അബുദാബി : ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ ചേർന്ന പുതിയ എമിറാത്തി ഇതര കമ്പനികളുടെ പട്ടികയിൽ ഇന്ത്യൻ ബിസിനസുകൾ ഒന്നാം സ്ഥാനം നിലനിർത്തി. ദുബായ് ചേംബേഴ്‌സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൻ്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025-ലെ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിലെ കണക്കുകൾ പ്രകാരമാണിത്. ഫെബ്രുവരി 17-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ വർഷം ദുബായ് ചേംബർ ഓഫ് കൊമേഴ്‌സിൽ 18486 ഇന്ത്യൻ കമ്പനികൾ പുതിയതായി ചേർന്നിട്ടുണ്ട്. വർഷം തോറുമുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 11% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

