മുനമ്പം ജുഡീഷ്യൽ കമ്മീഷനെ അസാധുവാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

0

കൊച്ചി: മുനമ്പം  ജുഡീഷ്യൽ കമ്മിഷന്റെ പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി.

മുനമ്പം ജുഡീഷ്യൽ കമ്മീഷന്‍റെ പ്രവ‍ർത്തനം അസാധുവാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നൽകിയ അപ്പീൽ വേനലധിക്കുശേഷം  ജൂണ്‍ 16ന് വീണ്ടും പരിഗണിക്കും. 

മുനമ്പം ഭൂമി പ്രശ്നത്തിൽ നിയോഗിച്ച സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് നിതിൻ‌ ജാംദാർ, എസ്.മനു എന്നിവരുടെ ഉത്തരവ്.

അതേസമയം, കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടി എടുക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.   വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ വഖഫ് ട്രൈബ്യൂണലിന് മാത്രമേ ഈ കാര്യത്തിൽ ഇടപെടാൻ സാധിക്കൂ എന്നു ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ച് കമ്മിഷൻ നിയമനം റദ്ദാക്കിയത്.

സർക്കാർ വേണ്ടത്ര പഠനം നടത്താതെയും വസ്തുതകൾ പരിശോധിക്കാതെയുമായിരുന്നു കമ്മിഷനെ നിയമിച്ചത് എന്നും സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here