മണിയൻ ചിറ്റപ്പനായി സുരേഷ് ഗോപി; ‘ഗഗനചാരി’യുടെ സ്പിൻഓഫ് വരുന്നു; ഫസ്റ്റ് ലുക്ക് വൈറൽ

0

തിയറ്ററിൽ മികച്ച വിജയം നേടി മുന്നേറുകയാണ് സയൻസ് ഫിക്ഷൻ ചിത്രം ഗഗനചാരി. ഇപ്പോൾ ചിത്രത്തിന്റെ സ്പിൻഓഫ് പ്രഖ്യാപിച്ചിരിക്കുകയാണ്. മണിയൻ ചിറ്റപ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തെത്തി.

ചെറിയ സർപ്രൈസ് ഉണ്ട്. പ്രപഞ്ചത്തിലെ അലഞ്ഞുതിരിയുന്നയാൾ, ഗഗനചാരി യൂണിവേഴ്സിലെ ഭ്രാന്തൻശാസ്ത്രജ്ഞൻ. ഇതാ “മണിയൻ ചിറ്റപ്പൻ”. കാത്തിരിക്കൂ.- എന്ന അടിക്കുറിപ്പിലാണ് ടൈറ്റിൽ ടീസർ സുരേഷ് ഗോപി പുറത്തുവിട്ടത്. സൈഫൈ ചിത്രമായിരിക്കും എന്നാണ് സൂചന. കൂടാതെ ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടായിരിക്കും ചിത്രം.അരക്കിറുക്കനായ ഒരു ശാസ്ത്രജ്ഞനെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുക. ഗഗനചാരി ടീ തന്നെയാകും ഈ ചിത്രത്തിലും ഒന്നിക്കുന്നത്. അരുണ്‍ ചന്ദുവാണ് മണിയന്‍ ചിറ്റപ്പന്‍ സംവിധാനം ചെയ്യുന്നത്. അരുൺ ചന്ദുവും ശിവ സായിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. അജിത്‌ വിനായക ഫിലിംസിന്റെ ബാനറില്‍ അജിത്‌ വിനായകയാണ് നിർമാണം.

ഗോകുൽ സുരേഷ്, അനാർക്കലി മരിക്കാർ, അജു വർഗീസ്, ഗണേഷ് കുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗഗനചാരി. തിയറ്ററിൽ എത്തിയ ചിത്രം അപ്രതീക്ഷിത വിജയം നേടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here