ബാങ്കോക്ക്: ബാങ്കോക്കിൽ നിന്ന് തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിൽ ക്രെയിൻ വീണുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായി ചെയ്തതായി പോലീസ് പറഞ്ഞു. ബാങ്കോക്കിൽ നിന്ന് 230 കിലോമീറ്റർ (143 മൈൽ) വടക്കുകിഴക്കായി നഖോൺ റാച്ചസിമ പ്രവിശ്യയിലെ സിഖിയോ ജില്ലയിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ട്രെയിനിന്റെ ഒരു ബോഗിക്ക് മുകളിലേക്ക് ക്രെയിൻ വീഴുകയായിരുന്നു.
അതിവേഗ റെയിൽപാതയുടെ നിർമാണ പ്രവൃത്തികൾ നടക്കുകയായിരുന്നു. ഇതിനിടെയാണ് ട്രെയിൻ അതുവഴി വന്നത്. ഉബോൺ റാച്ചതാനി പ്രവിശ്യയിലേക്ക് പോകുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ തകർന്ന് മുകളിലേക്ക് വീണതോടെ പാളം തെറ്റി ട്രെയിനിന് തീപിടിച്ചുവെന്നും ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. തീ അണച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.
രക്ഷാപ്രവർത്തനത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു. “തീ അണച്ചിട്ടുണ്ട്, രക്ഷാപ്രവർത്തനം ഇപ്പോൾ പുരോഗമിക്കുകയാണ്,” പോലീസ് പറഞ്ഞു.

