‘വസിം അക്രത്തിനൊപ്പം, ബുംറ കംപ്ലീറ്റ് പേസര്‍’

0

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ജസ്പ്രിത് ബുംറയെ പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രത്തിനോടു ചേര്‍ത്തു വച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ എല്‍ ബാലാജി. പാക് പേസ് ഇതിഹാസം വസിം അക്രം കഴിഞ്ഞാല്‍ ഏഷ്യ കണ്ട ഏറ്റവും മികച്ച പേസര്‍ ബുംറയാണെന്നു ബാലാജി പറയുന്നു.(‘Along with Wasim Akrat,Bumrah complete pacer’,)

‘വസിം ഭായാണ് മുന്നില്‍ തര്‍ക്കമില്ല. എന്നാല്‍ ഇരുവരും തമ്മില്‍ ധാരാളം സാമ്യമുണ്ട്. ഇരുവര്‍ക്കും അധികം റണ്‍ അപ്പില്ല. അതില്‍ നിന്നു അവര്‍ക്ക് ഒന്നും ആവശ്യമില്ല. കൃത്യത, യോര്‍ക്കര്‍, പേസിന്റെ വേഗതയിലും ആംഗിളിലും വരുത്തുന്ന മാറ്റങ്ങള്‍ എല്ലാം അവര്‍ സ്വന്തം കൈത്തണ്ടയില്‍ നിന്നാണ് സൃഷ്ടിച്ചെടുക്കുന്നത്. റണ്‍ അപ്പിലൂടെയല്ല.’ ‘പിച്ചും സാഹചര്യങ്ങളുമൊന്നും ഇരുവര്‍ക്കും മുഖ്യമല്ല. ഒരു സാധ്യതയുമില്ലാത്ത പിച്ചില്‍ പോലും അധികമായി എന്തെങ്കിലും കൊണ്ടുവരാനുള്ള മികവും ഒരുപോലെ.’

‘ഒരു കാലഘട്ടത്തില്‍ അക്രമായിരുന്നു മികവിന്റെ പാരമ്യത്തില്‍. ടി20 ലോകകപ്പില്‍ ഇന്ത്യയെ ഒറ്റയ്ക്ക് കിരീടത്തിലേക്ക് നയിച്ചാല്‍ ഇനി വരുന്ന നാളുകളില്‍ സമാനമായ മഹത്വത്തിലേക്ക് ബുംറയ്ക്കുമെത്താം’- ബാലാജി വ്യക്തമാക്കി.

Leave a Reply