തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച് മുപ്പതോളം വീട്ടമ്മമാര്‍ രംഗത്ത്. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും നീതിയാവശ്യപ്പെട്ട് സമരം നടത്തുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം.
പാലക്കാട്, തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയിലുള്ള ഒറ്റപ്പിലാവ് കാളിന്ദി നഗറില്‍ നിന്നുള്ള പൂരം എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ചാലിശ്ശേരി പാലത്തിന് സമീപം പഴയ വില്ലേജ് ഓഫീസ് പരിസരത്തു വെച്ച് യുവധാര പൂരാഘോഷ കമ്മിറ്റിയുടേയും വടക്കുംനാഥന്‍ ആഘോഷക്കമ്മിറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.

