ബി1, ബി2 വിസക്കാര്‍ക്ക് യുഎസ് മുന്നറിയിപ്പ്; വിസ ദുരുപയോഗം ചെയ്താല്‍ യാത്രാവിലക്ക്

0

ന്യൂഡൽഹി: യുഎസ് ബി1, ബി2 വിസ ഉടമകൾക്ക് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. വിസ ദുരുപയോഗം ചെയ്യുകയോ നിയമം അനുശാസിക്കുന്ന കാലയളവ് കവിയുകയോ ചെയ്താൽ സ്ഥിരമായ യാത്രാ വിലക്ക് നേരിടേണ്ടിവരുമെന്ന് ഇന്ത്യയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി.

എക്‌സിൽ പങ്കിട്ട ഒരു വീഡിയോയിൽ, ചില കാരണങ്ങളാൽ വിസ അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാമെന്ന് കോൺസുലാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകുന്നു. വിസ അഭിമുഖത്തിനിടെ സന്ദർശക വിസയുടെ നിബന്ധനകൾ പാലിക്കാൻ നിങ്ങൾ തയ്യാറല്ലെന്ന് കോൺസുലാർ ഉദ്യോഗസ്ഥന് തോന്നിയാൽ, വിസ നിഷേധിക്കപ്പെടുമെന്നും എംബസി വ്യക്തമാക്കി.

‘വിസ ശരിയായി ഉപയോഗിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അമേരിക്ക സന്ദര്‍ശിക്കുമ്പോള്‍ എന്ത് കാര്യങ്ങളാണ് അനുവദനീയമായുള്ളത് എന്താണ് പാടില്ലാത്തത് എന്നത് മനസിലാക്കുക എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥി വിസയില്‍ യുഎസിലേക്ക് പോകുന്നവര്‍ക്കും സമാനമായ മുന്നറിയിപ്പ് അമേരിക്കന്‍ എംബസി നല്‍കിയിരുന്നു.യുഎസ് നിയമങ്ങള്‍ ലംഘിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് വിദ്യാര്‍ഥി വിസ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം, നാടുകടത്തലിന് കാരണമായേക്കാം, അല്ലെങ്കില്‍ ഭാവിയില്‍ ഒരു അന്താരാഷ്ട്ര വിദ്യാര്‍ഥിയെ യുഎസ് വിസകള്‍ക്ക് യോഗ്യനല്ലാതാക്കുമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here