മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ്

തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ  അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി ആണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം നോടീസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

ബലാത്സംഗ കേസ്; ഒളിവില്‍ കഴിയുന്ന രാഹുലിനായി അന്വേഷണം ഊർജിതം, എല്ലാ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചു

0

തിരുവനന്തപുരം: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രാഹുലിനെ കണ്ടെത്താൻ ഓരോ ജില്ലകളിലും പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നല്‍കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ്രാഹുലിനെ പിടികൂടാനുള്ള പൊലീസിന്‍റെ ഊര്‍ജ്ജിത നീക്കം.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലിസിന്‍റെ കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന. രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചിൽ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപക പരിശോധന. രാഹുലിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉള്‍പ്പെടെ പരിശോധന നടന്നു. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

ആവേശത്തോ‌ടെ കേരളം, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

0

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.

   ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത്  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ സൂക്ഷിക്കുന്നതിന്റെയും മേൽനോട്ടം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്. കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത്‌ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിക്കും മുൻസിപ്പൽ സെക്രട്ടറിക്കുമാണ്. കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളും തുടർനടപടികൾക്കുള്ള വിശദമായ മാർഗ്ഗരേഖയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നൽകിയിട്ടുണ്ട്.

വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി. സ്‌ട്രോങ്‌റൂം, കാൻഡിഡേറ്റ്‌ സെറ്റിങ് കേന്ദ്രം (ഇവിഎം കമ്മീഷനിംഗ്), ഇ ഡ്രോപ്പ്, ട്രെൻഡ്‌ സോഫ്റ്റ്‌വെയർ വിന്യാസം, ഡാറ്റാ എൻട്രി കേന്ദ്രം, കൺട്രോൾ റൂം എന്നിവ ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. ഓരോ വരണാധികാരിക്കും ആവശ്യമായ വെവ്വേറെ വിതരണ, സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രവും സ്‌ട്രോങ്‌ റൂമും കേന്ദ്രങ്ങളിലുണ്ടാകും.

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒമ്പതുവയസ്സുകാരൻ ഒഴുക്കിൽപ്പെട്ടു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

0

തൃശൂര്‍: ചാലക്കുടി പുഴയുടെ അറങ്ങാലികടവില്‍ കുളിക്കാനിറങ്ങിയ ആറം​ഗ സംഘത്തിലെ ഒമ്പത് വയസ്സുകാരൻ ഒഴുക്കിൽപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന്‍ 30 കാരനായ കൃഷ്ണന്‍ ആണ് മരിച്ചത്. ഞായര്‍ ഉച്ചയ്ക്ക് 12.30 ഓടെ കുടുംബ സുഹൃത്തുക്കളായ ആറംഗ സംഘമാണ് അറങ്ങാലിക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഒമ്പതുവയസുകാരനെ രക്ഷിക്കുന്നതിനിടെയാണ് കൃഷ്ണന്‍ ഒഴുക്കിപ്പെട്ടത്. സംഭവ സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംസ്‌ക്കാരം പിന്നീട്. അമ്മ: മിനി. സഹോദരന്‍: അഖില്‍.

വിദേശത്തുനിന്നെത്തിയ പത്തു വയസുകാരന് അമിബിക്ക് മസ്തിഷ്ക്ക ജ്വരം; ഉറവിടം കണ്ടെത്താനായില്ല; തണ്ണീർമുക്കത്തും പള്ളി പുറത്തും ജാഗ്രതാ നിർദ്ദേശം

0

ആലപ്പുഴ: വിദേശത്തുനിന്നെത്തിയ പത്തു വയസുകാരന് അമിബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിക്ക് രോഗം എങ്ങനെ പിടിപെട്ടെന്ന് വ്യക്തമായിട്ടില്ല. തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തു വയസുകാരനാണ് അമീബിക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. ഇതെത്തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട നില തരണം ചെയ്തതായാണ് ആരോഗ്യ വകുപ്പു നൽകുന്ന വിവരം. രോഗത്തിന്‍റെ ഉറവിടം വ്യക്തമാകാത്തതിനാൽ തണ്ണീർമുക്കത്തും പള്ളി പുറത്തും ജാഗ്രതാ നിർദ്ദേശം നൽകി.

മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലുമായി മാറി മാറിയാണ് താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം വ്യക്തമാകാത്തത്. റിസോർട്ടിലെ നീന്തൽ കുളത്തിൽ നിന്നാണോയെന്നും പരിശോധിക്കുന്നുണ്ട്.ഇതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ വകുപ്പധികൃതർ പറഞ്ഞു. അവശതയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തുടങ്ങിയതാണ് രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 29-നാണ് രോഗം സ്ഥിരീകരിച്ചത്.

കമ്പനിയുടെ എഐ വിന്യാസത്തെിനെതിരെ ജീവനക്കാർ; ആമസോൺ സിഇഒയ്ക്ക് തുറന്ന കത്തെഴുതി

0

കാലിഫോര്‍ണിയ: എഐക്കെതിരെ ആമസോൺ സിഇഒയ്ക്ക് തുറന്ന കത്തെഴുതി ജീവനക്കാർ. കമ്പനിയുടെ ദ്രുതഗതിയിലുള്ള എഐ വിന്യാസത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് കത്തിൽ പ്രകടിപ്പിച്ചിരിക്കുന്നത്. 1,000-ത്തിലധികം ആമസോൺ ജീവനക്കാരാണ് സിഇഒ ആൻഡി ജസ്സിക്ക് കത്തെഴുതിയിരിക്കുന്നത്. എഐ നടപ്പിലാക്കുന്നതിലെ ദ്രുതഗതിയിലുള്ള വേഗത ജനാധിപത്യത്തിലും തൊഴിലുകളിലും പരിസ്ഥിതിയിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഈ കത്തിൽ ജീവനക്കാർ പറയുന്നു.

തുറന്ന കത്തെഴുതി ആമസോണ്‍ ജീവനക്കാര്‍
എഞ്ചിനീയർമാർ, പ്രോഡക്റ്റ് മാനേജർമാർ, വെയർഹൗസ് ജീവനക്കാർ തുടങ്ങി കുറഞ്ഞത് 1,039 ആമസോണ്‍ ജീവനക്കാരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആപ്പിൾ, ഊബർ, സെയിൽസ്ഫോഴ്‌സ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മറ്റ് 2400 പേരും തുറന്ന കത്തിൽ ഒപ്പിട്ടിട്ടുണ്ട്. എഐ വിന്യാസത്തിനുള്ള ഓട്ടത്തിനിടയിൽ ആമസോൺ അതിന്‍റെ കാലാവസ്ഥാ പ്രതിബദ്ധതകൾ ഉപേക്ഷിക്കുകയാണെന്ന് ജീവനക്കാർ കത്തിൽ ആരോപിക്കുന്നു. 2040 ആകുമ്പോഴേക്കും നെറ്റ്-സീറോ എമിഷൻ എന്ന ലക്ഷ്യം കമ്പനി നിശ്ചയിച്ചിരുന്നു. എന്നാൽ 2019 മുതൽ അതിന്‍റെ കാർബൺ എമിഷൻ ഏകദേശം 35 ശതമാനം വർധിച്ചതായി ജീവനക്കാർ പറയുന്നു. എഐയുടെ ദ്രുതഗതിയിലുള്ള വേഗത ഈ വിടവ് വർധിപ്പിക്കുകയാണെന്നും തൊഴിലാളികൾ വിശ്വസിക്കുന്നു.

എഐയില്‍ വന്‍ നിക്ഷേപവുമായി ആമസോണ്‍
ആമസോൺ 150 ബില്യൺ ഡോളർ എഐ ഡാറ്റാ സെന്‍ററുകളിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഈ നീക്കം കമ്പനിക്ക് മനുഷ്യവിഭവശേഷിയേക്കാൾ മെഷീനുകളിലാണ് താൽപ്പര്യമെന്ന് വിശ്വസിപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതായും ജീവനക്കാർ പറയുന്നു. നിരവധി പ്രോജക്ടുകളിൽ എഐ ഉപകരണങ്ങൾ ഉപയോഗിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നും ജീവനക്കാർ കത്തിൽ പറയുന്നു. ഇത് ജോലി സമയം കുറച്ചിട്ടുണ്ടെങ്കിലും കരിയർ വികസനത്തിലും നൈപുണ്യ നവീകരണത്തിലും നിക്ഷേപം വർധിപ്പിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. സെൻസിറ്റീവ് ജോലികൾക്ക് ആമസോണിന്‍റെ എഐ ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.

എല്ലാ ഡാറ്റാ സെന്‍ററുകളും പ്രവർത്തിപ്പിക്കുന്നതിന് പ്രാദേശികവും ശുദ്ധവുമായ ഊർജ്ജം ഉപയോഗിക്കുക, ഉൽപ്പാദനം ത്വരിതപ്പെടുത്തുന്ന എണ്ണ- വാതക കമ്പനികൾക്കുള്ള എഐ സേവനങ്ങൾ നിർത്തുക, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യക്തവും ശാസ്ത്രീയവുമായ ഒരു റോഡ്‍മാപ്പ് പുറത്തിറക്കുക തുടങ്ങിയവ ഉൾപ്പെടെ മൂന്ന് പ്രധാന നടപടികൾ സ്വീകരിക്കണമെന്ന് ഈ തുറന്ന കത്തിൽ ജീവനക്കാർ ആമസോണിനോട് അഭ്യർഥിച്ചു.

ഒടുവിൽ വഖഫ് നിയമം അംഗീകരിച്ച് പശ്ചിമബംഗാൾ; ആസ്തി വിവരങ്ങൾ പോർട്ടലിൽ ചേർക്കാൻ നിർദേശം

0

കൊൽക്കത്ത: ഏറെക്കാലത്തെ എതിർപ്പുകൾക്കും മടികൂടലുകൾക്കും ഒടുവിൽ, കേന്ദ്രത്തിന്റെ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കാൻ പശ്ചിമബംഗാൾ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്രത്തിന്റെ പോർട്ടലിൽ ഡിസംബർ 5-നകം അപ്‌ലോഡ് ചെയ്യാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി, സംസ്ഥാനത്തെ ഏകദേശം 82,000 വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങളാണ് ഓൺലൈനായി ചേർക്കേണ്ടത്. 2025-ലെ വഖഫ് ഭേദഗതി നിയമം കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു.

ഈ നിർദേശം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്, പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലീം, കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും കൈമാറി. ജില്ല തിരിച്ചുള്ള വഖഫ് ആസ്തികളുടെ വിവരങ്ങൾ നിർബന്ധമായും umeedminority.gov.in എന്ന കേന്ദ്ര പോർട്ടലിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ചേർക്കാൻ കത്തിൽ ആവശ്യപ്പെടുന്നു. ഈ നിർദ്ദേശപ്രകാരം, സംസ്ഥാനത്തെ 80,000-ൽ അധികം വരുന്ന വഖഫ് എസ്റ്റേറ്റുകളുടെ വിവരങ്ങൾ അതത് മുതവല്ലിമാർ (വഖഫ് പ്രോപ്പർട്ടികളുടെ നടത്തിപ്പുകാർ) പോർട്ടലിൽ ചേർക്കേണ്ടതുണ്ട്.

വഖഫ് ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി മുൻപ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ‘ഭിന്നിപ്പിച്ചു ഭരിക്കാൻ’ ആരെയും അനുവദിക്കില്ലെന്നും, സംസ്ഥാനത്തെ 33 ശതമാനം വരുന്ന മുസ്ലിം ജനവിഭാഗത്തെ സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞിരുന്നു. ഈ നിലപാടിനെത്തുടർന്ന് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. വിഷയം തൃണമൂൽ കോൺഗ്രസ് കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും സർക്കാരിന് അനുകൂലമായ വിധി ലഭിച്ചിരുന്നില്ല.

നടൻ അമിത് ചക്കാലയ്ക്കലിന് ആശ്വാസം; പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കസ്റ്റംസ് വിട്ടുനൽകി, വ്യവസ്ഥകൾ ബാധകം

0

കൊച്ചി: ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തിരുന്ന നടൻ അമിത് ചക്കാലയ്ക്കലിന്റെ ലാൻഡ് ക്രൂയിസർ എസ്.യു.വി തിരികെ നൽകി. ബോണ്ടും ബാങ്ക് ഗ്യാരണ്ടിയും ഹാജരാക്കിയതിനെ തുടർന്നാണ് വാഹനം വിട്ടുകൊടുത്തത്. നടന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മിഷണറാണ് ഉത്തരവിറക്കിയത്. എപ്പോൾ ആവശ്യപ്പെട്ടാലും വാഹനം ഹാജരാക്കണം എന്നതുൾപ്പെടെയുള്ള കർശനമായ വ്യവസ്ഥകളോടെയാണ് ഈ ഇളവ്.

ഭൂട്ടാൻ വഴിയുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റംസ് നിരവധി വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. നടൻ ദുൽഖർ സൽമാന്റെ കേസിൽ, പിടിച്ചെടുത്ത വാഹനങ്ങൾ താത്കാലികമായി വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകാൻ അവസരമുണ്ടെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. ദുൽഖറിന് വാഹനം വിട്ടുകിട്ടിയതിന് പിന്നാലെയാണ് സമാനമായ അപേക്ഷ അമിത് ചക്കാലക്കലും സമർപ്പിച്ചത്. അതേസമയം, അമിതിന്റെ ഗ്യാരേജിൽ നിന്ന് പിടിച്ചെടുത്ത മറ്റു വാഹനങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കസ്റ്റംസ് തുടർന്നു വരികയാണ്.

പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ കഴിഞ്ഞ അഞ്ചു വർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണെന്ന് അമിത് നേരത്തെ അവകാശപ്പെട്ടിരുന്നു. കൂടാതെ, കഴിഞ്ഞ 15 വർഷത്തെ വാഹന കൈമാറ്റ രേഖകളെല്ലാം കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും ‘വാഹൻ’ സൈറ്റിൽ ഈ വിവരങ്ങൾ ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തന്റെ കൈവശമുള്ള വാഹനങ്ങൾ ഭൂട്ടാനിൽ നിന്നെത്തിയവയാണോ എന്ന് അറിയുന്നതിനായി മുമ്പും കസ്റ്റംസ് പരിശോധിച്ചിരുന്നെന്നും അത് ഭൂട്ടാനിൽ നിന്നുള്ള വാഹനമല്ലെന്ന് അന്നേ തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും അമിത് പറഞ്ഞു.

പിടിച്ചെടുത്ത ആറു വാഹനങ്ങളും തന്റേതാണെന്ന രീതിയിൽ പ്രചാരണങ്ങൾ നടക്കുന്നതിനെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. വർക്ക്‌ഷോപ്പിൽ തന്റെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾക്കായി വന്ന വാഹനങ്ങളാണിവ. ഈ വാഹനങ്ങളെല്ലാം ഇന്ത്യയിലെ വിവിധ ഷോറൂമുകളിൽ നിന്ന് വാങ്ങിയതാണെന്നും ഇതിന്റെ ഇൻവോയിസുകൾ കസ്റ്റംസിന് നൽകി ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അമിത് അറിയിച്ചു. കസ്റ്റംസ് പിടിച്ചെടുത്തവയിൽ ഒരു വാഹനം മാത്രമാണ് തന്റേതെന്നും അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പിനെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; ‘തൃശൂരിലെ പുലിക്കളിക്ക് ധനസഹായം വൈകാൻ കാരണം ടൂറിസം വകുപ്പിന്റെ അനാസ്ഥ, ചെലവ് കണക്ക് നൽകിയില്ല’

0

തൃശൂർ: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. തൃശൂരിലെ പുലികളിക്ക് ധനസഹായം നൽകാൻ വൈകിയത് ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ലഭിക്കാത്തത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം വീതമായിരുന്നു കേന്ദ്രസർക്കാർ ധനസഹായം നൽകിയത്. താൻ സ്വന്തമായി ഇടപെട്ടാണ് ഈ തുക കേന്ദ്രത്തിൽ നിന്നും വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത 300 ഓളം സഹകരണ ബാങ്കുകളിൽ അഴിമതികൾ നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്. ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തെ എത്ര സ്കൂളുകൾ തകർന്ന് വീണു. കുട്ടികൾ അറിയേണ്ട ചരിത്രമാണ് പി.എം.ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അത് പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും സുരേഷ്‌ഗോപി ചോദിച്ചു.

ഡൽഹി ചെങ്കോട്ട സ്ഫോടനം; തെളിവെടുപ്പിനിടെ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി, ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹത്തിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

0

ഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്നും 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് ഷഹീന്റെ മുറിയിൽ നിന്നും എൻഐഎ പണം കണ്ടെത്തിയത്. അതേസമയം, കേസിലെ പ്രതികളായ ഷഹീനും മുസമ്മിലും വിവാഹിതരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2023ൽ ആണ് ഇവർ വിവാഹിതരായത് ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്ന് ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 12 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

അതേസമയം, അന്വേഷ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും. അതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി. മരണപ്പെട്ടവരുടെ പേരിൽ ഉൾപ്പെടെ വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിപ്പ് നടത്തിയതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻഐഎ സംഘം. ചാവേറായ ഉമറിന് മറ്റ് ആശുപത്രികളിലെ ചിലരുമായും ബന്ധമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ചില ആശുപത്രികളിൽ അന്വേഷണ സംഘം വിവരങ്ങൾ തേടി. അന്വേഷണം തുടരുന്നതിനിടെ അൽ ഫലാ സർവകലാശാലയി അന്വേഷണ ഏജൻസികൾ 30 ഡോക്ടർമാർ ഉൾപ്പെടെ 48 ജീവനക്കാരെ ചോദ്യം ചെയ്തതായാണ് വിവരം. ഉമർ നബിയെ കൂടാതെ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റു അംഗങ്ങളായ പഹൽഗാം സ്വദേശി ഡോ. മുസമ്മിൽ ഗനായും ലഖ്‌നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദ് അൻസാരിയും അൽ ഫലായിലാണ് ജോലി ചെയ്തിരുന്നത്. സഹറാംപൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. അദീൽ റാത്തറും കശ്മീർ പുരോഹിതൻ മുഫ്തി ഇർഫാൻ വാഗെയുമാണ് അറസ്റ്റിലായ മൊഡ്യൂളിലെ മറ്റ് അംഗങ്ങൾ.

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ആത്മഹത്യാ ശ്രമം കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെ

0

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മദ്യലഹരിയില്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

മണികണ്ഠന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്നും ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.

ചികിത്സയ്ക്ക് ശേഷം മണികണ്ഠൻ വീട്ടിലേക്ക് മടങ്ങി. ഇയാള്‍ മദ്യപിച്ച് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയാനിരിക്കെയാണ് ജീവനൊടുക്കാൻ ശ്രമം.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഡിസംബർ 8ന് വിധി വരും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.

കൊച്ചിയിൽ 2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തിൽ നടി ആക്രമണത്തിന് ഇരയായത്. കേസിൽ ആകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ കുറ്റപത്രത്തിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി, നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായിരുന്നില്ല. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ വേണമെന്നായിരുന്നു ദിലീപിന്റെ വാദം. കേസെടുത്തതിലടക്കം ഗൂഢാലോചനയുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.