ശബരിമല സ്വര്‍ണ കൊള്ളയിൽ എ പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍; റിമാന്‍ഡ് 14 ദിവസത്തേക്ക്

0

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തത്തിന് പിന്നാലെ റിമാന്റ് കാലാവധി നീട്ടിയതായി റിപ്പോർട്ട്. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഐഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്.

പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത് . ഡിസംബർ 18 വരെയ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.

നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here