മെഡിക്കൽ കോളെജുകളിലെ പി ജി ഡോക്ടർമാരും സമരത്തിലേക്ക്; നാളെ ഒ പി ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി ജി ഡോക്ടർമാർ നാളെ പണിമുടക്കും. ഒ പി ബഹിഷ്‌കരണം നടത്തിയാണ് പണിമുടക്കുക. മെഡിക്കൽ കോളജുകളിലെ അധ്യാപകർ കഴിഞ്ഞ മൂന്ന് ദിവസമായി സമരത്തിലാണ്. അനിശ്ചിതകാല ഒ പി ബഹിഷ്‌കരണവും അധ്യാപനം നിർത്തിയുമാണ് കെജിഎംസിടിഎയുടെ നേതൃത്വത്തിൽ ഡോക്ടർമാർ സമരം നടത്തുന്നത്. ഇതിനാൽ പി ജി ഡോക്ടർമാരെ വെച്ചാണ് മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം നടക്കുന്നത്. ഇവർകൂടി സമരമുഖത്തേക്ക് ഇറങ്ങുന്നതോടെ വലിയ പ്രതിസന്ധിയായിരിക്കും രോഗികൾ നേരിടുക.

അതിർത്തിയിൽ ചൈനയുടെ നീക്കം പൊളിച്ചടുക്കി ഇന്ത്യൻ സൈന്യം; നിർണ്ണായകമായത് നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനയുടെ കടന്നുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം വിജയകരമായി പരാജയപ്പെടുത്തി. അത്യാധുനികമായ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശത്രുക്കളുടെ നീക്കം സൈന്യം തിരിച്ചറിഞ്ഞത്. തന്ത്രപ്രധാനമായ മേഖലകളിൽ ചൈനീസ് സൈന്യം നടത്തിയ അസാധാരണ നീക്കങ്ങൾ തത്സമയം കണ്ടെത്താൻ ഐഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ സഹായിച്ചു.

അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ സൈന്യം എഐ സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ക്യാമറകളിൽ നിന്നും സെൻസറുകളിൽ നിന്നുമുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ശത്രുക്കളുടെ സാന്നിധ്യം നിമിഷങ്ങൾക്കുള്ളിൽ അറിയിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിച്ചു. ഇതിലൂടെ സൈനികർക്ക് കൃത്യസമയത്ത് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞു.

ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ നീക്കങ്ങളെ സൈന്യം അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. മുൻകൂട്ടി വിവരം ലഭിച്ചതിനാൽ വലിയൊരു സംഘർഷം ഒഴിവാക്കാൻ ഇന്ത്യൻ സൈന്യത്തിന് സാധിച്ചുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എഐ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം അതിർത്തിയിൽ വിന്യസിച്ചതിന് ശേഷം വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ള സമയങ്ങളിലും കൃത്യമായ നിരീക്ഷണം നടത്താൻ ഈ അത്യാധുനിക സംവിധാനം സഹായിക്കുന്നുണ്ട്. മനുഷ്യസഹജമായ പിഴവുകൾ ഒഴിവാക്കി അതിർത്തി സംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ സൈന്യം ലക്ഷ്യമിടുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് കടന്നുകയറ്റ ശ്രമത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി കൂടുതൽ പ്രതിരോധ ഉപകരണങ്ങളിൽ എഐ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. ശത്രുക്കളുടെ നീക്കങ്ങൾ വിശകലനം ചെയ്യുന്നതിനും ഭൂപടങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ കരുത്താകുന്നു. അരുണാചൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം പുലർത്തുന്ന അതീവ ജാഗ്രത ചൈനയ്ക്ക് കനത്ത തിരിച്ചടിയാണ്.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ ആവർത്തിച്ചു വ്യക്തമാക്കി. വരും ദിവസങ്ങളിലും അതിർത്തിയിൽ കർശനമായ നിരീക്ഷണം തുടരാനാണ് സൈന്യത്തിന്റെ തീരുമാനം. പുതിയ സാങ്കേതിക വിദ്യകൾ അതിർത്തി കാക്കുന്ന സൈനികർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ബി.ജെ.പി മിഷൻ 2026: കരുത്തുറ്റ പടയുമായി എൻ.ഡി.എ; സ്ഥാനാർത്ഥി പട്ടികയും വിജയസാധ്യതയും!

ഇന്ന് 2026 ഫെബ്രുവരി 18. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയിച്ചു കൊണ്ട് ബി.ജെ.പി ഇന്ന് തങ്ങളുടെ പ്രമുഖ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും അവരുടെ വിജയസാധ്യതകളെയും നമുക്കൊന്ന് സ്‌കാൻ ചെയ്യാം.

ഇത്തവണ പരീക്ഷണങ്ങൾക്കില്ലെന്നും വിന്നബിലിറ്റി മാത്രമാണ് മാനദണ്ഡമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാന മണ്ഡലങ്ങളിലെ പോരാട്ടം ഇതാ:


1. നേമം: രാജീവ് ചന്ദ്രശേഖർ

സ്ഥാനാർത്ഥി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ നേമത്ത് കളം നിറയുന്നു.സാധ്യത: ബി.ജെ.പിക്ക് കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിൽ (2016) വികസന നായകനെന്ന പ്രതിച്ഛായയും തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റവും രാജീവ് ചന്ദ്രശേഖറിന് അനുകൂല ഘടകങ്ങളാണ്.

2. മഞ്ചേശ്വരം: കെ. സുരേന്ദ്രൻ

സ്ഥാനാർത്ഥി: മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വീണ്ടും മഞ്ചേശ്വരത്ത് ഭാഗ്യം പരീക്ഷിക്കുന്നു.സാധ്യത: കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് നഷ്ടപ്പെട്ട മണ്ഡലം ഇത്തവണ ഏകോപന ചുമതലകളിലൂടെ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം.

3. പാലക്കാട്: ശോഭ സുരേന്ദ്രൻ

സ്ഥാനാർത്ഥി: ബി.ജെ.പിയിലെ കരുത്തുറ്റ വനിതാ നേതാവ് ശോഭ സുരേന്ദ്രൻ പാലക്കാട് ജനവിധി തേടുന്നു.സാധ്യത: ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ മികച്ച പ്രകടനത്തിന് ശേഷം പാലക്കാട് നഗരസഭയിലെ ഭരണമികവും ശോഭയുടെ വ്യക്തിപ്രഭാവവും വോട്ടാക്കി മാറ്റാനാണ് ബി.ജെ.പി ലക്ഷ്യം.4. കഴക്കൂട്ടം: വി. മുരളീധരൻ

സ്ഥാനാർത്ഥി: മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് വീണ്ടും പൊരുതാനിറങ്ങുന്നു.

സാധ്യത: കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ രണ്ടാം സ്ഥാനവും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും മുരളീധരന് ഇത്തവണ വലിയ പ്രതീക്ഷ നൽകുന്നു.

5. വട്ടിയൂർക്കാവ്: ആർ. ശ്രീലേഖ

സ്ഥാനാർത്ഥി: മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പി ചിഹ്നത്തിൽ വട്ടിയൂർക്കാവിൽ മത്സരിക്കും.സാധ്യത: തദ്ദേശ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മികച്ച വോട്ട് നിലയും ഒരു അഡ്മിനിസ്‌ട്രേറ്റീവ് എഫിഷ്യൻസി ആഗ്രഹിക്കുന്ന വോട്ടർമാരും ശ്രീലേഖയ്ക്ക് അനുകൂല ഘടകങ്ങളാണ്.

6. പാലാ: ഷോൺ ജോർജ്

സ്ഥാനാർത്ഥി: പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് പാലാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുന്നു.സാധ്യത: ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിലുള്ള പോരാട്ടത്തിൽ സഭാ വോട്ടുകൾ കൂടി ലക്ഷ്യമിട്ടുള്ള ഷോണിന്റെ വരവ് പാലായിൽ കടുത്ത ത്രികോണ മത്സരത്തിന് വഴിവെക്കും.

മറ്റ് പ്രധാന മണ്ഡലങ്ങൾ :

കൊടുങ്ങല്ലൂർ: ബി. ഗോപാലകൃഷ്ണൻ – ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിടുന്നു.മലമ്പുഴ: സി. കൃഷ്ണകുമാർ – കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനവും പാലക്കാട്ടെ സംഘടനാ കരുത്തും.തിരുവല്ല: അനൂപ് ആന്റണി – യുവാക്കൾക്കിടയിലെ സ്വീകാര്യതയും സഭാ വോട്ടുകളും.ആറന്മുള: കുമ്മനം രാജശേഖരൻ – മണ്ഡലത്തിലെ പരിചിത മുഖവും വ്യക്തിപരമായ സ്വാധീനവും.

രാഷ്ട്രീയ ചാണക്യന്റെ നിരീക്ഷണം:

പട്ടിക പരിശോധിച്ചാൽ ബി.ജെ.പി ഇത്തവണ ലെയറുകൾ തിരിച്ചുള്ള പോരാട്ടത്തിനാണ് തയ്യാറെടുക്കുന്നതെന്ന് വ്യക്തം. താരങ്ങൾക്കും മുൻ ഉദ്യോഗസ്ഥർക്കും പ്രാധാന്യം നൽകിയതിലൂടെ നിഷ്പക്ഷ വോട്ടുകളെ ആകർഷിക്കാൻ അവർക്ക് സാധിച്ചേക്കാം. എന്നാൽ എൽ.ഡി.എഫും യു.ഡി.എഫും ഈ ഹൈവോൾട്ടേജ് സ്ഥാനാർത്ഥികളെ എങ്ങനെ പ്രതിരോധിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ബി.ജെ.പിയുടെ വിജയങ്ങൾ.

എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ നടപടി; കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: മാനനഷ്‌ടകേസിൽ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി.തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്.

ഷാജഹാൻ പലിശ സഹിതം പണം അയ്ക്കുകയും കോടതി ചെലവ് നൽകണമെന്നുമാണ് വിധി.

അതേസമയം, എഡിജിപി എസ് ശ്രീജിത്ത് നൽകിയ സിവിൽകേസിലാണ് വിധി. തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിനാണ് പരാതി നൽകിയത്.

എറണാകുളം പനങ്ങാട്ട് വൻ രാസലഹരി വേട്ട: 176 ഗ്രാം MDMA പിടികൂടി

എറണാകുളം: പനങ്ങാട് എംഎൽഎ റോഡിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 176 ഗ്രാം എംഡിഎംഎ (MDMA)യുമായി യുവാവ് പിടിയിലായി. DANSAF സംഘമാണ് പ്രതിയെ പിടികൂടിയത്.

മരോട്ടിക്കൽ ഹൗസ്, ഉദയത്തുംവാതിൽ, പനങ്ങാട്, എറണാകുളം സ്വദേശിയായ സജിത്ത് വേണു (36) ആണ് പിടിയിലായത്. എറണാകുളത്ത് യുവാക്കൾക്കിടയിൽ എംഡിഎംഎ വിതരണം ചെയ്യുന്നതിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 176 ഗ്രാം എംഡിഎംഎയ്ക്കൊപ്പം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമ്പാദിച്ചതായി സംശയിക്കുന്ന ₹1,02,000 രൂപയും പോലീസ് കണ്ടെടുത്തു.

എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPSയുടെ നിർദേശപ്രകാരം, അശ്വതി ജിജി IPS, ഷാഹിൻഷാ IPS എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള DANSAF സംഘമാണ് നടപടി സ്വീകരിച്ചത്.
പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. തുടർ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്

‘നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം’ മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്; തുറന്നുപറച്ചില്‍ തിരുവനന്തപുരത്തെ ശില്‍പശാലയിൽ

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് ഒക്ടോബര്‍ 22ന് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍.

എന്തുകൊണ്ട് തുടർഭരണം വേണമെന്ന് സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.കഴിഞ്ഞ ദിവസം സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നത്.

അതേസമയം, നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്.

പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.

‘നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം തുടർഭരണം’ മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത്; തുറന്നുപറച്ചില്‍ തിരുവനന്തപുരത്തെ ശില്‍പശാലയിൽ

നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പാക്കലാണെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദരേഖ പുറത്ത്. സർവേയുടെ ജില്ലാതല നിർവഹണസമിതി അംഗങ്ങൾക്കായി തിരുവനന്തപുരത്ത് ഒക്ടോബര്‍ 22ന് സംഘടിപ്പിച്ച ശിൽപശാലയുടെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നു പറച്ചില്‍.

എന്തുകൊണ്ട് തുടർഭരണം വേണമെന്ന് സർവേയുമായി എത്തുന്നവർ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.കഴിഞ്ഞ ദിവസം സർക്കാരിന്റെ നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നവകേരള സർവേയുടെ യഥാർഥ ലക്ഷ്യം വിവരിക്കുന്ന മുഖ്യമന്ത്രിയുടെ ശബ്ദരേഖ പുറത്ത് വന്നത്.

അതേസമയം, നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. എജിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. സർക്കാരുകളുടെയും പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവ്വേ നടത്താൻ തീരുമാനിച്ചത്.

പാർട്ടി മിഷനറി ആകെ ചലിപ്പിച്ച് ഇത് വേഗത്തിൽ പൂർത്തീകരിക്കാം എന്നായിരുന്നു സർക്കാരിൻ്റെ പ്രതീക്ഷ. 20 കോടിയോളം രൂപയാണ് ചെലവായി കണക്കാക്കിയത്. എന്നാൽ ഇത്രയും പണം ചെലവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതി നവ കേരള സർവേ റദ്ദ് ചെയ്തത്.

അറസ്റ്റിലായി 41-ാം ദിവസം പുറത്തേക്ക്! തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. അറസ്റ്റിലായി 41-ാം ദിവസമാണ് തന്ത്രി ജയിൽ മോചിതനാകുന്നത്.

ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു.

ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷൻ്റെ ആവശ്യം.

എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.

ആര്യനാട് മോഹനൻ തിരോധാന കേസ്:  ആറ് വർഷം മുൻപ് മോഹനനെ കാണാതായ സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന

തിരുവനന്തപുരം: ആര്യനാട് മോഹനൻ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്.

ബാങ്കിൽ നിന്ന് എടുത്ത 50 പവനും 50000 രൂപയുമായി ഫിനാൻസ് സ്ഥാപനത്തിലേയ്ക്ക് പോകുന്നതിനിടെ തിരുവനന്തപുരം കുളപ്പട സ്വദേശി മോഹനനെ റോഡിൽ നിന്ന് സ്കൂട്ടർ ഉൾപ്പടെ കാണാതായതിൽ ക്രൈംബ്രാഞ്ചിൻറെ തിരച്ചിൽ.

ആറ് വർഷം മുൻപ് മോഹനനെ കാണാതായ സ്ഥലത്ത് തന്നെയാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.

ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയിൽ സ്‌കൂട്ടർ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്.

കിള്ളിയാറിൽ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.  ലോക്ഡൗൺ കാലത്ത് 2020 മേയ് എട്ടിനാണ് മോഹനനെ കാണാതായത്.

പുതുയുഗ യാത്രാ വേദിയിൽ വെച്ച് ഷാഫി പറമ്പിൽ എംപിയ്ക്ക് നീരസമുണ്ടായെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട്: കുറ്റ്യാടിയിലെ പുതുയുഗ യാത്രാ വേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംപിയും മറ്റ് നേതാക്കളും തമ്മിലുണ്ടായ പിടിവലിയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഷാഫിയ്ക്ക് തോന്നിയ അസ്വസ്ഥത സ്വാഭാവികമാണെന്നും എന്നാല്‍ അത് പ്രകടിപ്പിച്ചപ്പോള്‍ അവധാനത കുറവുണ്ടായി എന്നും മുല്ലപ്പള്ളി പറഞ്ഞു.

പ്രസംഗിക്കാന്‍ കഴിയാത്തതില്‍ ഷാഫിക്ക് അസ്വാരസ്യം ഉണ്ടായിരുന്നു എന്നും അത് ആ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു എന്നും   മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഷാഫി അവിടുത്തെ എം പിയാണ്. സ്വഭാവികമായും അദ്ദേഹത്തിനവിടെ സംസാരിക്കാന്‍ ആഗ്രഹം കാണുമല്ലോ. എന്റെ വലതുവശത്തായിരുന്നു അദ്ദേഹം ഇരുന്നത്. സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ഇവിടെ വന്നിരിക്കുന്ന ഇത്രയും വലിയ ജനക്കൂട്ടത്തില്‍ 80 ശതമാനം പേരും നമുക്ക് വോട്ട് ചെയ്തവരായിരിക്കും. അവരോട് എനിക്കൊന്ന് സംസാരിക്കണമെന്നുണ്ട് എന്നായിരുന്നു ഷാഫി എന്നോട് പറഞ്ഞത്.

പ്രസംഗിക്കാനായി രണ്ടാമതും മറ്റൊരാളുടെ പേര് വിളിച്ചപ്പോള്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടായിരുന്നു. അത് ആ മുഖത്ത് എഴുതിവെച്ചിരുന്നു , മുല്ലപ്പള്ളി പറഞ്ഞു.

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ ജയസൂര്യയുടെ  സ്വത്തുക്കള്‍ മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരെ നടപടിയുമായി ഇഡി. സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ.

39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു.  കേസില്‍ രണ്ട് തവണ ഇഡി നടനെ ചോദ്യം ചെയ്തിരുന്നു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ചു പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരായ നിയമനടപടികൾ  ശക്തമാക്കാൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികൾക്കു നിർദേശം നൽകിയിരുന്നു.

ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും  തട്ടിപ്പിലെ കൂട്ടാളികളായി കണക്കാക്കി നടപടി സ്വീകരിക്കാനാണു നിർദേശം നല്‍കിയിരുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാണു ‘സേവ് ബോക്‌സ് ലേല ആപ്പിനെ സാധാരണക്കാർക്കിടയിൽ പ്രമോട്ട് ചെയ്യുന്ന തരത്തിൽ അഭിനയിച്ചെന്ന ആരോപണത്തെ തുടർന്നു നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തത്.

കോഴിക്കോട് പാളയത്ത് വസ്ത്രവ്യാപാര കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0

കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടിത്തം. പാളയത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് തീ പടർന്നത്.

കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നിലവിൽ ഫയർഫോഴ്സ് യൂണിറ്റുകൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

കോഴിക്കോട് പാളയത്ത് വസ്ത്രവ്യാപാര കേന്ദ്രത്തിൽ വൻ തീപ്പിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

0

കോഴിക്കോട്: നഗരഹൃദയത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിൽ വൻ തീപ്പിടിത്തം. പാളയത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇന്ന് തീ പടർന്നത്.

കെട്ടിടത്തിന്റെ മുകൾഭാഗത്ത് നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. നിലവിൽ ഫയർഫോഴ്സ് യൂണിറ്റുകൾ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമത്തിലാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

ഓപ്പറേഷൻ നടത്തിയത് മുമ്പ് ആരോപണ വിധേയായ ഡോക്ടർ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയനിടെ കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിസേറിയനിടെ കുഞ്ഞ് മരിച്ചു. പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിടെ മരിച്ചത്. മുമ്പ് ആരോപണ വിധേയായ ഡോക്ടർ ബിന്ദു സുന്ദറുടെ നേതൃത്വത്തിൽ ആയിരുന്നു സിസേറിയൻ. സംഭവത്തിൽ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു

ബിന്ദു സുന്ദറിൻ്റെ കാർ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. പോലീസ് എത്തി ഡോക്ടറെ പോലീസ് ജീപ്പിൽ കയറ്റി തിരികെ ആശുപത്രിയിൽ എത്തിച്ചു.

രണ്ടാം ബലാത്സംഗക്കേസ്; രാഹുലിനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരി

0

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ തിരുവനന്തപുരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. കഴിത്ത ദിവസമാണ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.

അതേസമയം, ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും, വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നാണ് മൊഴിയിൽ പറയുന്നത്.