സ്ഥാനാർത്ഥിയാകാനില്ലെന്ന്  വിഎം സുധീരൻ

0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് വ്യക്തമാക്കി വിഎം സുധീരൻ.

ഫെയ്‌സ്ബുക്ക് വഴിയാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി പ്രസിഡൻ്റുമായ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പാര്‍ലിമെന്ററി രാഷ്ട്രീയ രംഗത്തുനിന്നും വര്‍ഷങ്ങള്‍ക്കു മുമ്പേതന്നെ താന്‍ വിടപറഞ്ഞതാണെന്നും ആ നിലപാട് മാറ്റിയിട്ടില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം താൻ മത്സരിക്കുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും വ്യക്തമാക്കി.

പല സന്ദര്‍ഭങ്ങളിലും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് നേതൃതലത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും നന്ദിപൂര്‍വ്വം അതൊക്കെ ഒഴിവാക്കുകയാണുണ്ടായതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ എഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here