തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 4,000 ത്തോളം താൽക്കാലിക ജീവനക്കാർക്കുള്ള ശമ്പളം മുടങ്ങി.സർക്കാരിൻ്റെ പ്രിയദർശിനി പദ്ധതി വന്നേതാടെയാണ് ശമ്പളം മുടങ്ങുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഒരു മാസമായി കണ്ടക്ടർമാർ, ഡ്രൈവർമാർ, മിനിസ്റ്റീരിയൽ ജീവനക്കാർ എന്നിവർക്കുള്ള ശമ്പളം ലഭിച്ചിട്ടില്ല. താൽക്കാലിക ജീവനക്കാരാണ് സ്ഥിരം ജീവനക്കാർ അവധിയാകുമ്പോൾ മറ്റ് സർവീസുകൾ മുടങ്ങാതെ നടത്തുന്നത്.
അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം ഉടന്‍ ലഭ്യമാക്കുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ നല്‍കിയ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും സാങ്കേതിക പ്രശ്‌നം മാത്രമാണുള്ളതെന്നും അധികൃതര്‍ വിശദീകരിച്ചു.

