജന്യ യാത്രാ ആനുകൂല്യങ്ങളിൽ യാതൊരുവിധ കുറവും വരുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ എന്തുകൊണ്ടാണ് ‘വിടിയൽ’ എന്ന വാക്ക് ഒഴിവാക്കിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ടിവികെ വാഗ്ദാനം ചെയ്ത ‘വെട്രി പയനം’ എന്ന പുതിയ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നും അതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും ഗതാഗത വകുപ്പിലെ ചില ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നുണ്ട്. സാധാരണ ബസുകളിൽ മാത്രമല്ല, എല്ലാത്തരം സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൌജന്യ യാത്ര ഉറപ്പാക്കുന്നതാണ് വിജയ് സർക്കാരിന്റെ പുതിയ പദ്ധതി. നിലവിൽ തമിഴ്‌നാട്ടിൽ ദിവസേന അറുപത് ലക്ഷത്തിലധികം സ്ത്രീകളാണ് ഈ സൌജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.

ഭരണത്തിലേറിയ ഉടൻ തന്നെ മുൻ സർക്കാരിന്റെ പല പദ്ധതികളുടെയും പേരുകൾ മാറ്റാൻ ടിവികെ ഭരണകൂടം താല്പര്യം കാണിച്ചിരുന്നു. യുവാക്കൾക്കായുള്ള ‘നാൻ മുതൽവൻ’ പദ്ധതിയുടെ പേര് മാറ്റി ‘തിരൻ തമിഴ്‌നാട്’ എന്നും ‘മുതൽവർ പടൈപ്പകം’ എന്നത് വെറും ‘പടൈപ്പകം’ എന്നും നേരത്തെ മാറ്റിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ പാർട്ടിയും ഡിഎംകെയും തമ്മിലുള്ള പോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പുതിയ വിവാദം.

കൈവശമുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറ്റാം; ആർബിഐ വീണ്ടും മാർഗനിർദേശവുമായി

0

ന്യൂഡൽഹി: പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകൾ കൈവശമുള്ളവർക്ക് അവ ഇപ്പോഴും മാറ്റിയെടുക്കാൻ അവസരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അറിയിച്ചു. 2000 രൂപ നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുത നിലനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർബിഐ വ്യക്തമാക്കി.

നോട്ടുകൾ മാറ്റുന്നതിനായി രണ്ട് പ്രധാന മാർഗങ്ങളാണ് ആർബിഐ നിർദേശിക്കുന്നത്. രാജ്യത്തുടനീളമുള്ള ആർബിഐയുടെ 19 ഇഷ്യൂ ഓഫീസുകളിൽ നേരിട്ടെത്തി നോട്ടുകൾ കൈമാറി തുക ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാം. ഇഷ്യൂ ഓഫീസുകളിലെത്താൻ കഴിയാത്തവർക്ക് ഇന്ത്യാ പോസ്റ്റ് വഴി ഇൻഷുർ ചെയ്ത തപാലായി നോട്ടുകൾ ആർബിഐ ഓഫീസിലേക്ക് അയയ്ക്കാനും സൗകര്യമുണ്ട്. നോട്ടുകൾ ലഭിച്ച ശേഷം തുക ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

2016-ലെ നോട്ടുനിരോധനത്തിന് പിന്നാലെ അവതരിപ്പിച്ച 2000 രൂപ നോട്ടുകൾ 2023 മെയ് 19-നാണ് പ്രചാരത്തിൽ നിന്ന് പിൻവലിച്ചത്. ആദ്യഘട്ടത്തിൽ ബാങ്കുകൾ വഴി മാറ്റിയെടുക്കാൻ അവസരം നൽകിയിരുന്നെങ്കിലും പിന്നീട് സേവനം ആർബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തി.

ആർബിഐയുടെ കണക്കുകൾ പ്രകാരം, 2023-ൽ പിൻവലിക്കൽ പ്രഖ്യാപിക്കുമ്പോൾ പ്രചാരത്തിലുണ്ടായിരുന്ന 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും ഇതിനകം ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. 2026 ഏപ്രിൽ വരെയുള്ള കണക്കുപ്രകാരം 5,451 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ് ഇപ്പോഴും പ്രചാരത്തിലുണ്ടായിരുന്നത്. കൈവശമുള്ള നോട്ടുകൾ എത്രയും വേഗം അനുവദിച്ചിരിക്കുന്ന മാർഗങ്ങളിലൂടെ മാറ്റിയെടുക്കണമെന്ന് ആർബിഐ നിർദേശിച്ചു.

English Summary

The Reserve Bank of India (RBI) has clarified that ₹2,000 banknotes remain legal tender and can still be exchanged. People can either visit one of the RBI’s 19 Issue Offices or send the notes through insured India Post services for credit to their bank accounts. RBI also noted that most ₹2,000 notes have already been returned to the banking system.

തിരുവനന്തപുരത്ത് ബൈക്ക് അപകടം; സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം

0

തിരുവനന്തപുരം തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ യുവാവും യുവതിയും മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയും സമീപത്തെ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റിൽ തല ഇടിക്കുകയും ചെയ്തതായാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

English Summary

A young man from Ernakulam and a young woman from Thodupuzha were killed in a motorcycle accident near the Thiruvallam Toll Plaza in Thiruvananthapuram. The bike reportedly lost control, hit the divider, and the victims were thrown onto a nearby streetlight pole. Police have launched an investigation into the cause of the accident.

കൊച്ചി വാട്ടർ മെട്രോ ഇനി ആലപ്പുഴയിലേക്കും കൊല്ലത്തേക്കും; വിപുലീകരണ പദ്ധതിക്ക് വേഗം

0

കൊച്ചി: കൊച്ചിയിൽ വിജയകരമായി പ്രവർത്തിക്കുന്ന വാട്ടർ മെട്രോ പദ്ധതി തെക്കൻ കേരളത്തിലേക്കും വ്യാപിപ്പിക്കാൻ നടപടികൾ വേഗത്തിലാകുന്നു. ആലപ്പുഴയിലെയും കൊല്ലത്തെയും ജലപാതകളെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായുള്ള സാധ്യതാപഠനവും വിശദമായ റിപ്പോർട്ടും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് (IWAI) കൈമാറി.

അഷ്ടമുടി കായൽ, ടി.എസ്. കനാൽ, കുട്ടനാടൻ ജലപാതകൾ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുക. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ചാർജിങ് ഡോക്കുകളും അത്യാധുനിക ഇലക്ട്രിക് ബോട്ടുകളും ഉൾപ്പെടുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. ആലപ്പുഴയിലും കൊല്ലത്തും പുതിയ ബോട്ട് ടെർമിനലുകളും നിർമ്മിക്കും.

2031-ഓടെ സർവീസുകൾ പൂർണമായും സോളാർ പവർ സ്റ്റേഷനുകളിൽ ചാർജ് ചെയ്യുന്ന ബോട്ടുകളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. യാത്രക്കാരുടെ ഗതാഗതത്തിനൊപ്പം ജലമാർഗ ചരക്കുനീക്കവും ശക്തിപ്പെടുത്തുന്നതിലൂടെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

പദ്ധതി യാഥാർഥ്യമാകുന്നതോടെ ആലപ്പുഴയിലെ ഹൗസ്‌ബോട്ട് ടൂറിസത്തിനും കൊല്ലത്തെ അഷ്ടമുടി കായൽ മേഖലയിലെ വിനോദസഞ്ചാരത്തിനും വലിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. മൺറോ തുരുത്ത് ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ മികച്ച ജലഗതാഗത സൗകര്യവും ലഭ്യമാകും. പുതിയ ടെർമിനലുകൾ വരുന്ന പ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ആവശ്യകത വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2023 ഏപ്രിലിൽ സർവീസ് ആരംഭിച്ച കൊച്ചി വാട്ടർ മെട്രോയിൽ ഇതുവരെ 65 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്ര ചെയ്തത്. പ്രവർത്തനച്ചെലവ് പൂർണമായി മറികടന്നിട്ടില്ലെങ്കിലും നഷ്ടം ഗണ്യമായി കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്. നിലവിൽ പ്രതിദിനം ശരാശരി 7,000 യാത്രക്കാരാണ് സേവനം ഉപയോഗിക്കുന്നത്. ഈ എണ്ണം 8,000 കടന്നാൽ പദ്ധതി ‘ബ്രേക്ക് ഈവൻ’ നിലയിലെത്തുമെന്നാണ് അധികൃതരുടെ കണക്ക്.

English Summary:
The Kochi Water Metro is set to expand to Alappuzha and Kollam as preparations for the new phase gather pace. The project will use solar-powered electric boats and green technology, aiming to improve passenger transport, cargo movement, tourism, and regional connectivity while reducing road congestion.

Slug:
kochi-water-metro-expansion-alappuzha-kollam

Tags:

ബെൽജിയത്തെ തോൽപ്പിച്ച് സ്‌പെയിൻ ലോകകപ്പ് സെമിഫൈനലിൽ

ലോകകപ്പിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ച് സ്‌പെയിൻ സെമിയിൽ. സൂപ്പർ സബായി എത്തിയ മിക്കൽ മെറീനോയുടെ ഗോളിലാണ് സ്‌പെയ്ൻ ജയിച്ചു കയറിയത്. 88-ാം മിനിറ്റിലായിരുന്നു ഗോൾ. പോർചുഗലിനെതിരായ മത്സരത്തിലും സ്‌പെയ്‌നിന്റെ രക്ഷകനായത് പകരക്കാരനായി വന്ന മെറീനോയായിരുന്നു.

മത്സരത്തിന്റെ 30-ാം മിനിറ്റിൽ ഫാബിയൻ റൂയിസിലൂടെയാണ് സ്‌പെയിനാണ് ആദ്യം ലീഡ് എടുത്തത്. പെഡ്രോ പോറോയും ലാമിൻ യമാലും ചേർന്നുള്ള മനോഹരമായൊരു മുന്നേറ്റത്തിനൊടുവിൽ ഡാനി ഓൽമോ തൊടുത്ത ഷോട്ട് ബെൽജിയം ഗോളി തിബോ കോർട്ടുവ തടുത്തെങ്കിലും, റീബൗണ്ട് പന്ത് വലയിലെത്തിച്ച് റൂയിസ് ലീഡ് നേടി കൊടുക്കുകയായിരുന്നു.

എന്നാൽ 41-ാം മിനിറ്റിൽ ബെൽജിയം മറുപടി നൽകി. തിമോത്തി കാസ്റ്റാഗ്‌ന നൽകിയ ക്രോസ് കെവിൻ ഡി ബ്രൂയിൻ കൃത്യമായി ചാർൾസ് ഡി കെറ്റലെയർക്ക് എത്തിച്ചു.

ഡി കെറ്റലെയറുടെ തകർപ്പൻ ഹെഡർ ഗോൾവല കുലുക്കി. ഇതോടെ ലോകകപ്പിൽ തുടർച്ചയായി 490 മിനിറ്റുകൾ വലകുലുങ്ങാതെ നിന്നതിന് അവസാനമായി.

വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ച സ്‌പെയ്ൻ മുന്നേറ്റങ്ങൾ ഓരോന്നായി ബെൽജിയൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഒടുവിൽ രക്ഷകനായി മെറീനോ എത്തുകയായിരുന്നു.

സെമിയിൽ ഫ്രാൻസാണ് സ്‌പെയ്‌നിന്റെ എതിരാളികൾ.

വയനാട് മണ്ണിടിച്ചില്‍; ഇനി കണ്ടെത്താനുളളത് ഒരാളെ

കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിലില്‍ കാണാതായ ആള്‍ക്ക് വേണ്ടി ഇന്നും തിരച്ചില്‍ തുടരും.

അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് കണ്ടെത്താനുളളത്.

സോണ്‍ ഒന്ന്, രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തിരച്ചില്‍ നടത്താനാണ് തീരുമാനം.

ഇന്നലെ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.  മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണ് ലഭിച്ചത്.

നിര്‍മ്മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി  കുടുംബശ്രീയുടെ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി  16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്.

ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.  കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്‍റോള്‍മെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച് 31 വരെയാണ് പോളിസി കാലാവധി. 

അയല്‍ക്കൂട്ടങ്ങളിലെ ഏതെങ്കിലും ഒരംഗത്തിന് ആകസ്മിക മരണമോ അപകടമരണമോ  സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതാണ് പദ്ധതി.  18 മുതല്‍ 74 വയസു വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. 18-നും 50-നും ഇടയില്‍ പ്രായമുള്ള അയല്‍ക്കൂട്ട അംഗത്തിന് സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ പോളിസിയില്‍ പറഞ്ഞിട്ടുള്ള പ്രകാരം  അവകാശിക്ക് രണ്ടു ലക്ഷം രൂപ ലഭിക്കും.   51-60 വയസു വരെയുള്ള പോളിസി ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 80,000 രൂപയും,  61 -70 വരെ  30,000 രൂപയും  71 -74 വരെ 25,000 രൂപയുമാണ് അവകാശിക്ക് ലഭിക്കുക. അപകട മരണം സംഭവിച്ചാല്‍ ഈ തുകയ്ക്ക് പുറമേ 18-50 വയസു വരെയുള്ള അംഗങ്ങള്‍ക്ക് 1,20,000 രൂപയും 51-60 വയസുവരെ ഒരു ലക്ഷം രൂപയും 61-74 വരെ 60,000 രൂപയും അപകട ആനുകൂല്യമായി അവകാശിക്ക് ലഭിക്കും.   

അയല്‍ക്കൂട്ട അംഗങ്ങള്‍ ചേര്‍ന്ന് ലിങ്കേജ് വായ്പയെടുത്ത ശേഷം ഏതെങ്കിലും ഒരഗത്തിനു മരണം സംഭവിച്ചാല്‍ ആ വ്യക്തിയുടെ വായ്പാ ബാധ്യത മറ്റ് അംഗങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ് മുമ്പുണ്ടായിരുന്നത്. ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതു വഴി ഈ സാഹചര്യം ഒഴിവാക്കാനായിട്ടുണ്ട്.

മരണമടഞ്ഞ അംഗത്തിന്‍റെ പേരില്‍ ഉണ്ടായിരുന്ന വായ്പാ തുക ഇന്‍ഷുറന്‍സ് തുകയില്‍ നിന്നും അയല്‍ക്കൂട്ടത്തിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കു നല്‍കും. ബാക്കി തുക മരണമടഞ്ഞ വ്യക്തിയുടെ അവകാശിക്കും ലഭിക്കും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതി വഴി നാളിതുവരെ 37 കോടി രൂപ ഇന്‍ഷുറന്‍സ് ആനുകൂല്യമായി വിതരണം ചെയ്തിട്ടുണ്ട്.

സി.ഡി.എസ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് പേഴ്സണ്‍മാരായ ബീമ മിത്ര വഴിയാണ് അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നുള്ള പ്രീമിയം സമാഹരണം. പദ്ധതിയില്‍ പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതും നിലവിലുളള പോളിസി പുതുക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബീമാ മിത്ര വഴിയാണ്. 

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ അപകടം: അന്വേഷണത്തിന് പ്രത്യേക സമിതി

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണ സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു.

സംഭവത്തില്‍ ഗുരുതര അനാസ്ഥ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചു.

നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്ന് മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സീനിയര്‍ ഡിവിഷണല്‍ സേഫ്റ്റി ഓഫീസര്‍ ബെന്നി വര്‍ഗീസിന്റെ നേതൃത്വത്തിലാകും അന്വേഷണം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്

കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമാണ്. 

കോറോഹെൽത്തിന് പി‌ന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി ടാൽറോപ്പ്; ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാർ പ്രതിസന്ധിയിൽ

കൊച്ചി: കോറോ ഹെൽത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ.കൊച്ചി ആസ്ഥാനമായ ടാൽറോപ് കമ്പനിയിലാണ് കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്.

എഐ മൂലം കമ്പനി പൂട്ടുകയാണെന്നാണ് ഉടമകളുടെ വിശദീകരണം.ശമ്പളവും ജോലിയും ഇല്ലാതെ 300 ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.ഘട്ടംഘട്ടമായിട്ടാണ് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.പരാതികളിൽ നടപടിയില്ലാതെ വന്നതോടെ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജോലി നഷ്ടപ്പെട്ടവർ.

നിയമ പഴുതുകൾ ഉപയോഗിച്ചായിരുന്നു പിരിച്ചുവിടൽ നടത്തിയത്.അതേസമയം, പുതിയ ഇൻവെസ്റ്റ്മെൻറ് നീക്കവുമായി മുന്നോട്ട് പോകാനുള്ള നിലപാടിലാണ് കമ്പനി ഉടമകൾ.

പ്രിയദർശിനി തിരിച്ചടിയായോ? കെഎസ്ആർടിസിയിൽ താൽക്കാലിക ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 4,000 ത്തോളം താൽക്കാലിക ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങി.സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതി വന്നേതാടെയാണ് ശമ്പളം മുടങ്ങുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഒരു മാസമായി കണ്ടക്ടർമാർ, ഡ്രൈവർമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കുള്ള ശമ്പളം ലഭിച്ചിട്ടില്ല. താൽക്കാലിക ജീവനക്കാരാണ് സ്ഥിരം ജീവനക്കാർ അവധിയാകുമ്പോൾ മറ്റ് സർവീസുകൾ മുടങ്ങാതെ നടത്തുന്നത്.

അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക പ്രശ്‌നം മാത്രമാണുള്ളതെന്നും അധികൃതര്‍ വിശദീകരിച്ചു.

‘ആയുഷ്മാൻ സാരഥി’ അപ്ഡേറ്റ് എത്തി, വെറും 5 മിനിറ്റിൽ ഇ-കെവൈസി പൂർത്തിയാക്കാനുള്ള ലളിതമായ വഴികൾ ഇതാ

രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് സൌജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഇനി മുതൽ വിരൽത്തുമ്പിൽ ലഭ്യമാകും. ഗുണഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ഫോണിലെ വാട്‌സാപ്പ് ഉപയോഗിച്ച് അതീവ വേഗത്തിൽ ആയുഷ്മാൻ കാർഡുകൾ തയാറാക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കുന്ന പുതിയ സംവിധാനം നിലവിൽ വന്നു. ‘ആയുഷ്മാൻ സാരഥി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഔദ്യോഗിക വാട്‌സാപ്പ് ചॅറ്റ്‌ബോട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു.

നാഷണൽ ഹെൽത്ത് അതോറിറ്റി വികസിപ്പിച്ചെടുത്ത ഈ അത്യാധുനിക സംവിധാനം വഴി പൊതുജനങ്ങൾക്ക് ഇരുപത്തിനാല് മണിക്കൂറും മികച്ച ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. പുതിയ കാർഡിനായി അപേക്ഷിക്കുന്നതിനൊപ്പം തന്നെ നിലവിലുള്ള കാർഡുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനും ആധാർ കാർഡുകൾ ലിങ്ക് ചെയ്യാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും. ഇതിനായി സാധാരണക്കാർ ഇനി സർക്കാർ ഓഫീസുകളിലോ മറ്റ് അക്ഷയ കേന്ദ്രങ്ങളിലോ പോയി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ആവശ്യമില്ല.

വാട്‌സാപ്പ് ചേറ്റിലൂടെ ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ആദ്യം ചെയ്യേണ്ടത് സർക്കാരിന്റെ ഔദ്യോഗിക നമ്പറായ +91 72908 23838 തങ്ങളുടെ ഫോണിൽ സേവ് ചെയ്യുക എന്നതാണ്. തുടർന്ന് ഈ നമ്പറിലേക്ക് വാട്‌സാപ്പിൽ ‘Hi’ എന്ന് ടൈപ്പ് ചെയ്ത് സന്ദേശം അയക്കണം. ഉടനടി തന്നെ ചॅറ്റ്‌ബോട്ടിന്റെ ഭാഗത്തുനിന്നും വിവിധ ഭാഷകളിലുള്ള ഓപ്ഷനുകളും ആവശ്യമായ സേവനങ്ങളുടെ ലിസ്റ്റും മറുപടിയായി ഫോണിൽ ലഭ്യമാകും.

തുടർന്ന് സ്ക്രീനിൽ കാണുന്ന ഓപ്ഷനുകളിൽ നിന്നും ‘Create Ayushman Card’ എന്നത് തിരഞ്ഞെടുത്ത് മുന്നോട്ട് പോകാം. നിങ്ങളുടെ മൊബൈൽ നമ്പറും ആധാർ കാർഡ് വിവരങ്ങളും നൽകിയ ശേഷം ഫോണിലേക്ക് വരുന്ന വൺ ടൈം പാസ്‌വേഡ് ഉപയോഗിച്ച് വിവരങ്ങൾ സ്ഥിരീകരിക്കണം. നിങ്ങൾ ഈ പദ്ധതിക്ക് അർഹനാണെങ്കിൽ ഇ-കെവൈസി നടപടികൾ പൂർത്തിയാക്കി മിനിറ്റുകൾക്കകം പുതിയ ആയുഷ്മാൻ കാർഡ് ഫോണിൽ ഡൗൺലോഡ് ചെയ്യാം.

കേന്ദ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെയുള്ള സൌജന്യ ചികിത്സയാണ് രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങൾക്ക് ലഭിക്കുന്നത്. എഴുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായുള്ള പ്രത്യേക ആയുഷ്മാൻ വയോ വന്ദന കാർഡുകളും ഈ പുതിയ വാട്‌സാപ്പ് സംവിധാനം വഴി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കാർഡിലെ തുകയുടെ ബാലൻസ് പരിശോധിക്കാനും ചികിത്സാ വിവരങ്ങൾ അറിയാനും ഈ ടൂൾ സഹായകരമാണ്.

തങ്ങളുടെ പ്രദേശത്തുള്ള പദ്ധതിയിൽ അംഗങ്ങളായ ആശുപത്രികളുടെ കൃത്യമായ വിവരങ്ങൾ കണ്ടെത്താനും ആയുഷ്മാൻ സാരഥിയിലൂടെ സാധിക്കും. ഡിജിറ്റൽ ഗവേണൻസ് കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന വാട്‌സാപ്പ് പ്ലാറ്റ്‌ഫോമിനെ ഈ പദ്ധതിയുമായി കേന്ദ്രം ബന്ധിപ്പിച്ചത്. സുരക്ഷിതമായ എപിഐ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ഇതിൽ കൈകാര്യം ചെയ്യുന്നത്.

ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവം; ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നെഞ്ചുവേദനയുമായി എത്തിയ രോഗി മരിച്ച സംഭവത്തിൽ ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.അന്വേഷണത്തിന് ഡെപ്യൂട്ടി ഡിഎംഒയെ നിയോഗിക്കണം. മരിച്ച രോഗിയുടെ ബന്ധുക്കള്‍, ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തണം. മരിച്ച രോഗിയുടെ ചികിത്സാരേഖകള്‍ പരിശോധിച്ച് മരണകാരണം മനസിലാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

കൂടാതെ, ആരുടെയെങ്കിലും ഭാഗത്തെ വീഴ്ച മരണത്തിന് കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സമഗ്രമായ റിപ്പോര്‍ട്ട് ഒരു മാസത്തിനകം കമ്മീഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണമെന്നും നിർദ്ദേശം നൽകി. ജനറല്‍ ആശുപത്രി സൂപ്രണ്ട് പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്നലെയായിരുന്നു നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലി സ്ഥലത്തുനിന്നാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത് സെക്യൂരിറ്റി ജീവനക്കാരന്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ക്യൂവില്‍ നില്‍ക്കണമെന്നാണ് പറഞ്ഞതെന്നും രാജേഷിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

തുടർന്ന്, രാജേഷിനെ ഒരു കസേരയില്‍ ഇരുത്തുകയും, തൊട്ടുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇതിന് ശേഷമാണ് ഡോക്ടര്‍ എത്തി പരിശോധിച്ചത്. തുടര്‍ന്ന് ഇസിജി എടുത്തു. ഹൃദയാഘാതം സംഭവിച്ചതാണെന്ന് പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കിയില്ല. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. ആംബുലന്‍സ് എത്തിയപ്പോഴേക്കും രാജേഷ് മരിക്കുകയുമായിരുന്നു എന്നും ബന്ധു ആരോപിച്ചിരുന്നു.

ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസ്; പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍ പ്രകാശ് രാജിന് ജാമ്യം. ബെംഗളൂരു അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് 4 വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ച് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്.കൂടാതെ, വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

അതേസമയം, കേസിൽ പ്രകാശ് രാജിന് നേരത്തെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ്‌റ് പുറപ്പെടുവിച്ചിരുന്നു. 3 തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നായിരുന്നു നടപടി.

പിടിതരാതെ കുംഭമേള താരം; പൊലീസ് സംരക്ഷണം പിൻവലിച്ചു

കുംഭമേള വൈറൽ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെൺകുട്ടിക്കും ഭർത്താവിനും നൽകിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു.

ഇരുവരെയും കണ്ടെത്താൻ പൊലീസിന് സാധിക്കുന്നില്ലെന്നും, നൽകിയിരുന്ന മേൽവിലാസത്തിലും ഫോൺ നമ്പറിലും ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ഇത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പെൺകുട്ടി സംരക്ഷണം വീണ്ടും ആവശ്യപ്പെട്ടാൽ മാത്രം അത് പരിഗണിച്ചാൽ മതിയെന്നും ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.

പെൺകുട്ടിയുടെ ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ മധ്യപ്രദേശിലെ പ്രത്യേക പോക്സോ കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടണമെന്നാവശ്യപ്പെട്ട് ഫർമാൻ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അത് അധികാരപരിധിയിൽ വരുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഹർജി തള്ളുകയുണ്ടായി.

നിലവിൽ മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വിവാദങ്ങൾക്കിടെ പെൺകുട്ടി ഒളിവിൽ പോയത് കേസിൽ വലിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.

എത്തനോൾ കലർത്തിയ ഇ20 പെട്രോൾ ഉത്പാദനം സാധാരണ പെട്രോളിനേക്കാൾ ചെലവേറിയതെന്ന് കേന്ദ്ര സർക്കാർ

രാജ്യത്തെ ഇന്ധന വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഇ20 പെട്രോളിന്റെ ഉത്പാദനച്ചെലവിനെക്കുറിച്ച് അതീവ നിർണ്ണായകമായ വെളിപ്പെടുത്തലുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തെത്തി. സാധാരണ പെട്രോളിനേക്കാൾ ഇരുപത് ശതമാനം എത്തനോൾ ചേർത്തുള്ള ഇ20 ഇന്ധനം ഉത്പാദിപ്പിക്കാൻ നിലവിൽ വലിയ ചെലവാണ് വരുന്നതെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. എത്തനോൾ ചേർക്കുന്നതുകൊണ്ട് രാജ്യത്ത് പെട്രോൾ വില പെട്ടെന്ന് കുറയില്ലെന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വലിയ രീതിയിൽ ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ ഈ സുപ്രധാന വിശദീകരണം നൽകിയിട്ടുള്ളത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് എഴുപത് ഡോളർ നിരക്കിലാണ് ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്നത്. ഈ പ്രത്യേക സാമ്പത്തിക സാഹചര്യത്തിൽ ശുദ്ധമായ സാധാരണ പെട്രോൾ നിർമ്മിക്കുന്നതിനേക്കാൾ കൂടുതൽ പണം ഇ20 ഇന്ധനത്തിനായി ചെലവഴിക്കേണ്ടി വരുന്നുണ്ടെന്ന് മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്തെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനായി ഉയർന്ന തുക നൽകിയാണ് സർക്കാർ ഇപ്പോൾ എത്തനോൾ സംഭരിക്കുന്നത്. ചോളം അടിസ്ഥാനമാക്കിയുള്ള എത്തനോളിന് ജിഎസ്ടിയും ഗതാഗതച്ചെലവും കൂടാതെ ലിറ്ററിന് ഏതാണ്ട് 71.86 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള വില. ഈ വലിയ തുക കർഷകരിലേക്ക് നേരിട്ട് എത്തുന്നതുകൊണ്ടാണ് ഇന്ധനത്തിന്റെ നിർമ്മാണച്ചെലവ് വിപണിയിൽ വർദ്ധിക്കാൻ കാരണം.

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 120 മുതൽ 130 ഡോളർ വരെയായി കുത്തനെ ഉയർന്നാൽ മാത്രമേ എത്തനോൾ മിശ്രിതം സാമ്പത്തികമായി ലാഭകരമായി മാറുകയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ സാധാരണ പെട്രോളിനേക്കാൾ വിലകുറവിൽ എത്തനോൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ടുതന്നെ വിപണിയിലെ പ്രതിദിന വിലക്കുറവ് ലക്ഷ്യമിട്ടല്ല ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതി വൻതോതിൽ കുറയ്ക്കുക എന്നതാണ് എത്തനോൾ ബ്ലെൻഡിംഗ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം. രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിൽ നിന്നും ഇന്ത്യൻ ഉപഭോക്താക്കൾക്ക് താൽക്കാലിക സുരക്ഷയൊരുക്കാൻ ഈ പുതിയ നയത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ വിൽക്കുന്ന ഒരു ലിറ്റർ ഇന്ധനത്തിന്റെ ഇരുപത് ശതമാനവും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുന്ന എത്തനോൾ ആണ്.

ഈ ആഗോള ഇന്ധന നയത്തിലൂടെ ഇന്ത്യയ്ക്ക് വലിയ രീതിയിലുള്ള വിദേശനാണ്യ ലാഭമാണ് ഇതിനകം കൈവരിക്കാൻ സാധിച്ചിട്ടുള്ളത്. ഏതാണ്ട് 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം രാജ്യത്തിന് ഇതിലൂടെ മിച്ചം വെക്കാൻ സാധിച്ചതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കാനും ഈ പദ്ധതി വലിയൊരു പരിധി വരെ സഹായിച്ചിട്ടുണ്ട്.

വിപണിയിലെ എല്ലാ പെട്രോൾ പമ്പുകളിലും ഒരേസമയം ശുദ്ധമായ പെട്രോളും ഇ10 ഇന്ധനവും ഇ20 ഇന്ധനവും വെവ്വേറെ വിതരണം ചെയ്യുന്നത് വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഇതിനായി സമാന്തര വിതരണ ശൃംഖലകൾ നിർമ്മിക്കുന്നത് ഇന്ധന കമ്പനികളുടെ ചെലവ് ഇനിയും വർദ്ധിപ്പിക്കാനേ ഉപകരിക്കൂ. വരും വർഷങ്ങളിൽ കൂടുതൽ പരിസ്ഥിതി സൗഹൃദമായ ഇന്ധന നയങ്ങളുമായി മുന്നോട്ട് പോകാനാണ് പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം.