പാലക്കാട്: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്.അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.അതേസമയം, രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നും അതിജീവിതയുടെ ഭർത്താവ് പരാതിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവ്
രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിതയുടെ ഭർത്താവ്
പാലക്കാട്: മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെതിരെ വീണ്ടും കുരുക്ക് മുറുകുകയാണ്.അതിജീവിതയുടെ പങ്കാളിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.തന്റെ കുടുംബ ജീവിതം തകർത്തെന്നാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ യുവാവ് പറയുന്നത്. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിച്ചു. ഞങ്ങൾ തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിൻ്റെ വാദം. പ്രശ്നം പരിഹരിക്കാൻ ആയിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ ബന്ധപ്പെട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.അതേസമയം, രാഹുലിനെതിരെ BNS 84 പ്രകാരം കേസ് എടുക്കണമെന്നും അതിജീവിതയുടെ ഭർത്താവ് പരാതിയിൽ പറയുന്നു.
നിർമാണത്തിൽ അപാകത; കൊയിലാണ്ടിയിൽ ദേശീയപാതയിലെ അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം, പ്രതിഷേധത്തിനൊരുങ്ങി സിപിഎമ്മും കോൺഗ്രസും
കോഴിക്കോട്: കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയുടെ കോൺക്രീറ്റ് മതിൽ ഇടിഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധത്തിനൊരുങ്ങി സിപിഎമ്മും കോൺഗ്രസും. സ്ഥലത്ത് വിദഗ്‌ധ സംഘമെത്തി പരിശോധിക്കാതെ നിർമ്മാണം പുനരാരംഭിക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിന് പിന്നാലെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞ നാട്ടുകാർ തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ നിർമ്മാണം തുടരാവൂ എന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ വാഗാഡ് കമ്പനി നിർമാണം നടത്തുന്ന റീച്ചിലാണ് അപകടമുണ്ടായത്. ഈ റീച്ചിലാണ് നേരത്തെ അഴിമതി ആരോപണം ഉയർന്നത്. അദാനി ഗ്രൂപ്പ് കമ്പനി എടുത്ത കരാർ വാഗാഡിന് ഉപകരാർ നൽകിയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്നത്. അതേസമയം, ഈ മതിൽ നിർമ്മാണത്തിനെതിരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. മുമ്പ് മതിൽ പുറത്തേക്ക് തള്ളിവന്നതിനെ തുടർന്ന് ഇത് പൊളിച്ചുമാറ്റി വീണ്ടും നിർമ്മിക്കുകയായിരുന്നു. ഈ സ്ഥലത്താണ് ഇന്നലെ വീടിനും അപകടമുണ്ടായത്.
അഴിയൂർ മുതൽ വെങ്ങലം വരെയുള്ള 40.80 കിലോമീറ്റർ പാത ആറുവരിയായി വികസിപ്പിക്കുന്ന കരാറാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്. 1,838 കോടി രൂപയാണ് ആകെ കരാർ തുക. ഹൈബ്രിഡ് ആന്വിറ്റി മോഡലിലാണ് നിർമ്മാണ കരാർ നൽകിയത്. ഇത് പ്രകാരം നിർമാണച്ചെലവിന്റെ 40% കേന്ദ്ര സർക്കാരും ബാക്കി 60% നിർമ്മാണ കമ്പനിയുമാണ് കണ്ടെത്തേണ്ടത്. എന്നാൽ അദാനി ഗ്രൂപ്പ് അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് ഇൻഫ്രാ പ്രോജക്ട്സ് എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്കാണ് 40 കിലോമീറ്റർ ദൂരം റോഡ് നിർമ്മിക്കാൻ ഉപകരാർ നൽകിയത്. ഇതോടെ 867 കോടി രൂപയോളം അദാനി ഗ്രൂപ്പിന് ലാഭമുണ്ടാകുമെന്നാണ് വിമർശനം ഉയർന്നത്. ഈ വിവാദ റീച്ചിലാണ് ഇപ്പോൾ അപകടം ഉണ്ടായിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊയിലാണ്ടി തിരുവങ്ങൂർ അടിപ്പാതയ്ക്ക് സമീപം അപകടമുണ്ടായത്. മതിൽ നിർമ്മാണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ ക്രെയിൻ ഉപയോഗിച്ച് മുകളിലേക്ക് ഉയർത്തുന്നതിനിടെ ക്രെയിനുമായി ബന്ധിപ്പിച്ച കയർ പൊട്ടുകയായിരുന്നു.തുടർന്ന്, ക്രെയിനിൽ ഉറപ്പിച്ച സ്ലാബുകൾ സർവിസ് റോഡിലേക്ക് പതിച്ചു. ഒന്നര മീറ്റർ നീളവും വീതിയുമുള്ള കോൺക്രീറ്റ് സ്ലാബുകൾ ഇൻ്റർലോക്ക് രീതിയിൽ അടുക്കിവെച്ചാണ് മതിൽ നിർമ്മിക്കുന്നത്. ഇത്തരം സ്ലാബുകളാണ് താഴേക്ക് വീണത്. ഈ സമയം റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
‘വൈകാതെ തന്നെ ഞാന്‍ മടങ്ങി വരും, എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ കട വീണ്ടും തുടങ്ങുകയാണ്’; ഉല്ലാസ് പന്തളം
ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സമൂഹ മാധ്യമത്തിലൂടെ പുറംലോകമറിയുന്നത്. ഉല്ലാസിനെ കണ്ട് ആളുകൾ ഒന്ന് ഞെട്ടിയിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഉല്ലാസിനെ കണ്ടാണ് ആളുകൾക്ക് അമ്പരപ്പ് തോന്നിയത്.
എന്നാൽ ആരോഗ്യാവസ്ഥ വീണ്ടെടുത്ത് വരികയാണ് എന്ന് കഴിഞ്ഞ ദിവസം ഉല്ലാസ് പന്തളം പറഞ്ഞതോടെ ആരാധകർക്ക് അൽപം ആശ്വാസം ലഭിച്ചു . ഉല്ലാസിനെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഈസ്റ്ററിന്റെ അന്നായിരുന്നു ഉല്ലാസിന് സ്‌ട്രോക്ക് വന്നത്. പുതിയൊരു റസ്റ്റോറന്റ് തുടങ്ങി ഇരുപത് ദിവസമായപ്പോഴായിരുന്നു വയ്യാതെയായത്. അതോടെയായിരുന്നു അത് പൂട്ടിയത്. ഇപ്പോള്‍ കട വീണ്ടും തുടങ്ങുകയാണ്. മുന്‍കാലങ്ങളില്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ഉല്ലാസ് പുതിയ വിശേഷം പങ്കുവെച്ചത്.
സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ഉല്ലാസിന്റെ കടയുടെ ഉദ്ഘാടന സമയത്ത് എത്തിയിരുന്നു. ഇപ്പോള്‍ ദൂരദര്‍ശനിലും ചെറിയൊരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു അവസരം തന്നതിന് അവരോട് നന്ദി പറയുന്നു. ട്രീറ്റ്‌മെന്റ് തുടരുന്നുണ്ട്. ചെറിയ വ്യത്യാസമുണ്ട്. സുഖമായി വരുന്നു. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉല്ലാസ് മറുപടി നല്‍കിയിരുന്നു. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. എക്‌സര്‍സൈസൊക്കെ ചെയ്യുന്നുണ്ട് അതിനായി. കുറേക്കാലമായി ലൈവിലൊക്കെ വന്നിട്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നുവെന്ന് തോന്നുന്നു ലൈവ് ചെയ്യുന്നത്. രണ്ടുമൂന്ന് വര്‍ഷമായി അങ്ങനെ ലൈവൊന്നും വരുന്നില്ലായിരുന്നു.
എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ആഗ്രഹം. വൈകാതെ തന്നെ ഞാന്‍ വരും. പെട്ടെന്ന് വരാനുള്ള പോരാട്ടത്തിലാണ്. ഇടത്തെ കൈയ്യിലെ വേദന മാറുന്നില്ല. അതാണ് ഇപ്പോഴുള്ളൊരു പ്രശ്‌നം. ഇടയ്‌ക്കൊരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് ചെയ്തപ്പോള്‍ കുറഞ്ഞിരുന്നു. ആ സമയത്ത് കുറഞ്ഞിരുന്നു. എക്‌സര്‍സൈസ് തുടങ്ങിയപ്പോള്‍ അത് വീണ്ടും വന്നു. വിരല്‍ മടങ്ങാതിരിക്കാന്‍ ബാന്റേജ് പോലെ ഇങ്ങനെ വെച്ചിരിക്കുകയാണ്. തന്റെ കൈയ്യും വീഡിയോയിലൂടെ ഉല്ലാസ് കാണിച്ചിരുന്നു. വേഗം വാ കേട്ടോ, നിങ്ങളെ കാണാനായി കാത്തിരിക്കുകയാണ്. പഴയത് പോലെ ചേട്ടന്‍ തിരിച്ചുവരും. പെട്ടെന്ന് കുറയും. മലയാളികള്‍ക്ക് ഒരുപാട് കൗണ്ടര്‍ മിസ്സായി. ജീവിതത്തില്‍ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, നമ്മള്‍ നേരിടേണ്ടത് ജീവിത സമരത്തെയാണ്. എല്ലാം മംഗളകരമായി ഭവിക്കട്ടെ. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി ഉല്ലാസിനെ ആശ്വസിപ്പിച്ചത്.
തൊണ്ടിമുതൽ തിരിമറി കേസ്; മുന്‍ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി, ഗൂഢാലോചന തെളിഞ്ഞു
തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരാണെന്ന് കോടതി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്) ആണ് കേസ് പരിഗണിച്ചതും പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചതും. ഒന്നാം പ്രതിയും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കേസ് രജിസ്റ്റർ ചെയ്ത് 32 വർഷത്തിനിപ്പുറമാണ് പ്രതികൾ കുറ്റക്കാരെന്ന് വിധി വന്നിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാതായിരുന്നു കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമായിരുന്നു പ്രതികള്‍. ഇരുവരും കുറ്റക്കാർ ആണെന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്.
ആറ് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നാവുന്ന കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്.
1990ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ടുപാക്കറ്റ് ചരസുമായി ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോർ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.
സാല്‍വദോറിന്റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലാര്‍ക്കിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വച്ചെന്നാണു കേസ്. പ്രതിയെ ഹൈക്കോടതി വിട്ടയയ്ക്കാന്‍ തൊണ്ടിയിലെ അളവു വ്യത്യാസം നിര്‍ണായകമായി. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചെടുത്തത്. പിന്നാലെ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ പ്രതി സഹതടവുകാരനോട് തൊണ്ടിമുതല്‍ തിരിമറി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് 1994ല്‍ കേസെടുത്തു. കോടതിയില്‍ സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍ കൃത്രിമത്വം നടന്നുവെന്നു ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥന്‍ പരാതി നല്‍കിയതോടെയാണ് പ്രതിക്കു വേണ്ടി ഹാജരായ ആന്റണി രാജുവും കോടതി ജീവനക്കാരനായ ജോസും പ്രതികളായത്. തുടര്‍ന്ന് കേസന്വേഷിച്ച പോലീസ് കോടതി ജീവനക്കാരനായ കെ.എസ്.ജോസിനെ ഒന്നാം പ്രതിയാക്കിയും ആന്റണി രാജുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമര്‍പ്പിച്ചു.
ഇതിനിടെ പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ അനില്‍ ഇമ്മാനുവല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നെടുമങ്ങാട് കോടതിയില്‍ വിചാരണ അന്തിമ ഘട്ടത്തിലെത്തുമ്പോഴായിരുന്നു ഇത്തരമൊരു നീക്കം. പിന്നാലെ ഈ വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും വിചാരണ പൂർത്തിയാക്കാനായിരുന്നു സുപ്രീം കോടതി അറിയിച്ചത്. 29 സാക്ഷികള്‍ ഉള്ള കേസിൽ 19 പേരെ മാത്രമേ വിസ്തരിച്ചിട്ടുള്ളു. കേസെടുത്ത് 13 വര്‍ഷത്തിനിപ്പുറമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുപ്പതിലധികം തവണ കേസ് മാറ്റി വെക്കുന്ന സാഹചര്യവുമുണ്ടായി. ഒരു വര്‍ഷത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ പുതിയ ഉത്തരവിനെത്തുടര്‍ന്നാണ് ഇന്ന് കേസിൽ വിധി വന്നത്
വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് മിത്രം ആണെങ്കിൽ ശത്രു വേറെ വേണ്ടിവരില്ല; എം.എൻ. കാരശ്ശേരി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എം.എൻ. കാരശ്ശേരി. ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന വെള്ളാപ്പള്ളിയെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രിയാണ്.
വെള്ളാപ്പള്ളി മിത്രം ആണെങ്കിൽ ശത്രു വേറെ വേണ്ടിവരില്ലെന്നാണ് കാരശ്ശേരിയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശൻ സിപിഐഎമ്മിനും ബിജെപിക്കും ഇടയിലുള്ള പാലമാണ്.
ബിജെപിയോട് മുഖ്യമന്ത്രി പിണറായി വിജയന് എന്തെങ്കിലും ആവശ്യം വരുമ്പോൾ അതിനൊരു പാലമായി വെള്ളാപ്പള്ളി ഉണ്ടാകും. അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ സിപിഐഎം തള്ളിക്കളയാത്തത് എന്നും കാരശ്ശേരി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പളളിയിൽ നിന്ന് ജനവിധി തേടും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയും കളത്തിലിറക്കാൻ ബിജെപി.
കാഞ്ഞിരപ്പളളിയില്‍ കേന്ദ്രമന്ത്രിയെ കളത്തിലിറക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് കാഞ്ഞിരപ്പളളി.
ബിജെപി സെന്‍ട്രല്‍ സോണ്‍ പ്രസിഡന്റ് എന്‍ ഹരി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവരും പരിഗണനയിലുണ്ട്.
പതിനഞ്ചോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ കൃഷ്ണകുമാറിനും കരമന ജയനുമാണ് സാധ്യത. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയും മത്സരിച്ചേക്കും. തിരുവല്ലയില്‍ അനൂപ് ആന്റണിയും പാലായില്‍ ഷോണ്‍ ജോര്‍ജും മത്സരിക്കാനാണ് സാധ്യത.
ശോഭാ സുരേന്ദ്രന്‍ അരൂരിലോ കായംകുളത്തോ മത്സരിച്ചേക്കും. എം ടി രമേശ് തൃശൂരില്‍ നിന്നോ കോഴിക്കോട് നിന്നോ ആയിരിക്കും ജനവിധി തേടുക. ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെ പേര് ആറ്റിങ്ങലില്‍ പരിഗണനയിലുണ്ട്. കാട്ടാക്കട, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ വെച്ചുമാറിയേക്കും.
പ്രിയങ്ക ഗാന്ധിയുടെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകൻ റെയ്ഹാൻ വാദ്രയും അവീവ ബെയ്ഗും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. രാജസ്ഥാനിലെ രന്തംബോറിലായിരുന്നു ചടങ്ങുകൾ.
വിവാഹ നിശ്ചയത്തിന്റെ ചിത്രം റെയ്ഹാൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. രണ്ടു ചിത്രങ്ങളാണ് റെയ്ഹാൻ പങ്കുവച്ചത്. ആദ്യത്തേത് വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുള്ളതാണ്. രണ്ടാമത്തേത് കുട്ടിക്കാലത്തെ ചിത്രമാണ്.
അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. റെയ്ഹാനും അവീവയും 7 വർഷമായി പ്രണയത്തിലായിരുന്നു.
അവീവ ദില്ലിയിലാണ് താമസം. അച്ഛൻ ഇമ്രാൻ ബെയ്ഗ് ഒരു ബിസിനസുകാരനാണ്. ഇന്റീരിയർ ഡിസൈനറാണ് അമ്മ നന്ദിത ബെയ്ഗ്. നന്ദിതയ്ക്ക് പ്രിയങ്ക ഗാന്ധിയുമായി ദീർഘകാലമായി സൗഹൃദമുണ്ട്.
തൃശൂരിനോട് വേർതിരിവ് കാണിച്ചാൽ അത് മാറ്റാൻ അറിയാം; വികസനം വരണമെങ്കിൽ ബിജെപി വരണം; സുരേഷ് ഗോപി
കൊല്ലം: വികസനം സംഭവിക്കണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താൻ പറഞ്ഞത്. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ സെൻട്രൽ ഫോറൻസികിന് വേണ്ടി സംസ്ഥാന സർക്കാരിന് സ്ഥലം അനുവദിക്കാൻ കഴിയുന്നില്ല. എന്തുകൊണ്ടാണ് ഇത് തൃശൂരിന് മാത്രം സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. സെൻട്രൽ ഫോറൻസിക് തിരുവനന്തപുരത്തേയ്ക്ക് പോകും. പകരം തൃശൂരിൽ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്കരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണം. ഡബിൾ എഞ്ചിൻ സർക്കാരിന്റെ ഗുണം ഏതൊക്കെ സംസ്ഥാനങ്ങളിൽ കിട്ടിയെന്നു നോക്കണം. വരുന്ന തെരഞ്ഞെടുപ്പിൽ അത് ജനങ്ങൾ മനസ്സിലാക്കണം. പാലക്കാട്ടേയോ ശബരിമലയോ വിഷയങ്ങൾ പറഞ്ഞില്ല. അത് ജനങ്ങൾക്കറിയാം- സുരേഷ് ഗോപി പറഞ്ഞു.
പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ടോള്‍ പിരിച്ചിട്ടില്ല; ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവില്‍ നടക്കുന്നത് ട്രയല്‍ റണ്‍ മാത്രമാണെന്നും പണം വാങ്ങുന്നില്ലെന്നും ഒരാഴ്ചക്കുള്ളില്‍ ടോള്‍ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.
പുതുവര്‍ഷ ദിനത്തില്‍ ടോള്‍ പിരിവ് തുടങ്ങുമെന്ന് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയും റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാതെയും ടോള്‍ പിരിവ് തുടങ്ങുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ടോള്‍ പിരിച്ചിട്ടില്ല; ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ദേശീയപാത അതോറിറ്റി
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചിട്ടില്ലെന്ന് ദേശീയ പാത അതോറിറ്റി. നിലവില്‍ നടക്കുന്നത് ട്രയല്‍ റണ്‍ മാത്രമാണെന്നും പണം വാങ്ങുന്നില്ലെന്നും ഒരാഴ്ചക്കുള്ളില്‍ ടോള്‍ പിരിവ് തുടങ്ങുമെന്നും അതോറിറ്റി അറിയിച്ചു.
പുതുവര്‍ഷ ദിനത്തില്‍ ടോള്‍ പിരിവ് തുടങ്ങുമെന്ന് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയും റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കാതെയും ടോള്‍ പിരിവ് തുടങ്ങുന്നതിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
