മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി.
രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം.
രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. രാഹുൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു.
രാഹുൽ മുങ്ങിയ ദിവസത്തെ ദൃശ്യങ്ങൾ മാത്രം ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായി: കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി
കേരളത്തിൽ മഴക്കാലം അവസാനിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ മഴക്കാലം അവസാനിച്ചിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡിസംബർ മൂന്നിന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഒളിവിലിരുന്ന് തന്ത്രങ്ങൾ മെനഞ്ഞു രാഹുൽ മാങ്കൂട്ടത്തിൽ; യുവതിക്കെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ നൽകി
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. തിരുവനന്തപുരം ജില്ലാ കോടതിയിൽ മൂന്ന് തെളിവുകൾ മുദ്രവച്ച കവറിൽ സമർപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം ചിത്രങ്ങൾ, വാട്‌സാപ്പ് ചാറ്റുകളുടെ ഹാഷ്‌വാല്യു സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങൾ എന്നിവയാണ് അവ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ സമർപ്പിക്കുന്നത്. ഒളിവിൽ കഴിയുന്ന രാഹുലിന് വേണ്ടി അഭിഭാഷകനാണ് കോടതിയിൽ തെളിവ് നൽകിയത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിനായി പോലീസ് തെരച്ചിൽ തുടരുകയാണ്. സുഹൃത്തായ സിനിമാ താരത്തിന്റെ ചുവന്ന പോളോ കാറിലാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ രംഗത്ത്
കൊച്ചി: സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്‍റൻ ലാമ രംഗത്ത്. മാനസിക വെല്ലുവിളി നേരിടുന്ന തന്റെ പിതാവിനെ പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചുവെന്നും ആദ്യം അജ്ഞാതൻ എന്ന് രേഖപ്പെടുത്തി, പിന്നീട് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ സൂരജ് ലാമ എന്ന് മാറ്റിയെന്നും ആണ് സാന്റൻ ലാമ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കളമശ്ശേരി എച്ച്എംടിക്ക് സമീപം അഴുകിയ നിലയിൽ സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. പിതാവിനെ ജീവനോടെ കണ്ടെത്തി തരുമെന്ന് കമ്മീഷണർ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ പരിശോധന നടത്തിയതിന്റെ സമീപത്ത് നിന്നാണ് ഇപ്പോൾ മൃതദേഹം കിട്ടിയതെന്നും സാന്റൻ ലാമ പ്രതികരിച്ചു.
ഓർമശക്തി നഷ്ടപ്പെട്ട സൂരജ് ലാമ ഒക്ടോബർ ആറിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് ശേഷമാണ് കാണാതായത്. കളമശ്ശേരി എച്ച്എംടിക്ക് സമീപം രണ്ട് മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പിതാവിന്റെ തന്നെയാണോ എന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന ആവശ്യമാണെന്നും സാന്റൻ ലാമ വ്യക്തമാക്കി.

ഇസ്രായേൽ-പലസ്തീൻ സംഘർഷം; ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ
ബെയ്റൂട്ട്: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് പ്രശ്ന പരിഹാരം ഉണ്ടാകണമെങ്കിൽ ദ്വിരാഷ്ട്ര പ്രമേയം വേണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു പരിഹാരം അതാണെന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. കൂടാതെ ആഗോള ക്രൈസ്തവ ഐക്യത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച തുർക്കിയേയിൽ നിന്ന് ലെബനനിലേക്ക് പറന്നപ്പോഴാണ് ലിയോ ഈ പരാമർശങ്ങൾ നടത്തിയത്.
സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.
തുർക്കിയിലെ മുസ്ലിം ദേവാലയത്തിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- “ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു”
അതേസമയം ഇന്നലെ അതിർത്തി കടന്നെന്നാരോപിച്ച് കൊച്ചുകുട്ടികളടക്കമുള്ളവരെ ഇസ്രായേൽ സൈന്യം കൊന്നൊടുക്കി. ഗസ്സ വെടിനിർത്തലിൽ തീരുമാനിക്കപ്പെട്ട അതിർത്തി കടന്നെന്നാണ് ആരോപണം. സഹോദരങ്ങളായ രണ്ട് കുട്ടികളടക്കം മൂന്ന് ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുള്ള ബനി സുഹൈലയിലാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ക്രൂര കൊലപാതകം നടത്തിയത്. 11കാരൻ ജുമാ, എട്ടു വയസ്സുകാരൻ ഫാദി അബു ആസി എന്നിവരാണ് കൊല്ലപ്പെട്ട സഹോദരങ്ങളെന്ന് തിരിച്ചറിഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്
പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസിൽ നോട്ടീസ് അയച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണിതെന്നും തെരഞ്ഞെടുപ്പ് ആയപ്പോൾ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും ആണ് തോമസ് ഐസക്കിന്റെ പ്രതികരണം.
അതേസമയം മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്‌സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോൾ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം; മരണം 11 ആയി
ശിവഗംഗ: തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 11 പേർക്ക് ദാരുണാന്ത്യം. 50 പേർക്ക് ഗുരുതര പരിക്ക്. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷൻ്റെ രണ്ട് ബസുകളാണ് ശിവഗംഗ ജില്ലയിലെ തിരുപത്തൂറിന് സമീപം നാചിയപുരം ഗ്രാമത്തിൽ വച്ച് കൂട്ടിയിടിച്ചത്. ഇന്നലെയായിരുന്നു അപകടം .ഉണ്ടായത്.
കാരൈക്കുടിയിൽ നിന്ന് ദേവക്കോട്ടയിലേക്ക് പോയ ബസും ദേവക്കോട്ടയിൽ നിന്ന് ദിണ്ടിഗലിലേക്ക് പോയ ബസുമാണ് നാചിയപുരത്തെ വിവേകാനന്ദ പോളിടെക്‌നിക് കോളേജിന് സമീപത്ത് വച്ച് കൂട്ടിയിടിച്ചത്. ഒൻപത് പേർ സ്ത്രീകളും രണ്ട് പേർ പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നേരിൽ കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.
മസാല ബോണ്ട് ഇടപാട്; മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ്
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് ഇഡി നോടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി ആണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം നോടീസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.