മന്ത്രിയായാലും തന്ത്രിയായാലും അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന്   കുമ്മനം രാജശേഖരൻ

തിരുവനന്തപുരം:  മന്ത്രിയായാലും തന്ത്രിയായാലും ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം.

കേസിൽ അന്വേഷണം ശരിയായ ദിശയിൽ തന്നെ പോകണമെന്നാണ് തൻ്റെ ആഗ്രഹം. മന്ത്രിയായാലും തന്ത്രിയായാലും നിയമം നിയമത്തിൻ്റെ വഴിക്ക് പോകണം.

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അതിൻ്റെ മർമപ്രധാന ഭാഗത്തേക്ക് കടന്നിട്ടുണ്ടോ എന്നതിൽ സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു.

മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ട് എന്തായെന്നും ഇതിൽ ചില സംശയങ്ങളുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരായ സ‍ർക്കാർ നിലപാടിൽ ദുരൂഹതയുണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കുമ്മനത്തിൻ്റെ പ്രതികരണം.

വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്ന് സന്ദീപ് വാചസ്പതി

ആലപ്പുഴ: ശബരിമല സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ തന്ത്രി രാജീവ് കണ്ഠരരുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ.  രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കൾ സംസാരിച്ചു.

ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്.  

‘കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്.

കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാൽ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്?

കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു’, സന്ദീപ് വാചസ്പതി പ്രതികരിച്ചു

ദേഹാസ്വാസ്ഥ്യം; റിമാൻഡിലായിരുന്ന കണ്ഠര് രാജീവരെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍  അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

തന്ത്രിയെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലായിരുന്നു.

ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. തന്ത്രിയെ ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. 

ഇരട്ടത്താപ്പിന്റെ റാണിമാർ; ഡബ്ല്യൂസിസിയെ പരിഹസിച്ച് വിജയ് ബാബു

കൊച്ചി: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്’ സിനിമയുടെ ടീസർ പുറത്തുവന്നതിന് പിന്നാലെ ഗീതുവിന് നേരെ വലിയ വിമർശനങ്ങൾ ആണ് ഉയരുന്നത്. ടീസർ സ്ത്രീ വിരുദ്ധമാണെന്നും ഗീതുവിന്റെ നിലപാടില്ലായ്മ്മ ആണ് ഇപ്പോൾ കാണാനാകുന്നത് എന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.

ഈ സാഹചര്യത്തിൽ ഡബ്ല്യൂസിസി എന്ന കൂട്ടായ്മയെ തന്നെ പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും നടനുമായ വിജയ് ബാബു. ‘ഇരട്ടത്താപ്പിന്റെ റാണിമാർ’ എന്നാണ് ഡബ്ല്യൂസിസി അംഗങ്ങളെ വിജയ് ബാബു വിശേഷിപ്പിച്ചിരിക്കുന്നത്.

എന്നാൽ പോസ്റ്റിൽ എവിടെയും ഈ സംഘടനയുടെ പേരെടുത്ത് പറയുന്നില്ലെങ്കിലും ഡബ്ല്യൂസിസിയെയാണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാണ്. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ അവർ ഒരു ‘കൂട്ടായ്മ’ ആയി മാറുന്നു. സ്വന്തം താൽപ്പര്യങ്ങൾക്കായി അവർ ഒന്നിച്ചുനിന്ന് ആക്രമിക്കുകയും, അത് കഴിഞ്ഞാൽ അടുത്ത പ്രശ്നം ഉണ്ടാകുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്നു. എന്നാൽ അവർക്ക് സ്വന്തമായി യാതൊരു മാനദണ്ഡങ്ങളോ രീതികളോ ഇല്ലെന്നാണ് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചത്.

ക്രിക്കറ്റ് പൂരത്തിനൊരുങ്ങി സിനിമ മേഖല; സി.സി.എഫ് പ്രീമിയൽ ലീഗ് സീസൺ 2 ലോഞ്ച് ചെയ്തു

കൊച്ചി: സിനിമ, ടെലിവിഷൻ, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സി.സി.എഫ്) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കമായ സി.സി.എഫ് പ്രീമിയൽ ലീഗ് രണ്ടാം പതിപ്പിന് ഔദ്യോഗികമായി തിരശീല ഉയർന്നു. എറണാകുളം താജ് ഗേറ്റ്‍വേയിൽ നടന്ന താരനിബിഡമായ ചടങ്ങിൽ സി.സി.എഫ് ഭാരവാഹികളും സെലിബ്രിറ്റി ടീം ഉടമകളും ബ്രാൻഡ് അംബാസിഡർമാരും ചേർന്നാണ് സീസൺ 2 ലോഞ്ച് ചെയ്തത്.

സി.സി.എഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോർമാറ്റായ സി.സി.എഫ് 100 എക്‌സ് ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മത്സരങ്ങൾ കൂടുതൽ ആവേശകരവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോർമാറ്റെന്ന് സി.സി.എഫ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറി ശ്യാംധർ, ട്രഷറർ സുധീപ് കാരാട്ട് എന്നിവർ പറഞ്ഞു. ഒരു ഓവറിൽ അഞ്ച് പന്തുകളുള്ള ഈ ഫോർമാറ്റിൽ ബാറ്റ് ചെയ്യുന്ന ടീമിനും ബൗൾ ചെയ്യുന്ന ടീമിനും പോയിന്റുകളും റൺസുകളും ലഭിക്കുന്ന രീതിയിലാണ് മത്സരം. കെ.സി.എൽ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സിഇഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോർമാറ്റ് ലോഞ്ച് ചെയ്തു.

പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകൾ ഉൾപ്പെടെ 14 ടീമുകൾ ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടീമുകളുടെ ഔദ്യോഗിക അവതരണവും ചടങ്ങിൽ നടന്നു. താരലേലത്തിൽ ഈഗിൾ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയൽ ബെൻ എന്നിവരെ വൻ തുകയ്ക്കാണ് ടീമുകൾ സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദൻ (സീഹോഴ്‌സ് സെയ്‌ലേഴ്‌സ്), ജോണി ആന്റണി (കങ്കാരു നോക്കേഴ്‌സ്), സുരാജ് വെഞ്ഞാറമ്മൂട് (വൈപ്പർ വിക്ടേഴ്‌സ്), കലാഭവൻ ഷാജോൺ (ഡോൾ ഡൈനാമോസ്), ധ്യാൻ ശ്രീനിവാസൻ (ലയൺ ലെജൻഡ്സ്), അഖിൽ മാരാർ (ഫീനിക്‌സ് പാന്തേഴ്‌സ്), ആന്റണി പെപ്പെ (റിനോ റേഞ്ചേഴ്‌സ്), മധു ബാലകൃഷ്ണൻ (ടാർഗേറിയൻ ടേൺസ്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചീറ്റ ചേഴ്‌സേസ്), സിജു വിൽസൺ (ഈഗിൾ എമ്പയേഴ്സ്), നരേൻ (ഫോക്സ് ഫൈറ്റേഴ്‌സ്), സണ്ണി വെയ്ന്‍ (ഗോറില്ല ഗ്ലൈഡേഴ്സ്), ലൂക്ക്മാൻ അവറാൻ (ഹിപ്പോ ഹിറ്റേഴ്സ്), ചന്തു സലീംകുമാർ (സീബ്ര സീൽസ്) എന്നിവരാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകൾ.

മഹിമ നമ്പ്യാർ, അന്ന രാജൻ, മാളവിക മേനോൻ, ആൻസിബ ഹസൻ, അനഘ നാരായണൻ, മേഘാ തോമസ്, ശോഭ വിശ്വനാഥ്, സെറീന അന്ന ജോൺസൺ, ഡയാന ഹമീദ്, അനുമോൾ, റിതു മന്ത്ര, ആൽഫി പഞ്ഞിക്കാരൻ, അതിഥി രവി, സിജാ റോസ് എന്നിവർ ബ്രാൻഡ് അംബാസിഡർമാരാണ്.

ഫെബ്രുവരി 4 മുതൽ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സി.സി.എഫ് പ്രീമിയൽ ലീഗ് മത്സരങ്ങൾ നടക്കുക.

എൽഡിഎഫ് കോട്ടയായ കൈപ്പമംഗലം പിടിക്കാൻ യുഡിഎഫിന്റെ ‘മാസ്റ്റർ പ്ലാൻ’; പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര സ്ഥാനാർത്ഥിയായേക്കും

0

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ തൃശൂരിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ കോൺഗ്രസിൻ്റെ അപ്രതീക്ഷിത നീക്കം. കാലങ്ങളായി എൽഡിഎഫിന്റെ കോട്ടയായി അറിയപ്പെടുന്ന കൈപ്പമംഗലം മണ്ഡലം ഇത്തവണ പിടിച്ചെടുക്കാൻ പൊളിറ്റിക്കൽ സൈക്കോളജിസ്റ്റും സുപ്രീംകോടതി-ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. അവനീഷ് കോയിക്കരയെ യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്.

​കഴിഞ്ഞ തവണ ഘടകകക്ഷിയിൽ നിന്ന് ഏറ്റെടുത്ത് ശോഭ സുബിനെ മത്സരിപ്പിച്ചെങ്കിലും മണ്ഡലത്തിൽ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചിരുന്നു. ഈ വലിയ വോട്ട് വിടവ് നികത്തുകയാണ് ഇത്തവണത്തെ ലക്ഷ്യം.

എഐസിസി നിർദ്ദേശപ്രകാരം സുനിൽ കനഗോലുവ ടീം നടത്തിയ രഹസ്യ സർവേയിലും കൈപ്പമംഗലം ‘ഉറപ്പില്ലാത്ത മണ്ഡലങ്ങളുടെ’ പട്ടികയിലാണ്. ഇടത് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ഒരു ‘മാജിക്കൽ’ സ്ഥാനാർത്ഥി വേണമെന്ന കനഗോലുവിൻ്റെ വിലയിരുത്തലാണ് അവനീഷ് കോയിക്കര എന്ന പേരിലേക്ക് നേതൃത്വം എത്തിയത്.

രാഷ്ട്രീയ തന്ത്രങ്ങൾ മെനയുന്നതിൽ അസാമാന്യ വൈഭവമുള്ള അവനീഷ് കോയിക്കരയ്ക്ക് മണ്ഡലത്തിൽ യുഡിഎഫ് അനുകൂല ചലനമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

കേവലം ഒരു അഭിഭാഷകൻ എന്നതിലുപരി, കഴിഞ്ഞ അഞ്ച് വർഷമായി തിരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർത്ഥികൾക്ക് ശാസ്ത്രീയ പരിശീലനം നൽകി അവരെ വിജയത്തിലെത്തിക്കുന്നതിൽ ശ്രദ്ധേയമായ റെക്കോർഡാണ് ഇദ്ദേഹത്തിനുള്ളത്. അവനീഷിന്റെ പരിശീലനം ലഭിച്ച 1823 പേർ വിവിധ തിരഞ്ഞെടുപ്പുകളിൽ ജനവിധി തേടിയതിൽ 1638 പേരെയും വിജയപീഠത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും ശ്രദ്ധേയം.

​സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളെ സൈക്കോളജിക്കൽ രീതിയിൽ സമീപിക്കുന്ന അവനീഷ് എത്തുന്നതോടെ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. പതിവ് പ്രചാരണ ശൈലികൾക്ക് പകരം ശാസ്ത്രീയമായ തന്ത്രങ്ങളിലൂടെ കൈപ്പമംഗലത്തെ ‘ബാലികേറാമല’ കീഴടക്കാൻ ഈ രാഷ്ട്രീയ വിജയശിൽപിക്ക് കഴിയുമെന്നാണ് നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

അങ്കമാലി സ്വദേശിയായ അവനീഷ് കോൺഗ്രസിന്റെ മുൻ വിദ്യാർത്ഥി നേതാവായിരുന്നു. 2019ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ കേരളത്തിലെ വാട്സാപ്പ് പ്രചാരണത്തിനും നേതൃത്വം നൽകി. ശശി തരൂരിന്റെ നിർദ്ദേശപ്രകാരമായിരുന്നു സ്റ്റേറ്റ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അം​ഗമാക്കിയത്.

സൈക്കോലീ​ഗൽ കൺസൾട്ടന്റ്, ഓർ​ഗനൈസേഷണൽ സൈക്കോളജിസ്റ്റ്, മാസ്റ്റർ മൈൻഡ് ട്രെയിനർ, സൈക്കോസ്പിരിച്വൽ മെന്റർ എന്നീ നിലകളിലും അഡ്വ. അവനീഷ് കോയിക്കര സുപരിചിതനാണ്.

നിയമത്തിൽ ബിരുദധാരിയും സൈക്കോളജി, മാനേജ്മെന്റ്, ജേണലിസം എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയുമാണ് .

പാലക്കാട് രാഹുലിന് പകരം വനിതാ സ്ഥാനാര്‍ഥി?  കെ.എ. തുളസി, ലക്ഷ്മി ആര്‍. ചന്ദ്രന്‍ എന്നിവര്‍ പരിഗണനയില്‍

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കാന്‍ കോണ്‍ഗ്രസില്‍ ആലോചന. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ നിര്‍ദ്ദേശപ്രകാരമാണിത്.

ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

കെപിസിസി ജനറല്‍ സെക്രട്ടറി കെ.എ. തുളസി, കോണ്‍ഗ്രസ് പോഷക സംഘടനയായ ശാസ്ത്ര വേദിയുടെ ജില്ലാ അധ്യക്ഷ ലക്ഷ്മി ആര്‍. ചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നിരിക്കുന്നത്. കെ. എ. തുളസിയും ലക്ഷ്മി ആര്‍. ചന്ദ്രനും പാലക്കാട് നെന്മാറ എന്‍എസ്എസ് കോളജിലെ അധ്യാപകരാണ്. പാലക്കാട് എംപി വി. കെ ശ്രീകണ്ഠന്റെ ഭാര്യയാണ് കെ. എ തുളസി.

അതേസമയം പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്റെയും, ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാര്യരുടെയും പേരുകളും പാലക്കാട് നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്.

ഞങ്ങൾ ചിൽ ആണ്; ‘ടോക്‌സിക്’ ടീസറിന് വന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഗീതു മോഹൻദാസ്

കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ആക്ഷൻ  ചിത്രമാണ് ‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്സ്’. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

എന്നാൽ ടീസർ പുറത്തു വന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ഗീതുവിന്റെ സ്ത്രീപക്ഷ നിലപാടുകളുമായി ചേർത്തുവച്ചാണ് വലിയ വിമർശനം ഉയരുന്നത്.

ഇപ്പോൾ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗീതു മോഹൻദാസ്. നടി റിമ കല്ലിങ്കൽ പങ്കുവെച്ച ഒരു റീലിൽ നിന്നുള്ള സ്ക്രീൻഷോട്ട് ആണ് ഗീതു ഫേസ്ബുക്കിൽ പങ്കുവച്ചത്. “സ്ത്രീകളുടെ സന്തോഷത്തേയും കൺസെന്റിനേയും കുറിച്ച് ആളുകൾ തല പുകയ്ക്കട്ടെ, ഞങ്ങൾ ചിൽ ആണ്,” എന്നാണ് ഈ സ്ക്രീൻ ഷോട്ടിൽ എഴുതിയിരിക്കുന്നത്. അടിക്കുറിപ്പായി ‘Now I’ve Said it’ എന്നും ഗീതു കുറിച്ചിട്ടുണ്ട്. വിമർശകർക്കുള്ള മറുപടി ആണ് ഇതെന്നാണ് ആരാധകർ പറയുന്നത്.

നേമം പിടിക്കാന്‍ ശക്തൻ വേണം ! ശശി തരൂരിനെ ഇറക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ  ശശി തരൂർ എംപിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ സജീവം. നേമം മണ്ഡലം പിടിച്ചെടുക്കാൻ ശശി തരൂർ അനുയോജ്യനാണെന്ന് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിലൂടെ ബിജെപിക്കുള്ളില്‍ നിന്ന് വോട്ടുകള്‍ യുഡിഎഫിന്റെ പെട്ടിയില്‍ എത്തിക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം എംപിയ്ക്ക് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.

നേമത്ത് എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മത്സരിക്കും. ഈ സാഹചര്യത്തിൽ ശക്തനായ ഒരു സ്ഥാനാർത്ഥി മത്സരരംഗത്തില്ലെങ്കിൽ ബിജെപി വിജയിക്കുമെന്ന അഭിപ്രായമാണ് കോൺഗ്രസിനുള്ളിൽ ഉള്ളത്. ഈ സാഹചര്യത്തിലാണ് ശശി തരൂരിന്റെ പേര് ഉയർന്നുവന്നത്.

2016ല്‍ ബിജെപി നേമത്ത് നേടിയ വിജയത്തോടെ കേരള നിയമസഭയില്‍ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നിരുന്നു. എന്നാല്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ 3949 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി ശിവന്‍കുട്ടി നേമം തിരിച്ചുപിടിച്ചു. കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തി 36,524 വോട്ട് നേടിയിരുന്നു

ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്; ജനുവരി 16 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

ഇടുക്കി: ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട കേസില്‍ മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന് വിജിലന്‍സ് നോട്ടീസ്. ജനുവരി 16 ന് തിരുവനന്തപുരം വിജിലന്‍സ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. ചിന്നക്കനാലില്‍ ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 53 സെന്റ് അധിക ഭൂമി കൈവശം വെച്ചതിനാണ് കേസ്.

ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്‍ വാങ്ങിയ ഭൂമി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറച്ച് രജിസ്റ്റര്‍ ചെയ്‌തെന്ന സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്.

ഇതില്‍ 53 സെന്റ് അധിക ഭൂമി കൈവശം ഉണ്ടെന്ന് വിജിലന്‍സും റവന്യു വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഭൂമിയിലുള്ള കെട്ടിടത്തിന്റെ വില കുറച്ച് കാണിച്ചതായും കണ്ടെത്തിയിരുന്നു.  സര്‍ക്കാര്‍ താരിഫ് വിലയേക്കാള്‍ കൂടുതല്‍ കാണിച്ച് രജിസ്റ്റര്‍ ചെയ്തതിനാല്‍ ഭൂമി വില കുറച്ച് ആധാരം ചെയ്തുവെന്ന കേസ് നില നില്‍ക്കില്ലെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍.  ഈ കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം ചോദ്യം ചെയ്യലുമായി സഹകരിക്കുമെന്ന് മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

വിജയ് ആരാധകർക്ക് നിരാശ; ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

ചെന്നൈ: വിജയ് ആരാധകർക്ക് നിരാശ. താരത്തിന്റെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ.

കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

ഭിന്നശേഷി സംവരണം; എൻ. എസ്.എസിന് അനുകൂലമായ വിധി മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്ന് സര്‍ക്കാര്‍

ഡൽഹി: എയ്ഡഡ് സ്‌കൂള്‍ നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ എൻ. എസ്.എസിന് അനുകൂലമായ വിധി മറ്റുള്ളവര്‍ക്കും ബാധകമാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

ഹര്‍ജികളില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയിൽ അപേക്ഷ നല്‍കി. ഭിന്നശേഷി സംവരണത്തിന് തസ്തികൾ മാറ്റിവെച്ചതോടെ നായര്‍ സര്‍വീസ് സൊസൈറ്റി സ്കൂളുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍‌ സുപ്രീം കോടതി വിധിച്ചിരുന്നു.

ഈ വിധി മറ്റു മാനേജുമെന്‍റുകള്‍ക്കും ബാധകമാക്കണമെന്ന് മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്. നിലവിൽ 6,230 ജീവനക്കാര്‍ താൽക്കാലിക അടിസ്ഥാനത്തിലും 17,729 പേരെ ദിവസ വേതന അടിസ്ഥാനത്തിലുമാണ് ജോലിചെയ്യുന്നത്. ഭിന്നശേഷി നിയമനം പൂര്‍ണമാകാത്തതിനാല്‍ ഇവരെ സ്ഥിരപ്പെടുത്താനാകുന്നില്ല. 1538 മാനേജ്‌മെന്റുകൾ 1542 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. നീക്കം അനുചിതമാണെന്നും നടപടി വൈകിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമമമെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തി.