കൊച്ചി: സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് രംഗത്ത്. താൻ കൺവീനർ ആയ സമയം മുതൽ സിപിഐയെ സ്വാഗതം ചെയ്യുകയാണ് എന്നും വിമത ശല്യം ഇന്നത്തോടെ അവസാനിക്കുമെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.
അതേസമയം നേരത്തെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയിൽ അതൃപ്തി ഉണ്ടായപ്പോഴും അടൂർ പ്രകാശ് സിപിഐയെ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു.
സിപിഐയെ വീണ്ടും യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമമെന്ന് പരാതി
പാലക്കാട്: കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ബിജെപി ശ്രമം എന്ന് പരാതി. സ്ഥാനാർഥിത്വം പിൻവലിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു എന്നും പരാതിയിൽ പറയുന്നു.
നഗരസഭയിലെ 50ാം വാർഡിലെ സ്ഥാനാർഥി രമേശ് കെയുടെ സ്ഥാനാർഥിത്വം പിൻവലിപ്പിക്കുന്നതിന് ശ്രമം എന്നാണ് പരാതി.
50ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളിയിരുന്നു. അതോടെ നിലവിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം.
നിലവിലെ സ്ഥാനാർഥിയും കൗൺസിലറും ഉൾപ്പടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ എംപി ആരോപിച്ചു. വി കെ ശ്രീകണ്ഠൻ രമേശിൻ്റെ വീട്ടിലെത്തി. പാലക്കാട് നോർത്ത് പൊലീസ് രമേശിൻ്റെയും കുടുംബത്തിൻ്റെയും മൊഴി രേഖപ്പെടുത്തി

ബണ്ടി ചോർ എത്തിയത് തൃശൂരിലേക്ക്; ലക്ഷ്യം 76000 രൂപയും മൊബൈലും തിരികെ വാങ്ങാൻ
കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയിലെത്തിയത് തൃശ്ശൂരില്‍ ഉണ്ടായിരുന്ന കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാനെന്ന് റെയില്‍വെ പൊലീസ്.
ഇയാള്‍ക്കെതിരെ പുതിയ കേസുകളില്ലെന്ന് റെയില്‍വെ പൊലീസ് സ്ഥിരീകരിച്ചു. തൃശ്ശൂരിലെ കവര്‍ച്ചാ കേസില്‍ ഇയാളെ വെറുതെ വിട്ടിരുന്നു.
കേസിന്റെ ഭാഗമായി ബണ്ടി ചോറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത വസ്തുക്കള്‍ വിട്ടു കിട്ടണമെന്നാണ് ആവശ്യം. രണ്ട് ബാഗുകള്‍, 76,000 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ വിട്ടു കിട്ടണമെന്നാണ് ബണ്ടി ചോറിന്‍റെ ആവശ്യം.
ബണ്ടി ചോറിനെ ഉടന്‍ വിട്ടയക്കുമെന്നും റെയില്‍വെ പൊലീസ് വ്യക്തമാക്കി. ബണ്ടി ചോര്‍ പിടികിട്ടാപ്പുള്ളിയായ കേസ് ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ബണ്ടി ചോറിനെ ആർപിഎഫ് തടഞ്ഞത്. വെരിഫിക്കേഷന്റെ ഭാഗമായാണ് റെയില്‍വെ പൊലീസ് തടഞ്ഞുവെച്ചത്.
വിവിധ സംസ്ഥാനങ്ങളിൽ എഴൂന്നൂറിലധികം കവർച്ചാ കേസുകളിൽ പ്രതിയാണ് ബണ്ടി ചോർ. ധനികരുടെയും ഉന്നതരുടെയും വീടുകളിൽ മാത്രം മോഷണം നടത്തുന്നതാണ് ബണ്ടി ചോറിന്റെ രീതി. 2013 ജനുവരിയിൽ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടിൽ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു

സ്വർണ്ണം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! സ്വര്‍ണവിലയില്‍ വൻ ഇടിവ്
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസമായി ഉയർന്ന് നിന്ന സ്വർണവിലക്ക് ഇന്ന് ഇടിവ്. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന സ്വർണം ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി.
ഒരു ഗ്രാമിന് 65 വച്ചാണ് കുറഞ്ഞത്.ഇന്നലെ 11,535 രൂപയുണ്ടായിരുന്ന ഒരു ഗ്രാമിന്റെ വില 11,470 രൂപയായും കുറഞ്ഞിട്ടുണ്ട്.
ഈ മാസം 13 നാണ് പൊന്ന് അതിന്റെ ഏറ്റവും ഉയർന്ന നിലയിലെത്തിയത്. 94,320 രൂപയായിരുന്നു അന്ന് ഒരു പവന്‍റെ വില.നവംബർ 5 ലെ 89,080 രൂപ എന്ന വിലയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയായി കണക്കാക്കുന്നത്.

ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു
ഡല്‍ഹി: ഇന്ത്യയുടെ 53ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റതായി റിപ്പോർട്ട്. രാഷ്ട്രപത്രി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, പെഗാസസ് ചാരക്കേസ്, ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം അടക്കം സുപ്രധാന വിധികള്‍ നടത്തിയ ജസ്റ്റിസ് ആണ് സൂര്യകാന്ത്.
‘പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കരുത്, പിന്മാറിയില്ലെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാകില്ല’; കോൺഗ്രസ് വിമതർക്ക് മുന്നറിയിപ്പുമായി കെ. മുരളീധരൻ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മത്സരിക്കാൻ നീങ്ങിയവർക്ക് മുന്നറിയിപ്പുമായി പാർട്ടി നേതാവ് കെ. മുരളീധരൻ. കോൺഗ്രസ് വിമതർക്കു നാളെ ഉച്ചവരെ അവസരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ തന്നെ പിടിച്ചു നിർത്താൻ ശ്രമിച്ചെങ്കിലും, അത് സാധിക്കാതിരുന്നാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
“പിന്നീട് തിരിച്ചു വരാമെന്നു കരുതി ആരും വിമതരായി മത്സരിക്കരുത്. ഇപ്പോഴുള്ള തീരുമാനം അവസാനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മൂന്ന് കോൺഗ്രസ് വിമത സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. നാളെയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പുനരുജ്ജീവിപ്പിക്കാനുള്ള മുൻസൂചനയായി കെ. എസ്. ശബരീനാഥൻറെ സ്ഥാനാർത്ഥിത്വം വലിയ ഇംപാക്ട് സൃഷ്ടിച്ചതായും ശബരീനാഥിനൊപ്പം കവടിയാറിൽ ഭവന സന്ദർശനം നടത്തിക്കൊണ്ടിരിക്കെ മുരളീധരൻ അറിയിച്ചു. കഴിഞ്ഞ തവണ മേയർ സ്ഥാനാർത്ഥി തീരുമാനമില്ലായ്മ പാർട്ടിക്ക് നെഗറ്റീവായി ബാധിച്ചിരുന്നു. എന്നാൽ, ഈ തവണ തിരുവനന്തപുരത്ത് കോൺഗ്രസിന് 55 സീറ്റുകൾ വരെ ഭൂരിപക്ഷം കിട്ടും എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പങ്കാളിത്തം ശക്തമാക്കാൻ ശബരീനാഥൻ സർപ്രൈസ് എൻട്രിയായി രംഗത്തുവന്നത് ശ്രദ്ധേയമാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽനിന്ന് തന്നെയാണ് ഗൃഹസമ്പർക്കത്തിന് തുടക്കം. സ്വന്തം വാർഡുകളിലൊന്നല്ല, മറ്റ് കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രദേശങ്ങളിലും വോട്ട് വീതിപ്പിക്കാൻ വീടുകൾ തോറും സന്ദർശനം നടത്തുകയാണ് ശബരീനാഥൻ.
കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനാർത്ഥി മത്സരിക്കാത്ത സാഹചര്യത്തിൽ സിപിഎം-ബിജെപി പോരിനിടയിൽ കോൺഗ്രസ് വെല്ലുവിളിക്കാനാകാതെ പോയിരുന്നു. അതുകൊണ്ടുതന്നെ ശബരീനാഥനെ തിരുവനന്തപുരത്ത് പാർട്ടി രംഗത്തിറക്കിയതാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
“എംഎൽഎ ആയിരുന്നാലും അല്ലാതിരുന്നാലും എനിക്ക് ജനങ്ങളുമായി ബന്ധമുണ്ട്. ശാസ്തമംഗലത്തും കവടിയാറും അരുവിക്കരയിലുമൊക്കെ ഞാൻ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നു. പാർട്ടി നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള വെഹിക്കിൾ മാത്രമാണ് ഞാൻ,” ശബരീനാഥൻ പറഞ്ഞു.
പാലത്തായി പീഡനക്കേസ്; കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവിറക്കി സ്കൂൾ മാനേജർ
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് സ്കൂൾ മാനേജർ പുറപ്പെടുവിച്ചു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിപ്പെട്ടിരുന്നു. രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
ക്രൂരകൃത്യത്തിന് മരണംവരെ ജീവപര്യന്തം
വിദ്യാർത്ഥിനിക്ക് സംരക്ഷകൻ ആകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യം. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയിൽ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസിൽ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ തെളിവുകൾ കേസിനു ബലം നൽകി. പത്തു വയസ്സുകാരിയെ അഞ്ചുദിവസം കോടതി മുറിയിൽ വിസ്തരിക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുമ്പോഴും വിധിയിലെ ആശ്വാസമാണ് പ്രോസിക്യൂഷൻ കാണുന്നത്.
കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു പ്രതി കോടതിയിൽ പറഞ്ഞത്. 12 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിലും സ്കൂളിൽ വെച്ച് അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിലും ഫോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ ചേർത്താണ് 40 വർഷം തടവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ ചേർത്താണ് മരണം വരെ ജീവപര്യന്തം.

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു; ഹർജികൾ 26 ന് വീണ്ടും വിശദമായി പരിഗണിക്കും
ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി.ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയയ്ക്കുകയും ചെയ്തു. ഈ മാസം 26ന് ഹർജികൾ വീണ്ടും വിശദമായി പരിഗണിക്കും. കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ എസ്ഐആറിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്ത് തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ബീഹാർ എസ്ഐആറും ഇതേ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസിൽ സംസ്ഥാന സർക്കാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹാജരായത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും സിപിഐയും സുപീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹർജി സമർപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ നൽകിയിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചുണ്ട്. എസ്ഐആർ നടപടികൾ ഡിസംബർ 21 വരെ നിർത്തിവെക്കണമെന്ന് ആവശ്യമറിയിച്ചാണ് ഹർജി ഫയൽ ചെയ്തത്.മുൻപ് ബീഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളിൽ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.
അപകടത്തിൽ പരിക്കേൽക്കാം പക്ഷെ പ്രണയത്തെ പരുക്കേൽപ്പിക്കാനാകില്ല! മേക്കപ്പ് കഴിഞ്ഞ് മടങ്ങുന്നതിടെ വധു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, പരിക്ക്; ആശുപത്രിയിലെത്തി താലികെട്ടി വരൻ
ആലപ്പുഴ: വിവാഹ ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വധുവിനെ ആശുപത്രിക്കിടക്കയിൽ വെച്ച് താലികെട്ടി വരൻ. അതേസമയം തന്നെ മണ്ഡപത്തിൽ വിവാഹസദ്യയും വിളമ്പി. തുമ്പോളി സ്വദേശി ഷാരോണും ആവണിയുമാണ് ആശുപത്രിയിൽ വെച്ച് വിവാഹിതരായത്. അപകടം ഉണ്ടായെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ വിവാഹം നടത്തണം എന്ന ആഗ്രഹം കൊണ്ട് ആയിരുന്നു ആശുപത്രിയിൽ വെച്ച് ഇവർ വിവാഹിതരായത്. അപകടത്തിൽ പരിക്കേറ്റ ആവണി ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അക്കാര്യത്തിൽ ഉള്ള ആശങ്കയും ഒഴിഞ്ഞു.
ഇന്ന് ഉച്ചയ്ക്കു 12.12 നും 12.25 നും മധ്യേയുള്ള മുഹൂർത്തത്തിലാണ് ഷാരോണിന്റെയും ആവണിയുടെയും വിവാഹം തീരുമാനിച്ചിരുന്നത്. അതിനിടെയാണ് വാഹനാപകടത്തിൽ ആവണിക്ക് പരിക്കേൽക്കുന്നത്. ആവണി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. തണ്ണീർമുക്കത്ത് ബ്യൂട്ടീഷ്യന്റെ അടുത്തു പോയി മടങ്ങുംവഴി ആണ് ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ വധുവിനെ കോട്ടയം മെഡിക്കൽ കോളജിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം നടക്കേണ്ടത്. അപകട വിവരം അറിഞ്ഞതോടെ വധുവിന്റെയും വരന്റെയും ബന്ധുക്കൾ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.
എന്നാൽ വധുവിന് വലിയ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതോടെ എല്ലാവർക്കും ആശ്വാസമായി. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ വെച്ചുതന്നെ താലികെട്ടാമെന്ന തീരുമാനിച്ചത്. തുടർന്ന് താലികെട്ട് നടക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിയ സമയം തന്നെ ഓഡിറ്റോറിയത്തിൽ സദ്യയും വിളമ്പി. അപകടത്തിൽ ആവണിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കാലിന്റെ എല്ലിനു പൊട്ടലുമുണ്ട്. നാളെ സർജറി നടക്കും. ആവണിയുടെ കൂടെ വാഹനത്തിലുണ്ടായിരുന്ന മൂന്നു പേർക്കും പരുക്കേറ്റു. ഇവർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ വിവാഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.