പാപ്പാന്മാരെ കൊലപ്പെടുത്തിയ ഭീതിയിൽ മാസങ്ങളോളം തളച്ചിട്ട സ്കന്ദൻ ഒടുവിൽ ആനത്തറിയിലേക്ക്; സംരക്ഷണം ഏറ്റെടുത്ത് യുവാക്കളായ ജിതിനും മനീഷും അനീഷും

0

ഹരിപ്പാട്: പാപ്പാനെ ആക്രമിച്ചതിനെത്തുടർന്ന് മാസങ്ങളോളം ചങ്ങലയിൽ കഴിയേണ്ടി വന്ന ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദൻ എന്ന ആനയെ സുരക്ഷിത സ്ഥാനമായ ആനത്തറിയിലേക്ക് മാറ്റി. കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് സ്കന്ദൻ ഇടഞ്ഞത്. അന്ന് ഒരു പാപ്പാന്റെ ജീവൻ നഷ്ടമാവുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷം ക്ഷേത്രപരിസരത്ത് തളച്ചിരുന്ന ആനയെ പരിചരിക്കാൻ പാപ്പാന്മാർ ഭയപ്പെട്ടിരുന്നതിനാൽ സംരക്ഷണം വലിയ പ്രതിസന്ധിയിലായിരുന്നു.

ഒടുവിൽ ദേവസ്വം ബോർഡ് നിയോഗിച്ച ജിതിൻ എന്ന പാപ്പാനും സഹായികളായ മനീഷ്, അനീഷ് എന്നിവരും ചേർന്ന് ധീരമായാണ് സ്കന്ദനെ ആനത്തറിയിലെത്തിച്ചത്. നിലവിൽ സ്കന്ദൻ ശാന്തനാണെന്നും വെയിലേൽക്കാതെ വിശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു.

ദേവസ്വം വെറ്ററിനറി ഡോക്ടർമാർ കഴിഞ്ഞ ദിവസം സ്കന്ദനെ പരിശോധിച്ചു. ഈ മാസം അവസാനത്തോടെ ആനയ്ക്ക് മദപ്പാട് (നീരൊഴുക്ക്) ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. മദപ്പാട് ലക്ഷണങ്ങൾ കണ്ടാൽ അടുത്ത ആറുമാസക്കാലം ആനത്തറിയിൽ തന്നെ സ്കന്ദന് വിശ്രമം തുടരേണ്ടി വരും. ഏകദേശം 25 വർഷം മുൻപ് ക്ഷേത്രത്തിലെത്തിയ സ്കന്ദൻ ഇതിനോടകം രണ്ട് പാപ്പാന്മാരുടെയും ഒരു നാട്ടുകാരന്റെയും ജീവനെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ പന്തളം സ്വദേശിയായ മുരളിയാണ് സ്കന്ദന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മറ്റൊരു പാപ്പാനും അടുക്കാൻ ഭയപ്പെട്ട സാഹചര്യത്തിലാണ് യുവാക്കളായ ജിതിനും മനീഷും അനീഷും സ്കന്ദനെ ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്.

‘ഒപ്പിടാൻ വരാൻ പറ്റില്ല’, പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചറിയിച്ച് പ്രതി, കർശനമായി എത്തണമെന്ന് പറഞ്ഞതോടെ അസഭ്യവർഷം; വീണ്ടും കസ്റ്റഡിയിൽ

0

മലപ്പുറം: ജാമ്യത്തിൽ ഇറങ്ങിയ ക്രിമിനൽ കേസ് പ്രതിയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ജാമ്യ വ്യവസ്ഥ അനുസരിച്ച് ഇയാൾ സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടതുണ്ട്. എന്നാൽ സ്റ്റേഷനിൽ വിളിച്ച് തനിക്ക് ഒപ്പിടാൻ വരാൻ പറ്റില്ലെന്ന് പ്രതി പോലീസിനെ അറിയിച്ചു. എത്തിച്ചേരണമെന്ന്  കട്ടായം പറഞ്ഞതോടെ ഇയാൾ പോലീസിനോട് തർക്കിക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തിയ ഇയാൾ അക്രമാസക്തനാകുകയും ചെയ്തതോടെയാണ് പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. ഇയാൾ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്യും.

മദ്യപിച്ച് ലക്കുകെട്ട വിഷ്ണു പോലീസ് സെഷനിൽ എത്തിയ ശേഷം ഉദ്യോഗസ്ഥരെ തെറി പറയുകയും അക്രമാസക്തനാവുകയും ആയിരുന്നു. നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി വിഷ്ണു ഒപ്പിടേണ്ടതുണ്ട്. എന്നാൽ, തനിക്ക് ഒപ്പിടാൻ വരാൻ കഴിയില്ലെന്ന് വിഷ്ണു ഫോണിലൂടെ പോലീസിനെ വിളിച്ചറിയിച്ചു. നിർബന്ധമായും എത്തി ഒപ്പിടണമെന്ന് പോലീസ് കർശനമായി പറഞ്ഞതോടെ ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞു. ഫോൺ വിളിച്ചതിന് പിന്നാലെ പുലർച്ചയോടെ മദ്യലഹരിയിൽ വിഷ്ണു വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. അക്രമത്തിന് പിന്നാലെ കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെ പോലീസ് പിടികൂടുകയായിരുന്നു.

കമുക് തോട്ടത്തിൽ നിന്നപ്പോൾ പിന്നിലൂടെ വന്ന് കുത്തി; പാലക്കാട് കാട്ടുപന്നി ആക്രമണത്തിൽ യുവാവിന് പരിക്ക്

0

അലനല്ലൂർ: പാലക്കാട് അലനല്ലൂരിൽ യുവാവിനെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചു. വട്ടമണ്ണപ്പുറം താളിയിൽ സഫിയാന്റെ മകൻ സമീർ ബാബുവിന് (31) കാട്ടുപന്നിയുടെ കുത്തേറ്റത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കമുക് തോട്ടത്തിൽ നിന്ന് യുവാവിനെ പിന്നിൽ നിന്നെത്തിയ പന്നി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിലത്ത് വീണ യുവാവിനെ പന്നി തുടരെ കുത്തി.

തുടയിലും വയറിന് സമീപത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ആദ്യം തൊട്ടടുത്ത ക്ലിനിക്കിലേക്കും പിന്നീട് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അണയംക്കോട് അൽഫിത്ത സ്കൂളിന് സമീപം കമുക് തോട്ടത്തിൽ വെച്ചായിരുന്നു പന്നിയുടെ ആക്രമണം എന്ന് യുവാവ് പറയുന്നു.

പന്നി വരുന്നത് കണ്ടില്ലെന്നും, ആദ്യം കാലിലാണ് പന്നി കുത്തിയതെന്നും യുവാവ് പറഞ്ഞു. ഇദ്ദേഹത്തിന് പുറമെ ആടിനെയും പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. അടുത്ത കാലത്തായി നിരവധി പന്നികളാണ് പ്രദേശത്തെ കൃഷികൾ നശിപ്പിക്കുന്നത്. നാട്ടുകാർ പരാതി ഉയർത്തുന്നുണ്ടെങ്കിലും പരിഹാരം ഇല്ലാത്ത അവസ്ഥയാണ്.

ആലിൻ ഷെറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി : അ​വ​യ​വദാ​ന കേ​ന്ദ്ര​ത്തി​ന് ആ​ലി​ന്‍റെ പേ​ര്​ നൽകും

0

പത്തനംതിട്ട : അഞ്ചു കുരുന്നുകള്‍ക്ക് പുതുജീവനേകിയ ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്ത മാതാപിതാക്കളേയും കുടുംബത്തേയും നേരില്‍ക്കണ്ട് മുഖ്യമന്ത്രി സംസാരിച്ചു. കോഴിക്കോട് ചേവായൂരില്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന അവയവദാന ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നും മുഖ്യമന്ത്രി ആലിന്റെ മാതാപിതാക്കളെ അറിയിച്ചു.

മുഖ്യമന്ത്രിയ്ക്കൊപ്പം മന്ത്രി വീണാ ജോര്‍ജും സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും ആലിന്റെ വീട്ടിലെത്തി. ഇന്നലെ വൈകീട്ട് 3.30നാണ് കുഞ്ഞിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. സംസ്‌കാര ചടങ്ങിന് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ സജി ചെറിയാന്‍, വീണാ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. അമ്മ ഷെറിന്‍ ആന്‍ ജോണിനും മറ്റു ബന്ധുക്കള്‍ക്കുമൊപ്പം ആലിന്‍ സഞ്ചരിച്ച കാര്‍ കഴിഞ്ഞ അഞ്ചിനാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവല ജങ്ഷനുസമീപം എതിര്‍ദിശയില്‍നിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്.

ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

കീരിട നേട്ടത്തിൽ സീഹോഴ്സ്  സെയ്‌ലേഴ്‌സ്  : CCF100X പ്രീമിയർ ലീഗിൽ ആവേശപ്പൂരം!

കൊച്ചി: ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം കുറിച്ചുകൊണ്ട് കേരളത്തിൽ ആരംഭിച്ച സി.സി.എഫ് 100X (CCF 100X) പ്രീമിയർ ലീഗ് രണ്ടാം സീസണിൽ സീഹോഴ്സ് സെയ്‌ലേഴ്‌സ് ജേതാക്കളായി. ആവേശം വാനോളമുയർന്ന ഫൈനൽ പോരാട്ടത്തിൽ ചീറ്റ ചേസേഴ്സിനെ പരാജയപ്പെടുത്തിയാണ് സീഹോഴ്സ് കിരീടം ചൂടിയത്.

സീഹോഴ്സ് സെയ്‌ലേഴ്‌സിന്റെ വിജയത്തിന് പിന്നിൽ ടീം ഉടമ പ്രഭീരാജിന്റെ കൃത്യമായ സ്ട്രാറ്റജികളും സെലിബ്രിറ്റി ഓണറായ നടൻ ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും വലിയ പങ്കുവഹിച്ചു. സി.സി.എൽ സെമിഫൈനൽ വരെ എത്തിയ കേരള സ്ട്രൈക്കേഴ്‌സ് ടീമിലെ ഉണ്ണി മുകുന്ദന്റെ പോരാട്ടവീര്യം ഈ ടൂർണമെന്റിലും സീഹോഴ്സിന് കരുത്തായി. ആദ്യ മത്സരത്തിൽ ലയൺ ലെജൻഡ്‌സിനെതിരെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 204 റൺസ് പിന്തുടർന്ന് വിജയിച്ച ഉണ്ണി മുകുന്ദന്റെയും ഷാനിഫ് മരക്കാരുടെയും പ്രകടനം ടൂർണമെന്റിലെ ശ്രദ്ധേയമായ ഒന്നായിരുന്നു.

ഫൈനലിൽ 44 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്ന സമർത്ഥിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് സീഹോഴ്സിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സമർത്ഥ് തന്നെ. മത്സരത്തിൽ സീഹോഴ്സ് സെയ്‌ലേഴ്‌സ് ഒന്നാം സ്ഥാനവും 5 ലക്ഷം രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി. ചീറ്റ ചേസേഴ്സ് രണ്ടാം സ്ഥാനവും റൈനോ റേഞ്ചേഴ്സ് മൂന്നാം സ്ഥാനവും നേടി.

ലോക ക്രിക്കറ്റിൽ തന്നെ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ച സി.സി.എഫ് 100X എന്ന പുതിയ ഫോർമാറ്റിന് പിന്നിൽ റിനീഷ് അബ്ദുൾ ഖാദർ, സുദീപ് കരാട്ട് എന്നിവരുടെ ബുദ്ധികേന്ദ്രങ്ങളാണുള്ളത്. സി.സി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങൾ കൂടിയായ ഇവരുടെ നേതൃത്വത്തിലാണ് ഈ വേറിട്ട ടൂർണമെന്റ് അരങ്ങേറിയത്.

യുവതാരം ഷെയ്ൻ നിഗം മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു. സീഹോഴ്സിന്റെ ബ്രാൻഡ് അംബാസഡറായ നടി മഹിമ നമ്പ്യാർക്ക് സിനിമാ ഷൂട്ടിംഗ് തിരക്കുകൾ കാരണം ഫൈനൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. മികച്ച ജനപങ്കാളിത്തത്തോടെ സമാപിച്ച സി.സി.എഫ് 100X രണ്ടാം സീസൺ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.

യുഎൻ സുരക്ഷാ കൗൺസിലിൽ മാറ്റം വേണം; ജി7 ഉച്ചകോടിക്കിടെ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ കാലോചിതമായ പരിഷ്കാരങ്ങൾ വേണമെന്ന് ഇന്ത്യ വീണ്ടും ശക്തമായി ആവശ്യപ്പെട്ടു. ജർമ്മനിയിൽ നടക്കുന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഈ നിലപാട് വ്യക്തമാക്കിയത്. നിലവിലെ ആഗോള സാഹചര്യങ്ങൾ പ്രതിഫലിക്കുന്ന രീതിയിൽ സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ കൗൺസിലിൽ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മാറ്റിനിർത്തുന്നത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ജയശങ്കർ ഓർമ്മിപ്പിച്ചു. ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് കൗൺസിലിൽ മതിയായ പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടവും ഇന്ത്യയുടെ ഈ ആവശ്യത്തെ അനുകൂലമായി കാണുന്നുണ്ട്. അമേരിക്ക ഉൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളുമായി ജയശങ്കർ ഇക്കാര്യത്തിൽ ചർച്ചകൾ നടത്തി. ആഗോള സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള മാറ്റം അനിവാര്യമാണെന്ന് ഇന്ത്യ കരുതുന്നു.

ജി7 രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആഗോള ക്രമം മാറിക്കൊണ്ടിരിക്കുകയാണെന്നും പഴയ രീതിയിലുള്ള ഭരണസംവിധാനം ഇനി പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശക്തിയും രാഷ്ട്രീയ സ്വാധീനവും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗങ്ങളായ അഞ്ച് രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ഇത് സംബന്ധിച്ച ചർച്ചകൾ ദശാബ്ദങ്ങളായി തുടരുന്നുണ്ടെങ്കിലും കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. വരും വർഷങ്ങളിൽ ഇത് യാഥാർത്ഥ്യമാക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നത്.

കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം തുടങ്ങിയ ആഗോള വെല്ലുവിളികൾ നേരിടാൻ ഐക്യരാഷ്ട്രസഭയെ ശക്തിപ്പെടുത്തണമെന്നും ഉച്ചകോടിയിൽ അഭിപ്രായമുയർന്നു. ഇന്ത്യ മുന്നോട്ടുവെക്കുന്ന പരിഷ്കാരങ്ങൾക്ക് പല രാജ്യങ്ങളും പിന്തുണ അറിയിച്ചിട്ടുണ്ട്. മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക കൂടിക്കാഴ്ചകൾ നടന്നത്.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായും ജയശങ്കർ ഈ വിഷയത്തിൽ സംസാരിച്ചു. ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ആഗോള ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി മാറാനും ഇന്ത്യ ശ്രമിക്കുന്നു. വരാനിരിക്കുന്ന യുഎൻ പൊതുസഭയിൽ ഈ വിഷയം വീണ്ടും സജീവമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം:  വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത് മുതല്‍ക്കൂട്ടാകുമെന്ന്  മന്ത്രി വീണാ ജോര്‍ജ് 

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഭാവിക്കായി വിഷന്‍ 2031 ഫോര്‍ ഹെല്‍ത്ത് മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സാമൂഹ്യ നീതിയുമായി ബന്ധിപ്പിച്ച് ആരോഗ്യ വികസന മാതൃകയെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും. ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നതാണ് വിഷന്‍ 2031 ലക്ഷ്യം. സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ ആരോഗ്യ മുന്നേറ്റം സാമൂഹിക, നവോത്ഥാന, ഭരണ സംവിധാനത്തിന്റെയും തുടര്‍ച്ചയായ ഇടപെടലുകളിലൂടെയാണ് സാധ്യമാക്കിയത്. ഈ കാലഘട്ടത്തില്‍ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായത്. സംസ്ഥാനത്തിന്റെ ശിശു മരണനിരക്ക് അമേരിക്കയേക്കാളും കുറച്ച് അഞ്ചിലെത്തിക്കാന്‍ സാധിച്ചു. ആരോഗ്യ രംഗത്ത് കേരള പബ്ലിക് ഹെല്‍ത്ത് ആക്ട് നടപ്പിലാക്കി. വാര്‍ഷികാരോഗ്യ പരിശോധനയുടെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി തുടര്‍ പരിചരണം ഉറപ്പാക്കി. ആരോഗ്യച്ചെലവില്‍ കുടുംബങ്ങള്‍ക്ക് വരുന്ന സാമ്പത്തികഭാരം കുറയ്ക്കുന്നതിനുള്ള ഇടപെടലുകള്‍ തുടരുകയാണ്. ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം.

കാന്‍സര്‍ പ്രതിരോധത്തിനും മുന്‍കൂട്ടി കണ്ടെത്തുന്നതിനുമായി ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ക്യാമ്പയിന്‍ രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെ സഹായത്തോടെ ഭിന്നശേഷിയുള്ള വയോജനങ്ങള്‍ക്ക് വീടുതോറുമുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.

എഎംആര്‍ പ്രതിരോധത്തില്‍ കേരളം ലോകത്ത് തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. 100 ആശുപത്രികള്‍ കൂടി ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാകാന്‍ സജ്ജമാണ്. ശക്തമായ ബോധവത്ക്കരണത്തിലൂടെ ആന്റിബയോട്ടിക് ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതില്‍ വിജയകരമായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കായുള്ള പ്രത്യേക കേന്ദ്രം ആരംഭിച്ചതും ആരോഗ്യ രംഗത്തെ പുതിയ മുന്നേറ്റമാണ്. ഇന്ത്യയിലെ ആദ്യത്തേതും ലോകത്തെ മൂന്നാമത്തേതുമാണ് കേരളത്തിലെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

നിപയും അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് പോലുള്ള രോഗങ്ങളും കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തി. 2023-ലെ നിപാ ബാധയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ മരണനിരക്ക് സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ മികവാണ്.

ആരോഗ്യ ജാഗ്രത കലണ്ടര്‍ ജനുവരി ഒന്നിന് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മൈക്രോപ്ലാന്‍ തയ്യാറാക്കി പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നത് ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരിശോധനകളും തുടര്‍ നടപടികളും സ്വീകരിക്കുന്ന സംസ്ഥാനമാണ് കേരളം.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ സാമൂഹിക പ്രതിബദ്ധതയും ശാസ്ത്രീയ സമീപനവും കൂട്ടിച്ചേര്‍ത്ത്, ജനകേന്ദ്രിതവും സ്ഥിരതയുള്ളതുമായ ആരോഗ്യ ഭാവി സൃഷ്ടിക്കുകയാണ് വിഷന്‍ 2031 ഫോര്‍ ഹെല്‍ത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആര്‍ അനില്‍ സംസാരിച്ചു. പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. പി.കെ. ജമീല മേഡറാറ്ററായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മ്മിള മേരി ജോസഫ്, ഡോ. ബി. ഇക്ബാല്‍, ഡോ. എംവി പിള്ള, ഡോ. സൗമ്യ സ്വാമിനാഥന്‍, ഡോ. കല്യാണി രഘുനാഥന്‍, ഡോ. ഷകുന്തള ഹരക്‌സിംഗ് തില്‍സ്റ്റഡ്, ആഗസ്റ്റോ വിയാനാ ഡാ റോച്ച, ഡോ. വീണാ ശത്രഘ്‌ന, ഷാജി സജി വി എന്നിവരും സംസാരിച്ചു.

ആദ്യ ബലാത്സംഗ കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യം ചെയ്യലിന് ഹാജരായി

തിരുവനന്തപുരം:  രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആദ്യ ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. വൈകിട്ട് 4 മണി വരെ രാഹുലിനെ ചോദ്യം ചെയ്യും.

ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്.

ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മില്ലെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചിരുന്നു

കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധന യ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം ലഭിച്ചത്.

മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.

സ്വർണവില താഴേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 1,14,720 രൂപയാണ്.

ഒരു ഗ്രാമിന് 14,340 രൂപയും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 960 രൂപയുടെ കുറവാണ് പവന് ഉണ്ടായിട്ടുള്ളത്. ഗ്രാമിന് 120 രൂപയും.

18 കാരറ്റ് സ്വർണവിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 94,280 രൂപയാണ് വിപണിവില. ഗ്രാമിന് 11,785 രൂപയും.

95 രൂപയുടെ കുറവാണ് ഗ്രാം വിലയിൽ ഉണ്ടായത്. പവന് 760 രൂപയുടെ കുറവും. വെള്ളിയുടെ വിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 

പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ ഫിലിപ്പ്. സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോൺഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നുവെന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചത്.

പ്രേംകുമാറിന് കുടംബത്തിലേക്ക് സ്വാഗതം.

നടൻ പ്രേംകുമാർ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോഴും പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എക്കാലവും എൻ്റെ ഉറ്റ സുഹൃത്തായിരുന്നു.

1985-ൽ ചെമ്പഴന്തി എസ്.എൻ കോളജിൽ ആർട്ട്സ്ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാർത്ഥിയായി പ്രേംകുമാർ മത്സരിച്ചിരുന്നു.

1991-ൽ സഖാവ് പി. കഷ്ണപിള്ളയെക്കുറിച്ച് പി.എ. ബക്കർ സിനിമയെടുത്തപ്പോൾ പ്രേംകുമാറിനെ നായകനാക്കി. സ്വിച്ച്ഓൺ കർമ്മം നടത്തിയത് ഇ.എം.എസ് ആയിരുന്നു. ഷൂട്ടിംഗ് പൂർത്തിയായെങ്കിലും സിനിമ റിലീസായില്ല. സിനിമയെക്കുറിച്ച് അക്കാലത്തുതന്നെ ഞാൻ ബക്കറുമായും പ്രേംകുമാറുമായും ചർച്ച ചെയ്തിരുന്നു.

സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിർബന്ധിതനായ പ്രേംകുമാർ ക്രമേണ ഇടതുപക്ഷ സഹയാത്രികനായി. കോടിയേരി ബാലകൃഷ്ണനാണ് പ്രേംകുമാറിനെ ക്ഷണിച്ചു വരുത്തി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കിയത്. പിന്നീട് ചെയർമാനാക്കി. അകാരണമായാണ് പ്രേംകുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കിയത്

എൻ്റെ അറിവിൽ പ്രേംകുമാർ രാഷ്ട്രീയ സ്വഭാവമില്ലാത്ത തികഞ്ഞ കലാകാരനാണ്. ഒരു അധികാര ദുർമോഹിയോ ഭാഗ്യാനേഷിയോ അല്ല. ഏതു കാര്യത്തിലും നിലപാടും അഭിപ്രായവുമുള്ള ഉത്തമവ്യക്തി.

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിനെ കോൺഗ്രസ് കുടുബത്തിലേക്ക് 40 വർഷത്തെ ആത്മബന്ധമുള്ള സഹോദരൻ എന്ന നിലയിൽ സ്വാഗതം ചെയ്യുന്നു.

ശബരിമല യുവതീ പ്രവേശനത്തെ സർക്കാരും ദേവസ്വം ബോർഡും എതിർക്കണം : എൻഎസ്എസ്

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചു നിൽക്കും.

സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു.

വിഷയത്തിൽ സുപ്രീം കോടതി ന്യായമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനും ഇടപെടാം. പക്ഷേ അവരുടെ നിലപാടെന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല. പക്ഷേ നിലവിൽ ശബരിമലയിലുള്ള പഴയ രീതി തുടരുമെന്നാണ് കരുതുന്നത്. നിലവിൽ പഴയ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. .