ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധിപ്രസ്താവം ഒരുമണിയോടെ?

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതായി റിപ്പോർട്ട്. ഒരു മണിയോടെ വിധി പ്രസ്താവിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധി ആദ്യം പുറപ്പെടുവിക്കും. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്.

ഇത് ചരിത്ര നേട്ടം; ചരക്കുനീക്കത്തില്‍ ‘അതിവേഗ’ റെക്കോര്‍ഡ്, വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് വ്യക്തമാക്കി മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം എന്നും അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരുവര്‍ഷമാണിതെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ കുറിപ്പ്

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാളത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സര്‍വീസുകള്‍ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ഠഋഡവുമാണ് ഇവിടെ കൈകാര്യം ചെയ്തത്. 399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ (ULCV) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. 17.1 മീറ്റര്‍ ഡ്രാഫ്റ്റുള്ള എംഎസ്സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയില്‍ തന്നെ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറിനയെ വരവേറ്റതും, എംഎസ്സി പലോമയില്‍ ഒരൊറ്റത്തവണ 10,576 ഠഋഡ കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.

പ്രവര്‍ത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനില്‍ക്കുന്നു. 2025 ഒക്ടോബറില്‍ 28.52 എന്ന ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ റേഷ്യോ (ഏഇഞ) കൈവരിക്കാന്‍ തുറമുഖത്തിന് സാധിച്ചു. വനിതകള്‍ ഓട്ടോമേറ്റഡ് ക്രെയിനുകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ മേല്‍നോട്ടത്തിനൊപ്പം അദാനി വിഴിഞ്ഞം പോര്‍ട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാന്‍ഷിപ്‌മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വര്‍ധിക്കും.

നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷികളെ കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിലായതായി റിപ്പോർട്ട്. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന പക്ഷികളെ ആണ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം തായ്‌ലൻഡിൽ നിന്നും കടത്താൻ ശ്രമിച്ച പക്ഷികളെയാണ് കസ്റ്റംസ് പിടികൂടിയത് എന്നാണ് ലഭിക്കുന്ന വിവരം. പിടികൂടിയവർ ദമ്പതികൾ ആണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ മഴ തുടരുന്നു

ചെന്നൈ: ന്യൂനമർദമായി മാറിയ ഡിറ്റ്‍വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വടക്കൻ തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ ഉൾപ്പെടെ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

ധർമപുരി, കൃഷ്ണഗിരി, തൂത്തുക്കുടി, തിരുനെൽവേലി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ചെന്നൈ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ന് മഴ മുന്നറിയിപ്പില്ല. ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അതേസമയം ഡിറ്റ്‍വാ നാശംവിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 465 ആയി. 366 പേരെ കാണാനില്ല. 1441 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ട് ലക്ഷത്തിലധികം പേർ കഴിയുന്നു.

പിഎം ശ്രീയിൽ ജോൺ ബ്രിട്ടാസിന്റെ മധ്യസ്ഥത സ്ഥിരീകരിച്ച് മന്ത്രി ആർ.ബിന്ദു

കൊച്ചി: പിഎം ശ്രീ ഇടനില വിവാദത്തിൽ ജോൺ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്.

സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്.’  എന്നാണ് മന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിർവഹിച്ചത്.  അതിനെ പോസിറ്റീവ് ആയി മാത്രം കണ്ടാൽ മതിയെന്നും മന്ത്രി പറഞ്ഞു.   മുകേഷിനെതിരെയുള്ള പീഡനാരോപണത്തിന് തീവ്രത കുറവെന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന്‍റെ പ്രതികരണം ഗൗരവത്തിൽ കാണേണ്ടതില്ലെന്നും ബിന്ദു വ്യക്തമാക്കി. 

അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായി; വീണ്ടും രാഹുലിനെതിരെ എം.എ. ഷഹനാസ്

കോഴിക്കോട്: മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുൽ തന്നോട് മോശമായി പെരുമാറി എന്ന് ഷഹനാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആണ് പുതിയ ആരോപണം.

അതേസമയം രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നി എന്നും  താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി.

ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിന് രാത്രി മുഴുവന്‍ സംരക്ഷണം ഒരുക്കി തെരുവുനായ്ക്കള്‍

കൊല്‍ക്കത്ത: തണുപ്പ് മൂടിയ രാത്രിയില്‍ തെരുവില്‍ ഒരു വിരിപോലുമില്ലാതെ കിടന്ന നവജാതശിശുവിന് കാവല്‍ നിന്ന് നഗരത്തിലെ തെരുവുനായ്ക്കള്‍. പുലര്‍ച്ചെ തെരുവില്‍ ഒരാള്‍ പ്രത്യക്ഷപ്പെടും വരെ നായ്ക്കള്‍ കുഞ്ഞിന് സംരക്ഷണം ഒരുക്കി. ബംഗാളിലെ നദിയ ജില്ലയില്‍ നബദ്വീപ് നഗരത്തിലാണ് സംഭവം.

റെയില്‍വേ ജീവനക്കാരുടെ കോളനിയിലെ ശുചിമുറിക്ക് പുറത്ത് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നായ്ക്കള്‍ കുഞ്ഞിന് ചുറ്റും വലയം തീര്‍ത്തു. കുരച്ചില്ല, കുഞ്ഞിനെ തൊട്ടില്ല. പുലര്‍ച്ചെ, കുഞ്ഞിന്റെ കരച്ചില്‍ മാത്രമാണ് കേട്ടതെന്ന് പരിസരവാസികള്‍ പറഞ്ഞു. പ്രദേശവാസിയായ ശുക്ല മണ്ഡല്‍ എത്തിയപ്പോള്‍ നായ്ക്കള്‍ ഒരു വശത്തുനിന്ന് അനുസരണയോടെ മാറിക്കൊടുക്കുകയായിരുന്നു. കുട്ടി ചികിത്സയിലാണ്. മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാന ബിജെപിയിൽ ഫണ്ട് വിവാദം; രാജീവ് ചന്ദ്രശേഖർ ഫണ്ട് ധൂർത്തടിക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയി ചുമതലയേറ്റതിനുശേഷം ഫണ്ട് ധൂർത്തടിക്കുന്നുവെന്ന് പരാതി.താഴെത്തട്ടിൽ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ഉയർന്നു വരുന്ന പരാതി.നിലവിലുളള ഫണ്ട് തിരുവനന്തപുരം കോർപ്പറേഷനിൽ അമിതമായി ചിലവഴിക്കുന്നുവെന്നാണ് ആരോപണം.

മറ്റ് ജില്ലകളിൽ പ്രവർത്തിക്കാനാവശ്യമായ പണം പോലും നൽകുന്നില്ലെന്നും പരാതി ഉയർന്നു വരുന്നുണ്ട്. ബിജെപി മുൻ അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനം ഒഴിയുമ്പോൾ പാർട്ടി അക്കൗണ്ടിൽ 35 കോടി രൂപ ഉണ്ടായിരുന്നു. ഈ ഫണ്ട് രാജീവ് ധൂർത്തടിക്കുന്നു എന്നാണ് വിമർശനം.

വ്യാപക ക്രമക്കേട്?  വഞ്ചിയൂർ വാർഡിൽ മാത്രം നാനൂറോളം പേർക്ക് ഇരട്ട വോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ മിക്ക വാർഡിലും വോട്ടർ പട്ടികയിൽ ഇരട്ട വോട്ടുകളെന്ന് റിപ്പോർട്ട്.  വഞ്ചിയൂർ വാർഡിൽ മാത്രം നാനൂറോളം പേരുടെ ഇരട്ട വോട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

ശ്രീകണ്ഠേശ്വരം വാർഡിലെ നാലാം ബൂത്തിൽ 398, 399 ക്രമനമ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ദമ്പതികളെ വഞ്ചിയൂർ വാർഡിലെ രണ്ടാം ബൂത്തിൽ 11, 24 ക്രമ നമ്പറുകളിൽ ചേർത്തിട്ടുണ്ട്.

ചാല വാർഡിലെ കരിമഠം കോളനിയിൽ താമസിക്കുന്ന വോട്ടറെ (ഒൻപതാം ബൂത്ത്, ക്രമനമ്പർ 1331) വഞ്ചിയൂരിൽ മൂന്നാം ബൂത്തിൽ എട്ടാമതായി ചേർത്തു.

ഇത്തരത്തിൽ വഞ്ചിയൂരിലെ 6 ബൂത്തുകളിലായി മുന്നൂറോളം ഇരട്ട വോട്ടുകൾ സ്ഥിരീകരിച്ചെന്നാണു വിവരം.   മറ്റു വാർഡുകളിലെ വോട്ടർമാരെ വഞ്ചിയൂരിലെ പട്ടികയിൽ ഉൾപ്പെടുത്തിയും ഒരേ വോട്ടർമാരെ പല മേൽവിലാസങ്ങളിൽ പല ബൂത്തുകളിലായി ഉൾപ്പെടുത്തിയുമാണു ക്രമക്കേട്.

ഒരു വാർഡിനുള്ളിൽ തന്നെ ഒന്നിലേറെ വോട്ടുള്ളവരുമുണ്ട്. 

ശബരിമല സ്വർണകൊള്ള  ; എൻ വാസുവിന് ഇന്ന് നിർണായകം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ. വാസുവിൻറെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും.

പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

കട്ടിളപ്പാളി കേസിൽ എൻ. വാസു മൂന്നാം പ്രതിയാണ്. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻറെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

എന്നാൽ, വാസു വിരമിച്ചതിനുശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

ബോർഡിൻറെ ഉത്തരവിറങ്ങിയപ്പോഴും വാസു ചുമതലയിൽ ഉണ്ടായിരുന്നില്ല. മുരാരി ബാബു നൽകിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോർഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശുപാർശയെന്ന് പറയാനാകില്ലെന്നാണ് എൻ.വാസുവിൻറെ വാദം.

രാഹുൽ പുറത്തേയ്ക്ക് ?; കടുത്ത നടപടിക്ക് ഒരുങ്ങി കോൺഗ്രസ്; പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും ആണ് മുരളീധരൻ പറഞ്ഞത്.

അതേസമയം എം എൽ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണം. അത് പാർട്ടിയല്ല തീരുമാറിക്കേണ്ടത്. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി  പ്രസിഡൻ്റിനെ അറിയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിൾ കൊടി ബന്ധം പാർട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ രാഹുലിനെതിരെ കടുത്ത നടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.