എസ് ഐ ആർ : എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ് ഐ ആർ)  ഭാഗമായുള്ള  എന്യൂമറേഷൻ ഫോമുകൾ അടിയന്തിരമായി നൽകുന്നതിന് പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന്  തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി. ഈ മാസം 28 വരെ  ഇതിന്റെ ഭാഗമായി എല്ലാ ബൂത്തുതല  വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലും ബി എൽ ഒ മാരും സന്നദ്ധപ്രവർത്തകരും പൊതുജനങ്ങളെ സഹായിക്കുന്നതിന് ക്യാമ്പ് ചെയ്യും.

എന്യുമറേഷൻ ഫോം പൂരിപ്പിക്കുന്നതിനും, 2002 വോട്ടർ പട്ടികയുമായി മാപ്പിംഗ് ചെയ്യുന്നതിന് സംശയം ഉള്ളവർക്കും ഈ ക്യാമ്പുകളുടെ സേവനം ഉപയോഗിക്കാം.

ഈ പ്രക്രിയ  28 നു മുൻപ് പൂർത്തീകരിക്കേണ്ടതാണ്. തുടർന്ന് ലഭിച്ച ഫോമുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളിലേക്ക് ബി എൽ ഒ മാർ കേന്ദ്രീകരിക്കപ്പെടുന്നതിനാൽ   എന്യൂമറേഷൻ ഫോമുകൾ  അതിനുമുൻപ് എത്തിക്കുന്നതിന്  ഈ അവസരം ഉപയോഗിക്കണമെന്നും  കളക്ടർ അഭ്യർത്ഥിച്ചു.

ഇതുവരെ എന്യൂമറേഷൻ ഫോമുകൾ ലഭിക്കാത്തവരും ബി എൽ ഒ മാരുമായി ബന്ധപ്പെട്ട്  ഫോമുകൾ പൂരിപ്പിച്ചു നൽകേണ്ടതാണ്. ഇതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ സേവനവും ഉപയോഗിക്കാവുന്നതാണ് .അടുത്തുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ വിവരം റെസിഡൻസ് അസ്സോസിയേഷനുകളിലും ബി എൽ ഒ മാരിൽ നിന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭ്യമാകുന്നതാണ് . കളക്ടറേറ്റിലെ  എസ് ഐ ആർ ഹെൽപ്‌ഡെസ്‌ക് നമ്പറായ 8281889193 എന്ന നമ്പറിൽ വിളിച്ചാൽ ബന്ധപ്പെട്ട ബി എൽ ഒ മാരുടെ നമ്പർ ലഭിക്കും. കൂടാതെ സംശയ ദൂരീകരണത്തിനായി ബി എൽ ഒ യുടെ നമ്പറുകളടക്കമുള്ള വിവരങ്ങൾ https://www.ceo.kerala.gov.in/blo എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

എന്യുമറേഷൻ ഫോം നേരിട്ട് സമർപ്പിക്കാൻ പറ്റാത്തവർ ഓൺലൈനായി നവംബർ 28 നു മുൻപ് ഫോം സമർപ്പിക്കാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിന്  https://voters.eci.gov.in എന്ന ലിങ്ക് ഉപയോഗിക്കാം.

ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും പിന്തുണച്ച് നടി സീമ ജി നായർ

ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ വീണ്ടും പിന്തുണച്ച് നടി സീമ ജി നായർ രംഗത്ത്. തേനീച്ചക്കൂട് ഇളകിയപോലെ സൈബർ അറ്റാക്ക് വന്നാലും ഞാൻ എന്റെ സ്റ്റേറ്റ്‌മെന്റിൽ ഉറച്ചുനിൽക്കുമെന്നാണ് സീമ ജി നായർ സോഷ്യൽ മീഡിയയിൽ പറഞ്ഞത്.

അതേസമയം ആദ്യം ഞാൻ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റിൽ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു. അന്നും ഇന്നും പറയുന്നു തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം. അത് തെറ്റ് ചെയ്താൽ മാത്രം. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നാണ് സീമ പറയുന്നത്.

കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സീമ ജി നായരുടെ പ്രതികരണം ഉണ്ടായത്.

ശബരിമല സ്വർണ്ണമോഷണക്കേസ്; എൻ വാസുവിനെ കൈവിലങ്ങ് വെച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്.

കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്.

എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.

ഹരിത ചട്ടലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലക്സ് പിടിച്ചെടുത്തു

ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കും. വരും ദിവസങ്ങളിലും പരിശോധന തുടരും.

ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി ആർ രജനി, വി കെ സുബറാം എന്നിവർ പങ്കെടുത്തു.

ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപ്പറേഷന് കൈമാറുകയും ചെയ്തു.

കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു

കൊച്ചി: സംശയാസ്പദമായി ഒന്നുമില്ലാത്തതിനാൽ കൊച്ചിയിൽ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിന വിട്ടയച്ചുവെന്ന്  എറണാകുളം സൗത്ത് റെയിൽവെ പൊലീസ്.

സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും  സൗത്ത് റെയിൽവെ പൊലീസ് വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനിൽ നിന്ന് അഡ്വ. ബിഎ ആളൂരിന്‍റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്ന് വൈകിട്ടോടെയാണ് വിട്ടയച്ചത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകൻ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ പൊലീസിനോട് പറഞ്ഞത്.

ആളൂർ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നാണ് ബണ്ടി ചോർ പറഞ്ഞത്.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസവുമില്ല; കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ നിലവിലെ പാര്‍ട്ടി അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.

രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ ലൈംഗിക ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

നടപടിയെടുക്കേണ്ടത് ഗവണ്‍മെന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താണ്. സര്‍ക്കാരിന് ഏത് തീരുമാനവും എടുക്കാനുള്ള സാഹചര്യമുണ്ട്.

ഇതൊക്കെ പരിശോധിച്ച് എന്താണ് നടപടിയെന്ന്  സര്‍ക്കാര്‍ തീരുമാനിക്കണം. അതിനു പകരം സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട ആള്‍ക്കാര്‍ ബാക്കിയുള്ളവരെ ഉപദേശിക്കാനല്ല നടക്കേണ്ടത്.

ഒരു ടീമിനെ അന്വേഷിക്കാന്‍ വച്ചിട്ടുണ്ടല്ലോ. അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യുന്നതിന് പൊലീസിനോ ഗവണ്‍മെന്റിനോ ഒരു തടസവുമില്ല.-മുരളീധരൻ പറഞ്ഞു.

പ്രതീക്ഷിത ഒഴിവുകൾ പി എസ് സിയെ അറിയിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

2026-ലെ കലണ്ടർ വർഷത്തിൽ ഉണ്ടാകാൻ പോകുന്ന പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നിർദേശിച്ചു.

ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവൻ വകുപ്പ് തലവന്മാരും നിയമനാധികാരികളും ഈ സർക്കുലർ പ്രകാരം നടപടി സ്വീകരിക്കണം.

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികയിലും ഒഴിവുകൾ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് ഡിസംബർ 26-നകം പി എസ് സിയെ അറിയിക്കണം.

ഒഴിവുകൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ അതും ‘ഒഴിവുകളില്ല’ എന്ന് തെളിയിച്ച് പി എസ് സിക്ക് സമർപ്പിക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ആഡംബര കാര്‍ വേണമെന്നാവശ്യപ്പെട്ട് വീട്ടിൽ വഴക്ക് പതിവ്; അച്ഛൻ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 28 വയസുകാരൻ മരിച്ചു

0

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ആഡംബര കാർ വാങ്ങി നൽകണമെന്ന ആവശ്യത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അച്ഛൻ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകൻ മരിച്ചു.   തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൃത്വിക്കിക് (28) ആണ് മരിച്ചത്. ആഡംബര കാര്‍ വാങ്ങുന്നതിനായി പണം വേണമെന്ന് പറഞ്ഞ് ഹൃത്വിക് അച്ഛനെ അക്രമിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ ഹൃത്വിക്കിന്റെ അച്ഛൻ വീട്ടിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് മകന്റെ തലയ്ക്ക് അടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഹൃത്വിക്കിന്റെ അച്ഛൻ വിനായനന്ദനെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൃത്വിക് മരിച്ചതിനാൽ കൊലപാതകമുൾപ്പെടെയുള്ള വകുപ്പുകൾ വിനയനന്ദനെതിരെ ചുമത്തും.

ഒക്ടോബർ ഒൻപതിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആഡംബര കാർ ആവശ്യപ്പെട്ടുകൊണ്ട് ഹൃത്വിക്ക് വീട്ടിൽ സ്ഥിരം വഴക്കും ബഹളവും ഉണ്ടാകാറുണ്ടായിരുന്നു. 15 ലക്ഷം രൂപ വിലവരുന്ന ഒരു ബൈക്ക് മുൻപ് വിനയാനന്ദ് ഹൃത്വിക്കിന് വാങ്ങി നൽകിയിരുന്നു. എന്നാൽ ആഡംബര കാറും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇപ്പോൾ അതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു. അത് വലിയ വഴക്കിലേക്കും കയ്യാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇങ്ങനെയുണ്ടായ തർക്കത്തിനൊടുവിലാണ് ഹൃദ്യക്ക് പിതാവിനെ ആക്രമിച്ചതും തുടര്‍ന്ന് പ്രകോപിതനായ വിനയാനന്ദ് മകനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചതും. അച്ഛനും മകന് തമ്മിൽ വീട്ടിൽ തർക്കവും വഴക്കും പതിവായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പണവും ആഡംബര കാറും ആവശ്യപ്പെട്ട് ഹൃദയക്ക് പതിവായി വീട്ടിൽ പ്രശ്‌നമുണ്ടാക്കാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ഒളിവിൽ പോയ വിനയനന്ദനെ വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.