കൊച്ചി: ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. നിലവിൽ ഇടതുപക്ഷത്തോടൊപ്പമുള്ള മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങൾ നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വർഷം താനൂരിൽ നിന്ന് എംഎൽഎയായും അഞ്ച് വർഷം മന്ത്രിയായും പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഒരു തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രണ്ട് തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അവസരം ലഭിച്ചു. ഇത്തവണ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുപ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു .
താനൂരിൽ നടത്തിയ വികസനം ഈ തിരഞ്ഞെടുപ്പിലും മണ്ഡലത്തെ ഇടതുപക്ഷത്തിന് അനുകൂലമാക്കും. വെള്ളാപ്പള്ളി നടത്തിയ മലപ്പുറം വിരുദ്ധ പരാമർശത്തിന് ഇടതുപക്ഷം ഉത്തരവാദിയല്ലെന്നും അതിനെക്കുറിച്ച് ജനങ്ങൾക്ക് ധാരണയുണ്ടെന്നും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാനില്ല: വി.അബ്ദുറഹിമാൻ
താമര ഒഴിവാക്കിയത് വിവാദമാകാതിരിക്കാൻ വേണ്ടി; സംസ്ഥാന സ്കൂൾ കലോത്സവ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത് എന്നും അന്നും താമര ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്; വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്
ന്യൂഡൽഹി: യുഎസ് ബി1, ബി2 വിസ ഉടമകൾക്ക് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. വിസ ദുരുപയോഗം ചെയ്യുകയോ നിയമം അനുശാസിക്കുന്ന കാലയളവ് കവിയുകയോ ചെയ്താൽ സ്ഥിരമായ യാത്രാ വിലക്ക് നേരിടേണ്ടിവരുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.
എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാമെന്ന് കോൺസുലാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നു. വിസ അഭിമുഖത്തിനിടെ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ നിങ്ങൾ തയ്യാറല്ലെന്ന് കോൺസുലാർ ഉദ്യോഗസ്ഥന് തോന്നിയാൽ, വിസ നിഷേധിക്കപ്പെടുമെന്നും എംബസി വ്യക്തമാക്കി.
‘വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കന്‍ എംബസി നല്‍കിയിരുന്നു.യുഎസ് നിയമങ്ങള്‍ ലംഘിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം, നാടുകടത്തലിന് കാരണമായേക്കാം, അല്ലെങ്കില്‍ ഭാവിയില്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിയെ യുഎസ് വിസകള്‍ക്ക് യോഗ്യനല്ലാതാക്കുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.
നിർധന കുടുംബമാണ്; സർക്കാർ ജോലി നൽകണമെന്ന് ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ ഭാര്യ
തിരുവനന്തപുരം: സർക്കാർ ജോലി നൽകണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ച ഓട്ടോ ഡ്രൈവർ വേണുവിന്റെ ഭാര്യ സിന്ധു. ഭർത്താവ് മരിച്ചിട്ട് രണ്ട് മാസമായെന്നും രണ്ട് പെൺമക്കളാണെന്നും അവർ ഒരു ചാനലിനോട് പറഞ്ഞു.
‘ഞാൻ എന്താണോ പറഞ്ഞത് അതെല്ലാം അവരുടെ വീഴ്ചകളായി റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഈ വീഴ്ചകൾവരുത്തിയവർക്കെതിരെ യാതൊരു നടപടിയും ഞാൻ അതിൽ കണ്ടിട്ടില്ല. അതാണ് എന്റെ ഏറ്റവും വലിയ വിഷമം.ഡോക്ടർമാർക്കും, അവിടത്തെ സ്റ്റാഫിനുമൊക്കെ കൗൺസിലിംഗ് കൊടുക്കണമെന്നൊക്കെയാണ് റിപ്പോർട്ടിലുള്ളത്. ഒരാളുടെയും പേര് സൂചിപ്പിച്ചിട്ടില്ല. ഇനിയൊരു കുടുംബത്തിനും ഇങ്ങനെ നാഥനില്ലാതാകാതിരിക്കട്ടെ എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. -സിന്ധു പറഞ്ഞു.
2024 നവംബര്‍ ഒന്നിനു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ വേണു മതിയായ ചികില്‍സ കിട്ടാതെ നവംബര്‍ 5നാണ് മരിക്കുന്നത്. ചികില്‍സ കിട്ടാതെ താന്‍ മരിക്കുമെന്ന ഫോണ്‍സംഭാഷണം പുറത്തു വന്നത് കേരളം ഞെട്ടലോടെയാണ് കേട്ടത്.
രണ്ട് മാസമായി ഭർത്താവ് മരിച്ചിട്ട്. നിങ്ങൾ എങ്ങനെ കഴിയുന്നുവെന്ന് ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും അന്വേഷിച്ചിട്ടില്ല. ഞാനൊരു മാനേജ്‌മെന്റ് സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ആ സാലറിയിലാണ് കുടുംബം നീങ്ങുന്നത്. മാസം പതിനായിരം രൂപയാണ് കിട്ടുന്നത്. അന്വേഷണം പ്രഹസനമാകാൻ പാടില്ല.’- സിന്ധു പറഞ്ഞു
ലോക്ഭവനിൽ സ്ഫോടനം നടത്തും; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി
ഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തും എന്നായിരുന്നു ഇന്നലെ രാത്രി മെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശം.
ഇതോടെ ലോക് ഭവന് സുരക്ഷ വർധിപ്പിച്ചു.ഭീഷണി വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സുരക്ഷാ അവലോകന യോഗം ചേർന്നിരുന്നു.
സിആർപിഎഫും ബംഗാൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. ഇതിനുമുൻപും അദ്ദേഹത്തിന് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്.
82-ാം വയസ്സിലും അങ്കം തുടരാൻ കടന്നപ്പള്ളി; എതിരാളിയായി സുധാകരൻ എത്തുമോ?
കണ്ണൂർ: കണ്ണൂർ നിയമസഭാ മണ്ഡലം നിലനിർത്താൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മൂന്നാം തവണയും മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. മണ്ഡലം ഏറ്റെടുക്കാൻ സിപിഎം ആലോചിച്ചിരുന്നെങ്കിലും, കണക്കുകൂട്ടലുകൾ ഒടുവിൽ കടന്നപ്പള്ളിയിൽ അവസാനിച്ചു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ആധിപത്യമുള്ള മണ്ഡലം നിലനിർത്തുന്നതിൽ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഒരു പ്രധാന ഘടകമായിരുന്നുവെന്ന് സിപിഎം വിലയിരുത്തുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നില മെച്ചപ്പെട്ടതോടെ കടന്നപ്പള്ളിയുടെ സാധ്യത ഇരട്ടിയായി.
കോൺഗ്രസ്സിനായി കെ.സുധാകരൻ എംപി മത്സരിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എംപിമാർക്ക് നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നേതൃത്വം അനുമതി നൽകില്ലെന്നാണ് കരുതുന്നതെങ്കിലും സുധാകരന് ഇളവുകിട്ടുമെന്ന പ്രതീക്ഷയിലാണ് അനുയായികൾ. മുൻ മേയർ ടി.ഒ. മോഹനൻ, മഹിളാ കോൺഗ്രസ് നേതാവ് അമൃതാ രാമകൃഷ്ണൻ തുടങ്ങിയവരാണ് പരിഗണനയിലുള്ള മറ്റ് പേരുകൾ.

പിൻബെഞ്ചുകാർ ഇല്ലാത്ത ക്ലാസ്സ്മുറികൾ, ഭാരമില്ലാത്ത സ്കൂൾ ബാഗുകൾ; വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ
പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ എന്ന വേർതിരിവ് ഒഴിവാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കുട്ടികളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി പാഠപുസ്തകങ്ങളുടെയും മറ്റും ഭാരം ശാസ്ത്രീയമായി ക്രമീകരിക്കും. എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്ന രീതിയിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തും. ആരും പഠനത്തിൽ പിന്നിലല്ലെന്ന ബോധ്യം കുട്ടികളിൽ വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാനും ജനാധിപത്യപരമായ അന്തരീക്ഷം ഒരുക്കാനും പദ്ധതി സഹായിക്കും. എസ്‌സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിന്മേൽ പൊതുസമൂഹത്തിന്റെ നിർദ്ദേശങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. റിപ്പോർട്ട് എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ജനുവരി 20 വരെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരാനിരിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ഈ പുതിയ മാറ്റങ്ങൾ പ്രായോഗികമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.