അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ കേരളത്തിൽ മഴ സാധ്യത ശക്തമായി. ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദത്തിനൊപ്പം അറബിക്കടലിന് മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതും കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് മുതൽ ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്. ഇതിൽ തന്നെ ജനുവരി 10 ശനിയാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

യെല്ലോ അലർട്ട്

10/01/2026: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാന സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി കെജിഎംസിടിഎ സമരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി ആണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന  സമരത്തിലേക്ക് നീങ്ങുന്നത്.

അതേസമയം ശമ്പള വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അധ്യാപനവും അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള ക്രിയാത്മക നടപടികളും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ സമരത്തിലേക്ക് കടക്കുന്നത്.

സർക്കാർ നടപടിയെടുക്കുന്നത് വരെ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. സമരം ശക്തമാക്കുവാൻ തീരുമാനിച്ചെന്നും 2026 ജനുവരി 13 (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാൻ സംഘടന തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാൻ കോൺഗ്രസ്: ചൊവ്വ, ബുധന്‍ ദിവസങ്ങളിൽ മധുസൂദന്‍ മിസ്ത്രി കേരളത്തില്‍ ചര്‍ച്ചകള്‍ നടത്തും

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ അതി വേഗം സ്ഥാനാർത്ഥികളെ നിർണ്ണയിച്ച് പ്രചരണത്തിലേക്ക് കടക്കുക എന്ന ലക്ഷ്യവുമായാണ് കോൺഗ്രസ് മുന്നേറുന്നത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വേഗത്തില്‍  പ്രചാരണത്തിലേക്ക് കടക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

ആദ്യ പടിയായി മധുസൂദന്‍ മിസ്ത്രി ചെയര്‍മാനായ നാലംഗ സ്ക്രീനിങ് കമ്മിറ്റി നടപടികള്‍ തുടങ്ങുകയാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തിരുവനന്തപുരത്ത് മിസ്ത്രി നേതാക്കളെ കാണും. സിറ്റിങ് സീറ്റുകളിലും തര്‍ക്കമില്ലാത്ത ഇടങ്ങളിലും ആദ്യം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും. ആദ്യ പട്ടിക ജനുവരി അവസാനത്തോടെ പുറത്തു വിടാനാണ് ആലോചന.

ഫെബ്രുവരി പകുതിയോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രഖ്യാപിക്കും. യുവത്വവും അനുഭവ സമ്പത്തുമായിരിക്കും മാനദണ്ഡങ്ങളെന്ന് എഐസിസി വ്യക്തമാക്കി കഴിഞ്ഞു. സ്ക്രീനിങ് കമ്മിറ്റിക്ക് മൂന്ന് സിറ്റിങ്ങെങ്കിലും നടത്തേണ്ടി വരും.

നിരീക്ഷകരായ സച്ചിന്‍ പൈലറ്റ്, കനയ്യ കുമാര്‍‍, ഇമ്രാന്‍ പ്രതാപ് ഗഡി, കര്‍ണ്ണാടക ഊര്‍ജ്ജമന്ത്രി കെ ജെ ജോര്‍ജ് തുടങ്ങിയവരും രണ്ടാഴ്ചക്കുള്ളില്‍ കേരളത്തിലെത്തുമെന്നാണ് വിവരം.

സിപിഎം മുൻ ഏരിയ സെക്രട്ടറി വി ആർ രാമകൃഷ്ണൻ ബിജെപിയിൽ

പാലക്കാട്: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. അട്ടപ്പാടി ഏരിയ സെക്രട്ടറിയായിരുന്ന വി ആർ രാമകൃഷ്ണനാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ സിപിഎം വിമതനായി മത്സരിച്ചിരുന്നു. പിന്നാലെ അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോൺ വിളിച്ച് വധഭീഷണി മുഴക്കിയത് വിവാദമായിരുന്നു.

42 വർഷമായി അട്ടപ്പാടിയിലെ സിപിഎം സജീവ പ്രവർത്തകനും രണ്ടു ടേമുകളിലായി ആറു വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയുമായിരുന്ന ആളാണ് വി ആർ രാമകൃഷ്ണൻ. 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

എംഎസ്‌സി എൽസ കപ്പൽ അപകടം; 1227.62 കോടി രൂപ ഹൈക്കോടതിയിൽ കെട്ടിവച്ചു ഷിപ്പ് കമ്പനി

കൊച്ചി: എംഎസ്‌സി എൽസ കപ്പൽ അപകടത്തിൽ ബാങ്ക് ഗ്യാരൻ്റിയായ 1227.62 കോടി രൂപ മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനി കെട്ടിവച്ചതായി റിപ്പോർട്ട്. ഹൈക്കോടതിയിലാണ് കമ്പനി തുക കെട്ടിവച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അതേസമയം കോടതി വിധി അനുകൂലമായാല്‍ പലിശ തുകയും സംസ്ഥാനത്തിന് ലഭിക്കും. മെയ് 25നാണ് എംഎസ്‌സി എൽസ-3 കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ടത്. കപ്പലില്‍ പരിസ്ഥിതിക്ക് ദോഷകരമായ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 61 കണ്ടൈയ്നറുകളും അതിൻ്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

തുടർന്ന് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള തീരത്തടിഞ്ഞ 59.6 മെട്രിക് ടണ്‍ മാലിന്യം നീക്കം ചെയ്തത്. എൽസ 3 കപ്പൽ അപകടത്തെ സർക്കാർ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

കേരളത്തില്‍  15 ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകള്‍ക്കു വിവിധ സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ് അനുവദിച്ച് റെയില്‍വേ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്.

കേരളത്തില്‍ വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 15ന് കത്ത് നല്‍കിയിരുന്നെന്നും അതിവേഗം നടപടി സ്വീകരിച്ച അശ്വനി വൈഷ്ണവിന് നന്ദി അറിയിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

1. 16127, 16128 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് അമ്പലപ്പുഴയില്‍ സ്റ്റോപ് അനുവദിച്ചു.
2. 16325, 16325 നിലമ്പൂര്‍ റോഡ് – കോട്ടയം എക്സ്പ്രസ് തുവ്വൂര്‍, വലപ്പുഴ സ്റ്റേഷനുകളില്‍ നിര്‍ത്തും.
3. 16327, 16328 മധുരൈ-ഗുരുവായൂര്‍ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്തും.
4. 16334 തിരുവനന്തപുരം സെന്‍ട്രല്‍ – വെരാവല്‍ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളില്‍ സ്റ്റോപ് അനുവദിച്ചു.
5. 16336 നാഗര്‍കോവില്‍ – ഗാന്ധിധാം വീക്ക്ലി എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനില്‍ നിര്‍ത്തും.
6. 16341 ഗുരുവായൂര്‍ – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനില്‍ സ്റ്റോപ്.
7. 16366 നാഗര്‍കോവില്‍- കോട്ടയം എക്സ്പ്രസ് : ധനുവച്ചപുരം സ്റ്റേഷന്‍
8. 16609 തൃശൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് : കണ്ണൂര്‍ സൗത്ത് സ്റ്റേഷന്‍
9. 16730 പുനലൂര്‍-മധുരൈ എക്സ്പ്രസ് : ബാലരാമപുരം സ്റ്റേഷന്‍
10. 16791 ടൂട്ടിക്കോറിന്‍-പാലക്കാട് പാലരുവി എക്സ്പ്രസ് : കിളിക്കൊല്ലൂര്‍ സ്റ്റേഷന്‍
11. 19259 തിരുവനന്തപുരം നോര്‍ത്ത് – ഭാവ്നഗര്‍ എക്സ്പ്രസ്, 22149, 22150 എറണാകുളം – പുണെ എക്സ്പ്രസ് :വടകര സ്റ്റേഷന്‍
12. 16309, 16310 എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂര്‍ സ്റ്റേഷന്‍
13. 22475, 22476 ഹിസാര്‍-കോയമ്പത്തൂര്‍ എക്സ്പ്രസ് – തിരൂര്‍ സ്റ്റേഷന്‍
14. 22651, 22652 ചെന്നൈ സെന്‍ട്രല്‍ – പാലക്കാട് എക്സ്പ്രസ് : കൊല്ലങ്കോട് സ്റ്റേഷന്‍
15. 66325, 66326 നിലമ്പൂര്‍ റോഡ് ഷൊര്‍ണൂര്‍ മെമു : തുവ്വൂര്‍ സ്റ്റേഷന്‍

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

മുംബൈ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസായിരുന്നു.  പൂനെയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനാണ് മാധവ് ഗാഡ്ഗിൽ.

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നിരവധി വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് പിതാവ് അന്തരിച്ച വാർത്ത അറിയിച്ചത്.

തീരുമാനം ആയില്ല; വിജയ്‌യുടെ ജനനായകൻ പ്രദർശനാനുമതി വിധി പറയാൻ മാറ്റി

ചെന്നൈ: വിജയ് നായകനായ ജനനായകന്‍ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി പിന്നീട് വിധി പറയുമെന്ന് റിപ്പോർട്ട്. ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട തീരുമാനം നിര്‍മ്മാതാക്കളെ അറിയിക്കാത്തതെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് കോടതി ചോദിച്ചു.

അതേസമയം സിനിമയുടെ റിവ്യുവിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ക്ക് അറിവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിവൈസിംഗ് കമ്മിറ്റി പരിശോധിക്കുന്ന കാര്യം തിങ്കളാഴ്ച തന്നെ അറിയിച്ചുവെന്നായിരുന്നു സിബിഎഫ്സിയുടെ മറുപടി.

എന്നാൽ പ്രദര്‍ശനാനുമതിയില്‍ തീരുമാനമെടുക്കാന്‍ റിവൈസിംഗ് കമ്മിറ്റിക്ക് സമയമുണ്ട് എന്നും 20 ദിവസത്തിനകം നിര്‍മ്മാതാക്കളെ തീരുമാനം അറിയിച്ചാല്‍ മതിയെന്നും സിബിഎഫ്സി വ്യക്തമാക്കി. ഡിസംബര്‍ 18നാണ് പ്രദര്‍ശനാനുമതി തേടി ചിത്രം നല്‍കിയത്. 2026ല്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്നത് കൊണ്ട് മാത്രം ഹര്‍ജി നല്‍കാനാവില്ല. പ്രദര്‍ശം തടയണമെന്ന ദുരുദ്ദേശം സെന്‍സര്‍ ബോര്‍ഡിന് ഇല്ലെന്നും സിബിഎഫ്സി വ്യക്തമാക്കിയിട്ടുണ്ട്.

സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്ന്  ചാണ്ടി ഉമ്മൻ.

സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല,

മത്സരിക്കാനില്ലെന്ന് രണ്ട് പേരും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ചാണ്ടി ഉമ്മൻ ആരോപിച്ചു.

സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളിൽ പ്രതികരണവുമായി സിനിമ താരം സ്നേഹ

കൊച്ചി: കലാമണ്ഡലം സത്യഭാമയുടെ വിദ്വേഷ പരാമർശങ്ങളിൽ പ്രതികരണവുമായി സിനിമ-സീരിയൽ താരം സ്നേഹ ശ്രീകുമാർ രംഗത്ത്. ഭീഷണികളിൽ പേടിക്കില്ലെന്നും നിറമോ ജാതിയോ വംശീയ അധിക്ഷേപമോ പാടില്ലെന്നാണ് തന്നെ മാതാപിതാക്കൾ പഠിപ്പിച്ചതെന്നും ആണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം “വീഡിയോ കണ്ടപ്പോൾ ഇവർക്ക് (കലാമണ്ഡലം സത്യഭാമ) ഒരു മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. പലരും വിളിച്ചു ചോദിച്ചപ്പോഴും ഇതാണ് ഞാൻ പറഞ്ഞത്. ഇത് ഒന്നോ രണ്ടോ വട്ടമല്ല. അവർക്ക് എന്തോ പ്രശ്നമുണ്ട്. സാധാരണ മനുഷ്യർക്ക് ഒരു നിലവാരം വിട്ട് താഴേക്ക് സംസാരിക്കാൻ സാധിക്കില്ല. അവരുടെ ഒരു രീതിയിൽ മറുപടികൊടുക്കാൻ താൽപ്പര്യമില്ലാത്തതുകൊണ്ട് ശ്രദ്ധിക്കാതെ വിട്ടതാണ്”എന്നാണ് സ്നേഹ പറഞ്ഞത്.

ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയ്‌ക്കെതിരായ സത്യഭാമയുടെ ക്രൂരമായ പരാമർശങ്ങൾ ഉണ്ടായത്. സ്നേഹയുടെ കുടുംബത്തേയും വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്. നേരത്തെ, നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് സത്യഭാമ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ സത്യഭാമയെ വിമർശിച്ച സ്നേഹയ്ക്ക് മറുപടിയായിട്ടാണ് അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഈ വീഡിയോ പങ്കുവച്ചത്

ശബരിമല സ്വർണ കൊള്ള; ഡി മണിക്ക് ക്ലീൻ ചിറ്റ്

ശബരിമല സ്വർണ കൊള്ളയിൽ ഡി മണിക്ക് ക്ലീൻ ചിറ്റ്. ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിക്ക് ക്ലീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം. ഇത് സംബന്ധിച്ച് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി എന്നാണ് ലഭിക്കുന്ന വിവരം.

ഡി മണിക്ക് സ്വർണ കടത്തുമായി ബന്ധമില്ല എന്നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഡി മണിയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണ് എന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു.

വടക്കാഞ്ചേരി സർവോദയം സ്കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു; 14 കുട്ടികൾ ആശുപത്രിയിൽ

തൃശൂർ: വടക്കാഞ്ചേരി ആര്യംപാടം സർവോദയം സ്കൂളിൽ വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റതായി റിപ്പോർട്ട്. പരിക്കേറ്റ 14ഓളം വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ആരുടെയും നില ഗുരുതരമല്ല. സ്കൂളിന് തൊട്ടടുത്ത വനമേഖലയിൽ നിന്നെത്തിയ കടന്നലുകൾ കൂട്ടത്തോടെ വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് പിന്നാലെ അധ്യാപകർ ഉൾപ്പെടെയുള്ളവർ ചേർന്ന് സ്കൂൾ പരിസരത്ത് തീയിട്ട് പുകപടലങ്ങൾ ഉയർത്തിയാണ് കടന്നലുകളെ ഓടിച്ചത്.