വയസ് തിരുത്തി വോട്ടർ പട്ടികയിൽ പേര് ചേർത്തെന്ന് പരാതി

0

മലപ്പുറം: വോട്ടർ പട്ടികയിൽ വയസ് തിരുത്തി  പേര് ചേർത്തെന്ന പരാതിയിൽ സിപിഎം സ്ഥാനാർഥി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.

18 വയസ് പൂർത്തിയാകാത്ത പെൺകുട്ടിയെ വ്യാജ ജനന സർട്ടിഫിക്കറ്റ് തിരുത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് പരാതി.

മലപ്പുറം പുളിക്കൽ പഞ്ചായത്ത് പതിനാറാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ.ഒ നൗഫൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. 19-02-2007 എന്ന ജനനതീയതി 19-02-2006 എന്ന് തിരുത്തി പേരുചേർത്തെന്ന്  യൂത്ത് ലീഗ് പരാതി നൽകിയ പരാതിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here