എനർജി ഡ്രിങ്കുകൾ അമിതമാകുന്നുണ്ടോ? യുവാക്കളുടെ വൃക്കകൾ അപകടത്തിലെന്ന് പുതിയ മുന്നറിയിപ്പ്

ഇന്നത്തെ കാലത്ത് യുവാക്കൾക്കിടയിൽ എനർജി ഡ്രിങ്കുകളുടെ ഉപയോഗം വളരെയധികം വർദ്ധിച്ചുവരികയാണ്. പെട്ടെന്ന് ഉന്മേഷം ലഭിക്കാനായി ഉപയോഗിക്കുന്ന ഇത്തരം പാനീയങ്ങൾ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ജനറേഷൻ സി (Gen Z) വിഭാഗത്തിൽപ്പെട്ടവരാണ് ഈ ഭീഷണി നേരിടുന്നത്.

എനർജി ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന അമിതമായ കഫീനും പഞ്ചസാരയും ശരീരത്തിന് ദോഷകരമാണ്. ഇവയുടെ അമിത ഉപയോഗം വൃക്കകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രക്തസമ്മർദ്ദം പെട്ടെന്ന് വർദ്ധിപ്പിക്കാൻ ഇത്തരം പാനീയങ്ങൾ കാരണമാകാറുണ്ട്.

വൃക്കരോഗങ്ങൾ കൂടാതെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും എനർജി ഡ്രിങ്കുകൾ ഉണ്ടാക്കുന്നുണ്ട്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇത്തരം പാനീയങ്ങളെ ആശ്രയിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത് ഉറക്കമില്ലായ്മയിലേക്കും മറ്റ് അസ്വസ്ഥതകളിലേക്കും വ്യക്തികളെ നയിക്കുന്നു.

നിർജ്ജലീകരണമാണ് എനർജി ഡ്രിങ്കുകൾ ഉണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. ശരീരത്തിലെ ജലാംശം കുറയുന്നത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ദീർഘകാലം ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് വൃക്കകളുടെ തകരാറിലേക്ക് നയിച്ചേക്കാം.

യുവാക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രകൃതിദത്തമായ പാനീയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും ഉത്തമം.

പഠനത്തിനിടയിലും ജോലിത്തിരക്കിനിടയിലും എനർജി ഡ്രിങ്കുകൾ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് താൽക്കാലികമായ ഉന്മേഷം നൽകുമെങ്കിലും ശരീരത്തിന് നൽകുന്ന ആഘാതം വലുതാണ്. വെള്ളം ധാരാളമായി കുടിക്കുന്നത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

കാപ്പിയിലോ ചായയിലോ ഉള്ളതിനേക്കാൾ വലിയ അളവിലാണ് എനർജി ഡ്രിങ്കുകളിൽ കഫീൻ അടങ്ങിയിരിക്കുന്നത്. ഇത് പെട്ടെന്ന് ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് ഇത്തരം കൃത്രിമ പാനീയങ്ങളേക്കാൾ നല്ലത്.

ശരിയായ ഭക്ഷണക്രമവും വ്യായാമവും വഴി സ്വാഭാവികമായ ഊർജ്ജം കൈവരിക്കാൻ സാധിക്കും. അനാവശ്യമായ സപ്ലിമെന്റുകളും പാനീയങ്ങളും ഒഴിവാക്കുന്നത് ദീർഘകാല ആരോഗ്യത്തിന് ഗുണകരമാണ്. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ പരിശോധനകൾ കൃത്യമായി നടത്തണം.

മങ്കട സദാചാര കൊലക്കേസ്; 5 പ്രതികൾക്കും ജീവപര്യന്തം

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി.  2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം.

മർദ്ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകർത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതാണ് കേസിൽ നിർണായകമായത്.

ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂർ മൂന്നാംപ്രതി അബ്ദു നാസർ, നാലാംപ്രതി സക്കീർ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദി ച്ചു കൊന്നു എന്നാണ് കേസ്.  ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്.

ശബരിമല സ്വർണക്കൊള്ളക്കേസ്:  എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ദില്ലി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീക്ക് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

അതേസമയം, കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടില്ല.

ജയശ്രീയുടെ ഒപ്പ് അടക്കം ശേഖരിച്ചെന്ന് എസ്ഐടി കോടതിയിൽ അറിയിച്ചു. എന്നാൽ ആവശ്യമുള്ളപ്പോൾ എസ് ജയശ്രീ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

ഉഷാ ജോസഫിൻറെ ശസ്ത്രക്രിയ നാളെ; സർക്കാർ ചികിത്സാ ചെലവ്  വഹിക്കും

കൊച്ചി:   വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിന് ഇരയായ ഉഷാ ജോസഫിൻറെ ശസ്ത്രക്രിയ നാളെ നടക്കും.   ചികിത്സാ ചെലവ് സർക്കാർ വഹിക്കും.

മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.  കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.

അതേസമയം ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ടെന്നും ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നും ഡോ. ഷാഹിത പ്രതികരിച്ചിരുന്നു.

ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു

എസ്‌ഐആര്‍ അന്തിമ പട്ടിക നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

  ആകെ 2,69,53,644 വോട്ടര്‍മാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്‍മാര്‍ – 1,31,26,048, സ്ത്രീകള്‍ – 1,38,27,319, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ – 277, പ്രവാസികള്‍- 2,23,558 എന്നിങ്ങനെയാണ് പട്ടികയിലുള്‍പ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയിലുണ്ടാകും.

53,229 പേരാണ്  അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഡിസംബറിലാണ് എസ്‌ഐആര്‍ കരട് പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്.

കരട് വോട്ടര്‍ പട്ടികയിന്‍മേല്‍ പരാതികള്‍ സ്വീകരിക്കുകയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനും ശേഷമാണ് അന്തിമ പട്ടിക തയാറാക്കിയത്.ഡിസംബര്‍ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 2,54,42,352 വോട്ടര്‍മാരാണുണ്ടായിരുന്നത്.

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനാണോ എന്ന് ഓർമയില്ലെന്ന് ഡോ. ഷാഹിത

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അഞ്ച് വർഷം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ  ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ  രംഗത്ത് വന്നിരുന്നു.

ഉഷയ്ക്ക് സർജറി നടത്തിയത് ഡോ. ലളിതാംബിക അല്ലെന്നും ഡോ ഷാഹിതയാണെന്നും  കോളേജ് സൂപ്രണ്ട് ഡോ. ഹരികുമാറും, പ്രിൻസിപ്പലും വ്യക്തമാക്കിയത്.   നിലവിൽ എസ്എടി ആശുപത്രിയിലാണ് ഡോ. ഷാഹിത ജോലി ചെയ്യുന്നത്.  ഷാഹിതയുടെ വിശദീകരണവും ലഭ്യമായിട്ടുണ്ട്.

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താൻ ആണോ എന്ന് ഓർമയില്ലെന്നാണ് ഡോ. ഷാഹിത പറയുന്നത്.   കേസ് ഷീറ്റിൽ തന്റെ പേരുണ്ടെങ്കിൽ താൻ ആയിരിക്കും സർജറി ചെയ്തിരിക്കുക.

ആലപ്പുഴ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവമുണ്ട്. പലപ്പോഴും സ്ക്രബ് നഴ്സ് മാത്രമാണ് ഉള്ളത്. ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ പ്രോട്ടോക്കോൾ പാലിക്കാനാകാറില്ല. നഴ്സുമാരുടെ അഭാവം പരാതിയായി ഉന്നയിച്ചിട്ടുണ്ടെന്നും ഡോ. ഷാഹിദ ഏഷ്യാനെറ്റ്  പറഞ്ഞു

ദേവസ്വം ബോർഡ് പ്രസിഡന്റ് ആക്കാമെന്ന് പറഞ്ഞു, ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു’; ട്വന്റി ട്വന്റിയിൽ ചേർന്നതിന് പിന്നാലെ അയിഷ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ചർച്ചയാക്കി അഖിൽ മാരാർ

0

കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ട്വന്റി ട്വന്റി പാർട്ടിയിൽ ചേർന്ന് എൻഡിഎ മുന്നണിയുടെ ഭാഗമായത്. അഖിൽ മാരാർ കൊല്ലം ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാബു എം ജേക്കബിനൊപ്പം വാർത്താസമ്മേളനം നടത്തി മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. മുൻപ് അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിൻറെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ട്വന്റി ട്വന്റിയിൽ ചേർന്നതിന് പിന്നാലെ, മുൻ എം.എൽ.എ അയിഷാ പോറ്റി സി.പി.ഐ.എം വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരികരിക്കുകയാണ് അഖിൽ മാരാർ. അധികാരത്തിന് വേണ്ടി പാർട്ടി മാറുന്നവരും താൻ പാർട്ടി വിട്ടതിനെ വിമർശിക്കുന്നവരും തമ്മിലുള്ള വ്യത്യാസം മാരാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അക്കമിട്ടു നിരത്തുന്നു.

അഖിൽ മാരാരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

15 വർഷം ജില്ലാ പഞ്ചായത്ത്‌ മെമ്പറും അതിൽ അഞ്ചു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌….
15 വർഷം MLA.. അയിഷ പോറ്റിക്ക് ഈ ഭാഗ്യം ലഭിച്ചത് താഴെ തട്ടിൽ ഇടത് അനുഭാവികളും കമ്മ്യൂണിസ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഒഴുക്കിയ വിയർപ്പിന്റെ ഫലമാണ്..
എന്ന് MLA സ്ഥാനം നഷ്ടപ്പെട്ടോ പിറ്റേദിവസം രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ചു എനിക്കിനി റിട്ടയർ മെന്റ് വേണം.. വക്കീൽ പണി ചെയ്യണം എന്ന് പറഞ്ഞു വീട്ടിൽ കയറിയ അയിഷ പോറ്റിയെ പിന്നീട് കാണുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം യുഡിഫ് നേടിയ ശേഷം ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിൽ ആണ്..
അപകടം മനസ്സിലാക്കിയ ബാലഗോപാൽ സഖാവ് അയിഷ പോറ്റിയെ പിണറായി വിജയന് മുന്നിൽ എത്തിച്ചു..
അധികാരം നഷ്ട്ടപെട്ട് ആടി ഉലഞ്ഞ അയിഷ പോറ്റിയെ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ആക്കാം എന്ന് പിണറായി ഉറപ്പ് നൽകി..
എന്നാൽ ഉണ്ണി കൃഷ്ണൻ പോറ്റി അകത്തായതും പാർട്ടി പ്രതി സന്ധിയിൽ ആയതും വീണ്ടും ഒരു രാഷ്ട്രീയ പോസ്റ്റ്‌ ശബരിമലയിൽ നടത്തുന്നതിൽ നിന്നും പിണറായിയെ പുറകോട്ട് അടിച്ചു..
ആഗ്രഹിച്ചത് കിട്ടാതെ വന്നതോടെ പോറ്റി തിരിഞ്ഞു..
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ യുഡിഫ് കിട്ടിയ വിജയം കൂടി കണ്ടതോടെ അയിഷ പോറ്റി സഖാക്കളേ ചതിച്ചു കോൺഗ്രസ്സിൽ എത്തി..
ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തത് പാർട്ടിക്ക് ഇഷ്ട്ടപെട്ടില്ല എന്നാണ് വാദം.. 2006 ഇൽ ആണോ ഇഷ്ട്ടപേടാഞ്ഞത് അതോ 2021ഇൽ മത്സര രംഗത്ത് നിന്ന് മാറണം എന്ന് പറഞ്ഞപ്പോൾ ആണോ എന്നത് അയിഷ പോറ്റി വ്യക്തമാക്കിയില്ല…
ഞാൻ ഇത് പറഞ്ഞത് ചിലർ പറയുന്നത് കേട്ട് കോൺഗ്രസ്സ് പാർട്ടിയെ ഞാൻ ചതിച്ചു എന്നൊക്കെ…
2013 മുതൽ 2015 വരെ ഈ പാർട്ടിയിൽ ഞാൻ ഉണ്ടായിരുന്നു.. 13 കേസും തലയിൽ 12 തൂന്നികെട്ടും സമ്മാനിച്ച പാർട്ടി.. 2015ഇൽ എന്നെ പുറത്താക്കി…
ഒറ്റയ്ക്ക് വഴി വെട്ടി ഞാൻ വന്നപ്പോൾ എന്നെ കൂടെ നിർത്താൻ പലരും ശ്രമിച്ചു.. എന്റെ മാന്യത കൊണ്ട് ഞാൻ എന്നാൽ കഴിയാവുന്ന സഹായങ്ങൾ പാർട്ടിക്ക് വേണ്ടി ചെയ്തു..
അല്ലാതെ എനിക്ക് വേണ്ടി ഒരു കോൺഗ്രെസ്സുകാരന്റെയും ജീവിതം മാറ്റി വെക്കേണ്ടി വന്നിട്ടില്ല.. ഒരു വിയർപ്പും എനിക്കായി കളയേണ്ടിയും വന്നിട്ടില്ല…
എന്നെ ഉൾകൊള്ളാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടിയിൽ ഞാൻ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ അതിന്റെ പേരിൽ ഒരാളും ദുഖിക്കേണ്ട കാര്യമില്ല എന്ന് സാരം..
മനസ്സിരുത്തി ഒന്നാലോചിക്കുക അഖിൽ മാരാർക്ക് കോൺഗ്രസ്സും നമ്മളും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ ഇല്ലല്ലോ പിന്നെ അയാൾ ഏത് പാർട്ടിയിൽ പോയാലും നമുക്കെന്താ…
അങ്ങനെ ആണോ അയിഷാ പോറ്റി..

https://www.facebook.com/share/p/1CFaAAyu8E/

‘ഇനിയിങ്ങനെ ഉണ്ടാകരുതെന്ന് പറയും, പിന്നെ ഇറങ്ങിപ്പോകും, അനുനയിപ്പിക്കാൻ പാടാണ്’; വിനായകനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് വിജയ് ബാബു

0

നടൻ വിനായകനെ അറിയാത്ത ആരാണുള്ളത്. മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യസ്തനാണ് താരമെന്ന് പറയേണ്ട കാര്യമില്ല. ഇപ്പോഴിതാ നടൻ വിനായകനൊപ്പമുള്ള ഷൂട്ടിം​ഗ് അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു. വളരെ നല്ല ആക്ടറാണ് വിനായകൻ എന്ന വിജയ് പറയുന്നു. അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് ഞാൻ ക‌ടക്കുന്നില്ല.

വളരെ പ്രൊഫഷണലാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും പുള്ളി ഏഴ് മണി എന്ന് പറഞ്ഞാൽ ഏഴ് മണിക്ക് സെറ്റിലെത്തും. ക്യാരക്ടറിലേക്ക് കയറിക്കഴിഞ്ഞാൽ പുള്ളി വേറൊരു മനുഷ്യനാണ്. പുള്ളി തരുന്ന പെർഫോമൻസിന് സമാനതകളില്ല. സെറ്റിന് പുറത്തെ കാര്യങ്ങൾ നമ്മൾ നോക്കേണ്ടതില്ല.

എല്ലാ സിനിമയിലേതും പോലെ ക്രിയേറ്റീവായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ചില കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇനിയിങ്ങനെ ഉണ്ടാകരുതെന്ന് പറയും. പിന്നെ ഇറങ്ങിപ്പോകും. അനുനയിപ്പിക്കാൻ പാടാണ്. പക്ഷെ പുള്ളി സ്വയം അനുനയിച്ച് തിരിച്ച് വരുമെന്നും വിജയ് ബാബു പറയുന്നു. വിജയ് ബാബു നിർമ്മിക്കുന്ന ആട് ത്രീയിൽ വിനായകൻ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്.

മുമ്പൊരിക്കൽ സംവിധായകൻ എംഎ നിഷാദും വിനായകനെക്കുറിച്ച് സംസാരിച്ചിരുന്നു. വിനായകൻ നല്ലൊരു പെർഫോമറാണ്. ഒരു നടനെ അയാളുടെ പെർഫോമൻസ് കൊണ്ടാണ് വിലയിരുത്തേണ്ടത്. അയാളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകേണ്ട എന്ന അഭിപ്രായം എനിക്കുണ്ട്. ജയിലർ എന്ന സിനിമയിൽ മറ്റാരേക്കാളും നന്നായി പെർഫോം ചെയ്തിരിക്കുന്നത് വിനായകനാണ്.

അതിനനുസരിച്ച പ്രതിഫലം പിന്നീടുള്ള സിനിമകളിൽ കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് മാത്രം ചിറ്റമ്മ നയം ഉണ്ടോ എന്നെനിക്കറിയില്ല. വിനായകൻ പറയുന്നത് മാത്രം വിവാദമാകുന്നു. അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ വിനായകനേക്കാൾ വലിയ നിലയിലുള്ളവർ പറയുന്നു. അതിനെ വെള്ള പൂശുകയും വിനായകനെ കറുപ്പടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് എംഎ നിഷാദ് പറഞ്ഞത്.

പല തവണ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് വിനായകൻ. അപമര്യാദയോടെയുള്ള പെരുമാറ്റം, അസഭ്യം പറച്ചിൽ തുടങ്ങിയവയാണ് വിനായകനെതിരെ വരുന്ന പരാതികൾ. പല തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി. അതേസമയം സിനിമാ രം​ഗത്ത് വിനായകന് സിനിമാ രം​​ഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. കളംകാവൽ ആണ് വിനായകന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിക്കൊപ്പമാണ് ചിത്രത്തിൽ വിനായകൻ അഭിനയിച്ചത്.

അതേസമയം ജീവിതത്തിൽ തകർന്നിരിക്കുകയാണെന്ന് നടൻ വിനായകൻ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. എവിടെയും പോകാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും മരണംവരെ തീരാത്ത അത്രയും കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.

എന്റെ റിയൽ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാൻ ഇപ്പോൾ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു. ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കിൽ മാറിയിട്ടുമില്ല. ഞാൻ ജനിച്ചുവളർന്നുവന്ന അതേ സ്വഭാവത്തിൽ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോൾ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോൾത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനിൽക്കണം. അല്ലെങ്കിൽ ഞാൻ മരിക്കേണ്ടിവരും. അല്ലെങ്കിൽ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നിൽക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമിൽ ഇരിക്കുക, പുറത്തിറങ്ങാറില്ല.

അറുപത് വർഷത്തെ പ്ലാൻ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീർന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോൾ ഉണ്ടെങ്കിൽ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാർഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാൻ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോൾ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല എന്നും വിനായകൻ പറഞ്ഞിരുന്നു.

കേരള സ്റ്റോറിക്കെതിരെ  ക്യാമ്പയിൻ:  പൊറോട്ടയും ബീഫും വിളമ്പാന്‍ എസ്എഫ്ഐ

തിരുവനന്തപുരം:   കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. ഇന്ന് തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയിൽ പങ്കെടുക്കും.

പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്.

2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.

അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

വേടൻ്റെ വിവാഹ തീയതി വെളിപ്പെടുത്തി എം.വി. ഗോവിന്ദൻ

തളിപ്പറമ്പ്:   സംസ്ഥാന സർക്കാരിൻ്റെ പരിപാടിയിൽ പാടാനെത്തിയ റാപ്പർ വേടൻ്റെ സാന്നിധ്യത്തിൽ വിവാഹ തീയതി വെളിപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ഫെബ്രുവരി 24ന് തൃശൂരിൽ വച്ച് വിവാഹിതനാകുന്ന വേടന് എല്ലാ ആശംസകളും നേരുന്നുവെന്നും പാർട്ടി സെക്രട്ടറി. വേടൻ്റെ വിവാഹ തീയതി പ്രഖ്യാപനം വൻ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ചുറ്റും തിങ്ങിക്കൂടിയ ജനം സ്വീകരിച്ചത്.

“തളിപ്പറമ്പിൻ്റേയും കണ്ണൂരിൻ്റേയും കേരളത്തിൻ്റേയും ആദരവ് അറിയിക്കുകയാണ്. വരും തലമുറയെ ശരിയായ ദിശാബോധത്തിലൂടെ നയിക്കുമെന്ന പ്രതിജ്ഞയാണ് ഈ വേടൻ്റെ സംഗീതം,” എം.വി. ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ സിപിഐഎം സംസ്ഥാന അധ്യക്ഷൻ വേടനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

വിദ്യാർഥി രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ ഗവർണർ; മാർഗരേഖ നടപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന് കടിഞ്ഞാണിടാൻ കർശന നടപടികളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

വ്യാഴാഴ്ച കുസാറ്റിൽ (CUSAT) ചേർന്ന വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗരേഖ നടപ്പാക്കാൻ ഗവർണർ നിർദേശിച്ചത്. എന്നാൽ, ഈ നിർദേശം പ്രായോഗികമായി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ വിസിമാർ ഗവർണറെ അറിയിച്ചതായാണ് വിവരം.

കേരള സർവകലാശാലയിൽ അടുത്തിടെ നടന്ന വിദ്യാർഥി സമരങ്ങൾ അക്രമാസക്തമായ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഈ നീക്കം. വിസിയുടെ ഓഫീസിന് മുന്നിൽ നടന്ന സംഘർഷം നിയന്ത്രിക്കാൻ പോലീസ് മടിച്ചതും ഗവർണർ നേരിട്ട് ഇടപെട്ട് സമരക്കാരെ നീക്കം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പസുകളിലെ രാഷ്ട്രീയ അതിപ്രസരം തടയാൻ ഗവർണർ ഒരുങ്ങുന്നത്.

നിർദേശത്തിലെ പ്രധാന നിയന്ത്രണങ്ങൾ:

രാഷ്ട്രീയ ബന്ധം പാടില്ല: കലാലയങ്ങളിലെ വിദ്യാർഥി സംഘടനകൾക്ക് രാഷ്ട്രീയ പാർട്ടികളുമായി നേരിട്ട് ബന്ധം പാടില്ല.

മുദ്രാവാക്യങ്ങളും പ്രകടനങ്ങളും: ക്യാമ്പസ് വളപ്പിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളോ, പ്രകടനങ്ങളോ, ബാനറുകളോ അനുവദിക്കില്ല.

പഴയ ഉത്തരവ് നടപ്പാക്കൽ: 2005-ൽ എം.ജി. സർവകലാശാല പുറപ്പെടുവിച്ച സമാനമായ നിയന്ത്രണങ്ങൾ എല്ലാ സർവകലാശാലകളിലും കർശനമാക്കാനാണ് ഗവർണറുടെ ആവശ്യം.

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം:  രേഖകൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകണം

ആലപ്പുഴ : അഞ്ച് വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ സർക്കാർ ഇടപെടൽ.

ഗൈനക്കോളജി ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ആയിരുന്ന ഡോക്ടർ ലളിതാംബികയുടെ യൂണിറ്റായിരുന്നു ഇവർക്ക് ശസ്ത്രക്രിയ നടത്തിയത്.

അ‍ഞ്ച് വര്‍ഷം മുമ്പ് ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്ത പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ശസ്ത്രക്രിയാ രേഖകൾ പരിശോധിച്ച് രാവിലെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോർട്ട് 12 മണിയോടെ ആരോഗ്യവകുപ്പിന് കൈമാറണമെന്നാണ് നിർദ്ദേശം.

ശബരിമല യുവതി പ്രവേശനം; 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്നതിൽ വലിയൊരു ഭാഗം ഇനിയും ബാക്കിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമസഭയിൽ എ.പി. അനിൽകുമാർ എം.എൽ.എയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് സർക്കാർ ഈ കണക്കുകൾ വ്യക്തമാക്കിയത്. സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആകെ 2634 കേസുകളിലായി 29,119 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

ഇതിൽ 1587 കേസുകൾ ഇനിയും പിൻവലിക്കാനുണ്ടെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 2021 ഫെബ്രുവരിയിൽ തന്നെ ഈ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും, അഞ്ച് വർഷം പിന്നിടുമ്പോഴും പകുതിയിലധികം കേസുകളിൽ നടപടി പൂർത്തിയായിട്ടില്ല.

ആകെ കേസുകൾ: 2634 കേസുകൾ, പ്രതികൾ 29,119 പേർ

1047 കേസുകളിൽ പോലീസ് തുടർ നടപടികൾ ഒഴിവാക്കുകയോ പിൻവലിക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 692 കേസുകൾ നിലവിൽ വിവിധ കോടതികളുടെ സജീവ പരിഗണനയിലാണ്. മുഖ്യമന്ത്രിയുടെ മറുപടി പ്രകാരം 1587 കേസുകളാണ് ഇനിയും തീർപ്പാക്കാനുള്ളത്.

വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകാൻ വൈകിയതിനെത്തുടർന്ന് എ.പി. അനിൽകുമാർ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമസഭാ വെബ്‌സൈറ്റിൽ ഔദ്യോഗിക മറുപടി ലഭ്യമായിരിക്കുന്നത്.