ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് എസ് ഐ ടി

0

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്തിമ റിപോര്‍ട്ട് മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജാംഷഡ്പൂരിലെ ലാബില്‍ നടത്തുമെന്നും എസ് ഐ ടി വ്യക്തമാക്കി.

പരിശോധനക്കായി എസ് ഐ ടി ശേഖരിച്ച സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് ജാംഷഡ്പൂരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍ വിശദമായ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുക. സൗജന്യമായി പരിശോധന നടത്താമെന്ന് ലാബ് അറിയിച്ചതായും എസ് ഐ ടി കോടതിയോട് പറഞ്ഞു.

‘ആറ്റുകാൽ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?’; അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി

0

തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തിയുടെ മറവിൽ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് കോടതി സ്വീകരിച്ചത്.

“ആറ്റുകാൽ അമ്മ വോട്ടിന് മത്സരിക്കുന്നുണ്ടോ?” എന്ന് ചോദിച്ച കോടതി, ഭക്തിയേക്കാൾ ഉപരി സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നതെന്ന് കുറ്റപ്പെടുത്തി. നഗരത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം നൽകി. ഭക്തിയുടെ പേരിൽ സ്വന്തം പരസ്യം നൽകുന്ന പ്രവണത ശരിയല്ലെന്നും, ഇത്തരം ബോർഡുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അനധികൃത ബോർഡുകൾക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് ഈ പരാമർശങ്ങൾ നടത്തിയത്.

‘ആറ്റുകാൽ അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?’; അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ ഹൈക്കോടതി

0

തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തിയുടെ മറവിൽ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് കോടതി സ്വീകരിച്ചത്.

“ആറ്റുകാൽ അമ്മ വോട്ടിന് മത്സരിക്കുന്നുണ്ടോ?” എന്ന് ചോദിച്ച കോടതി, ഭക്തിയേക്കാൾ ഉപരി സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നതെന്ന് കുറ്റപ്പെടുത്തി. നഗരത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം നൽകി. ഭക്തിയുടെ പേരിൽ സ്വന്തം പരസ്യം നൽകുന്ന പ്രവണത ശരിയല്ലെന്നും, ഇത്തരം ബോർഡുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

അനധികൃത ബോർഡുകൾക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് ഈ പരാമർശങ്ങൾ നടത്തിയത്.

ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് തിരുവനന്തപുരത്ത് ബ്രാഞ്ച് തുറന്നു

0

കൊച്ചി: നിക്ഷേപകര്‍ക്കും മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്കും (എംഎഫ്ഡി) മികച്ച സേവനം നല്‍കുന്നതിനായി ബന്ധന്‍ എഎംസി ലിമിറ്റഡ് (ബന്ധന്‍ എഎംസി) തിരുവനന്തപുരത്ത് ബ്രാഞ്ച് ഓഫീസ് തുറന്നു. നന്തന്‍കോട്, എസ്ബിഐ പിബി ബ്രാഞ്ചിന് സമീപമുള്ള ഷാരോണ്‍ ടവറിലെ ഗ്രൗണ്ട് ഫ്‌ലോറിലാണ് ഓഫീസ് തുറന്നത്. തിരുവനന്തപുരം ബന്ധന്‍ മ്യൂച്വല്‍ ഫണ്ടിന്റെ വേഗത്തില്‍ വളരുന്ന വിപണിയാണ്. ഇത് സാമ്പത്തിക അവബോധം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനും മ്യൂച്വല്‍ ഫണ്ടുകളില്‍ കൂടുതല്‍ താല്‍പ്പര്യം സൃഷ്ടിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും ഉപകരിക്കുമെന്ന് ബ്രാഞ്ച് ഉദ്ഘാടനവേളയില്‍ ബന്ധന്‍ എഎംസി റീട്ടെയില്‍ (വെസ്റ്റ് ആന്‍ഡ് സൗത്ത്) ബിസിനസ് ഹെഡ് അമിത് അറോറ പറഞ്ഞു.
100-ലധികം നഗരങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ഈ ഫണ്ട് ഹൗസ്, രാജ്യത്തുടനീളമുള്ള 790-ലധികം കേന്ദ്രങ്ങളില്‍ നിക്ഷേപകര്‍ക്ക് സേവനം നല്‍കുന്നു. സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റുകള്‍, കുടുംബ ഓഫീസുകള്‍, വ്യക്തിഗത ക്ലയന്റുകളെ പ്രതിനിധീകരിക്കുന്ന മൂന്നര ദശലക്ഷത്തിലധികം ഫോളിയോകള്‍ക്ക് സേവനം ലഭ്യമാക്കുന്നു.

എത്ര സ്റ്റോറി വന്നാലും കാര്യമില്ലെന്ന് ശിവൻകുട്ടി, ഒന്നാം ഭാഗം പോയതു പോലെ രണ്ടാം ഭാഗവും പോകുമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: വിവാദമായ കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണിതെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിമർശനം.

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ട ഒരു സാഹചര്യമുണ്ടായാൽ നിയമപരമായും ന്യായമായും അവരെ സംരക്ഷിക്കുകതന്നെ ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. എത്ര സ്റ്റോറി വന്നാലും ഇവിടെ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രം പറയുന്നത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ കേരളം നമ്പർ വൺ ആണെന്നാണ്. വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറി ആണിത്. നാട്ടിലെ ജനാധിപത്യ സംവിധാനത്തിൽ അതിന്റെ ബദൽ സ്റ്റോറി ഇറക്കാനുള്ള അവകാശം നമുക്കുണ്ടല്ലോ. യഥാർത്ഥ കേരള സ്റ്റോറി അതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘കേരളത്തെ അപകീർത്തിപ്പെടുത്താനും. മതനിരപേക്ഷതയിലും ജനാധിപത്യ സംവിധാനങ്ങളുടെ കാര്യത്തിലും വികസനത്തിലും കേരളം നേടിയ നേട്ടങ്ങളെല്ലാം രാജ്യത്തെ പലർക്കും അസൂയ ഉണ്ടാക്കുന്നതാണ്. കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചില സിനിമകളിലൂടെ നടത്തുന്നത്. അതൊന്നും കേരളം അംഗീകരിക്കില്ല. കേരള സ്റ്റോറിയുടെ ഒന്നാം

ഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേ പോലെ പോകും’ സജി ചെറിയാൻ പറഞ്ഞു.

സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാരെന്നും നമ്മുടെ നാടിന്റെ ശാന്തിയിലും സമാധാനത്തിലും വിഷം കലക്കാൻ ശ്രമിക്കുന്ന ശക്തികളാണ് നമ്മുടെ നാടിന്റെ ശത്രുക്കളെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ബീഫ് എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമർശനവും പരിഹാസങ്ങളുമാണ് സിനിമക്കെതിരെ ഉയരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുകയുമാണ് ഈ രണ്ടാം ഭാഗവും ചെയ്യുന്നതെന്നാണ് കമന്റുകൾ. എന്നാൽ അതിന് പുറമെ ട്രെയിലറിലെ ഒരു സീനിന് മലയാളികളുടെ കയ്യിൽ നിന്നും കണക്കിന് ട്രോളുകളും ലഭിക്കുന്നുണ്ട്.

ചിത്രത്തിൽ കേരളത്തിൽ നിന്നുമുള്ള ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുയരുന്നത്. ബീഫിനോടുള്ള പ്രിയം മുതൽ ബീഫ് വിഭവങ്ങൾ വരെയാണ് ട്രോളുകളിലും കമന്റുകളായും സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സാങ്കേതിക തകരാർ: ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ സർവീസുകൾ തടസ്സപ്പെട്ടു; ദുരിതത്തിലായി യാത്രക്കാർ

ന്യൂഡൽഹി: വിമാനക്കമ്പനികൾ ബുക്കിംഗിനും ചെക്ക്-ഇന്നിനുമായി ഉപയോഗിക്കുന്ന നാവിറ്റെയർ (Navitaire) സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു.

ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കുടുങ്ങിയത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന തകരാർ വിമാന സർവീസുകളെയും വലിയ തോതിൽ ബാധിച്ചു.

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 6:45-ഓടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തിരക്കേറിയ സമയത്ത് സിസ്റ്റം പ്രവർത്തനരഹിതമായതോടെ യാത്രക്കാരുടെ വിവരങ്ങൾ നേരിട്ട്  രേഖപ്പെടുത്താൻ വിമാനക്കമ്പനികൾ നിർബന്ധിതരായി. ഇതോടെ ചെക്ക്-ഇൻ കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട നിര ദൃശ്യമായി. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.

രാവിലെ 8:25-ഓടെയാണ് നാവിറ്റെയർ സിസ്റ്റം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായത്. ഇൻഡിഗോ വിമാനക്കമ്പനി ഏകദേശം 25 മിനിറ്റിനുള്ളിൽ തന്നെ തങ്ങളുടെ സിസ്റ്റങ്ങൾ പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ട്.

സമാനമായ സാഹചര്യം മുംബൈ വിമാനത്താവളത്തിലും അനുഭവപ്പെട്ടു. ചെക്ക്-ഇൻ വൈകിയതോടെ വിമാനത്താവളത്തിനകത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിമാനങ്ങളുടെ ബുക്കിംഗ്, ബോർഡിംഗ് തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് നാവിറ്റെയർ പ്ലാറ്റ്‌ഫോമാണ്.

കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം വരുന്നു, എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത. കെഎസ്ആർടിസിയിൽ പ്രമോഷൻ സംവിധാനം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ .

കെഎസ്ആർടിസിയിലെ എല്ലാ പോസ്റ്റിലും സ്ഥാനക്കയറ്റം നടത്തും. അർഹരെ കണ്ടെത്തി പ്രമോഷൻ നൽകും. സാമ്പത്തികബാധ്യത വന്നാലും പ്രമോഷൻ നൽകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

മന്ത്രി ഗണേഷ് കുമാറിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി വരുമാനം വർധിപ്പിക്കുകയും കൂടുതൽ സർവീസ് വ്യാപകമാക്കുകയും ചെയ്തു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം ലഭ്യമാകുന്നുണ്ട്.

മികച്ച സൗകര്യങ്ങളുള്ള ആധുനിക ബസുകൾ നിരത്തിലിറക്കുന്നതിനൊപ്പം വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സജീവമാക്കുകയും ചെയ്യുന്നുണ്ട്.

അഖില്‍ മാരാര്‍ ട്വന്റി-20യില്‍

കൊച്ചി: സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.

താന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നാണ് അഖില്‍ മാരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ‘ചിലപ്പോള്‍ ബിജെപി അനുകൂലമാകും. ചിലപ്പോള്‍ യുഡിഎഫ് അനുകൂലമാകും. മറ്റു ചിലപ്പോള്‍ സിപിഎം അനുകൂല നിലപാട് ആകും. ഞന്‍ കോണ്‍ഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാല്‍ അതുണ്ടായില്ല.

ഭരണം മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. രാജ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് എന്നെ പലരും സംഘിയാക്കിയത്. ശരിയായ നിലപാട് സ്വീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ക്രാന്തദര്‍ശിയായ നേതാക്കള്‍ മുന്നില്‍ വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20. കിഴക്കമ്പലം ഒരു വികസന മാതൃകയാണ്. അതുകൊണ്ട് തന്നെ എനിക്ക് ചേരാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ്,’ അഖില്‍ മാരാര്‍ പറഞ്ഞു.

നേരത്തെ അഖില്‍ മാരാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സീറ്റ് സംബന്ധിച്ച് തീരുമാനമായില്ല. ഇതോടെയാണ് എന്‍ഡിഎ പാളയത്തിലേക്ക് അഖില്‍ മാരാര്‍ എത്തുന്നത് എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. പഴയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയാണ് അഖില്‍ മാരാര്‍. ഇടക്കാലത്ത് കുറച്ചു കാലം ബിജെപിയില്‍ പോയിരുന്നു. പിന്നീട് കോണ്‍ഗ്രസുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഖില്‍ മാരാറിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ അടക്കം യുഡിഎഫുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. സീറ്റ് ചര്‍ച്ചയ്ക്കിടെ അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം അതിന് വഴങ്ങിയില്ല. ഇതോടെ അഖില്‍ മാരാര്‍ കളം മാറ്റിപ്പിടിച്ചു. നേമം, ചടയമംഗലം, ധര്‍മ്മടം തുടങ്ങിയ സീറ്റുകള്‍ ചോദിച്ചു. അതിനും കോണ്‍ഗ്രസ് വഴങ്ങാതെ വന്നതോടെയാണ് കോണ്‍ഗ്രസുമായി അഖില്‍ മാരാര്‍ അകന്നത്.

ലവ് ജിഹാദ് കെട്ടുകഥയല്ല, ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്നമില്ല: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിവാദ സിനിമ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലവ് ജിഹാദ് ഒരു കെട്ടുകഥയല്ല. ഹമാസ് ഇവിടെ വരുമ്പോൾ മുഖ്യമന്ത്രിക്ക് പ്രശ്‌നം ഇല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായി ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചുവരുത്തി സ്വീകരിക്കുകയാണ്. എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലവ് ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ല. കേരള സ്റ്റോറി ഇഷ്ടമുള്ളവർക്ക് കാണാം. അത് വരുടെ അവകാശമാണ്. ഈ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പി കെ ശശി

പാലക്കാട്: സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചു. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മുഖ്യമന്ത്രിക്ക് പി കെ ശശി രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നതെന്നാണ് പി കെ ശശി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. രാജിക്കത്ത് ഇന്നലെയാണ് കൈമാറിയതെന്നും സിപിഐഎമ്മുകാരനായി തുടരുമെന്നും പി കെ ശശി പറഞ്ഞു.

അതിനിടെ പി കെ ശശി യുഡിഎഫ് നേതാക്കളെ കണ്ടു എന്നുള്ള വിവരവും പുറത്തുവന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് കണ്ടത്. രണ്ട് ദിവസം മുന്‍പായിരുന്നു കൂടിക്കാഴ്ച. ഇതോടെ പി കെ ശശി കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹം ശക്തമായി.

കഴിഞ്ഞ കുറച്ച് നാളുകളായി സിപിഐഎമ്മുമായി ഇടഞ്ഞ് നില്‍ക്കുകയാണ് പി കെ ശശി. സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ശേഷമായിരുന്നു പി കെ ശശി പാര്‍ട്ടിയുമായി അകന്നത്. മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളടക്കം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്. പി കെ ശശിയുടെ ഇടപെടലുകളില്‍ സിപിഐഎമ്മിനോടുള്ള അമര്‍ഷം പ്രകടമായിരുന്നു. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വീടിന് മുന്നിലൂടെ കടന്നുപോയിട്ടും പി കെ ശശി പങ്കെടുത്തിരുന്നില്ല. കടുത്ത പനിമൂലമാണ് വിട്ടുനിന്നതെന്നായിരുന്നു പി കെ ശശി നല്‍കിയ മറുപടി. ഇതിനിടെയാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശി രാജിവെച്ചത്.

എഫ്.ഡബ്ല്യു.ജെ.കെ എറണാകുളം ജില്ലാ കമ്മിറ്റി നിലവിൽ വന്നു; ടി.ജി. ശ്രീകുമാർ പ്രസിഡന്റ്, വിനീഷ് കുമാർ സെക്രട്ടറി

0


കൊച്ചി: ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് കേരള (FWJK) എറണാകുളം ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. ഫെബ്രുവരി 18-ന് വൈറ്റില മഹിളാസമാജം ഹാളിൽ വെച്ച് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.


സംസ്ഥാന പ്രസിഡന്റ് എ.പി. ജിനൻ, സംസ്ഥാന ജനറൽ സെക്രട്ടറി പോളി വടക്കൻ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ അനീഷ് ലാലാജി (വൈസ് പ്രസിഡന്റ്), അബൂബക്കർ, രാജൻ വി. പൊഴിയൂർ, സുമേഷ് കൃഷ്ണൻ (സെക്രട്ടറിമാർ) എന്നിവരും പങ്കെടുത്തു.


പുതിയ ഭാരവാഹികൾ:


പ്രസിഡന്റ്: ശ്രീകുമാർ ടി.ജി
സെക്രട്ടറി: വിനീഷ് കുമാർ ടി.വി
ട്രഷറർ: ശ്രുതി കൃഷ്ണ
വൈസ് പ്രസിഡന്റ്: അജ്മൽ പി.എം
ജോയിന്റ് സെക്രട്ടറിമാർ: സജിൻ, അഷ്റഫ് വി.ബി
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
സിജു ടി. പോൾ, സൂര്യ മിഥുൻ, അഭിലാഷ് എം.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മീഡിയ മലയാളം
സബ് എഡിറ്റർ സൂര്യ മിഥുൻ


മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ സുരക്ഷയ്ക്കും ക്ഷേമപ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു

‘ഹാപ്പി ജേർണി മാ, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു, മിസ് യു മാ’; പുണ്യം നേടാനായി ഹജ്ജിന് പോയി നടി ഷക്കീല

0

മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഷക്കീല വലിയ ചർച്ചയായിരുന്നു. ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. നടി ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഷക്കീലയുടേത്. ഇത് കൊണ്ടാണ് അഭിനയ രം​ഗത്തേക്ക് വന്നതും. 90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്നത് നടി ഷക്കീല തന്നെ.

നിലവിൽ യുട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിം​ഗ് ഷോയിൽ മത്സാരാർത്ഥിയായും അവരെത്തി. തന്റേതായ ജീവിതവുമായി മുന്നോട്ട് പോകുന്ന ഷക്കീലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.

സിനിമകളിൽ ഷക്കീലയെ ഇന്ന് കാണാറില്ല. തമിഴ് ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതൽ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്.

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം; ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് പുറത്ത്, കെട്ടിടത്തിൽ വസ്ത്രങ്ങൾ എല്ലാം കുത്തി നിറച്ച നിലയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ

0

കോഴിക്കോട്: ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തത്തിന്റെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സുപ്രധാന റിപ്പോർട്ട് പുറത്ത്. ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. കെട്ടിടത്തിൽ വസ്ത്രങ്ങൾ കുത്തി നിറച്ച നിലയിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഗോഡൗണിൽ ആണ് വസ്ത്രങ്ങൾ നിറച്ചിരുന്നത്. അതുകൊണ്ട് തന്നെ അഗ്നി സുരക്ഷാ സംവിധാനം പ്രവർത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടുണ്ടായതെന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ആദ്യഘട്ട പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായിരുന്നില്ല. വീണ്ടും നടത്തിയ പരിശോധനയിലാണ് തീപിടിത്തമുണ്ടാകാനുള്ള കാരണങ്ങൾ വ്യക്തമായത്. കെട്ടിടത്തിലെ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിരുന്നുവെന്നും കൂടുതല്‍ അളവിൽ കൂടുതൽ ഗോഡൗണിൽ സ്റ്റോക്ക് സംഭരിച്ചതാണ് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയതെന്നുമാണ് ജില്ലാ ഫയർ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം, കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണ് തീപിടിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നുഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് മുന്നാം നിലയിൽ നിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയത്. ഫയർഫോഴ്സിന്‍റെ റിപ്പോർട്ട് ഇന്ന് കലക്ടർക്ക് സമർപ്പിക്കും. അപകടത്തിൽ 50 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിൽ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ജയലക്ഷ്മി സില്‍ക്‌സ് മാനേജരുടെ പരാതിയിലാണ് കേസ്.

ജയലക്ഷ്മി സില്‍ക്‌സിന്റെ രണ്ടും മൂന്നും നിലകളിലാണ് തീ ആളിപ്പടര്‍ന്നത്. വൈകിട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ വസ്ത്രം വാങ്ങാന്‍ വന്നവരും ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സിന്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാന്‍ ആരംഭിച്ചു. തീ ആളിപ്പടര്‍ന്നതോടെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും അത്യാധുനിക ഫയര്‍ എഞ്ചിനുകളും എത്തിച്ചായിരുന്നു തീയണച്ചത്. റമദാന്‍ വിപണി ലക്ഷ്യമിട്ട് വലിയ അളവില്‍ വസ്ത്രങ്ങള്‍ ഗോഡൗണില്‍ സ്‌റ്റോക്ക് ചെയ്തിരുന്നു. 2023 ഏപ്രിലിലും ജയലക്ഷ്മിയില്‍ തീ പിടിച്ചിരുന്നു.

14 കാരന്റെ ഒടിഞ്ഞ കൈ രണ്ടരമാസം ചികിത്സിച്ചിട്ടും ഒടുവിൽ വളഞ്ഞു; കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതിയുമായി കുടുംബം

0

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സ പിഴവ് പരാതി. പരാതിയുമായി 14കാരൻ്റെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. 14 കാരന്‍റെ ഒടിഞ്ഞ കൈക്ക് ശരിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. കുട്ടിയുടെ കൈ വളഞ്ഞു പോയെന്നും, ഇനിയും ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞെന്നുമാണ് കുടുംബം ആരോപിക്കുന്നത്. രണ്ടരമാസം ചികിത്സ നൽകിയിട്ടും കുട്ടിയുടെ കൈ വളഞ്ഞ അവസ്ഥയിലാണ്.

കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീർ എസിനാണ് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നം ഉണ്ടായത്. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പൊലീസിൽ പരാതി നൽകി. ഓർത്തോ മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. തൻസീറിന്റെ ഒടിഞ്ഞ കൈയ്യിൽ നവംബറിലാണ് ശസ്ത്രക്രിയ നടത്തിയത്.

പിന്നാലെ പ്ലാസ്റ്റർ ഇട്ടിരുന്നു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോൾ കൈ വളഞ്ഞു പോയെന്നാണ് പരാതി. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുകയായിരുന്നു കുടുംബം. സ്വകാര്യ ആശുപത്രിയിൽ വെച്ച് കുട്ടിയുടെ കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി സൂപ്രണ്ട് രം​ഗത്തെത്തി. ചികിത്സാ പിഴവ് അല്ലെന്ന് സൂപ്രണ്ട് പ്രതികരിച്ചു.

കുട്ടികളുടെ ചില കേസുകളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ചികിത്സാവേളയിലെ എക്സ്-റേയിൽ ഉൾപ്പെടെ കുഴപ്പമില്ലായിരുന്നു. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചെയ്ത ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കൽ കോളേജിലും ചെയ്യാമെന്ന് ഉറപ്പ് നൽകിയതാണ്. പക്ഷേ കുടുംബം സ്വമേധയാ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.

അതേസമയം കേരളത്തിൽ ചികില്‍സാപിഴവുകള്‍ തുടർകഥയാകുകയാണ്. പാലക്കാട്ട് വിനോദിനിയെന്ന ഒന്‍പതുവയസുകാരിയുടെ വലതുകൈ ചികില്‍സാപ്പിഴവിനൊടുവില്‍ മുറിച്ചുമാറ്റിയത് ഒറ്റപ്പെട്ട സംഭവം. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിന് പിന്നാലെ അണുബാധയുണ്ടായി രോഗികള്‍ മരിച്ചതും ഒറ്റപ്പെട്ട സംഭവം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആന്‍ജിയോഗ്രാം വൈകിയതുമൂലമുണ്ടായ മരണത്തിലും ഉത്തരവാദികളില്ല. ഇങ്ങനെ നീളുകയാണ് സംഭവങ്ങൾ.

2025-ൽ ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾക്ക് ഒന്നാം സ്ഥാനം

0

അബുദാബി : ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി. ദുബായ് ചേംബേഴ്‌സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2025-ലെ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണിത്. ഫെബ്രുവരി 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 18486 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നിട്ടുണ്ട്. വർഷം തോറുമുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 11% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.