തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിന്റിങ് മെറ്റിരിയൽ ഗോഡൗണുകളിൽ പരിശോധന; കോഴിക്കോട് 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു; സ്ഥാപന ഉടമയ്ക്ക് നോട്ടീസ്

0

കോഴിക്കോട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രിന്റിങ് മെറ്റിരിയൽ ഗോഡൗണുകളിൽ പരിശോധന. 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്ത് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലാണ് പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ പരിശോധന നടത്തുകയും ഫ്ലക്സ് പിടികൂടുകയും ചെയ്തത്.

ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി ആർ രജനി, വി കെ സുബറാം എന്നിവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരും. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും ചെയ്തു.

കർണാടകയിൽ കസേരക്കളി തുടരുന്നു! ശിവകുമാറിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ വീണ്ടും ഡൽഹിയിൽ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിൽ അധികാരത്തർക്കം രൂക്ഷമാവുകയാണ്.

മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി ശിവകുമാറിനൊപ്പം നിൽക്കുന്ന കോൺഗ്രസ് എം.എൽ.എമാരുടെ മൂന്നാമത്തെ സംഘവും ഡൽഹിയിലെത്തി.

കോൺഗ്രസ് സർക്കാർ കാലാവധി പകുതി പിന്നിട്ടതോടെ, ദീർഘകാലമായി ചർച്ച ചെയ്യപ്പെട്ട അധികാര പങ്കിടൽ ഫോർമുല നടപ്പാക്കാൻ പാർട്ടി ഹൈക്കമാൻഡിന്മേൽ സമ്മർദ്ദം ചെലുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം.

ഇഖ്ബാൽ ഹുസൈൻ, ബസവരാജ് ശിവഗംഗ, കടലുരു ഉദയ് എന്നിവരുൾപ്പെടെ ആറ് മുതൽ ഏഴ് വരെ എം.എൽ.എമാരാണ് ഏറ്റവും ഒടുവിൽ ഡൽഹിയിൽ എത്തിയിട്ടുള്ളത്.

ഈ ദ്രുതഗതിയിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ സംസ്ഥാനത്ത് നേതൃമാറ്റം ഉണ്ടാകുമോ എന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതചുഴി

തിരുവനന്തപുരം: കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി  നാളെയോട് കൂടി കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവയ്ക്ക് മുകളിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യത.

മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന  ശക്തി കൂടിയ ന്യൂനമർദ്ദം (Well Marked Low Pressure) മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്യുന്നു .

അടുത്ത  24  മണിക്കൂറിനുള്ളിൽ  പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ആൻഡമാൻ കടലിനു മുകളിൽ  തീവ്ര ന്യൂനമർദ്ദമായി (Depression) ശക്തിപ്പെടാൻ സാധ്യത. തുടർന്നുള്ള  48 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ  ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനും സാധ്യത

കേരളത്തിൽ അടുത്ത 5  ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ  24 മുതൽ 26 വരെയുള്ള തീയതികളിൽ  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നവംബർ 24 മുതൽ 26 വരെ  ഇടി മിന്നലിനും സാധ്യതയുണ്ട്. 

കോട്ടയത്തെ കൊലപാതക കേസിൽ  കസ്റ്റഡിയിലായ മുൻ കൗൺസിലർ ഇപ്പോൾ സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട കേസിൽ പൊലീസ്ക സ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ.അനിൽ കുമാർ (ടിറ്റോ അനിൽകുമാർ) കോട്ടയം നഗരസഭ 39ാം വാർഡായ ഇല്ലിക്കലിലെ സ്ഥാനാർഥി.

കോൺഗ്രസ് സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം.

എന്നാൽ എൽഡിഎഫിൽനിന്നും സീറ്റ് ലഭിക്കാതെ വന്നതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

കോൺഗ്രസിന്റെ  വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം.

അനിൽകുമാറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്നാണ് നേതാക്കൾ അറിയിച്ചത്. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്.

ഒരു കുറ്റവും ചെയ്തിട്ടില്ല, അന്വേഷണം നടക്കട്ടെ, നിയമപരമായി നേരിടുമെന്ന് രാഹുൽ

കൊച്ചി :ലൈംഗികാരോപണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണം നടക്കട്ടെ, നിയമപരമായി നേരിടും എന്ന് രാഹുൽ പറഞ്ഞു. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് രാഹുൽ ആവർത്തിച്ചു.

അതേസമയം ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത് വന്നു. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു.

നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ്  പുറത്തു വിട്ടത്.

പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളിലും സംഭാഷണങ്ങളിലും “നമുക്ക് കുഞ്ഞ് വേണം”, “എനിക്ക് നിന്നെ ഗർഭിണിയാക്കണം” എന്നിങ്ങനെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനോട് വിസമ്മതിക്കുന്ന പെൺകുട്ടിയെ ഗർഭധാരണത്തിന് രാഹുൽ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു.

ഗർഭധാരണത്തിന് ശേഷം താൻ നേരിടുന്ന ഗുരുതരമായ ശാരീരിക മാനസിക അവശതകൾ യുവതി പങ്കുവെക്കുമ്പോൾ, രാഹുൽ യുവതിയെ അസഭ്യം പറയുന്നതും “നാടകം കളിക്കുകയാണ്” എന്ന് പറയുന്നതും ശബ്ദരേഖയിലുണ്ട്.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിന്റെ റിമാൻഡ് കാലാവധി നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.

കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്ത്, ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ശക്തമായി പ്രതിഷേധിച്ചു. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിൽ ഹാജരാക്കിയത്.

കേസിൽ നേരത്തെ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി ബുധനാഴ്ച പരിഗണിക്കും.

പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പ്രൊഡക്ഷൻ വാറൻ്റ് സമർപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധന നടത്തുന്നതിനാണ് പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങുന്നത്.

പോറ്റി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന പത്മകുമാറിൻ്റെ മൊഴിയിലും അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും.

മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ അഞ്ചു വയസ്സുകാരിയെ ആക്രമിച്ച് തെരുവുനായ; ഗുരുതര പരിക്ക്

0

തിരുവനന്തപുരം: വർക്കലയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. വെട്ടൂരിലെ ഷെഹീർ- ആമിന ദമ്പതികളുടെ മകൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മദ്രസ പഠനം കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് തെരുവ്നായ ആക്രമിച്ചത്.

മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നായ പിടിവിടാതെ നിൽക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ കല്ലെറിഞ്ഞ് നായയെ വിരട്ടി ഓടിക്കുകയായിരുന്നു. വർക്കല താലൂക്ക് ആശുപത്രിയിൽ കുട്ടിയ്ക്ക് ചികിത്സ നൽകി. നിലവിൽ കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് അറിഞ്ഞത്.

മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയിൽ സ്ഥാനാർഥിയെ തെരുവുനായ ആക്രമിച്ചത്. ചേർത്തല നഗരസഭ 15ാം വാർഡായ ചക്കരക്കുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹരിതയെ ആണ് തെരുവുനായ ആക്രമിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്. മാമ്പല ഭാഗത്തുവച്ച് തെരുവുനായ തോൾ ഭാഗത്ത് കടിക്കുകയായിരുന്നു. പരിക്കേറ്റ ഹരിത ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹരിത ചികിത്സ തേടി.

തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു; ‘തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കും, സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും

0

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയവർ പ്രകടന പട്ടിക അവതരണത്തിന്റെ ഭാഗമായി. തെരുവുനായ ശല്യത്തിൽ നിന്ന് സംസ്ഥാനത്ത മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. വന്യജീവികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകും. ഇതുനുവേണ്ടി പ്രത്യേക സ്ക്വാഡിനെ രൂപീകരിക്കും. ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കും. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, ഗ്രാമീണ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കും. കൂടാതെ എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുകയും യുവതലമുറയെ മയക്കുമരുന്നിൽ നിന്നും രക്ഷപെടുത്താൻ പ്രത്യേകം പദ്ധതി തയ്യാറാക്കുകയും ചെയ്യും.

പുകവലിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂട്ടിയ എയർഹോസ്റ്റസിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു; പൈലറ്റിനെതിരെ കേസ്

0

ബെം​ഗളൂരു: എയർഹോസ്റ്റസിനെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ പൈലറ്റിനെതിരെ കേസ്. സ്വകാര്യ വ്യോമയാന കമ്പനിയിലെ പൈലറ്റായ രോഹിത് ശരൺ(60) എന്നയാൾക്കെതിരെയാണ് പരാതി. ഇയാൾക്കൊപ്പം ജോലി ചെയ്യുന്ന ഇരുപത്താറുകാരിയാണ് പരാതിക്കാരി.

ഈ മാസം പതിനെട്ടിന് ബെം​ഗളുരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചാണ് രോഹിത് ശരൺ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ എത്തിയ ചാർട്ടേഡ് വിമാനത്തിലെ ജീവനക്കാരായിരുന്നു പൈലറ്റ് രോഹിത് ശരണും യുവതിയും. ഇവർക്കൊപ്പം മറ്റൊരു ജീവനക്കാരനുമുണ്ടായിരുന്നു. മൂവരും ബെംഗളൂരുവിലെ എംജി റോഡിലുള്ള ഹോട്ടലിൽ താമസിക്കുകയായിരുന്നു. നവംബർ 19ന് സംഘം പുട്ടപർത്തിയിലേക്ക് തിരിച്ചുപോകേണ്ടിയിരുന്നു. അതിനായി വിശ്രമിക്കാനാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്.

ഇതിനിടെയാണ് പുകവലിക്കാനായി പുറത്തേക്ക് പോകാമെന്ന് പറഞ്ഞ രോഹിത് ശരൺ യുവതിയെ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ടുവന്നത്. യുവതിയുമൊത്ത് മുറിയിൽ കയറിയ ശേഷം വാതിൽ അടയ്ക്കുകയും തന്റെ അനുവാദമില്ലാതെ കടന്നു പിടിക്കുകയുമായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കി. പ്രതിയെ ശക്തമായി തള്ളിമാറ്റിയാണ് മുറിയിൽ നിന്ന് രക്ഷപ്പെട്ടതെന്നും പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.

നവംബർ 20ന് ഹൈദരാബാദിൽ തിരിച്ചെത്തിയ ഉടൻ തന്നെ പരാതിക്കാരി വ്യോമയാന കമ്പനിയുടെ മാനേജ്‌മെന്റിനെ സമീപിക്കുകയും ബീഗംപേട്ട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർ നടപടികൾക്കായി ബംഗളൂരു സിറ്റിയിലെ ഹലസൂരു പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ബോളിവുഡ് ഇതിഹാസം നടൻ ധർമേന്ദ്ര അന്തരിച്ചു; വിട പറഞ്ഞത് നവതി ആഘോഷിക്കാൻ ആഴ്ച്ചകൾ ബാക്കിനിൽക്കെ

0

മുംബയ്: ബോളിവുഡ് ഇതിഹാസം നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ആഴ്ചകൾ ബാക്കിനിൽക്കേയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. മുംബയിലെ വസയിലായിരുന്നു അന്ത്യം. ശ്വാസതടസത്തെത്തുടർന്ന് കഴിഞ്ഞ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

പള്ളുരുത്തിയിൽ എഡി എം എയുമായി യുവാവ് പിടിയിൽ

എംഡിഎംഎയുമായി യുവാവ് പിടിയിൽ. പള്ളുരുത്തി ESI റോഡിന് സമീപത്ത് നിന്നും 3.02 gm എംഡിഎംഎയുമായി യുവാവിനെ പിടികൂടി. തൃശൂർ സ്വദേശി സുബിൻ, (24) എന്നയാളെയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ കെ എ അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി DANSAF ടീമും പളളുരുത്തി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും : “ഡിയർ ജോയ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം “ഡിയർ ജോയി”യുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. ധ്യാനിനൊപ്പം സ്കൂട്ടറിൽ അപർണ ദാസിനെ കാണുമ്പോൾ മലയാളത്തിലേക്ക് ഒരു പുതിയ റൊമാന്റിക് ഡ്രാമ ചിത്രം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ഒരിടവേളക്ക് ശേഷമാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിന്റെ പുതിയ അപ്ഡേഷനിപ്പോൾ വന്നിരിക്കുന്നത്. മുഹാഷിൻ സംവിധാനം ചെയ്ത “വള “യാണ് ധ്യാനിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

എക്ത പ്രൊഡക്ഷൻ പ്രേസേന്റ് ചെയ്യുന്ന “ഡിയർ ജോയ്” നിർമിക്കുന്നത് അമർ പ്രേമാണ്. മുഖ്യ കഥാപാത്രങ്ങളെ കൂടാതെ ഇന്ദ്രൻസ്, ജോണി ആന്റണി, ബിജു സോപാനം, നിർമൽ പാലാഴി,കലാഭവൻ നവാസ്,മീര നായർ എന്നിവരും ചിത്രത്തിലുണ്ട്.

സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി എന്നിവരുടേതുൾപ്പെടെ ആറോളം ഗാനങ്ങളുണ്ട്.

അച്ഛൻ ശ്രീനിവാസൻ, സഹോദരൻ വിനീത് ശ്രീനിവാസൻ എന്നിവരെ പോലെ സംവിധാനത്തിലും അഭിനയത്തിലും ഒരേപോലെ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ് ധ്യാന്‍ ശ്രീനിവാസൻ. തെന്നിന്ത്യൻ താരം നയന്‍താരയെയും മലയാളത്തിന്റെ സൂപ്പർ താരം നിവിന്‍ പോളിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം സംവിധാനം ചെയ്ത ധ്യാൻ ഇപ്പോൾ സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമായി പുതിയ പതിനഞ്ചോളം ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത്.

അഖിൽ കാവുങ്ങൽ സംവിധാനം ചെയുന്ന ധ്യാനിന്റെ പുതിയ ചിത്രം ഡിയർ ജോയിയുടെ നിർമാണം അമർ പ്രേം നിർവഹിക്കുമ്പോൾ ഡി. ഒ. പി കൈകാര്യം ചെയുന്നത് റോജോ തോമസ് ആണ്.

കോ: പ്രൊഡ്യൂസേഴ്സ്: സുഷിൽ വാഴപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജി. കെ. ശർമ.എഡിറ്റർ: രാകേഷ് അശോക. ആർട്ട്‌: മുരളി ബേപ്പൂർ.സംഗീതം & ബി. ജി. എം: ധനുഷ് ഹരികുമാർ & വിമൽജിത് വിജയൻ. വസ്ത്രലങ്കാരം:സുകേഷ് താനൂർ.മേക്കപ്പ്:രാജീവ്‌ അങ്കമാലി.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:സുനിൽ പി സത്യനാഥ്‌.പ്രൊഡക്ഷൻ കൺട്രോളർ: നിജിൽ ദിവാകരൻ.ക്രീയേറ്റീവ് പ്രൊഡ്യൂസർ:റയീസ് സുമയ്യ റഹ്മാൻ.ലിറിക്‌സ്:സന്ദൂപ് നാരായണൻ,അരുൺ രാജ്,ഡോ: ഉണ്ണികൃഷ്ണൻ വർമ,സൽവിൻ വർഗീസ്.സ്റ്റിൽസ്: റിഷാദ് മുഹമ്മദ്‌.
ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോസ്
പി. ആർ. ഒ. അരുൺ പൂക്കാടൻ ഡിജിറ്റൽ.പി. ആർ അനന്തകൃഷ്ണൻ പി ആർ