2025ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് മഹാ കുംഭമേള! റിപ്പോർട്ട് പുറത്തുവിട്ട് ഗൂഗിൾ

0


ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സ്ഥലങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യൻ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റുകൾ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ലിസ്റ്റ്.

ഗൂഗിളിന്റെ ഇന്ത്യയിലെ ഏറ്റവും ട്രെൻഡിംഗ് സെർച്ചുകളിൽ മഹാകുംഭ മേള 2025 ആണ് ഒന്നാം സ്ഥാനം നേടിയത്. ആത്മീയ ടൂറിസത്തിന്റെ ഉയർച്ചയെ അത് എത്രത്തോളം ശക്തമായി സ്വാധീനിച്ചു എന്നാണ് ഗൂഗിൾ റിപ്പോർട്ട് കാണിച്ചു തരുന്നത്.

ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന സമയമാണിത്. ഇന്ത്യയുടെ ആത്മീയ പൈതൃകം അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഈ സമയത്ത്, ആഗോള ആത്മീയ-ടൂറിസം ഭൂപടത്തിൽ ഇന്ത്യയെ ഉറച്ചുനിൽക്കാൻ മഹാ കുംഭമേള സഹായിച്ചിട്ടുണ്ടെന്ന് നിരവധി യാത്രാ വിദഗ്ധർ പറയുന്നു .

ദക്ഷിണേഷ്യയിലെ വർദ്ധിച്ചുവരുന്ന യാത്രാ താൽപ്പര്യത്തെയാണ് തിരയൽ പട്ടിക പ്രതിഫലിപ്പിക്കുന്നത് . ഫിലിപ്പീൻസ് (2-ാം സ്ഥാനം), വിയറ്റ്നാമിലെ ഫു ക്വോക്ക് (6-ാം സ്ഥാനം), തായ്‌ലൻഡിലെ ഫുക്കറ്റ് (7-ാം സ്ഥാനം), മാലിദ്വീപ് (8-ാം സ്ഥാനം) തുടങ്ങിയ സ്ഥലങ്ങളും പട്ടികയിൽ ഇടം നേടി.

ട്രെൻഡിംഗ് സെർച്ചുകളിൽ കശ്മീർ (5-ാം സ്ഥാനം), പോണ്ടിച്ചേരി (10-ാം സ്ഥാനം) എന്നിവയും ഇടം നേടി. അന്തരാഷ്ട്ര ടൂറിസം രംഗത്ത് ദക്ഷിണേഷ്യയുടെ സ്വാധീനം ശക്തമായി മാറുന്നതാണ് പട്ടികയിൽ കാണാനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here