ദയനീയം ഉഗാണ്ട; നാണക്കേടിന്റെ റെക്കോര്‍ഡ് ഭാരവും

0

ട്രിനിഡാഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഉഗാണ്ട വെറും 40 റണ്‍സില്‍ പുറത്തായിരുന്നു. മത്സരത്തില്‍ കുഞ്ഞന്‍ സ്‌കോറില്‍ പുറത്തായതിനു പിന്നാലെ അവര്‍ക്ക് ഒരു നാണക്കേടിന്റെ റെക്കോര്‍ഡ്.(Poor Uganda; And a record weight of embarrassment,)

ഒരു ലോകകപ്പ് പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കുറച്ച് റണ്‍സെടുക്കുന്ന ടീമായി ഉഗാണ്ട മാറി. 2014 ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാകിസ്ഥാന്‍ പവര്‍ പ്ലേയില്‍ 13 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വിയര്‍ത്തതായിരുന്നു നാണക്കേടിന്റെ പട്ടികയില്‍ ആദ്യം. ഈ റെക്കോര്‍ഡാണ് ഉഗാണ്ടയിലേക്ക് എത്തിയത്.മത്സരത്തിന്റെ ആദ്യ ഓവറിന്റെ മൂന്നും നാലും പന്തുകളില്‍ ഉഗാണ്ടയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. നാലാം ഓവര്‍ എത്തുമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് വിക്കറ്റുകള്‍ നഷ്ടമായില്ല. എന്നാല്‍ പവര്‍പ്ലേയില്‍ അവരുടെ സ്‌കോര്‍ ബോര്‍ഡില്‍ 9 റണ്‍സേ ഉണ്ടായിരുന്നുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here