തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർദ്ധന. പവന് 600 രൂപ വർദ്ധിച്ച് 60,200 രൂപയായി. ഇതാദ്യമായാണ് പവന് 60,000 രൂപ കടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 75 രൂപ വർദ്ധിച്ച് 7,525 രൂപയായി.
കഴിഞ്ഞയാഴ്ച വരെ പവന് 59,600 രൂപയായിരുന്നു. തുടർച്ചയായി രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെയും ഇന്നുമായി 720 രൂപയാണ് വർദ്ധിച്ചത്. ജനുവരി ഒന്ന് മുതൽ സ്വർണവിലയിൽ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ഇടയ്‌ക്ക് ചെറിയ ഇടവേള എടുത്തെങ്കിലും വീണ്ടും ഉയരുകയായിരുന്നു.
ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്നു. രണ്ടാഴ്ച പിന്നിട്ടപ്പോൾ 59,000 ആയി ഉയർന്നു. ഒരാഴ്ചയിൽ 1,200 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,205 രൂപയാണ്.