ഡൽഹി ചെങ്കോട്ട സ്ഫോടനം; തെളിവെടുപ്പിനിടെ ഡോ ഷഹീൻ്റെ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി, ഷഹീന്റെയും മുസമ്മിലിൻ്റെയും വിവാഹത്തിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം

0

ഡൽഹി: ഡൽഹി ചെങ്കോട്ട സ്‌ഫോടനക്കേസിലെ പ്രതിയായ ഡോ ഷഹീൻ്റെ മുറിയിൽ നിന്നും 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് ഷഹീന്റെ മുറിയിൽ നിന്നും എൻഐഎ പണം കണ്ടെത്തിയത്. അതേസമയം, കേസിലെ പ്രതികളായ ഷഹീനും മുസമ്മിലും വിവാഹിതരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2023ൽ ആണ് ഇവർ വിവാഹിതരായത് ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് വിഹാഹം നടന്നത് എന്ന് ഇവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 12 പേരാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2023ൽ അൽ ഫലാഹ് സർവകലാശാലയ്ക്ക് സമീപത്തെ മസ്ജിദിൽ വെച്ച് മതാചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം.

അതേസമയം, അന്വേഷ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദിൽ എത്തിക്കും. അതിനിടെ അൽ ഫലാഹ് സർവകലാശാല ചെയർമാൻ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി. മരണപ്പെട്ടവരുടെ പേരിൽ ഉൾപ്പെടെ വ്യാജരേഖ ഉണ്ടാക്കി ഭൂമി തട്ടിപ്പ് നടത്തിയതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വ്യാപിപ്പിക്കുകയാണ് എൻഐഎ സംഘം. ചാവേറായ ഉമറിന് മറ്റ് ആശുപത്രികളിലെ ചിലരുമായും ബന്ധമുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ചില ആശുപത്രികളിൽ അന്വേഷണ സംഘം വിവരങ്ങൾ തേടി. അന്വേഷണം തുടരുന്നതിനിടെ അൽ ഫലാ സർവകലാശാലയി അന്വേഷണ ഏജൻസികൾ 30 ഡോക്ടർമാർ ഉൾപ്പെടെ 48 ജീവനക്കാരെ ചോദ്യം ചെയ്തതായാണ് വിവരം. ഉമർ നബിയെ കൂടാതെ അറസ്റ്റിലായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റു അംഗങ്ങളായ പഹൽഗാം സ്വദേശി ഡോ. മുസമ്മിൽ ഗനായും ലഖ്‌നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദ് അൻസാരിയും അൽ ഫലായിലാണ് ജോലി ചെയ്തിരുന്നത്. സഹറാംപൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. അദീൽ റാത്തറും കശ്മീർ പുരോഹിതൻ മുഫ്തി ഇർഫാൻ വാഗെയുമാണ് അറസ്റ്റിലായ മൊഡ്യൂളിലെ മറ്റ് അംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here