‘വൈകാതെ തന്നെ ഞാന്‍ മടങ്ങി വരും, എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്, ഇപ്പോള്‍ കട വീണ്ടും തുടങ്ങുകയാണ്’; ഉല്ലാസ് പന്തളം

0

ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും കുടുംബ പ്രേക്ഷകർക്ക് സുപരിചിതനായ കലാകാരനാണ് ഉല്ലാസ് പന്തളം. കൗണ്ടറുകളും പ്രത്യേക ശരീരഭാഷയും അവതരണത്തിലെ തമാശകളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സമൂഹ മാധ്യമത്തിലൂടെ പുറംലോകമറിയുന്നത്. ഉല്ലാസിനെ കണ്ട് ആളുകൾ ഒന്ന് ഞെട്ടിയിരുന്നു. ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഉല്ലാസിനെ കണ്ടാണ് ആളുകൾക്ക് അമ്പരപ്പ് തോന്നിയത്.

എന്നാൽ ആരോഗ്യാവസ്ഥ വീണ്ടെടുത്ത് വരികയാണ് എന്ന് കഴിഞ്ഞ ദിവസം ഉല്ലാസ് പന്തളം പറഞ്ഞതോടെ ആരാധകർക്ക് അൽപം ആശ്വാസം ലഭിച്ചു . ഉല്ലാസിനെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കുന്നുണ്ടായിരുന്നു. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഈസ്റ്ററിന്റെ അന്നായിരുന്നു ഉല്ലാസിന് സ്‌ട്രോക്ക് വന്നത്. പുതിയൊരു റസ്റ്റോറന്റ് തുടങ്ങി ഇരുപത് ദിവസമായപ്പോഴായിരുന്നു വയ്യാതെയായത്. അതോടെയായിരുന്നു അത് പൂട്ടിയത്. ഇപ്പോള്‍ കട വീണ്ടും തുടങ്ങുകയാണ്. മുന്‍കാലങ്ങളില്‍ നല്‍കിയ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ലൈവ് വീഡിയോയിലൂടെയായിരുന്നു ഉല്ലാസ് പുതിയ വിശേഷം പങ്കുവെച്ചത്.

സ്റ്റാര്‍ മാജിക്ക് താരങ്ങളെല്ലാം ഉല്ലാസിന്റെ കടയുടെ ഉദ്ഘാടന സമയത്ത് എത്തിയിരുന്നു. ഇപ്പോള്‍ ദൂരദര്‍ശനിലും ചെറിയൊരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ഇങ്ങനെയൊരു അവസരം തന്നതിന് അവരോട് നന്ദി പറയുന്നു. ട്രീറ്റ്‌മെന്റ് തുടരുന്നുണ്ട്. ചെറിയ വ്യത്യാസമുണ്ട്. സുഖമായി വരുന്നു. മരുന്നുകളൊക്കെ കഴിക്കുന്നുണ്ട്. തെറാപ്പിയും ചെയ്യുന്നുണ്ട്. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഉല്ലാസ് മറുപടി നല്‍കിയിരുന്നു. നേരത്തേതിനെക്കാളും നല്ല കുറവുണ്ട്. മുഖത്ത് നല്ല കോട്ടമുണ്ടായിരുന്നു. അത് മാറി വരുന്നുണ്ട്. എക്‌സര്‍സൈസൊക്കെ ചെയ്യുന്നുണ്ട് അതിനായി. കുറേക്കാലമായി ലൈവിലൊക്കെ വന്നിട്ട്. കൊവിഡ് കാലത്തൊക്കെയായിരുന്നുവെന്ന് തോന്നുന്നു ലൈവ് ചെയ്യുന്നത്. രണ്ടുമൂന്ന് വര്‍ഷമായി അങ്ങനെ ലൈവൊന്നും വരുന്നില്ലായിരുന്നു.

എളുപ്പം സ്റ്റേജിലേക്ക് തിരികെ വരാനാണ് ആഗ്രഹം. വൈകാതെ തന്നെ ഞാന്‍ വരും. പെട്ടെന്ന് വരാനുള്ള പോരാട്ടത്തിലാണ്. ഇടത്തെ കൈയ്യിലെ വേദന മാറുന്നില്ല. അതാണ് ഇപ്പോഴുള്ളൊരു പ്രശ്‌നം. ഇടയ്‌ക്കൊരു ആയുര്‍വേദ ട്രീറ്റ്‌മെന്റ് ചെയ്തപ്പോള്‍ കുറഞ്ഞിരുന്നു. ആ സമയത്ത് കുറഞ്ഞിരുന്നു. എക്‌സര്‍സൈസ് തുടങ്ങിയപ്പോള്‍ അത് വീണ്ടും വന്നു. വിരല്‍ മടങ്ങാതിരിക്കാന്‍ ബാന്റേജ് പോലെ ഇങ്ങനെ വെച്ചിരിക്കുകയാണ്. തന്റെ കൈയ്യും വീഡിയോയിലൂടെ ഉല്ലാസ് കാണിച്ചിരുന്നു. വേഗം വാ കേട്ടോ, നിങ്ങളെ കാണാനായി കാത്തിരിക്കുകയാണ്. പഴയത് പോലെ ചേട്ടന്‍ തിരിച്ചുവരും. പെട്ടെന്ന് കുറയും. മലയാളികള്‍ക്ക് ഒരുപാട് കൗണ്ടര്‍ മിസ്സായി. ജീവിതത്തില്‍ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, നമ്മള്‍ നേരിടേണ്ടത് ജീവിത സമരത്തെയാണ്. എല്ലാം മംഗളകരമായി ഭവിക്കട്ടെ. നിരവധി പേരായിരുന്നു കമന്റുകളിലൂടെയായി ഉല്ലാസിനെ ആശ്വസിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here