മലയാള സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഷക്കീല വലിയ ചർച്ചയായിരുന്നു. ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല അക്കാലത്ത് വലിയ ആരാധക വൃന്ദം സൃഷ്ടിച്ചു. എന്നാൽ പിന്നീട് ഷക്കീല സിനിമകളുടെ പ്രദർശനം നിലച്ചു. നടി ഒരു ഘട്ടത്തിൽ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ചു. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഷക്കീലയുടേത്. ഇത് കൊണ്ടാണ് അഭിനയ രംഗത്തേക്ക് വന്നതും. 90കളിൽ ബോക്സ് ഓഫീസ് ഭരിച്ചിരുന്നത് നടി ഷക്കീല തന്നെ.
നിലവിൽ യുട്യൂബ് ചാനലുകളിൽ അവതാരകയായി ഷക്കീല പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ കുക്ക് വിത്ത് കോമാളി എന്ന കുക്കിംഗ് ഷോയിൽ മത്സാരാർത്ഥിയായും അവരെത്തി. തന്റേതായ ജീവിതവുമായി മുന്നോട്ട് പോകുന്ന ഷക്കീലയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോകുന്ന ഷക്കീലയുടെ വീഡിയോയാണ്. പർദ്ദയിട്ട് തലയിൽ തട്ടവുമിട്ട് മക്കയിലേക്ക് പോകുന്ന താരത്തിനെ വീഡിയോയിൽ കാണാം. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫറാണ് വീഡിയോ പങ്കുവച്ചത്. ‘ഹാപ്പി ജേർണി മാ. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്നു. മിസ് യു മാ’, എന്നാണ് ഇയാൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. സുഹൃത്തുക്കളെല്ലാവരും ചേർന്നാണ് ഷക്കീലയെ മക്കയിലേക്ക് യാത്രയാക്കിയത്.
സിനിമകളിൽ ഷക്കീലയെ ഇന്ന് കാണാറില്ല. തമിഴ് ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതൽ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്.

