മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങി റിമോട്ട് ബൾബ്; ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു

0

പരിയാരം: മാതമംഗലം സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ ശ്വാസനാളിൽ കുടുങ്ങിയ ടിവി റിമോട്ടിന്റെ എൽഇഡി ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായി നീക്കംചെയ്തു.

ശിശുശസ്ത്രക്രിയ വിഭാഗത്തിലെ ഡോക്ടർമാർ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയ നിർവ്വഹിച്ചു. ഡോ. വരുൺ ശബരി നേതൃത്വം നൽകി; ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവർ മെഡിക്കൽ സംഘത്തിലുണ്ടായിരുന്നു. ശ്വാസതടസ്സം അനുഭവിച്ച കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം ആരോഗ്യനില സാധാരണയായപ്പോൾ കുട്ടിയെ വിട്ടയച്ചു.

പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ ബ്രോങ്കോസ്കോപ്പി സംഘത്തെയും ഓപ്പറേഷൻ തീയേറ്റർ ജീവനക്കാരെയും അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here