തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമര ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത് എന്നും അന്നും താമര ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

