വിവാദങ്ങൾക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി 

തിരുവനന്തപുരം:  കവി കെ സച്ചിദാനന്ദൻ പ്രസിഡന്റായ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ.

വിവാദങ്ങൾക്കിടെയാണ് ഇത്തരമൊരു തീരുമാനമെന്നതും ശ്രദ്ധേയമാണ്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

കേരളത്തിന് ഭരണതുടർച്ച നല്ലതല്ലെന്നും രണ്ട് മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമർശം.

ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയത്.

തുമകുരുവിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്: അശ്രദ്ധ ആരോപണത്തിൽ അധ്യാപകരെതിരെ കേസ്

0

കർണാടകയിലെ തുമകുരു ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ പ്രൈമറി സ്കൂളിൽ ഗുരുതരമായ അശ്രദ്ധാരോപണം ഉയർന്നിരിക്കുകയാണ്. സ്കൂളിലെ ഇരുമ്പുവാതിലിനിടയിൽ കൈ കുടുങ്ങിയതിനാൽ ഒരു വിദ്യാർത്ഥിനിയുടെ വിരലുകൾ അറ്റുപോയ സംഭവം വലിയ വിവാദമായി മാറി.

ഉച്ചഭക്ഷണത്തിനായി കുട്ടികൾ വരിനിൽക്കുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ കൈ വാതിലിനിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിച്ചില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

കുട്ടിയുടെ കൈയിൽ തുണികൊണ്ട് കെട്ടിയശേഷം, അറ്റുപോയ വിരലുകൾ അധ്യാപകർ ശേഖരിച്ച് വേസ്റ്റ് ബാസ്‌കറ്റിൽ ഇട്ടുവെന്നാണ് ആരോപണം. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടർന്ന് സ്‌കൂൾ പ്രഥമാധ്യാപകനും ബന്ധപ്പെട്ട അധ്യാപകരും ഉൾപ്പെടെ ചില ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായി രക്ഷിതാക്കളും നാട്ടുകാരും പ്രതികരിച്ചു.

English Summary

A government primary school in Tumakuru district, Karnataka, is under investigation after a student lost her fingers when her hand got stuck in an iron gate. Allegations of negligence have been raised against school authorities for failing to provide immediate medical assistance. Police have registered a case against the headmaster and concerned staff.

തുമകുരുവിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്: അശ്രദ്ധ ആരോപണത്തിൽ അധ്യാപകരെതിരെ കേസ്

0

കർണാടകയിലെ തുമകുരു ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ പ്രൈമറി സ്കൂളിൽ ഗുരുതരമായ അശ്രദ്ധാരോപണം ഉയർന്നിരിക്കുകയാണ്. സ്കൂളിലെ ഇരുമ്പുവാതിലിനിടയിൽ കൈ കുടുങ്ങിയതിനാൽ ഒരു വിദ്യാർത്ഥിനിയുടെ വിരലുകൾ അറ്റുപോയ സംഭവം വലിയ വിവാദമായി മാറി.

ഉച്ചഭക്ഷണത്തിനായി കുട്ടികൾ വരിനിൽക്കുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ കൈ വാതിലിനിടയിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ശക്തമായ രക്തസ്രാവം ഉണ്ടായിരുന്നുവെങ്കിലും ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്കൂൾ അധികൃതർ സ്വീകരിച്ചില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

കുട്ടിയുടെ കൈയിൽ തുണികൊണ്ട് കെട്ടിയശേഷം, അറ്റുപോയ വിരലുകൾ അധ്യാപകർ ശേഖരിച്ച് വേസ്റ്റ് ബാസ്‌കറ്റിൽ ഇട്ടുവെന്നാണ് ആരോപണം. പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ച ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെ തുടർന്ന് സ്‌കൂൾ പ്രഥമാധ്യാപകനും ബന്ധപ്പെട്ട അധ്യാപകരും ഉൾപ്പെടെ ചില ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നതായി രക്ഷിതാക്കളും നാട്ടുകാരും പ്രതികരിച്ചു.

English Summary

A government primary school in Tumakuru district, Karnataka, is under investigation after a student lost her fingers when her hand got stuck in an iron gate. Allegations of negligence have been raised against school authorities for failing to provide immediate medical assistance. Police have registered a case against the headmaster and concerned staff.

പ്രാർത്ഥനകൾ വിഫലം, തീരാനോവായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

0

കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങിയതിന് പിന്നാലെ ചുഴിയിൽപെട്ട് കാണാതായ പ്ലസ് വൺ വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഗാന്ധി നഗർ 65ൽ ഭാനുമതി വിലാസത്തിൽ ശെൽവരാജിന്റെയും സുലേഖയുടെയും മകൻ ബിബിൻ രാജിന്റെയും(16), അയൽവാസിയായ മനയ്ക്കര കിഴക്കതിൽ ജയരാജിന്റെയും സുജയുടെയും മകൻ കണ്ണൻ രാജിന്റെയും(16) മൃതദേഹമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയുടെയും, ഫയര്ഫോഴ്സിന്റെയും, മറൈൻ ഇൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന തിരച്ചിലിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് ബിബിൻ രാജും കണ്ണൻ രാജും മറ്റ് 3 സുഹൃത്തുക്കളായ അബു താഹിർ, അർജുൻ, ഹിനാൻ എന്നിവർക്കൊപ്പം പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്ത് എത്തിയത്. കണ്ണൻ രാജും ബിബിൻ രാജും അബുതാഹിറുമാണ് കടലിൽ ഇറങ്ങിയത്. മറ്റുള്ളവർ കരയ്ക്ക് നിൽക്കുകയായിരുന്നു. ബിപിൻ രാജ‍ാണ് ആദ്യം കടലിൽ അകപ്പെട്ടത്. ബിപിനെ രക്ഷിക്കാൻ ശ്രമിച്ച കണ്ണൻ രാജും അപകടത്തിൽപെട്ടു. അബുതാഹിറിനെ ഇന്നലെ രക്ഷപെടുത്തിരുന്നു. സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടത് കണ്ട കരയിൽ നിന്ന ബാക്കി കുട്ടികളാണ് വിവരം രക്ഷാപ്രവർത്തകർ അറിയിച്ചത്. ഇന്നലെ ഏറെ വൈകിയും ബിബിനെയും കണ്ണനെയും കണ്ടെത്താൻ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്ന് ഉച്ചയോടെ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഗാനമേളയ്‌ക്കിടെ ഡാൻസ് കളിയ്ക്കാൻ അനുവദിച്ചില്ല, ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍ തല്ലിതകര്‍ത്തു, അക്രമത്തിന് പിന്നിൽ മദ്യപ സംഘം

0

തിരുവനന്തപുരം: ഗാനമേളയ്‌ക്കിടെ ഡാൻസ് കളിയ്ക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങൾ തല്ലിത്തകർത്തു. ലക്ഷങ്ങൾ വിലവരുന്ന സ്പീക്കർ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് തല്ലിതകർത്ത്. തിരുവനന്തപുരം വട്ടപ്പാറ നമ്പാടിൽ ആയിരുന്നു സംഭവം. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന ഗാനമേളക്കിടെ ആണ് മദ്യപിച്ചെത്തിയ സംഘം അക്രമാസക്തരായതും ഉപകരണങ്ങൾ തല്ലി തകർത്തതും.

ഗാനമേള നടന്നുകൊണ്ടിരിക്കെ സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ എത്തിയ മദ്യപ സംഘത്തെ പരിപാടിയുടെ സംഘാടകർ തടഞ്ഞിരുന്നു. ഇതിന്റെ പ്രകോപനത്തിലാണ് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ത്തത്. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിടുകയും വിലകൂടിയ സ്പീക്കറുകളടക്കം അടിച്ച് തകർക്കുകയും ചെയ്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും അക്രമി സംഘം തകർത്തു. സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടില്ല ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.

ബംഗ്ലാദേശിൽ പുതിയ സർക്കാർ അധികാരമേൽക്കുന്നത് ചൊവ്വാഴ്ച്ച; സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിക്കും ക്ഷണം

0

ധാക്ക: ബംഗ്ലാദേശിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ചൊവ്വാഴ്ച നടക്കും. ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സൺ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരമേൽക്കുന്നത്. 13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചതായി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. എന്നാൽ അദ്ദേഹം പങ്കെടുക്കുമോ എന്നതിൽ ഇതുവരെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. ചൈന, സൗദി അറേബ്യ, തുർക്കി, ഇന്ത്യ, പാകിസ്താൻ, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളെയാണ് ഇടക്കാല സർക്കാർ ക്ഷണിച്ചിരിക്കുന്നത്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാവിലെ നടക്കും. തുടർന്ന് പ്രധാനമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എഎംഎം നാസിറുദ്ദീൻ ആണ് താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. ഫെബ്രുവരി 17-നെ “ബംഗ്ലാദേശിന്റെ ചരിത്ര ദിനം” എന്നാണു ബിഎൻപി വിശേഷിപ്പിക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി മോദിക്ക് മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വിവരം. പകരം, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറോ ഉപരാഷട്രപതി സി.പി. രാധാകൃഷ്ണനോ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.

മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് നേടിയ ആൾ, കീടനാശിനി കുടിച്ച് ആത്മഹത്യാ ശ്രമം; ചികിത്സയിലിരിക്കെ മരിച്ചു

0

കണ്ണൂര്‍: കണ്ണൂരില്‍ കർഷകൻ ജീവനൊടുക്കി. കണ്ണൂർ ചെറുപുഴയില്‍ ആയിരുന്നു സംഭവം. ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്. കീടനാശിനി കഴിച്ചായിരുന്നു ഏലിയാസിന്റെ ആത്മഹത്യാ ശ്രമം. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു മരണം. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ച ആളായിരുന്നു ഏലിയാസ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകും : ദുബായ് പോലീസിൻ്റെ കർശന മുന്നറിയിപ്പ്

0

ദുബായ് : അനധികൃതമായി കരിമരുന്ന് വിൽക്കുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിയമവിരുദ്ധമായ കരിമരുന്ന്, പടക്കം എന്നിവ വിപണനം ചെയ്യുന്നവർക്കും, ഉപയോഗിക്കുന്നവർക്കും കർശനമായ ശിക്ഷകൾ നൽകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിശുദ്ധ മാസത്തിൽ കുട്ടികളെ സംരക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ മുന്നറിയിപ്പ്.

കരിമരുന്നുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രചാരണപരിപാടിയുടെ ഭാഗമായി ദുബായ് പോലീസ് എക്സ്പ്ലോസീവ്സ് മാനേജ്‌മന്റ് വകുപ്പിലെ ഫസ്റ്റ് ലെഫ്റ്റനന്റ് എൻജിനീയർ അൽ റീം അബ്ദുൽ റഹ്‌മാൻ അബ്ദുല്ല പടക്കങ്ങളുടെ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി. പടക്കങ്ങൾ ഗുരുതരമായ പൊള്ളൽ, അംഗഭംഗം, കണ്ണിന് പരിക്കുകൾ, കേൾവിക്കുറവ് എന്നിവയ്ക്ക് കാരണമാകുമെന്നും, പാർപ്പിടമേഖലകളിൽ പരിഭ്രാന്തിയും കുഴപ്പങ്ങളും സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.

ആയുധങ്ങൾ, സ്‌ഫോടകവസ്തുക്കൾ, വെടിക്കോപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട യു എ ഇ ഫെഡറൽ നിയമം ’17/ 2019′-ലെ ആർട്ടിക്കിൾ 54 പ്രകാരം രാജ്യത്ത് ലൈസൻസ് കൂടാതെ കരിമരുന്ന് ഉത്പന്നങ്ങളുടെ വിപണനം, ഇറക്കുമതി, കയറ്റുമതി, ഉത്പാദനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ചുരുങ്ങിയത് ഒരു വർഷം തടവ്, ഒരു ലക്ഷം ദിർഹം പിഴ എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

ശബരിമല യുവതീ പ്രവേശം; ഹർജികള്‍ തിങ്കളാഴ്ച പരിഗണിക്കും

0

ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹർജികള്‍ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും പരിഗണനക്കെടുക്കുക. ആറ് വര്‍ഷത്തിന് ശേഷമാണ് ഹർജികള്‍ വീണ്ടും കോടതി മുമ്പാകെ എത്തുന്നത്.

2019ല്‍ കേസ് പരിഗണിച്ച ബെഞ്ചില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ചീഫ് ജസ്റ്റിസ് മാത്രമാണ്. 2019 ലാണ് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കൊവിഡിനെ മഹാമാരിയെ തുടര്‍ന്നുള്ള സാഹചര്യങ്ങളില്‍ ഒമ്പതംഗ ബെഞ്ച് ഹർജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

കേസില്‍ എന്ന് മുതല്‍ വാദം കേള്‍ക്കുമെന്ന കാര്യത്തിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടി വരും. നേരത്തെ യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരുന്നത്.

‘നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്, മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവാക്കിയെന്നത് വ്യാജ വാര്‍ത്ത’;കണക്കുകളില്‍ വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നത് ഖേദകരമെന്ന് ദേവസ്വം ബോര്‍ഡ്. ചെലവ് സംബന്ധിച്ച വാര്‍ത്തകള്‍ ദേവസ്വം ബോര്‍ഡ് തള്ളി. ഓരോ ആരോപണങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ടാണ് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കിയിരിക്കുന്നത്. ദേവസ്വം ഓഡിറ്റ് റിപ്പോര്‍ട്ടിലോ സ്‌പെഷ്യല്‍ കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില്‍ വാങ്ങാന്‍ തുക ചെലവഴിച്ചെന്ന് പരാമര്‍ശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഇത്തരമൊരു വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയില്ലെന്നും ദീര്‍ഘമായ പ്രസ്താവനയിലൂടെ ദേവസ്വം ബോര്‍ഡ് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിശകാണെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. ഈ തുക പോയത് സംഗീതജ്ഞന്‍ ഇഷാന്‍ ദേവിന്റെ അക്കൗണ്ടിലേക്കാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തില്‍ ഒരു ഭജന്‍ അവതരിപ്പിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു. തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാന്‍ ദേവ്‌നെ സമീപിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടെ 35 പേര്‍ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്‌സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായതെന്നും ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നു. കണക്കുകള്‍ അന്തിമമായിട്ടില്ലെങ്കിലും ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടിയാണെന്നും പ്രത്യേക അക്കൗണ്ടില്‍ പലിശ ഉള്‍പ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.

വിവാഹ സൽക്കാരത്തിനിടെ കുപ്പിവെള്ളത്തെ ചൊല്ലി തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ

മുഹമ്മ: പപ്പടത്തിന് പിന്നാലെ കുപ്പിവെള്ളത്തെ ചൊല്ലിയും തർക്കം.  വിവാഹ റിസപ്ഷന് പന്തലിൽ വച്ചിരുന്ന കുപ്പിവെള്ളം പരിപാടി തീരുന്നതിന് മുൻപ് എടുത്തുകൊണ്ടുപോയതു ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് കേറ്ററിങ് സ്ഥാപന ഉടമ എസ്എൻപുരം സ്വദേശിനി ബിന്ദുവിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. ഷിബു തന്നെ ആക്രമിച്ചതായി കാട്ടി ബിന്ദു നൽകിയ പരാതിയിൽ ഷിബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

പാതിരപ്പള്ളി വെളിയിൽ വീട്ടിൽ വി.എസ്.ഷിബുവിനാണ്(49) ഇടതുകൈക്കു കുത്തേറ്റത്. കൈമുട്ടിനു മുകളിലെ 2 ഞരമ്പുകൾ മുറിഞ്ഞ ഷിബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30ന് കഞ്ഞിക്കുഴി കിഴക്കു കട്ടയിൽ അമ്പലത്തിനു സമീപമുള്ള മന്നത്താൻ വീടിനു മുന്നിൽ ആയിരുന്നു സംഭവം.

ഷിബുവിന്റെ അമ്മാവന്റെ മകന്റെ കല്യാണ പരിപാടിക്കിടെ പന്തലിൽ നിന്ന് എടുത്ത് മാറ്റാൻ ശ്രമിച്ച കുപ്പിവെള്ളം തിരികെ വയ്പിച്ചതിനെ ചൊല്ലി ഷിബുവും ബിന്ദുവും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ ബിന്ദു കത്തികൊണ്ട് പിന്നിൽ നിന്ന് ‌കുത്തുകയുമായിരുന്നുവെന്ന് ഷിബു പറഞ്ഞു

ശബരിമല അയ്യപ്പസംഗമം: ഗായകൻ ഇഷാന്‍ ദേവിന് പണം നല്‍കിയതിൻ്റെ തെളിവുകൾ പുറത്ത്

പത്തനംതിട്ട:  അയ്യപ്പസംഗമത്തിൽ ഭക്തിഗാന സദസ് നടത്തിതിന് ഗായകൻ ഇഷാൻ ദേവിന് പണം നൽകിയതിൻ്റെ തെളിവുകൾ പുറത്ത്.

ഇഷാൻ ദേവിൻ്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിൻറെ രേഖകളാണ് പുറത്ത് വന്നത്.  ടിഡിഎസ് അടക്കം പിടിച്ച ശേഷമാണ് പണം നൽകിയത്. 8 ലക്ഷം രൂപയുടെ ബില്ലാണ് പുറത്ത് വന്നിരിക്കുന്നത്.

സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

സണ്ണി ജോസഫ് മത്സരിച്ചാൽ കെപിസിസി അധ്യക്ഷ പദവി ആർക്ക്? പരിഗണനയില്‍ ഇവര്‍

സണ്ണി ജോസഫ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ, പകരം കെപിസിസി അധ്യക്ഷന്റെ ചുമതല ആർക്ക് നൽകുമെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ താൽക്കാലിക ചുമതല മറ്റൊരു നേതാവിന് നൽകാനാണ് പാർട്ടിയുടെ ആലോചന.

പ്രവർത്തക സമിതി അംഗവും എംപിയുമായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം കെ രാഘവൻ എന്നിവരാണ് നിലവിൽ പരിഗണനയിലുള്ള പ്രധാന പേരുകൾ. മുതിർന്ന നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കിൽ കെ സി ജോസഫ്, പി ജെ കുര്യൻ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്.

ഇതിനിടെ, ഷാഫി പറമ്പിൽ മത്സരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ ക്യാമ്പയിൻ നടക്കുന്നത് ഹൈക്കമാൻഡിനെ തീരുമാനമെടുക്കുന്നതിൽ കൂടുതൽ കുഴപ്പിക്കുന്നുണ്ട്.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നാണ് ഹൈക്കമാൻഡിന്റെയും നേതാക്കളുടെയും വിലയിരുത്തൽ. ഭരണം ലഭിക്കുകയാണെങ്കിൽ, ഇപ്പോൾ നിയമിക്കുന്ന താൽക്കാലിക അധ്യക്ഷൻ പിന്നീട് സ്ഥിര അധ്യക്ഷനായേക്കുമെന്ന കണക്കുകൂട്ടലിലാണ് നേതാക്കൾ.

2011-ൽ രമേശ് ചെന്നിത്തല മത്സരിച്ചപ്പോൾ തലേക്കുന്നിൽ ബഷീറിനെയും, 2024-ൽ കെ സുധാകരൻ മത്സരിച്ചപ്പോൾ എം എം ഹസ്സനെയും താൽക്കാലിക അധ്യക്ഷന്മാരായി നിയമിച്ച മുൻ മാതൃകകൾ പാർട്ടിക്ക് മുന്നിലുണ്ട്.

പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കൽ, കൊള്ള സംഘമായി മാറി; പി.വി. അൻവർ

മലപ്പുറം : ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഊരാളുങ്കൽ സൊസൈറ്റിക്കും കേരള സർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അൻവർ. ഊരാളുങ്കൽ സൊസൈറ്റി ഒരു കൊള്ള സംഘമായി മാറിയെന്നും, പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ട് ഘട്ടങ്ങളിലായി ഒരു ലക്ഷം കോടി രൂപയുടെ വഴിവിട്ട ഇടപാടുകൾ സൊസൈറ്റിയിൽ നടന്നുവെന്നും അദ്ദേഹം കോഴിക്കോട് ആരോപിച്ചു.

ടെൻഡറില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കാൻ സാധിക്കുന്നതാണ് ഊരാളുങ്കലിനെ കരാർ കുത്തകയാക്കി മാറ്റുന്നത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഊരാളുങ്കലിന് മുന്നിൽ മുട്ടിടിച്ച് നിൽക്കുകയാണെന്നും ഉപകരാറുകൾ നൽകി വലിയ ക്രമക്കേടുകളാണ് നടക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

പിണറായിസത്തിന് ഫണ്ട് ചെയ്യുന്നത് ഊരാളുങ്കലാണെന്ന് ആരോപിച്ച അൻവർ, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഊരാളുങ്കലിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്നും ടെൻഡറില്ലാതെ കരാർ നൽകുന്നത് നിർത്തലാക്കണമെന്നും ആവശ്യപ്പെട്ടു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിനെതിരെയും അൻവർ ആഞ്ഞടിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, പത്മകുമാർ എന്നിവരെയടക്കം ജാമ്യത്തിൽ പുറത്തിറക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് കുറ്റപത്രം നൽകുന്നത് വൈകിപ്പിക്കുന്നതെന്നും, ഇതിന് പിന്നിൽ പി. ശശിയുടെ ഇടപെടലുകളാണെന്നും അദ്ദേഹം ആരോപിച്ചു.

“എല്ലാം അട്ടിമറിക്കാനുള്ള ഭരണ സംവിധാനമാണ് ഇവിടെയുള്ളത്. ഞങ്ങളെല്ലാം മൂടിവെയ്ക്കും, കക്കാൻ പറ്റുന്നവർ കട്ടോളൂ, ഞങ്ങൾക്കും ഒരു വിഹിതം എത്തിച്ചാൽ മതി എന്നതാണ് ഇവരുടെ നയം,” പി.വി. അൻവർ പറഞ്ഞു.

ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം:  ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്തതില്‍ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍.

  അപകടത്തിൽ ദാരുണമായി ജീവൻ നഷ്ടപ്പെട്ട കൊച്ചു മാലാഖയായ ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച അരുൺ എബ്രഹാമിന്‍റെയും ഷെറിൻ ആൻ ജോണിന്‍റെയും ഉദാത്തമായ തീരുമാനം എന്നെ വളരെയധികം സ്പർശിച്ചുവെന്നും ആ നിസ്വാർത്ഥ തീരുമാനത്തിലൂടെ, അവർ മറ്റുള്ളവർക്ക് ജീവിതവും പ്രത്യാശയും സമ്മാനിച്ചു.

ആലിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം എന്നുമാണ് ഗവര്‍ണര്‍ കുറിച്ചത്.

ഫെബ്രുവരി അഞ്ചിനു കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആലിൻ ഷെറിന് ഇന്നലെ മസ്തിഷ്ക്ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.