കോട്ടയം: തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തന്റെ നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മൻ.
സഹോദരിമാർ മത്സരിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ല,
മത്സരിക്കാനില്ലെന്ന് രണ്ട് പേരും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കുടുംബത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും ചാണ്ടി ഉമ്മൻ ആരോപിച്ചു.

