മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും

0

എറണാകുളം:  മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇന്ന് കൊച്ചിയിൽ മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖം.

ശബരിമല സ്വർണകൊള്ള, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്, കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് തുടങ്ങിയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. 

ഇന്ന് രാവിലെ 11 മണിക്ക് എറണാകുളം പ്രസ് ക്ലബ്ബിലാണ് മീറ്റ് ദ പ്രസ്. വരും ദിവസങ്ങളിൽ തൃശ്ശൂർ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ ജില്ലകളിലും സംവാദ പരിപാടിയുണ്ട്.

നാളെയാണ് തൃശൂരിലെ സംവാദ പരിപാടി. ശബരിമല സ്വര്‍ണകൊള്ളയിലടക്കം മുഖ്യമന്ത്രിയുടെ മറുപടിയുണ്ടാകുമോയെന്നാണ് അറിയാനുള്ളത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം കേസിലും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here