നായയെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ഒരു വീട്ടിൽ ലൈസൻസോടെ രണ്ടുനായകളെ വളർത്താം. ഈ വ്യവസ്ഥകൾ കർശനമാക്കി പഞ്ചായത്ത്-നഗരപാലിക നിയമങ്ങൾ ഭേദഗതിചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് ശുപാർശചെയ്യാൻ സംസ്ഥാന ജന്തുക്ഷേമ ബോർഡ് തീരുമാനിച്ചു.

നിലവിൽ നായകളെ വളർത്താൻ ലൈസൻസ് വേണം. വാക്‌സിനേഷൻ നടത്തി തദ്ദേശസ്ഥാപനത്തെ വിവരമറിയിച്ച് ലൈസൻസ് വാങ്ങണമെന്നാണ് നിയമം. എന്നാൽ, ഇതു കർശനമായി പാലിക്കപ്പെടുന്നില്ല. അതിനാലാണ് നിയമം ഭേദഗതിചെയ്യുന്നത്.

നായകൾക്ക് കൃത്യമായ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവ നിയമം അനുശാസിക്കുംവിധം അതത് കാലയളവുകളിൽ ചെയ്യണം. കുത്തിവെപ്പെടുത്ത നായകൾക്ക് മൈക്രോചിപ്പ് ഘടിപ്പിക്കും. ഇവയെമാത്രമേ ലൈസൻസോടെ വളർത്താനാകൂ.

രണ്ടിൽക്കൂടുതൽ നായകളെ വളർത്തണമെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് എടുക്കണം. നായയുടെ പേര്, ഇനം, ഉടമസ്ഥന്റെ പേര്, വിലാസം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും.

ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു ഞാൻ; ശ്രീനിവാസനെ അവസാനമായി കാണാൻ നടൻ സൂര്യയെത്തി

അന്തരിച്ച നടന്‍ ശ്രീനിവാസനെ അവസാനമായി കാണാന്‍ എറണാകുളം കണ്ടനാട്ടെ വീട്ടിലെത്തി തെന്നിന്ത്യൻ നടൻ സൂര്യ.ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നനും, സിനിമയിൽ എത്തും മുമ്പേ തന്നെ അദ്ദേഹത്തിൻ്റെ സിനിമകൾ ശ്രദ്ധിച്ചിരുന്നു, അദ്ദേഹത്തിൻ്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു.

എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനാമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയത്.

അതേസമയം, അന്തരിച്ച നടൻ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു മലയാള സിനിമ കണ്ട അതുല്യ പ്രതിഭയുടെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

സ്‌കാനിംഗ് സമയത്ത് അഴിച്ചുവെച്ച അഞ്ച് പവന്‍ വരുന്ന ആഭരണം കാണാനില്ല; കേസെടുത്ത് പോലീസ്, സംഭവം വടകരയിലെ സ്വകാര്യ ആശുപത്രിയിൽ

0

കോഴിക്കോട്: സ്‌കാനിംഗിനിടെ അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ മാല കാണാതായതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയില്‍ ആശുപത്രിയിൽ വെച്ചാണ് സ്‌കാനിംഗ് ചെയ്യാനെത്തിയ സ്ത്രീയുടെ മാല നഷ്ടമായത്. ന്യൂമോണിയ ബാധിച്ച് ചികിത്സക്കെത്തിയ സമീറയുടെ സ്വർണമാലയാണ് കാണാതായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമീറ സ്‌കാനിംഗിനായി എത്തിയപ്പോള്‍ സ്‌കാനിംഗ് റൂമിലെ ബെഡില്‍ മാല അഴിച്ചുവെച്ചു. സ്കാനിംഗ് പൂർത്തിയായി വാർഡിൽ എത്തിയപ്പോഴാണ് മാല എടുത്തില്ലെന്ന കാര്യം ഓർത്തത്. ഇതോടെ വീണ്ടും സ്കാനിംഗ് റൂമിലെത്തി നോക്കുമ്പോൾ ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് ഉണ്ടായിരുന്നില്ല.

പാലക്കാട്
സംഭവത്തിൽ വടകര പോലീസ് കേസെടുത്തു. സമീറയുടെ പരാതിയില്‍ ഭാരതീയ ന്യായസംഹിത 305 വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രിയിലെത്തിയ പോലീസ് ജീവിനക്കാരില്‍ നിന്നും സ്‌കാനിംഗിനെത്തിയ രോഗികളില്‍ നിന്നും മൊഴിയെടുത്തു. ആശുപത്രയിൽ നിന്ന്  ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആഭരണം കിട്ടാതെ പോകില്ലെനന്നായിരുന്നു സമീറയുടെ തീരുമാനം. തുടർന്ന് പോലീസെത്തി അനുനയിപ്പിച്ചാണ് ഇവരെ  വീട്ടിലേക്ക് പറഞ്ഞയച്ചത്. വടകര എസ്‌ഐ പി.വി പ്രശാന്താണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ വർഷം ലഭിച്ച സംഭാവനയെക്കാൾ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ; ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയുടെ ഫണ്ട് കുതിച്ചുയരുന്നു

0

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കുടുതൽ പണം സംഭാവനയായി ലഭിക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന ഖ്യാതി നിലനിർത്തി ബിജെപി. ഇലക്ടറൽ ബോണ്ട് പദ്ധതി സുപ്രീം കോടതി റദ്ദാക്കിയതിനു ശേഷവും ബിജെപിക്ക് ലഭിക്കുന്ന സംഭാവനകളിൽ ഇടിവുണ്ടായിട്ടില്ല എന്നാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. പദ്ധതി നിർത്തലാക്കിയതിനു ശേഷമുള്ള ആദ്യ പൂർണ്ണ സാമ്പത്തിക വർഷമായ 2024–25ൽ പാർട്ടിയുടെ വരുമാനത്തിൽ വൻ വർധനവാണുണ്ടായത്.

ശബരിമല
തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, 2024–25ൽ ബിജെപിക്ക് ലഭിച്ചത് 6,073 കോടി രൂപയാണ്. മുൻവർഷം ലഭിച്ച 3,967 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 53 ശതമാനം വർധനയാണിത്. 2023–24ലെ വരുമാനത്തിൽ 42 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ വഴിയായിരുന്നു.

ഈ വർഷം പാർട്ടിയുടെ പ്രധാന വരുമാന സ്രോതസ്സ് ഇലക്ടറൽ ട്രസ്റ്റുകളായിരുന്നു. ട്രസ്റ്റുകൾ വഴി സമാഹരിച്ച 3,811 കോടി രൂപയിൽ 3,112 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. കൂടാതെ, കമ്പനികളും വ്യക്തികളും ചേർന്ന് 2,961 കോടി രൂപ സംഭാവന നൽകി.

പ്രമുഖ കോർപ്പറേറ്റ് സ്ഥാപനങ്ങളാണ് ദാതാക്കളുടെ പട്ടികയിൽ മുൻപന്തിയിൽ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റുങ്ത സൺസ്, വേദാന്ത ലിമിറ്റഡ് എന്നിവ വലിയ തുകകൾ സംഭാവന ചെയ്തവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഭാവനയാണിത്.

2017–18ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് പദ്ധതി ദാതാക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതിനാൽ ജനാധിപത്യവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 2024 ഫെബ്രുവരിയിൽ റദ്ദാക്കിയത്. പദ്ധതി നിലനിന്ന കാലയളവിൽ ബോണ്ടുകൾ വഴി ലഭിച്ച 16,000 കോടി രൂപയിൽ ഭൂരിഭാഗവും ബിജെപിക്ക് ലഭിച്ചെന്നതും ശ്രദ്ധേയമാണ്.

അണ്ടർ 19 ഏഷ്യാകപ്പ് : ഇന്ത്യ-പാക് ഫൈനൽ

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരിന് അണ്ടർ 19 ഏഷ്യാ കപ്പ് വേദിയാകുന്നു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ചിരവൈരികളായ ഇരുരാജ്യങ്ങളും നേർക്കുനേർ വരും. സെമി ഫൈനലുകളിൽ ശ്രീലങ്കയെ ഇന്ത്യയും ബംഗ്ലാദേശിനെ പാകിസ്ഥാനും എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു എന്നത് ഫൈനലിൽ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലിൽ മലയാളി താരം ആരോൺ ജോർജ് ഒരിക്കൽക്കൂടി തിളങ്ങിയ മത്സരത്തിൽ എട്ടുവിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

മഴയെ തുടർന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതം 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 49 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 58 റൺസ് നേടിയ ആരോൺ ജോർജ് പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ആരോണിന് ഇത് രണ്ടാം അർധസെഞ്ച്വറിയാണ്. ഒരു സെഞ്ച്വറിയും ആരോൺ നേടിയിട്ടുണ്ട്. 45 പന്തിൽ രണ്ട് സിക്‌സും നാല് ബൗണ്ടറിയും അടക്കം 61 റൺസ് നേടി പുറത്താകാതെനിന്ന വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

ഓപ്പണർമാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും നാല് വീതം റൺസ് നേടി പുറത്തായിരുന്നു. നേരത്തെ, ദുബായിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിങ്ങിനയച്ചു. 38 പന്തിൽ 42 റൺസ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ക്യാപ്ടൻ വിമത് ദിൻസറ (32), സെത്മിക സെനെവിരാട്‌നെ (30), വിരാൻ ചമുദിത (19) എന്നിവർ മാത്രമാണ് പിന്നീട് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി ഹെനിൽ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇരട്ട റെക്കോർഡുമായി സഞ്ജു സാംസൺ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണ്ണായകമായ അഞ്ചാം മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ മലയാളി താരം സഞ്ജു സാംസൺ രണ്ട് വലിയ നാഴികക്കല്ലുകൾ പിന്നിട്ടു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 22 പന്തിൽ നിന്ന് 37 റൺസ് നേടിയ സഞ്ജു, ടി20 ക്രിക്കറ്റിൽ ആകെ 8,000 റൺസ് തികയ്ക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി.

വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ് തുടങ്ങിയവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന താരമായി സഞ്ജു മാറി. ഇതോടൊപ്പം തന്നെ അന്താരാഷ്ട്ര ടി20 കരിയറിൽ 1,000 റൺസ് എന്ന നേട്ടവും താരം മറികടന്നു. പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം ഓപ്പണറായി കളത്തിലിറങ്ങിയ സഞ്ജു, മാർക്കോ യാൻസനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് തന്റെ വരവറിയിച്ചത്.

സഞ്ജുവിന്റെ ഈ സുപ്രധാന ഇന്നിംഗ്‌സ് ഇന്ത്യയെ പരമ്പര 3-1ന് സ്വന്തമാക്കാൻ സഹായിച്ചു. നിലവിൽ 320 മത്സരങ്ങളിൽ നിന്ന് 8,033 റൺസാണ് സഞ്ജുവിന്റെ ആകെ ടി20 സമ്പാദ്യം.

ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയിൽ  ഷാജൻ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്

കൊച്ചി:  ഓൺലൈൻ ചാനൽ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എഫ്‌ഐആര്‍.  ഡോക്ടറുടെ കാൽ വെട്ടണം എന്നടക്കം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡോക്ടര്‍ ജോജോ വി ജോസഫിന്റെ പരാതിയില്‍ കടവന്ത്ര പൊലീസാണ് കേസെടുത്തത്.

രണ്ടാഴ്ച്ച മുന്‍പേ വാർത്ത ചെയ്യാതിരിക്കാന്‍ പണം ചോദിക്കുകയും പണം കൊടുക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ സമൂഹമാധ്യമത്തിലൂടെ ആക്രമിക്കുകയും ചെയ്തതിന് കടവന്ത്ര പൊലീസ് നേരത്തെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

രണ്ട് മാസത്തിനുളളില്‍ നാലാമത്തെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുളള കുറ്റമാണ് ഷാജന്‍ സ്‌കറിയയുടെ പേരില്‍ എറണാകുളം ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ശ്രീനിവാസനും ഒത്തുള്ള അവസാന ഫ്രെയിമിൽ മമ്മൂട്ടിയും മോഹൻലാലും

ശ്രീനിവാസന്  വിടചൊല്ലാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി. പൊതുദർശനം നടക്കുന്ന ടൗൺഹാളിൽ മഹാനടനെ അവസാനമായി കാണാൻ സഹപ്രവർത്തകരുടെയും ആരാധകരുടെയും ഒഴുക്കാണ്.

നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്.

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 10ന് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടത്തും.

ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

37ാം ജന്മദിനത്തിൽ തേടിയെത്തിയത് അച്ഛന്റെ മരണം; ഉള്ളുലഞ്ഞ് ധ്യാൻ 

മകനും നടനുമായ ധ്യാൻ ശ്രീനിവാസന്റെ 37-ാം പിറന്നാൾ ദിനത്തിലാണ് തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഈ ലോകത്തോട് വിട പറഞ്ഞത്.

പൊതു ഇടങ്ങളിൽ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപിലുണ്ടായിരുന്നു ശ്രീനിവാസൻ. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ എന്നും പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു.

ശ്രീനിവാസനും മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും തമ്മിലുണ്ടായിരുന്നത് അപൂർവമായൊരു ആത്മബന്ധമായിരുന്നു. പൊതുയിടങ്ങളിൽ പോലും ധ്യാനും ശ്രീനിവാസനും പരസ്പരം ട്രോളിയും കൊണ്ടും കൊടുത്തും ആ ആത്മബന്ധം രസകരമായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു. 

ഹോക്കിയിൽ ഇന്ദ്രജാലം തീർത്ത ധ്യാൻ ചന്ദിനോടുള്ള ആരാധന കൊണ്ടാണ് രണ്ടാമത്തെ മകന് ധ്യാൻ എന്ന് പേരിട്ടതെന്ന് ഒരിക്കൽ ഒരു ചടങ്ങിൽ വച്ച് ശ്രീനിവാസൻ വെളിപ്പെടുത്തിയിരുന്നു. ‘

അവസാന ടി20 മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

0

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 മത്സരത്തിൽ 30 റൺസിന് ജയിച്ച ഇന്ത്യ അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കി. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് പര്യവസാനമായി. ടെസ്റ്റ് പരമ്പരയിൽ തോറ്റ ഇന്ത്യ ഏകദിനത്തിലും പരമ്പര നേടിയിരുന്നു. ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 231 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി 201/8ൽ ഒതുക്കിയാണ് ഇന്ത്യ പരമ്പരവിജയം ആഘോഷിച്ചത്.

അർദ്ധസെഞ്ച്വറികൾ നേടിയ തിലക് വർമ്മയും (73) ഹാർദിക് പാണ്ഡ്യയും (63), 37 റൺസ് നേടിയ സഞ്ജു സാംസണും 34 റൺസ് നേടിയ അഭിഷേക് ശർമ്മയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. നാലുവിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തി ബുംറയും ബൗളിംഗിലും തിളങ്ങി. 65 റൺസടിച്ച ക്വിന്റൺ ഡി കോക്കിനും 31 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസിനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്.

പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സഞ്ജുവിനും കുൽദീപിന് പകരം വാഷിംഗ്ടൺ സുന്ദറിനും ഇന്ത്യ അവസരം നൽകിയപ്പോൾ കഴിഞ്ഞ മത്സരത്തിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിട്ടുനിന്ന ജസ്പ്രീത് ബുംറ തിരിച്ചെത്തി. ഹർഷിത് റാണയാണ് കഴിഞ്ഞമത്സരത്തിൽ കളിച്ചിരുന്നത്.
34 പന്തുകളിൽ 63 റൺസ് അടിച്ചുകൂട്ടി അഭിഷേക് (34) സഞ്ജു (37)സഖ്യം മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു മികച്ച ഷോട്ടുകളിലൂടെ കാണികളുടെ മനം കവർന്നു. പതിവുശൈലിയിൽ കസറിയ അഭിഷേകും ചേർന്നപ്പോൾ അഞ്ചാം ഓവറിൽ ഇന്ത്യ 50 കടന്നു. 21 പന്തുകളിൽ ആറു ഫോറും ഒരു സിക്‌സും പായിച്ച അഭിഷേകിനെ ആറാം ഓവറിൽ ബോഷിന്റെ ബൗളിംഗിൽ കീപ്പർ ഡികോക്ക് പിടികൂടുകയായിരുന്നു.

പകരമിറങ്ങിയ തിലക് വർമ്മയെക്കൂട്ടി സഞ്ജു മുന്നോട്ടുനീങ്ങി. 22 പന്തുകളിൽ നാലുഫോറും രണ്ട് സിക്‌സും പറത്തിയ സഞ്ജു പത്താം ഓവറിലെ ആദ്യ പന്തിൽ ലിൻഡെയുടെ ബൗളിംഗിൽ ബൗൾഡായപ്പോൾ ടീം സ്‌കോർ 97/2 എന്ന നിലയിലായി.

നാലാമനായി കളത്തിലിറങ്ങിയ ക്യാപ്ടൻ സൂര്യകുമാർ യാദവ് (5) ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഏഴുപന്തുകൾ നേരിട്ട സൂര്യയെ ബോഷ് മില്ലറുടെ കയ്യിലെത്തിക്കുകയായിരുന്നു. തുടർന്ന് തിലക് വർമ്മയും ഹാർദിക്കും ചേർന്ന് 44 പന്തുകളിൽ അടിച്ചുകൂട്ടിയ 105 റൺസാണ് ഇന്ത്യയെ 200 കടത്തിയത്. 25 പന്തുകളിൽ അഞ്ചുവീതം ഫോറും സിക്‌സുമടക്കമായിരുന്നു പാണ്ഡ്യയുടെ പടയോട്ടം. തിലക് 42 പന്തുകളിൽ 10 ഫോറും ഒരു സിക്‌സും പായിച്ചു.

വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണം  പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി.

അഞ്ചു സോണുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. 344 വീടുകള്‍ക്കുള്ള സ്ഥലമൊരുക്കല്‍ പൂര്‍ത്തിയായി. 326 വീടുകളുടെ അടിത്തറയൊരുക്കലും 126 വീടുകളുടെ എര്‍ത്ത് വര്‍ക്ക്, 305 വീടുകള്‍ക്കായുള്ള  പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയായി.

303 വീടുകളുടെ അടിത്തറ നിര്‍മ്മാണം, 302 വീടുകളിലെ സ്റ്റമ്പ്, 287 വീടുകളുടെ പ്ലിന്ത്, 243 വീടുകളില്‍ ഷിയര്‍ വാഘ എന്നിവയുടെ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. 122 വീടുകളുടെ സ്ലാബ് പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ്  49 വീടുകളുടെ ഗ്രിഡ് സ്ലാബ് പ്രവൃത്തിയും നിലവില്‍ പൂര്‍ത്തീകരിച്ചു. ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ വിതരണ ലൈന്‍ മാറ്റി സ്ഥാപിക്കുകയും 110 കെ.വി ലൈനിനായി നാല് പ്രധാന ടവറുകള്‍ ഏല്‍സ്റ്റണില്‍ സ്ഥാപിക്കുകയും ചെയ്തു.

ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 12.65 മീറ്റര്‍ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 9.5 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡ് 2.770 കിലോ മീറ്ററാണുണ്ടാവുക. ഇവ ടൗണ്‍ഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ്. ഇടറോഡുകളായി കണക്കാക്കുന്ന റോഡിന് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ഇത്തരം റോഡുകള്‍ നിര്‍മ്മിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാന പാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിര്‍മിച്ചു.

ഇടറോഡുകള്‍ക്കായുള്ള സ്ഥലത്ത് 812 മീറ്ററില്‍ മണ്ണിട്ട് നികത്തിയിട്ടുണ്ട്. പ്രാധാന റോഡില്‍ ഇലക്ട്രിക്കല്‍ ഡക്ട് നിര്‍മ്മാണവും സൈഡ് ഡ്രെയിന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റര്‍ റോഡുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മിക്കുക. ഒന്‍പത് ലക്ഷം ലിറ്റര്‍ ശേഷിയില്‍ നിര്‍മിക്കുന്ന കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ 1300-ലധികം തൊഴിലാളികളാണ് ടൗണ്‍ഷിപ്പില്‍ കര്‍മനിരതരാവുന്നത്. തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിപ്പിച്ച് നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള  കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.  പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകി.

ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. ഗോവർധനനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം.

അതേസമയം, ഗോവർധൻ തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യപേക്ഷ നൽകും. തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ഗോവര്‍ധന്‍റെ വാദം.

ഗോവര്‍ധന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വർണം സ്മാർട്ട് ക്രിയേഷനിൽ നിന്നും ഗോവർധന്‍റെ കൈവശമെത്തിച്ച കൽപേഷിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും.

ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്‍റെ മൊഴി