തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ലക്സ് ബോർഡുകളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തിയുടെ മറവിൽ നിയമങ്ങൾ ലംഘിക്കുന്നതിനെതിരെ കടുത്ത നിലപാടാണ് കോടതി സ്വീകരിച്ചത്.
“ആറ്റുകാൽ അമ്മ വോട്ടിന് മത്സരിക്കുന്നുണ്ടോ?” എന്ന് ചോദിച്ച കോടതി, ഭക്തിയേക്കാൾ ഉപരി സ്പോൺസർമാരുടെ മുഖം പ്രദർശിപ്പിക്കാനാണ് ഇത്തരം ബോർഡുകൾ ഉപയോഗിക്കുന്നതെന്ന് കുറ്റപ്പെടുത്തി. നഗരത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള എല്ലാ ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യാൻ കോടതി നിർദ്ദേശം നൽകി. ഭക്തിയുടെ പേരിൽ സ്വന്തം പരസ്യം നൽകുന്ന പ്രവണത ശരിയല്ലെന്നും, ഇത്തരം ബോർഡുകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
അനധികൃത ബോർഡുകൾക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് ഈ പരാമർശങ്ങൾ നടത്തിയത്.

